പി.ഡി.എഫ് പേജിനെ മുറിച്ചടുക്കാം

കൊളാഷ് ചെയ്യുന്നതു കണ്ടിട്ടില്ലേ? പ്രിന്റ് ചെയ്ത് വെച്ച പേപ്പറില്‍ നിന്നും ആവശ്യമുള്ളവ മുറിച്ചെടുത്ത് വൃത്തിയായി ഒരു പേപ്പറിലേക്ക് ഒട്ടിച്ച് ഫോട്ടോസ്റ്റാറ്റെടുത്താല്‍ നല്ലൊരു കൊളാഷായി. എസ്.എസ്.എല്‍.സിക്കാര്‍ക്കു വേണ്ടി മുന്‍ പരീക്ഷാ ചോദ്യപേപ്പറുകളുടെ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഒരു പേപ്പറിലേക്ക് ഒട്ടിച്ച് വെച്ച് അധ്യാപകജീവിതത്തിന്റെ തുടക്കത്തില്‍ നമ്മളില്‍ പലരും കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. ഇന്ന് കമ്പ്യൂട്ടറെല്ലാം നമുക്കിടയിലേക്കെത്തി. മേല്‍പ്പറഞ്ഞ പ്രവൃത്തി ഡിജിറ്റലായി ചെയ്തെടുക്കാന്‍ സാധിക്കുമോ? അതായത്, ഒരു പി.ഡി.എഫ് ഫയലിന്റെ ചില ഭാഗങ്ങള്‍ മുറിച്ചെടുക്കാന്‍ ഉബുണ്ടുവില്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? അത് മുറിച്ചെടുത്ത് ഒരു ഫോട്ടോസ്റ്റാറ്റ് പേപ്പറിന്റെ വലിപ്പത്തിലുള്ള പേജില്‍ പേസ്റ്റ് ചെയ്യണം. താഴെ കമന്റില്‍ ഒട്ടേറെ നല്ല മാര്‍ഗങ്ങള്‍ വരുന്നുണ്ട്. അവയില്‍ പത്മകുമാര്‍ സാര്‍ കമന്റിലെഴുതിയ ഫോക്സിറ്റ് റീഡര്‍ പരീക്ഷിച്ചു നോക്കാമല്ലോ. അഞ്ചു സ്റ്റെപ്പേയുള്ളു പി.ഡി.എഫ് ഫയലിന്റെ ഭാഗങ്ങള്‍ കോപ്പി ചെയ്തെടുക്കാനും പേസ്റ്റു ചെയ്യാനും. അതിന്റെ ഇന്‍സ്റ്റലേഷന്‍ രീതിയും ജിമ്പിലൂടെയുള്ള എഡിറ്റിങ്ങും താഴെ പറഞ്ഞിരിക്കുന്നു.



മെത്തേഡ് 1: Fox it Reader ല്‍ എഡിറ്റു ചെയ്യുന്ന രീതി

1. FoxitReader_1.1.0_i386.deb എന്ന ഫയല്‍ download ചെയ്യുക.

2. Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.

3. Applications-Office ല്‍ FoxitReader കാണും.

4. Open-File വഴി ആവശ്യമായ pdfഫയല്‍ തുറക്കുക.

5. FoxitReader windowയില്‍ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമായ ഭാഗം മൗസ് കൊണ്ട് select ചെയ്ത് copy ചെയ്യുക. ശേഷം word processor തുറന്ന് paste ചെയ്യുക.

ഫോക്സിറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പ്രവര്‍ത്തിക്കാനാകാതെ എറര്‍ മെസ്സേജ് കാണിക്കുന്നുണ്ടെങ്കില്‍ മാത്രം

Foxitreader ന്റെ ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക. അതിനുള്ളിലെ data.tar.gz എന്ന ഫയല്‍ വീണ്ടും എക്സ്ട്രാക്ട് ചെയ്തപ്പോള്‍ വന്ന usr എന്ന ഫോള്‍ഡറിലെ bin ല്‍ നിന്നും FoxitReader എന്ന എക്സിക്യുട്ടീവ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Read & write പെര്‍മിഷന്‍ നല്‍കി കോപ്പി ചെയ്തെടുക്കുക.

ടെര്‍മിനലില്‍ sudo nautilus എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. പാസ്​വേഡ് ചോദിച്ചാല്‍ നല്‍കി എന്റര്‍ ചെയ്യുക.

തുടര്‍ന്ന് തുറന്നു വരുന്ന ജാലകത്തിലെ File System-usr-bin എന്ന ക്രമത്തില്‍ തുറന്ന് കോപ്പി ചെയ്ത FoxitReader എന്ന ഫയല്‍ പേസ്റ്റ് ചെയ്യുക. ഇനി വര്‍ക്ക് ചെയ്തോളും.

