Monthly Archives: May 2012

സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

ഈ വര്‍ഷത്തേക്കുള്ള ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയായിരിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഡിപി.ഐ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. അതു പ്രകാരം കഴിഞ്ഞ വര്‍ഷം ഡിവിഷനുകള്‍ ക്രിയേറ്റു ചെയ്ത് 8,9,10 ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്പൂര്‍ണ പോര്‍ട്ടല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തുറന്ന ശേഷം ഡാഷ് ബോര്‍ഡിലെ Class and Divisions മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ … Continue reading

Posted in സാങ്കേതികം | 14 Comments

അര്‍ഹര്‍ക്ക് ‘അക്ഷയ’ തുണ..!

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ … Continue reading

Posted in മികവ്, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, Career guidance, General | 37 Comments

സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം(Updated with mail merging)

സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം … Continue reading

Posted in സാങ്കേതികം | 67 Comments

ഇന്ന് ലോക മാതൃദിനം

പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അതായത് മെയ് 13 ന് മാതൃദിനം (Mothers’ Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും … Continue reading

Posted in ഓര്‍മ്മ | 13 Comments

സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

റിട്ടയര്‍മെന്റ്, ന്യൂ ഡിവിഷന്‍, സബ്ജക്ട് ചേഞ്ച് തുടങ്ങിയ കാരണങ്ങളില്‍ മിക്കവാറും സ്ക്കൂളുകളില്‍ എല്ലാവര്‍ഷവും ടൈംടേബിളില്‍ മാറ്റം വരുത്തേണ്ടി വരും. മാറ്റം വരുത്തുകയെന്നാല്‍ പുതുതായി ടൈംടേബിള്‍ തയ്യാറാക്കുകയെന്നു തന്നെയര്‍ത്ഥം. അതിനായി പലരും പല സോഫ്റ്റ്‌വെയറുകളും എക്സെല്‍/സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമുകളുമെല്ലാം പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അതിന്റെയെല്ലാം സാറ്റിസ്‌ഫാക്ഷന്‍ ലവല്‍ അത്രയൊന്നും ഉയര്‍ന്നു കാണണമെന്നില്ല. എന്നാല്‍ സമ്പൂര്‍ണയില്‍ ടൈംടേബിള്‍ ചെയ്ത് … Continue reading

Posted in സാങ്കേതികം | 78 Comments

ദൃശ്യ – പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്​വെയര്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്ററാണ് ശ്രീ രാജേഷ് സാര്‍. പൈത്തണ്‍ ഭാഷ പഠിച്ച് ചെറിയ പ്രോഗ്രാമുകളൊക്കെ തയ്യാറാക്കാനുള്ള നമ്മുടെ അധ്യാപകരുടെ ശ്രമങ്ങളില്‍ വിജയം കൈവരിച്ച അധ്യാപകരില്‍ അദ്ദേഹത്തിന്റെ സംഭാവന ഒരു പെയിന്റ് പ്രോഗ്രാമാണ്. ദൃശ്യ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്​വെയര്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. താഴെനിന്ന് … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 86 Comments