Monthly Archives: January 2010

മാത്‌സ് ബ്ലോഗിന് ഒന്നാം പിറന്നാള്‍ ഇന്ന്

ഇന്ന് ജനുവരി 31. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായമാവുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ കൂടിയാണ് ഈ പ്രയാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നും സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് ആവേശത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. വിദേശരാജ്യങ്ങളില്‍ … Continue reading

Posted in വാര്‍ത്ത | 97 Comments

ഇന്നത്തെ കേരളകൗമുദിയില്‍ മാത്​സ് ബ്ലോഗ്

ഇന്നത്തെ കേരളകൗമുദിയില്‍ എഡിറ്റോറിയല്‍ പേജില്‍ (പേജ് 6) മാത്​സ് ബ്ലോഗിനെക്കുറിച്ചു വന്ന വാര്‍ത്തയ്ക്ക് ന്യൂസ് പേജ് കാണുക.

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | Leave a comment

SSLC : Orukkam-2010

ORUKKAM 2010 MALAYALAM ARABIC URDU SANSKRIT ENGLISH HINDI SOCIAL SCIENCE BIOLOGY PHYSICS CHEMISTRY MATHEMATICS

Posted in ശാസ്ത്രം, SSLC Revision | 36 Comments

SSLC റിവിഷന്‍: ദ്വിമാനസമവാക്യങ്ങള്‍

ബീജഗണിതപഠനത്തിന്റെ അതിപ്രധാനമായ ഭാഗമാണ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ദ്വിമാന സമവാക്യങ്ങള്‍. ഭാഷാവാചകങ്ങളില്‍ നിന്ന് രൂപീകരിക്കപ്പെടുന്ന ദ്വിമാനസമവാക്യങ്ങളാണ് നമ്മുടെ പഠനവിഷയം. ഭാഷാവാചകങ്ങള്‍ വായിച്ച് വിശകലനം ചെയ്ത് ബീജഗണിത വാക്യങ്ങളാക്കി മാറ്റാനുള്ള പാടവം ഇവിടെ അനിവാര്യമാണ്. ഇങ്ങനെ രൂപപ്പെടുന്ന വാക്യങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നു. വര്‍ഗം പൂര്‍ത്തിയാക്കല്‍, സൂത്രവാക്യം, ഘടകക്രിയ എന്നിവയാണ് മൂന്ന് നിര്‍ദ്ധാരണ മാര്‍ഗ്ഗങ്ങള്‍. വര്‍ഗം പൂര്‍ത്തിയാക്കലിന്റെ ഒരു … Continue reading

Posted in ശാസ്ത്രം, Maths X, SSLC Revision | 34 Comments

SSLC CE Mark Entry

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് സര്‍പ്രൈസ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതു പോലെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങളോ എളുപ്പവഴികളോ അറിയാമെങ്കില്‍ അക്കാര്യം സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും. എ-ലിസ്റ്റ് ഡാറ്റാ … Continue reading

Posted in സാങ്കേതികം, Linux Tips | 33 Comments

റിപ്പബ്ളിക് ദിന ചിന്തകള്‍

രാജ്യം അറുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പക്ഷെ ഇവിടെയും ചില ചിന്തകള്‍ക്ക് നാം വിധേയരാകേണ്ടിയിരിക്കുന്നു. കാരണം, കാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്ര്യം 1947 ആഗസ്റ്റ് 15- ലെ പ്രഭാതത്തോടെ നാടുവിട്ടു പോയതേയില്ലയെന്ന് നമുക്കറിയാം. ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് നിയമങ്ങളും അടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പല സമ്പ്രദായങ്ങളും പിന്നീടേക്കും നമുക്ക് പിന്തുടരേണ്ടി വന്നു. ഇപ്പോഴും പിന്തുടരുന്നുമുണ്ട്. … Continue reading