മെത്തേഡ് 2: PDF Editor വഴിയും എഡിറ്റ് ചെയ്യാം.

ഇതാ കോഴിക്കോട് വടകരയിലെ എം.ടി.സിയായ സുരേഷ് സാര്‍ അയച്ചു തന്ന ഒരു മാര്‍ഗം ഇവിടെയുണ്ട്. പരീക്ഷിച്ചു നോക്കൂ.

മെത്തേഡ് 3: ksnapshot ല്‍ എഡിറ്റു ചെയ്യുന്ന രീതി

PDF പേജിനെ മുറിച്ചെടുക്കാന് ധാരാളം എളുപ്പവഴികള്‍ ഉബുണ്ടുവിലുണ്ടെന്ന് മനസ്സിലായില്ലേ. അതിലൊന്ന് ksnapshot എന്ന സോഫ്റ്റ്​വെയറാണ്. മനോജ് നാഥ് അതിന്റെ സ്റ്റെപ്പുകള്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത് നോക്കുക.

1. Applications-graphics-ksnapshot ഉപയോഗിക്കാം.

2. ആദ്യം pdf page open ചെയ്യുക.

3. window അല്പം ചെറുതാക്കി സൈഡില് ksnapshot open ചെയ്യുക.

4. capture mode എന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും region ആക്കുക.

5. new snapshot click ചെയ്ത് മൗസ് ഉപയോഗിച്ച് select ചെയ്ത് enter ചെയ്യുക.

6. അത് writer തുറന്ന് paste ചെയ്യുക.

മെത്തേഡ് 4: Gimp ല്‍ എഡിറ്റു ചെയ്യുന്ന രീതി

1. ഏത് പി.ഡി.എഫ് ഫയലില്‍ നിന്നാണോ വിവരങ്ങളെടുക്കേണ്ടത്, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക

2. ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലെ Open with -> Gimp image Editor തുറക്കുക.

3. ഈ സമയം താഴെ കാണുന്ന പോലെ പി.ഡി.എഫിലെ എല്ലാ പേജുകളും ഒരു വിന്‍ഡോയില്‍ കാണാന്‍ കഴിയും. (ചിത്രം നോക്കുക)



4. Select All എന്ന ഒരു ബട്ടണ്‍ പേജുകള്‍ക്ക് താഴെ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എല്ലാ പേജുകളും Select ചെയ്യപ്പെടും.

5. ഇതേ വിന്‍ഡോയിലുള്ള Import ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സെലക്ട് ചെയ്ത പേജുകള്‍ Gimp സോഫ്റ്റ്​വെയറില്‍ PNG ഫോര്‍മാറ്റില്‍ ലേയറുകളായി കാണാന്‍ കഴിയും. (ചിത്രം നോക്കുക)



6. പേജ് നമ്പറിന്റെ ക്രമത്തിലാണ് ലേയറുകള്‍ കാണുന്നത്. ഏറ്റവും മുകളിലെ ലേയറായിരിക്കും ക്യാന്‍വാസില്‍ കാണാനാവുക. മൗസ് പോയിന്റര്‍ ഉപയോഗിച്ച് ലേയര്‍ പെല്ലറ്റില്‍ നിന്നും (എല്ലാ ലേയറുകളുടെയും പേര് പ്രദര്‍ശിപ്പിക്കുന്ന ചെറിയ ജാലകം) ഒരു പേജിന്റെ ചിത്രത്തെ ഏറ്റവും മുകളിലേക്ക് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ പേജായിരിക്കും നമുക്ക് കാണാന്‍ കഴിയുക. (ചിത്രത്തിലെ ലേയര്‍ പെല്ലറ്റില്‍ 1, 2 എന്നിങ്ങനെ ലേയറുകള്‍ കാണുന്നില്ലേ? അതില്‍ 1 മുകളിലും 2 താഴെയുമാണ്. അപ്പോള്‍ ഒന്നാം പേജാണ് ക്യാന്‍വാസില്‍ കാണാന്‍ കഴിയുക. ജാലകത്തില്‍ നിന്നും താഴെയുള്ള രണ്ടാമത്ത ലേയര്‍ സെലക്ട് ചെയ്ത് മുകളിലേക്ക് ഡ്രാഗ് ചെയ്താല്‍ മുകളില്‍ രണ്ടാമത്തെ ലേയറും താഴെ ഒന്നാമത്തെ ലേയറുമായി ക്രമീകരിക്കുക. ഇപ്പോള്‍ രണ്ടാമത്തെ പേജായിരിക്കും ക്യാന്‍വാസില്‍ കാണാനാവുക)

7.ഇനി റൈറ്റര്‍ ഫയല്‍ തുറന്ന് അതിലേക്ക് പേസ്റ്റ് ചെയ്യുക.

