Monthly Archives: October 2011

ഉബുണ്ടുവിലെ നെറ്റ് വര്‍ക്കിങ്ങ്

ഉപജില്ലാ കലോത്സവം ഡാറ്റാ എന്‍ട്രിക്കായി സ്ക്കൂള്‍ ലാബില്‍ നിരത്തി വച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. പ്രിന്റര്‍ കണക്ട് ചെയ്ത സിസ്റ്റത്തില്‍ കാര്യമായി വര്‍ക്കു ചെയ്തു കൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകന്‍. അദ്ദേഹത്തെ ശല്യപ്പെടുത്താതെ തന്നെ മറ്റേതെങ്കിലും സിസ്റ്റത്തില്‍ നിന്നും പ്രിന്റ് കൊടുക്കുന്നു. പ്രിന്ററില്‍ നിന്നും കൃത്യമായി പ്രിന്റ് ലഭിക്കുന്നു. ഇത്തരമൊരു വിദ്യ നമ്മുടെ വിദ്യാലയങ്ങളിലും പരീക്ഷിക്കേണ്ടേ? ഇക്കാര്യം പരിഹരിക്കുന്നതിന് നെറ്റ്‍വര്‍ക്കിങ്ങിനെക്കുറിച്ചുള്ള ഒരു … Continue reading

Posted in സാങ്കേതികം, Ubuntu | 64 Comments

മാത്‌സ് ബ്ലോഗ് പിന്നിട്ടത് 1000 ദിനങ്ങള്‍! സഹസ്രം! സഹര്‍ഷം!!

മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ആയിരം ദിനം പിന്നിട്ടു. ഈ ബ്ലോഗ് ആരംഭിച്ച അന്ന് എത്ര ആവേശത്തോടെയാണ് ഞങ്ങള്‍ ഇതിനായി സമയം മാറ്റി വെച്ചത് അതിലേറെ ആവേശത്തോടെയാണ് ഇന്നും ബ്ലോഗിനു വേണ്ടി സമയം നീക്കി വെക്കുന്നതും. മലയാളികളായ അധ്യാപകരെ കോര്‍ത്തിണക്കാനും അവര്‍ക്കായി ഒരു ചര്‍ച്ചാ വേദി ഒരുക്കാനും സാധിച്ചതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. ബ്ലോഗിനൊപ്പം നിന്നവരുടെ പേരുകള്‍ വിവരിക്കുന്നില്ല. … Continue reading

Posted in വാര്‍ത്ത | 140 Comments

ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍

ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. ഇപ്പോള്‍ എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും … Continue reading

Posted in സാങ്കേതികം, Software installation | 62 Comments

അര്‍ജുനന്റെ ഉത്തരങ്ങളും ഒരമ്മയുടെ കത്തും

നേരത്തേ കോട്ടയത്തുനിന്നും അര്‍ജുന്‍ ഫിസിക്സ് ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഓര്‍മ്മ കാണുമല്ലോ. ഇന്നത്തെ നിലയില്‍ ബഹുഭൂരിപക്ഷം കുട്ടികളും ചെയ്യാനൊരുമ്പെടാത്ത ഒരു പ്രവര്‍ത്തനത്തിനാണ് അര്‍ജുന്‍ മുന്‍കൈയ്യെടുത്തത്. ആ കുട്ടി തയ്യാറാക്കിയ ഫിസിക്സ് ചോദ്യോത്തരങ്ങളില്‍ അപൂര്‍വം ചില ഉത്തരങ്ങളില്‍ ചില തിരുത്തുകളും വിശദീകരണങ്ങളും വേണ്ടി വന്നിരുന്നു. നമ്മുടെ ഫിസിക്സ് അധ്യാപകര്‍ അഭിനന്ദനാര്‍ഹമായ വിധം അതില്‍ ഇടപെട്ട് ചോദ്യോത്തരങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുകയും … Continue reading

Posted in STD X Maths New | 26 Comments

ഘനരൂപങ്ങള്‍ – ചോദ്യപേപ്പര്‍

ലേടെക്കിന്റെ വിശാലമായ ക്യാന്‍വാസില്‍ പത്താംക്ലാസിലെ പാഠപുസ്തകം കൃഷ്ണന്‍സാര്‍ തന്റെ ലാപ് ടോപ്പില്‍ ചെയ്തിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . അതില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഘനരൂപങ്ങളാണ്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായിരുന്നു അവ. സ്തൂപികയുടെ ഉള്ളിലേയ്ക്ക് നിഴലും വെളിച്ചവും സമ്മേളിച്ചുകൊണ്ട് ത്രിമാനചിത്രങ്ങള്‍ രൂപപ്പെട്ടിരിക്കുന്നകാഴ്ച മനോഹരമാണ്. ലേടെക്കുമായി ഇനിയും ഒത്തിരി ദൂരം യാത്രയുണ്ട്. ഘനരൂപങ്ങളെക്കുറിച്ച് പോസ്റ്റെഴുതവേ സാന്ദര്‍ഭീകമായി പറഞ്ഞതാണ് … Continue reading

Posted in വിജ്ഞാനം, STD X Maths New | 35 Comments

Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.

2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്‌സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ കാരണമായതും. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും എന്റെ വിദ്യാലയത്തില്‍ നാളിതേ വരെ സ്പാര്‍ക്ക് ചെയ്തിരുന്നില്ല. അവസാന … Continue reading

Posted in സാങ്കേതികം, spark | 467 Comments

നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1

കൃഷ്ണന്‍സാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് ലാടെക് എന്ന സോഫ്റ്റ്‍വെയറിനെ നിങ്ങള്‍ക്കു മുമ്പാകെ ഒന്നു പരിചയപ്പെടുത്തട്ടെ. തുടര്‍പഠനം കൃഷ്ണന്‍ സാര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ടെക്ക് പ്രചാരകരില്‍ ഒന്നാം നിരയിലാണ് കൃഷ്ണന്‍ സാര്‍. മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട് . കഴിഞ്ഞവര്‍ഷം ‘ഇന്ത്യന്‍ ലിബ്രെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി'(ILUG) എന്ന … Continue reading

Posted in സാങ്കേതികം, IT, Linux Tips | 138 Comments

ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!

കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു ജീവത്യാഗം ചെയ്തു. ഇദ്ദേഹം ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം. … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 30 Comments