Category Archives: IT

IT Model Examination Help

പ്രിയ സുഹൃത്തേ,Model IT പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മനസിലാക്കുന്നു.പ്രശ്നങ്ങള്‍ മനസ്സിലാക്കി,SSLC ഐടി പരീക്ഷയ്ക്കു മുമ്പ് പരിഹരിക്കാന്‍ ഐടി@സ്കൂള്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനെ സഹായിക്കുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രശ്നം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില പ്രശ്നങ്ങള്‍ അധ്യാപകര്‍ സ്വയം പരിഹരിച്ചതെങ്ങനെയെന്നും ഇവിടെ നിന്നും മനസ്സിലാക്കാം. ചില പ്രശ്നങ്ങളും പരിഹാരങ്ങളും … Continue reading

Posted in IT | 64 Comments

നമുക്കൊരു വെബ് പേജ് ICT – 10

നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്​സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു. വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം … Continue reading

Posted in സാങ്കേതികം, IT | 50 Comments

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

“പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി … Continue reading

Posted in IT, physics, SSLC New, STD X Maths New | 132 Comments

ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )

ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു … Continue reading

Posted in IT, STD X Maths New | 33 Comments

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച … Continue reading

Posted in Hindi, IT, Social Science | 100 Comments

നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1

കൃഷ്ണന്‍സാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് ലാടെക് എന്ന സോഫ്റ്റ്‍വെയറിനെ നിങ്ങള്‍ക്കു മുമ്പാകെ ഒന്നു പരിചയപ്പെടുത്തട്ടെ. തുടര്‍പഠനം കൃഷ്ണന്‍ സാര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ടെക്ക് പ്രചാരകരില്‍ ഒന്നാം നിരയിലാണ് കൃഷ്ണന്‍ സാര്‍. മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട് . കഴിഞ്ഞവര്‍ഷം ‘ഇന്ത്യന്‍ ലിബ്രെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി'(ILUG) എന്ന … Continue reading

Posted in സാങ്കേതികം, IT, Linux Tips | 138 Comments

സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

കോഴിക്കോട് ജില്ലാ ഐടി കോ-ഓര്‍ഡിനേറ്ററായി ഈ വര്‍ഷം സ്ഥാനമേറ്റ ബാബുസാര്‍ മികച്ച ഒരു സംഘാടകനും പ്രശസ്തനായ ഒരു എഴുത്തുകാരനുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വിദ്യാഭ്യാസത്തേയും സാങ്കേതികവിദ്യയേയും അനുവാചകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കുന്ന ലേഖനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ചാറ്റിങ്ങിനിടയില്‍ അതുപോലൊരു ലേഖനം ആവശ്യപ്പെട്ട് ഒരാഴ്ചക്കകം മറുപടിയെത്തി. ഇനി ലേഖനത്തിലേക്ക്. . . . . … Continue reading

Posted in ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, IT, itschool | 18 Comments

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!

“ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..”. ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, … Continue reading

Posted in അനുഭവങ്ങള്‍, കുട്ടികള്‍ക്ക്, വാര്‍ത്തകള്‍, ശാസ്ത്രം, IT, Ubuntu | 19 Comments

Information Technology Examination Special

മെച്ചപ്പെട്ട തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും ,പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ. ടി തിയറിയുടെ മാര്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന് സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ് തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ … Continue reading

Posted in IT, Maths X, SSLC Revision | 40 Comments

പത്താം ക്ലാസ് ഐ.ടി പരീക്ഷാ ടിപ്പുകള്‍

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അവിശ്വസനീയമായ വിധം കുതിച്ചു ചാട്ടം നടത്തിയ ദശകത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറെന്നാല്‍ വിന്‍ഡോസും മൈക്രോസോഫ്റ്റും മാത്രമാണെന്ന ധാരണയില്‍ നിന്ന് ഒരു തലമുറയെ മാറ്റിയെടുക്കാന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതിക്കു സാധിച്ചുവെന്നത് നിസ്സാരമായ ഒരു നേട്ടമല്ല. അറിയാനും അറിയിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ വിശാലമനഃസ്ഥിതി നമ്മുടെ കുട്ടികളുടെ ചിന്താധാരയില്‍ വരുത്തിയ … Continue reading

Posted in വിജ്ഞാനം, IT, SSLC Revision | 38 Comments