8. രണ്ടു പേജുകളില്‍ നിന്നായി മൂന്ന് ഭാഗങ്ങള്‍ മുറിച്ചെടുത്ത് പേസ്റ്റു ചെയ്തിരിക്കുന്ന റൈറ്ററിന്റെ A4 പേജിനെ താഴെയുള്ള ചിത്രത്തില്‍ കാണാമല്ലോ.



പിന്നെയെല്ലാം ഓരോരുത്തരുടേയും ഐഡിയ പോലെ. വേറെന്താ, പി.ഡി.എഫ് ഭാഗങ്ങളെ മുറിച്ചെടുക്കാന്‍ മറ്റേതെങ്കിലും സോഫ്റ്റ്‍വെയര്‍ ഉള്ളതായി അറിയാമോ? അറിയാമെങ്കില്‍ പങ്കുവെക്കണേ.

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

60 Responses to പി.ഡി.എഫ് പേജിനെ മുറിച്ചടുക്കാം

  1. ഈയടുത്ത ദിവസങ്ങളില്‍ അധ്യാപകര്‍ ഞങ്ങളോട് ചോദിച്ച ഒരു ചോദ്യമാണിത്. പി.ഡി.എഫ് ഭാഗങ്ങളെ മുറിച്ചെടുക്കാന്‍ മറ്റേതെങ്കിലും സോഫ്റ്റ്‍വെയര്‍ ഉള്ളതായി അറിയാമോ? അറിയാമെങ്കില്‍ പങ്കുവെക്കണേ.

  2. cherish says:

    We can use PDF Exchange Viewer to Edit a PDF File

  3. ഇതു കൂടി പരീക്ഷിച്ചു നോക്കൂ… FoxitReader_1.1.0_i386.deb എന്ന ഫയല്‍ നെറ്റില്‍ നിന്നും download ചെയ്യുക. Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക. Applications-Office ല്‍ FoxitReader കാണും. Open-File വഴി ആവശ്യമായ pdfഫയല്‍ തുറക്കുക. FoxitReader windowയില്‍ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമായ ഭാഗം മൗസ് കൊണ്ട് select ചെയ്ത് copy ചെയ്യുക. ശേഷം word processor തുറന്ന് paste ചെയ്യുക.

  4. സമയോചിതം..!അവസരോചിതം..!

  5. fasal says:

    രണ്ടു നാലു ദിനം കൊണ്ട് അദ്ധ്യാപകരെ സോഫ്റ്റ്​വേര്‍ വിദഗ്ധരാക്കാനാണ് ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രമം. പത്തും നാല്‍പ്പതും പേജ് തന്ന് അതില്‍ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് ഒരു സംഭവം തയ്യാറാക്കി ഫോട്ടോസ്റ്റാറ്റെടുത്ത് വിതരണം ചെയ്യാന്‍ പറഞ്ഞാല്‍ എല്ലാ അദ്ധ്യാപകരേക്കൊണ്ടും അതിന് സാധിക്കുമോ? ഇതിനെയാണ് ശിക്ഷ എന്നു പറയുന്നത്. ആരുടേയോ കയ്യില്‍ പൂമാല കിട്ടി എന്നു പറയുന്നതു പോലെയായി കഥ. എന്തായാലും മാത്​സ് ബ്ലോഗ് അവസരോചിതമായി രംഗത്തെത്തുന്നു എന്നത് സന്തോഷകരം തന്നെ.

  6. SUJITH says:

    Open the question paper.Using Accessaries-Take a Screenshot method and using Select Area to grab button select the question you want to copy and save it in a folder.In the word processor, using insert picture from file saved question can be included

  7. FoxitReader കൊള്ളാം…

  8. chunkangal says:

    ഇന്നലെ മലയാളം ബ്ലോഗില്‍ ഈ പ്രശനത്തിനുള്ള പരിഹാരം തന്നിരുന്നു…foxit reader .deb file install ചെയ്തു നോക്കുക.http://malayalamresources.blogspot.com/

  9. Nitro pdf reader install ചെയ്താല്‍ സംഗതി വളരെ എളുപ്പം. പി.ഡി.എഫ് ഫയല്‍ നിട്രോയില്‍ ഓപ്പണ്‍ ചെയ്യുക. എക്കണ്‍ബാറില്‍ നിന്നും സെലക്ട് ടൂള്‍ എടുത്ത് ആവശ്യമായ ഭാഗം കോപ്പി ചെയ്യുക. വേഡ് പ്രോസസ്സറില്‍ പേസ്റ്റ് ചെയ്യുക.
    സംഗതി റെഡി….

