Monthly Archives: August 2009

ഒരു പ്രശ്നം……..പരിഹാരവും!

പ്രശ്നം“വിന്റോസും ഐ.ടി.സ്കൂള്‍ ഗ്നു/ലിനക്സും (3.2) ഉള്ള ഒരു സിസ്ററത്തില്‍ എന്തോ കാരണവശാല്‍ വിന്റോസ് റീ-ഇന്‍സ്ററാള്‍ ചെയ്യേണ്ടി വന്നു.ഇപ്പോള്‍ സിസ്ററം ബൂട്ട് ചെയ്തു വരുമ്പോള്‍ നേരെ വിന്റോസിലേക്ക് പോകുന്നു.ഗ്നു/ലിനക്സ് ലഭിക്കാന്‍ ഇനി വീണ്ടും ഇന്‍സ്ററാള്‍ ചെയ്യേണ്ടതുണ്ടോ?എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?”. ചോദിക്കുന്നത് നോര്‍ത്ത് പറവൂര്‍ നിന്നും അഭിലാഷ്പരിഹാരംമററ് ഓപറേററിംഗ് സിസ്ററങ്ങള്‍ സിസ്ററത്തില്‍ ഉണ്ടെങ്കില്‍ ഗ്നു/ലിനക്സ് ഇന്‍സ്ററലേഷന്‍ സമയത്ത് അവ … Continue reading

Posted in Linux Tips | 2 Comments

2009 August: A special Month?

ഓണത്തിന്റെ ഉന്മേഷത്തോടെ ഇന്ന് ബ്ലോഗിന്റെ മെയില്‍ ബോക്സ് തുറന്നപ്പോള്‍ വളരെ രസകരമായ ഒരു മെയിലാണ് കണ്ടത്. ഈ മാസത്തിനു മാത്രം അവകാശപ്പെടാനാവുന്ന ഒരു രസകരമായ പ്രത്യേകതയെന്ന പേരില്‍ ജെല്‍സണ്‍ എന്ന അദ്ധ്യാപകനാണ് ഈ മെയില്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത്. 2009 ലെ ആഗസ്റ്റ് മാസത്തിന് മറ്റു മാസങ്ങള്‍ക്കൊന്നും ലഭിക്കാത്ത അപൂര്‍വ്വമായ ഒരു ഭാഗ്യം സിദ്ധിച്ചിരിക്കുന്നുവത്രേ. കാരണം … Continue reading

Posted in Maths Project | 3 Comments

ഒരു സംഖ്യയും അതിന്റെ വര്‍ഗവും തന്നാല്‍ തൊട്ടു താഴെയുള്ള സംഖ്യയുടെ വര്‍ഗം കണ്ടെത്തുന്ന വിദ്യ

ഒരു സംഖ്യയും അതിന്റെ വര്‍ഗവും തന്നാല്‍ തൊട്ടു താഴെയുള്ള സംഖ്യയുടെ വര്‍ഗം കണ്ടെത്തുന്ന വിദ്യ കാണിച്ചാണ് അമ്മാവന്‍ അപര്‍ണയെ പറ്റിച്ചത്. പക്ഷേ അദ്ദേഹം പിറ്റേ ദിവസം അവള്‍ക്കതിന്റെ വഴി പറഞ്ഞു കൊടുത്തു. ഒരു സംഖ്യയുടെ വര്‍ഗത്തില്‍ നിന്നും അതിന്റെ ഇരട്ടി കുറച്ചാല്‍ കിട്ടുന്നതിന്റെ തൊട്ടുത്ത സംഖ്യയായിരിക്കും അതിന് തൊട്ടു താഴെയുള്ള സംഖ്യയുടെ വര്‍ഗം. ഇതൊന്ന് ബീജഗണിത … Continue reading

Posted in Maths Magic | 1 Comment

ജോസഫ് ജോണ്‍ തോംസണ്‍

1856 ഡിസംബര്‍ 18 നാണ് ജോസഫ് ജോണ്‍ തോംസണ്‍ എന്ന ജെ.ജെ.തോംസണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റിലായിരുന്നു ജനനം. ഒരു പുസ്തക വ്യാപാരിയായിരുന്നു പിതാവ്. ഉപരിപഠനത്തിനായി 1876ല്‍ കേംബ്രിഡ്ജ് യൂണിവേഴ്​സിറ്റിയില്‍ എത്തി. 1883 ല്‍ അവിടെത്തന്നെ ഒരു പ്രൊഫസര്‍ ആകാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ കേംബ്രിഡ്ജ് കാവന്‍ഡിഷ് ലബോറട്ടിയുടെ തലവനായി. അവിടെ … Continue reading

