Monthly Archives: April 2012

സ്പാര്‍ക്കില്‍ ശമ്പളബില്ലിനോടൊപ്പം ഡി.എ അരിയര്‍ പ്രൊസസ് ചെയ്യുന്ന വിധം

മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സ്പാര്‍ക്ക് പോസ്റ്റ് ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആ പോസ്റ്റ് കൊണ്ട് മാത്രം മറ്റാരുടേയും സഹായമില്ലാതെ സാലറി ബില്‍ പ്രൊസസ് ചെയ്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. ലോ കോളേജിന്റെ ഡി.എം.യുയും കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മാസ്റ്റര്‍ട്രെയിനറുമായ കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാറിനെപ്പോലെ, വി.എച്ച്,എസ്.ഇയുടെ ഡി.എം.യു … Continue reading

Posted in spark | 499 Comments

വിദ്യാഭ്യാസ അവകാശ നിയമം – ഘടനാപരമായ മാറ്റം

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 67 Comments

അത്തളപിത്തള തവളാച്ചിപ്പാട്ടുകള്‍ – സമാഹരണപരിപാടി

കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. രണ്ടേകാല്‍ വയസു പ്രായമായ എന്റെ മകള്‍ക്കു വേണ്ടി നെറ്റില്‍ പഴയ കുട്ടിപ്പാട്ടുകള്‍ തിരയുമ്പോഴാണ് ആകസ്മികമായി വനിതാലോകം എന്ന ബ്ലോഗില്‍ … Continue reading

Posted in വിജ്ഞാനം | 46 Comments

എട്ടാം ക്ലാസ്’

ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് … Continue reading

Posted in പ്രതികരണം, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം, General | 186 Comments

ജാതി സെന്‍സസ് തുടങ്ങൂ..ഈസിയായി!

സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ … Continue reading

Posted in General | 101 Comments

‘യൂ ട്യൂബ്’ പോലെ ‘ജിയോജെബ്ര ട്യൂബ്’

കോഴിക്കോട് സ്വദേശിയും എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറുമായ സുരേഷ്ബാബുസാര്‍, ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യനും മിതഭാഷികളിലൊരാളുമാണ്. മൂന്നുകൊല്ലങ്ങള്‍ക്കുമുമ്പ് മലപ്പുറത്തുവെച്ചുനടന്ന ദ്വിദിന ഐസിടി ഗണിത വര്‍ക്ക്ഷോപ്പില്‍വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജിയോജെബ്രയുടെ അത്ഭുതലോകം പാലക്കാട്ടെ മുരളീകൃഷ്ണന്‍സാര്‍ ഞങ്ങള്‍ക്കൊന്നിച്ചാണ് അനാവരണം ചെയ്തുതന്നത്. പിന്നീട് ഈ മനുഷ്യന്റെ ഊണിലും ഉറക്കത്തിലും ജിയോജെബ്രതന്നെയായിരുന്നു. അഞ്ചുപാഠങ്ങള്‍ ഇതുവരെ നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. കൃത്യമായി ഓരോപാഠവും തയ്യാറാക്കി മെയില്‍ … Continue reading

Posted in Geogebra | 17 Comments