  10. samadppmhss says:

    FoxitReaderവളരെ പ്രയോജനമായി.Thanks.But തെറ്റുകള്‍ മാറ്റം വരുത്താന്‍ കഴിയുമോ

  11. Lalitha says:

    കൊള്ളാം. കൃത്യസമയത്ത് പ്രശ്നപരിഹാരം.

  12. shafi says:

    To edit PDF Fileanother easy way is there in ubuntu 10.4.
    Applications-graphics-pdf editor.Then open the pdf file and using the “EXTRACT TEXT FROM PAGE “tool .pls try it.

    shafi.p.i. kolathara hss calicut

  13. Anoop says:

    The Details Mentioned Is Very difficult & Time Consuming Use Windows Vista Or Windows 7 In These OS Their Is A Tool Name ” Snipping Tool ” Use That…………. Further Information Call 9526038679

  14. Anoop says:

    Use Easy Way
    Snipping Tool In WINDOWS 7 , WINDOWS VISTA

    The Method Is Published In Maths Blog Is Very Difficult & Not Time Consuming ………
    Just Open PDF File Take Question & Use Snipping Tool Drag & Save .Open Word Processor Arrange
    Enjoy…….. It >……… Anoop

  15. Zain says:

    @Anu, the method shared here is to be used in Ubuntu or any other Linux distros. In Windows, there are a lot of other tools too.

  16. This comment has been removed by the author.

  17. FoxitReader ചെയ്തു നോക്കി. കൊള്ളാം
    ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമല്ലോ?
    ഇംഗ്ളീഷ് അക്ഷരങ്ങള്‍ എഡിറ്റു ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ?

  18. chera says:

    @ജി.പത്മകുമാര്‍
    FoxitReader ആളു കൊള്ളാം.Ksnapshot,writer,pdfsam എന്നിവയെല്ലാം ചേര്‍ന്ന് Scert ചോദ്യങ്ങള്‍ ഒരു മണിക്കൂര്‍ പരീക്ഷയാക്കാന്‍ ഗതികെടുമ്പോള്‍ FoxitReader ഒരല്‍പം ആശ്വാസമായി,
    “പത്മകുമാര്‍ -ഹൃദയം നിറഞ്ഞ നന്ദി “

  19. This comment has been removed by the author.

  20. ചിക്കു says:

    .

    ചോദ്യപ്പേപ്പറിന്റെ പൈസയാണ് സ്‌കൂളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം…

    പി.ടി.എ യില്‍ നിന്നും പൈസയെടുക്കണമെന്ന് അധികാരികള്‍. എടുത്താല്‍ പിന്നെ ഖജനാവ് കാലിയാകുമെന്ന് പി.ടി.എ കമ്മറ്റി….ചര്‍ച്ച ചൂടു പിടിക്കുകയാണ്.

    പൈസയില്ലെന്നു കേട്ടപ്പോ അടുത്തുള്ള കംപ്യൂട്ടര്‍ കടക്കാരന്‍ ഒരു സൂപ്പര്‍ പരിഹാരം മുന്നോട്ടു വച്ചത്.(അദ്ദേഹത്തിന്റെ മകളും സ്‌കൂളില്‍ പഠിക്കുന്നുണ്ട്.അദ്ദേഹം പി.ടി.എ അംഗമാണ്.)

    സംഗതി പുള്ളി സ്‌പോണ്‍സര്‍ ചെയ്യാം. പകരം അതിന്റെ പുറകില്‍ പുള്ളിയുടെ കടയുടെ പരസ്യം കൊടുക്കും.

    ഒപ്പം കംപ്യൂട്ടര്‍ മേടിക്കാനായി രക്ഷിതാക്കളെ പ്രേരിപ്പിക്കാനൊരു പരിപാടി നടക്കുന്നുണ്ടല്ലോ അവിടെ പുള്ളീടെ കടയുടെ ബാനര്‍ കെട്ടണം…

    സമ്മതമാണോ…?

    What an !dea Sirjee….?

    ഇതിലു വല്ല നിയമക്കുരുക്കുമുണ്ടോ എന്നു പറഞ്ഞു തരാമോ..?

  21. jayanEvoor says:

    കൊള്ളാം.

    ഉപകാരപ്രദം!

  22. രാവിലെ തന്നെ ഫോക്സിറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പ്രവര്‍ത്തിക്കാനാകാതെ എറര്‍ മെസ്സേജ് കാണിക്കുകയായിരുന്നു. പക്ഷെ ഒരു സൂത്രപ്പണിയിലൂടെ അത് പ്രവര്‍ത്തിപ്പിച്ചു. രീതി താഴെ നല്‍കിയിരിക്കുന്നു.