Posted in General | Leave a comment

Aparna and her uncle

ഉഴുതു മറിച്ചിട്ട നെല്‍പ്പാടങ്ങളില്‍ നിന്നും പറന്നുയരുന്ന വെള്ളരിക്കൊക്കുകള്‍ക്കു പിന്നാലെ പായുകയാണ് അപര്‍ണയുടെ മനസ്സ്. എത്ര മനോഹരമായ തൂവലുകളാണ് പ്രകൃതി ഇവയ്ക്ക് കനിഞ്ഞേകിയിരിക്കുന്നത്? മനുഷ്യന്റെ നിയമങ്ങളോ ബന്ധങ്ങളോ ഇതരജീവികള്‍ക്ക ബാധകമല്ലെങ്കിലും അവയൊന്നും സ്വന്തം ഉത്തരവാദിത്വം മറക്കുന്നേയില്ല. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിലും അവരെ സ്വയം പര്യാപ്തമാക്കുന്നതിലുമെല്ലാം ഈ ജീവജാലങ്ങളെല്ലാം സ്വയം പര്യാപ്തമാണ്. മടിയന്‍ കുയിലിന്റെ കുഞ്ഞിനെയും അറിഞ്ഞോ അറിയാതെയോ … Continue reading

Posted in Maths Magic | 6 Comments

കേരള മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷന്‍

കേരളത്തിലെ ഒരു ഗണിത ശാസ്ത്ര സംഘടനയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നമുക്ക് ലഭിച്ച ഒരു മെയിലില്‍ നിന്ന് കേരള മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷന്‍ (KMTA) സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി ഗണിതശാസ്ത്ര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി 2001 ല്‍ രൂപീകൃതമായ ഒരു സംഘടനയാണ് KMTA (Kerala Mathematics Teachers Association).ഗണിതശാസ്ത്ര വിദ്യാഭ്യാസ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള … Continue reading

Posted in General | Leave a comment

പൂക്കളങ്ങള്‍ ഒരുങ്ങുന്നു

ഇന്ന് പൂക്കളമൊരുക്കുന്ന തിരക്കിലായിരിക്കും കുട്ടികളും അദ്ധ്യാപകരും, അല്ലേ..?ഇത്തവണ ഒരു മുഴുനീള ജ്യാമിതീയ (Purely Geometric) പൂക്കളമായാലോ?

Posted in Maths Magic | 1 Comment

കോമ്പസും പ്രൊട്രാക്ടറും ഇല്ലാതെ ഒരു കോണിന്റെ സമഭാജി വരക്കുന്ന വിധം

രണ്ടു ദിവസം മുമ്പ് എട്ടാം ക്ലാസിലെ ഗണിതശാസ്ത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം വരാപ്പുഴ HIBHS ലെ ജോണ്‍ സാര്‍ അവതരിപ്പിച്ചിരുന്നു. ശക്തമായ കമന്റുകളോ ഉത്തരങ്ങളോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടില്ല. ചോദ്യം ഇതായിരുന്നു. അപ്പുവിന്റെ കയ്യില്‍ ഒരു കോമ്പസോ പ്രൊട്രാക്ടറോ ഇല്ല. സ്കെയില്‍ മാത്രമേ ഉള്ളു. അവനെങ്ങനെ ഒരു കോണിന്റെ സമഭാജി വരക്കും? ഉത്തരവുമായി ബന്ധപ്പെട്ട … Continue reading

Posted in Maths STD VIII | 14 Comments

ബ്ലോഗ് ഹിറ്റുകള്‍ ഇരുപത്തയ്യായിരം…..!!!

നമ്മുടെ ബ്ലോഗ് ഹിറ്റുകള്‍ 25000 കവിഞ്ഞു. അതിന്റെ ആഹ്ലാദം നമുക്കെല്ലാവര്‍ക്കും കൂടി പങ്കു വെക്കാം. അതിന്റെ ഭാഗമായുള്ള സമ്മാനം വിന്റോസില്‍ മാത്രം വര്‍ക്കു ചെയ്യുന്ന നിര്‍മ്മിച്ച ഒരു പിയാനോയാണ്. ഒപ്പം യൂട്യൂബ് അടക്കമുള്ള സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഓര്‍ബിറ്റ് എന്ന സോഫ്റ്റ്​വെയറും (ഇതും വിന്റോസില്‍ മാത്രം)സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചു … Continue reading

Posted in General | 4 Comments

ചന്ദ്രക്കലയുടെയും സമചതുരത്തിന്റെയും വിസ്തീര്‍ണ്ണം തുല്യമാണ്…

തന്നിരിക്കുന്ന സമചതുരത്തിന്റെ വശം ‘x”ആണ്. യഥാക്രമം A,B കേന്ദ്രങ്ങളായിട്ടുള്ള രണ്ടു ചാപങ്ങളാല്‍ നിര്‍മ്മിതമായിട്ടുള്ള ഒരു ചന്ദ്രക്കലയും ചിത്രത്തില്‍ കാണാം. A യുടെ ആരം 2 ന്റെ വര്‍ഗമൂലത്തിന്റേയും(Root 2) x ന്റേയും ഗുണനഫലവും Bയുടെ ആരം x ഉം ആണ്. സമചതുരത്തിന്റെ വിസ്തീര്‍ണവും ചന്ദ്രക്കലയുടെ വിസ്തീര്‍ണവും തുല്യമാണെന്നു തെളിയിക്കുക എന്ന ഒരു ചോദ്യം വടകരയില്‍ നിന്നും … Continue reading

Posted in Maths Magic | 4 Comments