Posted in ഓര്‍മ്മ, General | 17 Comments

SSLC റിവിഷന്‍ – രേഖീയ സംഖ്യകള്‍

രേഖീയ സംഖ്യകളെ അപഗ്രഥനം ചെയ്യാനുള്ള ശേഷി നേടുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് പത്താം ക്ലാസിലെ രേഖീയ സംഖ്യകള്‍ എന്ന യൂണിറ്റ്. വളരെ ചെറുത് എന്ന് തോന്നിക്കുന്ന പാഠഭാഗത്ത് രണ്ട് അടിസ്ഥാന ആശയങ്ങളാണ് പ്രധാനമായും ഉള്ളത്. ‘അകലം’ എന്ന ആശയം. അത് സംഖ്യാ ഗണിതവും ബീജഗണിതവുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് കേവലവില എന്ന ആശയം അവതരിപ്പിക്കുന്നു. കേവലവിലയുടെ ബീജഗണിതം ഇവിടെ … Continue reading

Posted in ശാസ്ത്രം, Maths X, SSLC Revision | 44 Comments

എട്ടാം ക്ലാസ്സുകാരിക്ക് ചമ്മട്ടിയടി..!

പാലക്കാട്ടെ എസ്.വി. രാമനുണ്ണിമാഷ് അയച്ചുതന്ന നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള ചിന്തോദ്വീപകമായ ഒരു ലേഖനം ഇന്നത്തെ സംവാദത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ‘ദേശാഭിമാനി’ പത്രത്തില്‍ ഫ്രണ്ട് പേജില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ പിന്നെ രാമനുണ്ണിമാഷിന്റെ ലേഖനം അടുത്തയാഴ്ചയാകട്ടെയെന്നു കരുതി. ഇന്നലത്തെ പത്രം ഇതുവരെ കാണാത്തവര്‍ക്കായി ആ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം.സഊദി അറേബ്യയിലെ കോടതി ഒരു എട്ടാം … Continue reading

Posted in ശാസ്ത്രം, സംവാദം | 36 Comments

കേടായ മെഷീനേതെന്ന് പറയാമോ?

പ്രസിദ്ധമായ ഒരു ജ്വല്ലറി. മോതിരമാണ് അവിടെ ഏറ്റവും കൂടുതല്‍ ചിലവാകുന്നതത്രേ. ആവശ്യം മനസിലാക്കി മുതലാളി അവിടേക്ക് ഒമ്പത് ഗ്രാം വീതമുള്ള മോതിരങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്‍പത് മെഷീനുകള്‍ വാങ്ങി. ഒന്‍പതിലും നിര്‍മ്മിക്കുന്ന മോതിരങ്ങളുടെയെല്ലാം ഭാരം കിറുകൃത്യമാണ്. അങ്ങനെ ഗുണമേന്മയിലും വിശ്വാസത്തിലും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ജ്വല്ലറി ദൂരസ്ഥലങ്ങളിലേക്കും മോതിരക്കയറ്റുമതി തുടങ്ങി. മെഷീനുള്ളതിനാല്‍ ഡിമാന്റ് അനുസരിച്ച് എവിടെയും മോതിരം … Continue reading

Posted in ശാസ്ത്രം, Puzzles | 42 Comments

SSLC റിവിഷന്‍ – വൃത്തങ്ങളിലെ ചോദ്യങ്ങള്‍

വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ മൂന്നായി തിരിക്കാം. വൃത്തചാപം നിര്‍ണ്ണയിക്കുന്ന മൂന്ന് തരം കോണുകളും അവ തമ്മിലുള്ള ബന്ധവും, ചക്രീയ ചതുര്‍ഭുജങ്ങള്‍, പരസ്പരം ഖണ്ഡിക്കുന്ന ചാപഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. വൃത്തത്തിലെ ഒരു ചാപം മൂന്നു തരം കോണുകള്‍ നിര്‍ണ്ണയിക്കുന്നു. ചാപം അതില്‍ത്തന്നെ രൂപീകരിക്കുന്ന കോണ്‍, ചാപം കേന്ദ്രത്തില്‍ നിര്‍ണ്ണയിക്കുന്ന കോണ്‍, ചാപം … Continue reading

Posted in ശാസ്ത്രം, Maths X, SSLC Revision | 21 Comments