    Foxitreader ന്റെ ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക. അതിനുള്ളിലെ data.tar.gz എന്ന ഫയല്‍ വീണ്ടും എക്സ്ട്രാക്ട് ചെയ്തപ്പോള്‍ വന്ന usr എന്ന ഫോള്‍ഡറിലെ bin ല്‍ നിന്നും FoxitReader എന്ന എക്സിക്യുട്ടീവ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Read & write പെര്‍മിഷന്‍ നല്‍കി കോപ്പി ചെയ്തെടുക്കുക.

    ടെര്‍മിനലില്‍ sudo nautilus എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. പാസ്​വേഡ് ചോദിച്ചാല്‍ നല്‍കി എന്റര്‍ ചെയ്യുക.
    തുടര്‍ന്ന് തുറന്നു വരുന്ന ജാലകത്തിലെ File System-usr-bin എന്ന ക്രമത്തില്‍ തുറന്ന് കോപ്പി ചെയ്ത FoxitReader എന്ന ഫയല്‍ പേസ്റ്റ് ചെയ്യുക. ഇനി വര്‍ക്ക് ചെയ്തോളും.

  23. Roopesh K G says:

    valare upakrapradhamaayi

  24. ചിക്കു says:

    .

    വിന്‍ഡോസില്‍ ചെയ്ത സംഗതിയാണ് ചോദ്യപ്പേപ്പറുകളില്‍ പലതും എന്നത് വ്യക്തമാണ്. ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് എം.എല്‍ രേവതിയാണ് ചിലതില്‍. (എല്ലാം നോക്കിയില്ല)

    അപ്പോള്‍ പിന്നെ ലിനക്സില്‍ കിടന്ന് എന്തിനാ കഷ്ടപ്പെടുന്നത്. ?

    അക്രോബാറ്റ് റീഡറില്‍ പോയി ചുമ്മാ കോപ്പി ചെയ്ത് വേഡില്‍ കൊണ്ടു വന്ന് പേസ്റ്റ് ചെയ്ത് ചോദ്യപ്പേപ്പര്‍ ഉണ്ടാക്കാവുന്നതേയുള്ളു…

    വില്‍ഡോസില്‍ ചെയ്ത സംഗതിയെ ലിനക്സില്‍ തന്നെയിട്ട് ശരിയാക്കിയെടുക്കണമെന്ന് എന്താ വാശി.. കാര്യം നടന്നാ പോരേ…?

    വിന്‍ഡോസ് ലിനക്സ് ചര്‍ച്ചയിലേക്ക് വഴി തുറക്കുകയല്ല.ഇങ്ങിനെയും ഒരു മാര്‍ഗമുണ്ടെന്നു പറഞ്ഞു എന്നേയുള്ളു..

  25. Roopesh K G says:

    ഞങ്ങള്‍ തീരുമാനിച്ചത് സ്നാപ് ഷോട്ട് എടുത്തു കൂടിചേര്‍ത്ത് പ്രിന്റ്‌ ചെയ്യാനായിരുന്നു
    എന്നാല്‍ ചിലര് പറഞ്ഞു അതിലും ഭേദം പ്രിന്റ്‌ എടുത്തു വെട്ടി ഒട്ടിച്ചു ഫോടോസ്ടറ്റ് എടുക്കുന്നതാണെന്ന്
    അധ്യാപകര്‍ കുറെപെരോക്കെ ' എന്തൊക്കെയോ ' പഠിച്ചു ഏതായാലും pdf ഫയല്‍ എഡിറ്റു ചെയ്യാന്‍ സഹായിച്ചതിനു നന്ദി

  26. ചിക്കു says:

    .

    ഉബുണ്ടുവില്‍ ഡിഫാള്‍ട്ടായി കിടക്കുന്നത് എവിന്‍സ് എന്ന പി.ഡി.എഫ് ഡോക്യുമെന്റ് വ്യൂവറാണ്. അതില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്യാല്ലോ..
    പിന്നെ റൈറ്ററില്‍ കൊണ്ടു വന്ന് പേസ്റ്റ് ചെയ്താല്‍ മതിയാകും..

    പിന്നെ മതിയായ ഫോണ്ടില്ലെങ്കില്‍ മലയാളം വായിക്കാന്‍ പറ്റില്ല.. ഏതാ ഫോണ്ടെന്നു നോക്കി അതു .ഫോണ്ട്സില്‍ കൊണ്ടു വന്നിട്ടാല്‍ പോരേ..?

    ഇത്ര പാടു പെടണോ..?

  27. ShahnaNizar says:

    pdf ഫയല്‍എഡിററ് ചെയ്യാന്‍ സഹായിച്ചതിന് നന്ദി.വളരെ ഉപകാരപ്പെട്ടു.

