Monthly Archives: December 2009

2010 ന് സ്വാഗതം

ലോകത്തെയാകെ ആനന്ദത്തിലാറാടിച്ചു കൊണ്ട് പുതുവര്‍ഷം വരവായി. പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ, നിറച്ചാര്‍ത്തുകളണിഞ്ഞ്… 2009 ലെ നഷ്ടങ്ങളെയും ദുഃഖങ്ങളെയുമെല്ലാം വിസ്മരിച്ച് പുതുവര്‍ഷത്തില്‍ നമുക്കായി കാത്തിരിക്കുന്ന സന്തോഷത്തെയും നന്മകളെയുമെല്ലാം കരഗതമാക്കാന്‍ 2010 നെ മനസു തുറന്ന് സ്വാഗതം ചെയ്യാം.ഏവര്‍ക്കും മാത്‌സ് ബ്ലോഗ് ടീമിന്‍‍റെ നവവത്സരാശംസകള്‍ .

Posted in പലവക | 21 Comments

സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

കേരളത്തിലെ സ്ക്കൂള്‍ അധ്യാപകര്‍ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിതബ്ലോഗ് മറ്റൊരു ചുവടു വെയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന ശാസ്ത്രമേളകളുടെ ഭാഗമായി തൃശൂരില്‍ നടന്ന ഗണിത ശാസ്ത്ര ക്വിസിലെ ചോദ്യങ്ങള്‍ എല്ലാ ഗണിതശാസ്ത്ര അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വിസ് മത്സരവേദിയില്‍ കഷ്ടപ്പെട്ട് നിന്ന് ചോദ്യങ്ങള്‍ എഴുതിയെടുക്കുന്നവര്‍ക്കു മാത്രമേ അവ ലഭ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ഗണിതബ്ലോഗ് … Continue reading

Posted in ശാസ്ത്രം, Lite Maths | 22 Comments

വര്‍ഗ്ഗം കാണാന്‍..

ഗണിതബ്ലോഗിന്റെ ഒരു വര്‍ഷത്തോളമെത്തുന്ന യാത്രയ്ക്കിടെ ലഭിച്ച ഒരു സുഹൃത്താണ് ആലപ്പുഴക്കാരന്‍ വി.കെ ബാല. ഗണിതത്തോടും സ്ക്കൂള്‍ ജീവിതത്തോടുമൊക്കെയുള്ള സ്നേഹം ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന അദ്ദേഹത്തെ നമ്മുടെ ബ്ലോഗിലെ ഒരു കമന്റിലൂടെയാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് നടന്ന ഒരു ഇ-മെയില്‍ ചര്‍ച്ചയില്‍ വര്‍ഗം കാണുന്നതിന് വേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു രീതി ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന … Continue reading

Posted in ശാസ്ത്രം, Maths Magic | 58 Comments

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് … Continue reading

Posted in പ്രതികരണം, സംവാദം | 42 Comments

ക്രിസ്​മസ് ട്രീയും, വൈദ്യുത വിളക്കുകളും

ഇന്ന് ക്രിസ്മസ്. എല്ലാവരും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമൊക്കെയൊരുക്കി ആഘോഷങ്ങളുടെ പാരമ്യത്തിലായിരിക്കും. എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം? ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം…. എങ്കിലും മുന്പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്കിവിടെ പങ്കുവെക്കാം…..വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ … Continue reading

Posted in ശാസ്ത്രം, General | 12 Comments

A MERRY X’MAS TO ALL

എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്​മസ് ആശംസകള്‍. ഇന്ന് ക്രിസ്​മസ് ഈവ്! നാളത്തെ ക്രിസ്​മസ് ദിനത്തില്‍ മാത്​സ് ബ്ലോഗിന്റെ സ്പെഷ്യല്‍ ക്രിസ്​മസ് ആശംസ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും എന്‍.എം.വിജയന്‍ സാര്‍ അയച്ചുതന്ന ഈ പ്രശ്നത്തിനു ക്രിസ്​മസ് ദിനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പരിഹാരം കമന്റു ചെയ്യ്. എളുപ്പമുള്ള പ്രശ്നമാണ്. ഇനി പ്രശ്നത്തിലേക്ക്……..ഇന്നത്തെ പോസ്റ്റിന്റെ ഹെഡിംഗ് … Continue reading

