Monthly Archives: July 2012

ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.

ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്​സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള  ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ … Continue reading

Posted in ചര്‍ച്ച | 159 Comments

കാലിലാലോലം ചിലമ്പുമായ് – ഒരു കുറിപ്പ്

പത്താം ക്ളാസിലെ മലയാളപഠാവലിയിലെ ‘കാലിലാലോലം ചിലമ്പുമായ്’ എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം – കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാഷ് തയ്യാറാക്കിയിരിക്കുന്നത് വായിക്കുമല്ലോ. മലയാളവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിക്ക് പരിഹാരമാകുമിതെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. … Continue reading

Posted in മലയാളം, ലേഖനം | 31 Comments

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിനെപ്പറ്റി അറിയാന്‍‌

കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് … Continue reading

Posted in വിജ്ഞാനം | 43 Comments

മാത്​സ് ബ്ലോഗ് – ചര്‍ച്ചാ വേദി

[ഇത് മാത്​സ് ബ്ലോഗിലെ ചര്‍ച്ചാ വേദിയാണ്. പോസ്റ്റുകളില്‍ ഗൗരവകരമായ ചര്‍ച്ചയ്ക്കിടെ ഓഫ് ടോപ്പിക്കുകള്‍ വന്ന് ചര്‍ച്ച വഴി തെറ്റാതിരിക്കാനാണ് ഈ ചര്‍ച്ചാ വേദി ആരംഭിക്കുന്നത്. ഓഫ്‌ടോപിക് അഥവാ ഓ.ടി ആയി നല്‍കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഇവിടെ നടത്താം. ബ്ലോഗിനെ സ്നേഹിക്കുന്നവരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. എല്ലാ സുഹൃത്തുക്കളും സഹകരിക്കുമല്ലോ. ഇടതു വശത്ത് … Continue reading

Posted in Temporary post | 421 Comments

ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം

ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ … Continue reading

Posted in ICT X | 67 Comments

കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !

              കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് – സസന്തോഷം.             1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ … Continue reading

Posted in മികവ്, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Temporary post | 69 Comments

വേറിട്ടചിന്തകള്‍ 3 : സമാന്തരശ്രേണി

പത്താംക്ലാസിലെ ഗണിതം ആദ്യ പാഠമായ സമാന്തരശ്രേണികളില്‍ നിന്നും ഭാമടീച്ചര്‍ ഗണിതക്ലബ്ബിലെ കുട്ടികള്‍ക്ക് താഴേ കാണുന്ന ഒരു പ്രവര്‍ത്തനം നല്‍കി, എണ്ണല്‍സംഖ്യകള്‍ ക്രമത്തില്‍ എഴുതിയാല്‍ അവ പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണിയിലാണല്ലോ..? എന്നാല്‍, എ​ണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.പിന്നീട് എ​ണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍ ക്രമത്തിലെഴുതിയ … Continue reading

Posted in Lite Maths, Maths Project, Maths X, SSLC New | 85 Comments

വേറിട്ടചിന്തകള്‍ :1 സമാന്തരശ്രേണി

ഇത്തവണ പത്താം ക്ലാസിലെ ഐടി ടെസ്റ്റിനൊഴികെ മറ്റ് പുസ്തകങ്ങള്‍ക്കൊന്നും മാറ്റമില്ല. അധ്യാപകര്‍ക്ക് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഐടിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചുവെന്നതു വാസ്തവം. ഇതില്‍ ഒട്ടേറെ പേര്‍ പരിഭവം പറയുകയുണ്ടായി. ഗൗരവമായ ഗണിതചര്‍ച്ച പ്രതീക്ഷിക്കുന്നിടത്ത് മറ്റു വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വന്നാലോ? ഗണിതസ്നേഹികള്‍ക്ക് അത് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടു തന്നെ ജൂണ്‍ മാസം വിടപറയും മുമ്പേ … Continue reading

Posted in Maths X | 65 Comments

ഐ.ടി പാഠം രണ്ട് – ക്ലാസ് നോട്ട്സും വര്‍ക്ക്ഷീറ്റും (Updated)

പത്താംക്ലാസ്സിലെ ‘മിഴിവാര്‍ന്ന ചിത്രലോകം’ എന്ന ആദ്യപാഠം ജോണ്‍സാറിന്റെ മിഴിവാര്‍ന്ന അവതരണത്തോടെ തുടങ്ങി, നിധിന്‍ജോസ് സാറിന്റെ ആകര്‍ഷകമായ വീഡിയോയിലൂടെയും സുഹൃത്ത് റഷീദ് ഓടയ്ക്കലിന്റെ നോട്ടുകളിലൂടെയും വികസിച്ച് കേരളത്തിലെ അധ്യാപകസമൂഹം ആവേശത്തോടെ ഏറ്റുവാങ്ങിയത് നാം കണ്ടു. വര്‍ക്ക്ഷീറ്റ് മുഴുവന്‍ ഇംഗ്ലീഷിലാക്കിത്തന്ന സുഹൃത്ത് ജോമോന്‍സാറിനും ഈ പോസ്റ്റിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഒരു പോസ്റ്റ് അത് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, ICT X | 67 Comments

വേറിട്ട ചിന്തകള്‍: 2 വൃത്തങ്ങള്‍

$A=\sqrt{abcd}$എന്ന സൂത്രവാക്യം കണ്ടിട്ടുണ്ടോ? A എന്നത് പരപ്പളവും a,b,c,d ചതുര്‍ഭുജത്തിന്റെ വശങ്ങളുമാണ്. ഒരു പ്രത്യേകതരം ചതുര്‍ഭുജങ്ങളെ അവതരിപ്പിക്കുകയും അതിന്റെ പരപ്പളവ് കണക്കാക്കുന്നതിനുള്ള ഒരു പുതിയ സൂത്രവാക്യത്തിന്റെ പ്രസക്തി അന്വേഷണവിധേയമാകാകുകയുമാണ് ഇന്നത്തെ പോസ്റ്റ്പാഠപുസ്തകത്തിന്റെ കാഴ്ചപ്പാട് പൂര്‍ണ്ണതയിലെത്തുന്നത് അതിനപ്പുറത്തുള്ള കാഴ്ചകള്‍ കണ്ടെത്താന്‍ കുട്ടി പ്രാപ്തനാകുമ്പോഴാണ് . ഇവിടെ അദ്ധ്യാപകന്റെ റോള്‍ അതിനുള്ള പാശ്ചാത്തലം രൂപീകരിക്കുക എന്നതാണ്. ഇത്തരം ഒരു … Continue reading

Posted in Maths Exams, Maths Project, Maths X | 29 Comments