  28. Alice Mathew says:

    pdf ഫയല്‍ എഡിററ് ചെയ്യാന്‍ സഹായിച്ചതിന് നന്ദി.
    FoxitReader വളരെ പ്രയോജനമായി.Thanks a lot.

  29. Alice Mathew says:

    This comment has been removed by the author.

  30. അറിവുകളുടെ ഓണം
    ആഘോഷിക്കുക.

  31. Anoop says:

    ചോദ്യപേപര്‍ തയ്യാറാക്കു 10 മിനിട്ട് കൊണ്ട്
    വിന്‍ഡോസ്‌ 7 , Vista യില്‍ മാത്രും
    Follow My Blog…. You Will Get Answer ..
    ചോദ്യങ്ങള്‍ക്കും സുംശയങ്ങള്‍ക്കും
    അനൂപ്‌ – 9809111175, 9526038679
    anuvkooramana@live.com

  32. manoj nath says:

    PDF പേജിനെ മുറിച്ചെടുക്കാന് എളുപ്പവഴി…
    Applications-graphics-ksnapshot ഉപയോഗിക്കാം. ആദ്യം pdf page open ചെയ്യുക. window അല്പം ചെറുതാക്കി സൈഡില് ksnapshot open ചെയ്യുക. capture mode region ആക്കുക. new snapshot click ചെയ്ത് മൗസ് ഉപയോഗിച്ച് select ചെയ്ത് enter ചെയ്യുക. അത് writer തുറന്ന് paste ചെയ്യുക. സംഗതി എപ്പടി? എളുപ്പമാണോ.?

  33. bhama says:

    foxitReader ഉപയോഗിച്ച് select ചെയ്ത് കോപ്പി ചെയ്തഭാഗം മുഴുവനും paste ചെയ്യുമ്പോള്‍ കിട്ടുന്നില്ലല്ലോ. എന്തായിരിക്കാം കാരണം ?

  34. udyanam says:

    takescreenshot എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും ചെയ്യാം
    application-accessories-takescreenshot-
    clik appropriate area-take screenshot
    പിഡിഎഫിലെ കട്ട് ചെയ്യേണ്ട ഭാഗം സെലക്റ്റ് ചെയ്യുക
    സേവ് ചെയ്യുക
    റൈറ്ററില്‍ പേസ്റ്റ് ചെയ്യുക

  35. pothujanam says:

    പൊതുജനം അന്തംവിട്ടിരിക്കുകയായിരുന്നു………..ഈ ചോദ്യപേപ്പര്‍ കുരുക്ക് എങ്ങനെ അഴിക്കും???മാത്സ് ബ്ലോഗിനും കൂട്ടാളികള്‍ക്കും ഒരായിരം നന്ദി………..

  36. “വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് അധ്യാപകര്‍ക്കുളള 2010 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.”
    2011ലെ അവാര്‍ഡിന് ക്വസ്റ്റിന്‍പേപ്പര്‍ പാസ്​വേഡ് വിറ്റ പ്രധാനാധ്യാപകരെക്കൂടി പരിഗണിക്കണം!!

  37. narayanan says:

    THE ONAM EXAM QUESTION PAPER SUPPLIED BY PRESS AND PHOTOSTAT AGENCIES
    WHAT A PITY

  38. Younus says:

    ചോദ്യപ്പേപ്പറ് കണ്ടപ്പോള് എന്ത് ചെയ്യണമെന്ന് അറിയാതെ തല പുകയുകയായിരുന്നു.മാത് സ് ബ്ലോഗിലെ പോസ്റ്റുകളും കമന്ടുകളും വളരെ ഉപകാരപ്രദമായി

  39. mons says:

    KSNAPSHOT very easy & useful

  40. use pdfimport extention with libreoffice

  41. Vp says:

    thanks for maths blog

  42. ഓപ്പണ്‍ ഓഫീസ് ഡ്രോ ഓന്നാംതരം pdf എഡിറ്ററാണ്.openoffice.org-pdfimport എന്ന open office extension install ചെയ്താല്‍ മതി.
    Synaptic package manager തുറന്ന് pdf എന്ന് സെര്‍ച്ച് ചെയ്യുക. വരുന്ന സോഫ്റ്റ്‌വെയര്‍ പട്ടികയില്‍ നിന്നും openoffice.org-pdfimport install ചെയ്യുക. pdf ഫയല്‍ ഓപ്പണ്‍ ഓഫീസ് ഡ്രോയില്‍ തുറക്കുക.എഡിറ്റ് ചെയ്യേണ്ട ഭാഗത്ത് ചുമ്മാ ഡബ്ള്‍ ക്ലിക്ക് ചെയ്താല്‍ മതി. എഡിറ്റിംഗ് വളരെ എളുപ്പം. (മലയാളത്തിന് ചില്ലറ ഫോണ്ട് പ്രോബ്ലം ഉണ്ട്)

