Monthly Archives: September 2011

കോസൈന്‍ നിയമം

മാത്‌സ് അധ്യാപകര്‍ക്കും ഗണിതസ്നേഹികള്‍ക്കും പിന്നെ ഗണിതതല്പരരായ കുട്ടികള്‍ക്കുമായി ജന്മംകൊണ്ട മാത്‌സ് ബ്ലോഗില്‍ ഗണിതം കുറയുന്നുവെന്ന് പരിഭവം പറഞ്ഞത് ക്ലസ്റ്ററില്‍ പങ്കെടുത്ത ചില അധ്യാപികമാരും കേരളത്തില്‍തന്നെ അറിയപ്പെടുന്ന ചില വിശിഷ്ടവ്യക്തികളുമാണ്. അത് എല്ലാ ഗൗരവത്തോടെയും കാണുന്നു. മനഃപൂര്‍വ്വമല്ല. വിഷയദാരിദ്ര്യവുമല്ല. സമയക്കുറവ് മാത്രമാണ്. ഈ കഴിഞ്ഞ ക്ലസ്റ്ററില്‍ ഒരു ചര്‍ച്ചാവിഷയം ഉണ്ടായിരുന്നു. പാഠപുസ്തകത്തില്‍ നേരിട്ട് പറയാത്ത എന്നാല്‍ പാഠഭാഗങ്ങളുമായി … Continue reading

Posted in വിജ്ഞാനം, STD X Maths New | 40 Comments

സ്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ്

മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, സാങ്കേതികം | 28 Comments

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ – അര്‍ജുന്‍ വക..!

ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?ബഹുമാനപ്പെട്ട സാര്‍,ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും … Continue reading

Posted in മികവ്, വിജ്ഞാനം, ശാസ്ത്രം, General, physics | 70 Comments

നമ്മുടെ മേളകളും ഉത്സവങ്ങളും

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള … Continue reading

Posted in പ്രതികരണം, General | 55 Comments

ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം

വിദ്യാഭ്യാസ വകുപ്പും IT@School ഉം സംയുക്തമായി കഴിഞ്ഞ വര്‍ഷം മുതല്‍ സ്ക്കുള്‍ കായിക മത്സരങ്ങളുടെ നടത്തിപ്പിന് നടപ്പിലാക്കിയ സോഫ്റ്റ്​വെയര്‍ കായികരംഗത്തെ ഒരു പുതിയ കാല്‍വെപ്പായിരുന്നു. വിജയകരമായിരുന്നു. സ്ക്കൂള്‍ തലങ്ങളില്‍ നിന്ന് ഓണ്‍ലൈനായി കുട്ടികളുടെ ഡാറ്റാ എന്റര്‍ ചെയ്യുകയും സബ് ജില്ലാതലങ്ങളില്‍ ആ ഡാറ്റാ ഉപയോഗിച്ച് സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. റവന്യു ജില്ലാ മത്സരങ്ങളും … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, sports | 61 Comments

ഫോട്ടോ അപ്​ലോഡ് ചെയ്യുന്നതെങ്ങനെ?

രണ്ടുദിവസമായി ഫോണ്‍ വിശ്രമമില്ലാതെ ചിലച്ചുകൊണ്ടിരുന്നത് എങ്ങിനെ ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്​ലോഡ് ചെയ്യാമെന്ന് അറിയുന്നതിനുവേണ്ടി, ഇന്റര്‍നെറ്റ് പരിചയം കുറഞ്ഞ കുറേ സുഹൃത്തുക്കള്‍ വിളിക്കുന്നതുമൂലമാണ്. ഈ മാസം പതിനാലിനുമുമ്പ് നടത്തിത്തീര്‍ക്കേണ്ട രക്ഷിതാക്കള്‍ക്കുള്ള പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ സൈറ്റ് അപ്​ഡേഷനുവേണ്ടിയാണ് ഈ തത്രപ്പാട് മുഴുവനും! പരിപാടികളൊക്കെ ഭംഗിയാക്കി, കുട്ടികളെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയുമൊക്കെ റെഡിയാക്കി. പക്ഷേ അതെല്ലാം അപ്​ലോഡ് … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, itschool, surprise posts | 40 Comments

കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

 (വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ – 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി   ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

Posted in വാര്‍ത്തകള്‍, General | 23 Comments

കുന്ദലതയും കുട്ട്യോളം..!

അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ ‘അണ്ണാരക്കണ്ണന്മാര്‍’വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, … Continue reading

Posted in പുസ്തകം, മലയാളം, മികവ്, ലേഖനം, വാര്‍ത്ത, വിജ്ഞാനം | 14 Comments

സംസ്ഥാന അധ്യാപക പുരസ്ക്കാരങ്ങള്‍ 2011

2011 സെപ്റ്റംബര്‍ 5 ലെ അധ്യാപകദിനാചരണത്തില്‍ മികച്ച അധ്യാപകനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബില്‍ നിന്നും മാത്​സ് ബ്ലോഗ് ടീമംഗവും പാലക്കാട് കെ.ടി.എം.എച്ച്.എസിലെ മുന്‍ പ്രധാനഅധ്യാപകനുമായ രാമനുണ്ണി മാഷ് ഏറ്റു വാങ്ങുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ 13 പേര്‍ക്കുമാണ് … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 41 Comments

കെ ടൂണ്‍ ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ പഠിക്കാം.

സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് … Continue reading

Posted in സാങ്കേതികം | 30 Comments