Monthly Archives: February 2010

ചായ കുടിച്ച്, ഒപ്പുവെച്ച് പിരിയുന്നവര്‍..

“കുട്ടികളെ സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന ഗീര്‍വ്വാണപ്രസംഗങ്ങള്‍ കേട്ട് സ്വയം മോശക്കാരെന്നു ധരിച്ച് , മിണ്ടാതെ ഒരു ചായയും കുടിച്ച് കുറ്റബോധത്തോടെ മടങ്ങിപ്പോകാനുള്ളതാണോ പി.ടി.ഏ.ജനറല്‍ബോഡികള്‍? അതോ, രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ചെറിയതോതിലെങ്കിലും കെല്‍പ്പ് കൈവരണമോ, ഇത്തരം യോഗങ്ങളിലൂടെ?” ചോദിക്കുന്നത് നമ്മുടെ രാമനുണ്ണിമാഷ് . വെറുതേ ചോദിക്കുകമാത്രമല്ല അദ്ദേഹം. സ്വന്തം സ്കൂളിലെ അനുഭവത്തിലൂടെ, എങ്ങിനെ ഇത്തരം … Continue reading

Posted in പലവക, ശാസ്ത്രം, സംവാദം | 41 Comments

ജനനത്തിയതി പറഞ്ഞാല്‍ ആഴ്ച പറയാം

കേരളത്തിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പിന്നെ കണക്കിനെ സ്നേഹിക്കുന്ന കുറേ നിത്യസന്ദര്‍ശകരുമാണ് ഗണിത ബ്ളോഗിന്റെ ജീവന്‍. ഹൈസ്ക്കുള്‍ പാഠങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചതന്നെയാണ് ലക്ഷ്യവും. ഉള്‍ക്കനമുള്ള, ഉയര്‍ന്നചിന്തയുള്ള അതിഥികളുടെ വിമര്‍ശനാന്മക പ്രതികരണങ്ങളും മുതല്‍ക്കൂട്ടുതന്നെയത്രേ. മാറിവരുന്ന ഗണിത പഠന – ബോധനരീതികളില്‍ കുട്ടി അന്വേഷകനും അധ്യാപകന്‍ സഹയാത്രികനുമാണ്. കുട്ടിയുടെ സ്വതന്ത്രചിന്തകളാണ് ക്ളാസ് മുറിയില്‍ പരിപോഷിപ്പിക്കപ്പെടുന്നത്. തുടര്‍മൂല്യനിര്‍ണ്ണയം എന്ന സങ്കല്പത്തിന്റെ ലക്ഷ്യവും … Continue reading

Posted in ശാസ്ത്രം, Lite Maths | 33 Comments

എയര്‍പോര്‍ട്ട് കടങ്കഥ: ഒരു പഠനപ്രവര്ത്തനം

പണ്ടൊരിക്കല്‍ കമന്റായിവന്ന, അധികമാരും ശ്രദ്ധിക്കാതെപോയ ഈ ജ്യാമിതീയചിന്ത തുടര്‍പഠനത്തിന് പ്രയോജനമാകുമെന്ന് കരുതുന്നു.ഇതോരു പഠനപ്രവര്‍ത്തനമാണ്. സമഭുജത്രികോണങ്ങളുടെ ഒരു പ്രത്യേകതയാണ് പഠനവിഷയം. വേണമെങ്കില്‍ ഒരു പസിലായോ കടങ്കഥയായോ ഇതിനെ കാണാം. വളരെ വളരെ എളുപ്പമുള്ള ചോദ്യം. അധികം വളച്ചു കെട്ടലുകളില്ലാതെ നേരെ ചോദ്യത്തിലേക്ക് കടക്കാം.ഒരു എയര്‍പോര്‍ട്ടില്‍ 3 റണ്‍വേകളുണ്ട്.അവ ഒരു സമഭുജത്രികോണം രൂപീകരിക്കുന്നു. ത്രികോണത്തിനുള്ളില്‍ ഒരു എയര്‍ ട്രാഫിക്ക് … Continue reading

Posted in ശാസ്ത്രം, Lite Maths | 99 Comments

SSLC റിവിഷന്‍: നിര്‍ദ്ദേശാങ്കജ്യാമിതി

ജ്യാമിതീയ പ്രശ്നങ്ങളെ ബീജഗണിതപ്രശ്നങ്ങളായും തിരിച്ചും നിര്‍ദ്ധാരണം ചെയ്യാനുള്ള ഒരു രീതിയാണ് നിര്‍ദ്ദേശാങ്ക ജ്യാമിതി. ഒരു രേഖയിലെ ഏത് ബിന്ദുവിനെയും ഒരു സംഖ്യ കൊണ്ട് സൂചിപ്പിക്കാനാകുമെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഒരു തലത്തിലെ ഒരു ബിന്ദുവിനെ സൂചിപ്പിക്കാന്‍ ഒരു സംഖ്യ മതിയാകുമോ? ഒരു പേപ്പര്‍ തന്നിട്ട് ഒരു ബിന്ദു അടയാളപ്പെടുത്താന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടാല്‍ അവന്‍ മാര്‍ക്കു … Continue reading

Posted in ശാസ്ത്രം, SSLC Revision | 11 Comments

രാമായണത്തില്‍ നിന്നൊരു പസില്‍.

മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ, പസിലുകളാണ് മാത്​സ് ബ്ലോഗിന്റെ ജീവന്‍. എസ്.എസ്.എല്‍.സി. പരീക്ഷാ ചൂടില്‍ അവയ്ക്ക് ഒരല്പം കുറവുവന്നതായി സമ്മതിക്കുന്നു. ധാരാളം കിടയറ്റ പസിലുകള്‍ ഞങ്ങളുടെ മെയില്‍ ബോക്സില്‍ വിശ്രമിക്കുന്നുണ്ട്. ഇന്ന്, അത്തരത്തിലൊന്നാകട്ടെ. ഖത്തറിലുള്ള അസീസ് മാഷ് കുറേനാള്‍ മുമ്പ് അയച്ചു തന്ന ഒരു പസിലാണ് താഴെ. (ഒരു പക്ഷേ, ഏതെങ്കിലുമൊരു ഗണിതസ്നേഹി ഈ ചോദ്യത്തിനൊരു മേമ്പൊടിയ്ക്കായി പുരാണത്തെ … Continue reading

Posted in ശാസ്ത്രം, Puzzles | 119 Comments

ഹയര്‍സെക്കന്ററിയില്‍ എന്താ, സ്വാതന്ത്ര്യം വേണ്ടേ..?

കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദ വിഷയത്തിന് (സ്പാര്‍ക്ക്), ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രസ്സില്‍, ഇതിനോടനുബന്ധിച്ചുവന്ന വാര്‍ത്തയും, പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറിയുടെ ഇതിനോടെന്നപോലെയുള്ള പ്രതികരണവും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതായി. സ്വതന്ത്ര സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാകട്ടെ ഇന്നത്തെ സംവാദ വിഷയം.നമ്മുടെ ബ്ലോഗ് ടീം മെന്വറായ ശ്രീനാഥ് സാര്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രചാരകനാണ്.ലിനക്സ് സംബന്ധിച്ചുള്ള പോസ്റ്റുകളില്‍ … Continue reading

Posted in പ്രതികരണം, ശാസ്ത്രം, സംവാദം, General | 21 Comments

SSLC IT PRACTICAL EXAM – 2010

ഈ വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മാനുവലായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ കമാന്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. മുന്‍ പരീക്ഷകളിലെല്ലാം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് ഈ … Continue reading

Posted in സാങ്കേതികം, Linux Tips, surprise posts | Leave a comment

വ്യത്യസ്തതകളുമായി ഒരു ചോദ്യപേപ്പര്‍..!

ഗണിതപഠനരംഗത്ത്, വ്യത്യസ്തങ്ങളായ പഠനരീതികള്‍ക്കും ആശയധാരണനേടലിനും അവസരമൊരുക്കുന്ന ടെക്നോളജിയുഗത്തിലാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നതും അധ്യാപകര്‍ പഠിപ്പിക്കുന്നതും. ഇപ്പോള്‍ എറണാകുളത്ത് ഐ.ടി. സ്കൂളില്‍ മാസ്റ്റര്‍ ട്രൈനറായി ജോലി ചെയ്യുന്ന, കോഴിക്കോട് വെങ്ങാലം സ്വദേശി പുത്തന്‍പുരയില്‍ സുരേഷ്ബാബു സാര്‍ എസ്.എസ്.എല്‍.സി. ഗണിതശാസ്ത്ര പേപ്പറിന്റെ ഒരു മാതൃകാചോദ്യപേപ്പര്‍ അയച്ചു തരാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മലപ്പുറത്തുവെച്ചു നടന്ന എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് … Continue reading

Posted in സാങ്കേതികം, Maths X, SSLC Revision | 36 Comments

SSLC – Maths Model Examination 2010

കാത്തുകാത്തിരുന്ന മാത്തമാറ്റിക്സ് ഗണിതശാസ്ത്ര പരീക്ഷ അങ്ങനെ കടന്നു പോയി. ആവരേജുകാരെയും നിലവാരം പുലര്‍ത്തുന്നവരേയും തുണച്ച ഒരു പരീക്ഷയായിരുന്നു ഇത്തവണത്തേത്. പല ചോദ്യങ്ങളെല്ലാം ശരാശരിക്കാരെ സന്തോഷിപ്പിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്നവരെ ലക്ഷ്യമിട്ടും ചോദ്യങ്ങളുണ്ടായിരുന്നു. പല ചോദ്യങ്ങളും തുറന്ന ചോദ്യങ്ങളാണ്. ഉദാഹരണമായി ഒന്നാമത്തെ ചോദ്യം നോക്കുക. രണ്ടാമത്തെ ചോദ്യം സാധാരണ ചോദിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ദ്വിമാനസമവാക്യം രൂപീകരിക്കുന്ന സാഹചര്യം … Continue reading

Posted in ശാസ്ത്രം, Maths X, surprise posts | 71 Comments

കടങ്കഥ: പുല്‍ത്തകിടിയുടെ വിസ്തീര്‍ണം എത്ര?

ഖത്തറിലെ അസീസ് മാഷ് പസിലുകളുടെ തോഴനാണെന്ന് ഇതിനോടകം നിങ്ങള്‍ക്കേവര്‍ക്കും അറിയാനാകും. കോഴിക്കോട്ടെ വിജയന്‍ മാഷിന്റെ ശിഷ്യനായതു കൊണ്ടായിരിക്കാം അദ്ദേഹത്തിന് പസിലുകളോട് ഇത്രയേറെ ഒരു അഭിനിവേശം വരാന്‍ കാരണമായത്. ഡല്‍ഹിയില്‍ ഉള്ള അനുജ് പന്‍വാറിനെ കമന്റ് ബോക്സിലേക്കെത്തിച്ചത് അസീസ് സാറാണ്. അനുജിന് മലയാളം അറിയില്ല. അതുകൊണ്ട് തന്നെ കമന്റ് ബോക്സില്‍ ഇടുന്ന പസിലുകളുടെ പസിലുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും … Continue reading

Posted in ശാസ്ത്രം, Puzzles | 30 Comments