  43. നന്ദി അനിവര്‍ അരവിന്ദ്,
    Ubuntu Software Centerല്‍ പോയി pdfimport എന്ന എക്സ്റ്റന്‍ഷന്‍ ലിബ്രയില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. പിഡിഎഫ് ഫയല്‍ നേരിട്ട് ഇപ്പോള്‍ എഡിറ്റബിള്‍ ആയി തുറക്കാം!!
    (ഓപണ്‍ഓഫീസിനു യോജിച്ച എക്സ്റ്റന്‍ഷനും കണ്ടു)
    പക്ഷേ Ml-Revathiഫോണ്ടിലുള്ള മലയാളം കിട്ടുന്നില്ല:(

  44. krk says:

    WE LEARN HOW TO EDIT PDF FILES IN THIS NEWLY REINTRODUCED ONAM EXAMINATION.THIS IS VERY USEFUL AND MAY INDISPENSABLE IN THE VERY NEAR FUTURE.
    KRK
    GVHSS BOYS KOYILANDY

  45. jayaprakash says:

    GOOD ALL THE TEACHERS THEY SALED CD IN THE MARKET AND THEY DEGRADE THE MASTERS

  46. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു എല്ലാ ദിവസ വേതന ജോലിക്കാരുടെയും ശമ്പളം വര്ധിചെങ്ങിലും ഒരു രൂപ പോലും വര്‍ധനയും ആനുകുല്യങ്ങളും ലഭിക്കാത്ത വിഭാഗമാണ് ദിവസ വേതനക്കാരായ അദ്യാപകര്‍. ഒരു ലീവ് പോലും എടുക്കാന്‍ കഴിയില്ല, എടുത്താല്‍ തന്നെ അന്നേ ദിവസത്തെ ശമ്പളം അയ തുക ലഭിക്കുകയുമില്ല. ലഭിക്കുന്ന വളരെ തുച്ചമായ തുക ഇപ്പോള്‍ ബസ്‌ യാത്രക്ക് പോലും മതിയാവുകയില്ല. സ്കൂളിലെ മറ്റു അദ്യാപകര്‍ ചെയുന്ന അത്ര തന്നെ ജോലി ഭാരവും ഞങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും മറ്റു ആദ്യപര്‍ക്ക് ലഭിക്കുന്ന അനുകുല്യങ്ങള്‍ ഒന്നും തന്നെ നജ്ങ്ങള്‍ക്ക് ഇല്ല . ഓണവും ,ക്രിസ്റ്മാസും, വിഷുവും എല്ലാം ഒരുപോലെ ഒരു അനുകുല്യവും ഇല്ലാത്ത വിഭാഗം.ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരും തന്നെ ഇല്ല, ഞങ്ങള്‍ ആരോട് സങ്ങടം പറയും ? ഞങ്ങള്‍ ഇന്നി എന്ത് ചെയണം? ആരെങ്കിലും ഒന്ന് പറഞ്ഞു തരു….

  47. AJAY VINOD says:

    The best way I felt is foxit reader

  48. sk says:

    pls give a software for calculating noon feeding acounts

  49. sk says:

    make a software for calculating noon feeding accounts, and all forms related noon feeding.

  50. JOSE says:

    Mr. SK,
    If you display your e-mail address, an excel format can be sent which works only on excel 2007 or above.

  51. bean says:

    @ jose sir,
    will you please send the same to me ?
    50isnot15@gmail.com

  52. JOSE says:

    Mr.Bean,
    The file has been sent. Please check your e-mail.

  53. bean says:

    @ Jose Sir,

    got it .
    Thank You .