Posted in ശാസ്ത്രം, Maths Magic | 26 Comments

മറമാടപ്പെടുന്ന പ്രഹേളികകള്‍.

നമ്മുടെ ബ്ലോഗില്‍ ഓരോ പോസ്റ്റിന്റേയും കമന്റുകളില്‍ ഇപ്പോള്‍ പസിലുകളുടെ പെരുമഴയാണ്. വിജയന്‍, ജോണ്‍, ഫിലിപ്പ്, ഉമേഷ്, അസീസ്, മുരളി,ഗീത,ജയരാജന്‍,….എന്നുവേണ്ടാ, പുലികലുടെ ഒരു നീണ്ട നിര കൊണ്ടും കൊടുത്തും തകര്‍ക്കുകയാണ്. ​എന്നാല്‍, ഉമേഷ് പറഞ്ഞതുപോലെ, പല പസിലുകളും കമന്റുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മറമാടപ്പെടുകയാണെന്നത് ഒരു ദു:ഖസത്യം തന്നെയാണ്. അതുകൊണ്ടു തന്നെ, വിശേഷപ്പെട്ട പസിലുകള്‍ പോസ്റ്റുകളായിത്തന്നെ വരേണ്ടതല്ലേ? … Continue reading

Posted in ശാസ്ത്രം, Maths Magic | 58 Comments

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം. “കോഴിക്കോട് ഒരു സ്കൂളില്‍ … Continue reading

Posted in അനുഭവം, പ്രതികരണം, സംവാദം | 30 Comments

1000 രൂപയ്ക്ക് 1000 മൃഗങ്ങളെ വാങ്ങാന്‍ കഴിയുമോ?

എറണാകുളം നഗരത്തിന്റെ തിരക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ ബൈക്കില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് അവന്റെ കോള്‍ വന്നത്. നിര്‍ത്താതെയുള്ള മൊബൈല്‍നാദം അറിയാതെ റോഡിന്റെ ഇടതു വശത്തേക്ക് തിരിക്കാന്‍ ബൈക്ക് ഹാന്‍റിലിനെ പ്രേരിപ്പിച്ചു. ഫോണിന്‍റെ പച്ചബട്ടണില്‍ വിരലമര്‍ത്തി. മലബാറിന്‍റെ ചുവയുള്ള മലയാളത്തില്‍ അവന്‍ പരാതിയുടെ കെട്ടഴിച്ചു. നമ്മുടെ ബ്ലോഗിലൂടെ ഒരു ചോദ്യം ചോദിച്ചിട്ട് ആരും മറുപടി കൊടുത്തില്ലായെന്നത്രേ. എന്തോ, … Continue reading

Posted in ശാസ്ത്രം, Puzzles | 35 Comments

HP Laserjet p1008

ഐ.ടി.@സ്കൂളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒന്നാണ് മലപ്പുറം ടീമിന്റെ എഡ്യൂസോഫ്റ്റ്, സോഫ്റ്റ്മാത്​സ് പാക്കേജുകള്‍. നമ്മുടെ ബ്ലോഗ് ടീമംഗം കൂടിയായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാറിന്റെ കൂടി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം നേരത്തേ ഒരുപാട് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ? ഇവയുടെയൊക്കെ നേതൃത്വം വഹിച്ചിരുന്ന രണ്ടു പേര്‍ ഇനി … Continue reading

Posted in ശാസ്ത്രം, സാങ്കേതികം, General, Linux Tips | Leave a comment