Monthly Archives: August 2011

ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍

എന്‍.ബി സുരേഷ് മാഷിന്റെ മെയിലിലെ ലിങ്കില്‍ നിന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഇപ്പോള്‍ റിയാദില്‍ അധ്യാപികയുമായ ഷീബ രാമചന്ദ്രന്റെ വെള്ളരിപ്രാവ് എന്ന ബ്ലോഗിലേക്ക് ചെല്ലാനിടയായത്. ബ്ലോഗിലെ പോസ്റ്റുകളിലൊന്നില്‍ കണ്ട അനിതരസാധാരണവും കൗതുകജന്യവുമായ ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ അധ്യാപകരും ആ ചിത്രങ്ങള്‍ കാണുന്നത് നന്നായിരിക്കുമെന്നു തോന്നിയതിനാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന് … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 45 Comments

എല്ലാ മലയാളികള്‍ക്കും മാത്​സ് ബ്ലോഗിന്റെ ഈദാശംസകള്‍

ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാനിന്റെ അര്‍ത്ഥപൂര്‍ണമായ സന്ദേശമേതാണെന്ന് ചിന്തയിലെപ്പോഴെങ്കിലും ഒരു ചോദ്യമുയര്‍ന്നിട്ടുണ്ടോ? സംശയമേ വേണ്ട, സര്‍വതോമുഖമായ വ്യക്തിശുദ്ധീകരണവും ആത്മശിക്ഷണവും തന്നെ. വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വഴിവെട്ടമേകുന്ന ഒരു മഹദ്സന്ദേശമല്ലേയത്? ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധിയുടെ നാളുകളിലെന്നല്ല, എന്നും ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മനുഷ്യനൊരു മാതൃക തന്നെ. പുണ്യമാസത്തെക്കുറിച്ചുള്ള … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 18 Comments

ദീര്‍ഘവൃത്തം വരക്കാന്‍ ഞങ്ങളുടെ മാര്‍ഗമിതാ.

കോക്കല്ലൂര്‍ സ്കൂളിലെ 9 താം തരം വിദ്യാര്‍ഥികളായ അഭിരാമും അമോഘും മാത്​സ് ബ്ലോഗിനു വേണ്ടി അയച്ചു തന്ന ഒരു പ്രവര്‍ത്തനമാണിത്. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ പാഠത്തിലെ പേജ് നമ്പര്‍ 39 ലുള്ള സൈഡ്ബോക്‍സുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനമാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നു വ്യത്യസ്തമായി ദീര്‍ഘവൃത്തം വരയ്ക്കുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ എന്നന്വേഷിക്കുകയായിരുന്നു അവര്‍. … Continue reading

Posted in വിജ്ഞാനം, Maths IX | 57 Comments

അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാശംസകള്‍

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികവേളയില്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്… ഭാരതം ഇന്ന് അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും … Continue reading

Posted in വിജ്ഞാനം | 29 Comments

പി.ഡി.എഫ് പേജിനെ മുറിച്ചടുക്കാം

കൊളാഷ് ചെയ്യുന്നതു കണ്ടിട്ടില്ലേ? പ്രിന്റ് ചെയ്ത് വെച്ച പേപ്പറില്‍ നിന്നും ആവശ്യമുള്ളവ മുറിച്ചെടുത്ത് വൃത്തിയായി ഒരു പേപ്പറിലേക്ക് ഒട്ടിച്ച് ഫോട്ടോസ്റ്റാറ്റെടുത്താല്‍ നല്ലൊരു കൊളാഷായി. എസ്.എസ്.എല്‍.സിക്കാര്‍ക്കു വേണ്ടി മുന്‍ പരീക്ഷാ ചോദ്യപേപ്പറുകളുടെ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഒരു പേപ്പറിലേക്ക് ഒട്ടിച്ച് വെച്ച് അധ്യാപകജീവിതത്തിന്റെ തുടക്കത്തില്‍ നമ്മളില്‍ പലരും കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. ഇന്ന് കമ്പ്യൂട്ടറെല്ലാം നമുക്കിടയിലേക്കെത്തി. മേല്‍പ്പറഞ്ഞ പ്രവൃത്തി … Continue reading