  54. Mini says:

    thanks mr.padmakumar…

  55. “പിണങ്ങിപ്പോയ ഓണപ്പരീക്ഷ എന്ന വിദ്വാ൯ തിരിച്ചു വരുന്നതറി‍ഞ്ഞു സ്ക്കീളും നാടും ഉണ൪ന്നു. എങ്ങും സന്തോഷം മാത്രം. അപ്പോളാനു അറിയുന്നതു ചോദ്യപേപ്പ൪ എത്തുന്നതു കമ്പ്യൂട്ട൪ എന്ന പെട്ടിയിലൂടെ മാത്രമേ കാണാ൯ പറ്റു എന്നും. എന്നാലും വേണ്ടീല പരീക്ഷ നടത്താലോ എന്നു ആശ്വസിച്ചു. പക്ഷേ കമ്പ്യൂട്ട൪ ഭഗവതികനിയുന്നതും കാത്തിരിന്നിട്ടും ഭഗവതികനി‍ഞ്ഞതാകട്ടെ പരീക്ഷയ്കു രണ്ടുദിവസം മു൯പും. പിന്നെ അതുമഴുവ൯ വായിച്ചു നോക്കി ചോദ്യപേപ്പ൪ തയ്യാറാക്കിയാലും പോരാ അതു പക൪പ്പെടുത്തു ഓരോ കുട്ടിക്കും വിതണം ചെയ്യു കയും വേണം അത്രേ! പല കടകളിലും ഹൗസ്ഫുുള് ബോ൪ഡ് തൂങ്ങി.ഈ കടമ്പകഴ്‍‍ ഒക്കെ കടന്നു പരീക്ഷ നടത്താം എന്നു കരുതിയപ്പോളാണു ആടുത്ത കുരിശ്. പരീക്ഷ ഇല്ലാത്ത കുട്ടികളെ സ്കൂളില് ത്തന്നെ ഇരുത്തണമത്ര. ഒരാളെപ്പോലും വീട്ടില് വിടാ൯ പാടില്ല. അതും ഒരുവിധം പരിഹരിച്ചു പരീക്ഷയും തുടങ്ങി.ടീച്ച൪മാ൪ക്കു നിന്നു തിരിയാ൯ നേരമില്ല. അപ്പോളാണു ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെ അടുത്ത കുരിശു എത്തിയതു. സംപൂ൪ണ്ണ എന്നപേരില് ഒരുകെട്ടു ഫോം കൊണ്ടുതന്നിട്ടു നാലുദിവസത്തിനുള്ളില് പൂരിപ്പിച്ചു കെടുക്കണം എന്നു.സ്ക്ൂള് ഒഫീസ് മറിയില് അധികം ആരുംഅന്വേഷിക്കാത്ത ഒരു കൂട്ടം കടലാസുകള് തുടങ്ങി കുട്ടിയുടെ രക്തഗ്രൂപ്പുവരെ ആവശ്യപ്പടുന്നഒന്ന്.ടീച്ച൪മാ൪ വീടുംകുടുംമ്പവും ഉപേക്ഷിച്ച് ഇതിനുപുറകെ പിടിച്ചിട്ടും ഒന്നും ആകുന്നില്ല.അതിനിടയിലാണെങ്കിലോ വൈകി എത്തുന്ന മരുമകളോട് ഞങ്ങളും ഇതുപോലെ ജോലിക്കൊക്കെ പോയിരുന്നതാ ….(ഇത്ര വൈകിവീട്ടിലേക്കുവരണ്ട എന്നുള്ളഓ൪മ്മപെടുത്തല്)പക്ഷേ ഇത്ര വൈകിയൊന്നും ഞങ്ങളു വീട്ടീല് എത്താറില്ലെന്നു വീട്ടുകാരും. അതിനിടയില് കൂട്ടഅവധിദിനങ്ങളും. പലരും വളരെ ആഗ്രഹിച്ചു മോഹിച്ചു തിര‍ഞ്ഞെടുത്ത ജോലി വെറുത്തുപോകുന്ന നിമിഷങ്ങള്. എല്ലാവരും ഒരേ സ്വരത്തില് വിളിച്ചുപോകുന്നു എങ്കിലും എന്റെ റബ്ബേ….ഈ ചതി ‍ഞങ്ങളോടുവേണ്ടീലാരുന്നു………”
    ഒരു ടീച്ചര്‍ ഫേസ്ബുക്കില്‍

  56. popy says:

    kde യിലെ okular വഴിയും കോപ്പി ചെയ്യാം pdf file okularല്‍ തുറന്ന് tool menu->selection tool അല്ലെങ്കില്‍ tool bar ലെ selection tool ഉപയോഗിച്ച് copy ചെയ്യാം, mouse ഉപയോഗിച്ച് select ചെയ്യേണ്ട ഭാഗം select ചെയ്താല്‍ ഉടന്‍ തന്നെ save ചെയ്യാന്‍ ചോദിക്കും jpg / png ആയി save ചെയ്യാം
    word processor ല്‍ insert -> picture വഴി insert ചെയ്യാം

  57. Sreenivasan says:

    ക്സൃതി കണക്ക്
    മാര്‍ഗം കണ്ടുപിടിക്കാമോ?
    45 -ഇല്‍ നിന്ന് 45 കുറച്ചാല്‍ 45 ശിഷ്ടം ആയ് കിട്ടണം
    27 മുത്തുകള്‍ ഉള്ള ഒരു മാലയില്‍ ഒരു മുത്ത് ഭാരം കുറവാണ്
    3 പ്രാവശ്യം മാത്രം തൂകമെടുത് ആ മുത്ത് മാത്രം എടുത്ത് നല്‍കാമോ?

Leave a reply to Anoop Cancel reply