Posted in സാങ്കേതികം | 60 Comments

ത്രികോണമിതി : ചോദ്യപേപ്പറും ഒരു പഠനപ്രവര്‍ത്തനവും

ത്രികോണമിതിയില്‍ നിന്നും ഒരു പഠനപ്രവര്‍ത്തനം ഇന്ന് പ്രസിദ്ധീകരിക്കുന്നു. ഒപ്പം ഘനരൂപങ്ങളില്‍ സമചതുരസ്തൂപിക വരെയുള്ള ഭാഗത്തുനിന്നും ഒരു പരിശീലന പേപ്പറും . ഓണപ്പരീക്ഷയക്കായി തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനകരമായിരിക്കും ഇവ എന്നു കരുതുന്നു. സമാന്തരശ്രേണിമുതല്‍ ഉള്ള പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ത്രികോണമിതി ഉപയോഗിച്ച് ജ്യാമിതീയരീതിയില്‍ Pi യുടെ വില കണ്ടെത്തുന്നതാണ് ഇന്നത്തെ പോസ്റ്റിന്റെ ആദ്യഭാഗം . ഇത് … Continue reading

Posted in തുടര്‍മൂല്യനിര്‍ണ്ണയം, Maths Exams, Maths X | 70 Comments

NIME – 2011

NATIONAL INITIATIVE ON MATHEMATICS EDUCATION (NIME – 2011) SOUTHERN REGIONAL CONFERENCE11-13, November 2011 കൊച്ചി സര്‍വ്വകലാശാല ഗണിതവിഭാഗം മേധാവിയും ഇന്ത്യക്കകത്തെന്നപോലെ പുറത്തും പ്രശസ്തനായ ഗണിത വിശാരദനുമാണ് ഡോ. വിജയകുമാര്‍. ഗണിതശാസ്ത്ര ഒളിമ്പ്യാഡിന്റെ പ്രധാന സംഘാടകന്‍ കൂടിയായ സാറിന്റെ ടെലിഫോണ്‍ സന്ദേശവും തുടര്‍ന്നുള്ള ഇമെയിലും അടുത്ത നവമ്പറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഗണിത വിദ്യാഭ്യാസ … Continue reading

Posted in മികവ്, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം | 1 Comment

തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍..!

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും യൂണീകോഡ് ഫോണ്ടും വിദ്യാലയങ്ങളില്‍ സര്‍വ്വസാധാരമമായതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കണ്ടുതുടങ്ങുന്നത് എത്രമാത്രം ശുഭോദര്‍ക്കമാണ്! മലയാളത്തിലെ അസംഖ്യം പുരാണ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ (പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികളും പകര്‍പ്പവകാശകാലാവധികഴിഞ്ഞ കൃതികളും) തിരക്കിലാണ് ‘തന്നാലായതുചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍.’ കുന്ദലതയും രാമചന്ദ്രവിലാസവുമെല്ലാം കുഞ്ഞുവിരലുകളിലൂടെ അനശ്വരമാക്കപ്പെടുന്ന ഈ മഹത്കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി@സ്കൂളിനേയും സുമനസ്സുകളായ അധ്യാപകരേയും എത്ര അഭിനന്ദിച്ചാലാണ് … Continue reading

Posted in പുസ്തകം, മലയാളം, മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, itschool | 46 Comments

ആധാര്‍ കാര്‍ഡ് വരുന്നു. ഇനി ആളുമാറില്ല.

സംഭവം നടന്നത് മലബാറിലൊരു ഗ്രാമത്തിലാണ്. ബാങ്കുകാര്‍ കിട്ടാക്കടം പിരിക്കാന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ എ. ബാലന്‍ എന്നപേരില്‍ പത്തോളം പേര്‍. മിക്ക ബാലന്‍മാരുടെയും വീട്ടുപേര്‍ അഞ്ചരക്കി എന്ന്. അതില്‍ തന്നെ അഞ്ചോളം പേര്‍ക്കും അച്ഛന്റെ പേരും കുമാരന്‍. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അഞ്ചരക്കി കുമാരന്‍ മകന്‍ ബാലന്‍ ആരെന്നറിയാതെ ബാങ്കുകാര്‍ കുഴങ്ങി. ബാങ്കുകാര്‍ മാത്രമല്ല, മണി ഓര്‍ഡറുമായി വരുന്ന … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 42 Comments