Monthly Archives: August 2010

ഉബുണ്ടു – സൌജന്യ സിഡി ലഭിക്കാന്‍

ഹിറ്റുകള്‍ കൂടുന്നതനുസരിച്ച് ഉത്തരവാദിത്വങ്ങളും കൂടുകയാണെന്ന സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അതിനാല്‍ ആറുലക്ഷം സന്ദര്‍ശനങ്ങളുടെ നിറവില്‍ ആഘോഷങ്ങളേക്കാളുപരി പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാനാണ് ഈ അവസരത്തില്‍ ബ്ലോഗ് ടീമിന്റെ തീരുമാനം. ഇനി മുതല്‍ സ്‌കൂളുകളില്‍ ഉബുണ്ടു ലിനക്‍സ് കൂടി ഉപയോഗിച്ചു കൊണ്ടായിരിക്കുമല്ലോ ഐ.ടി അധ്യയനം. നമ്മുടെ അധ്യാപകര്‍ക്കാകട്ടെ ഉബുണ്ടുവിനെക്കുറിച്ച് വലിയ ധാരണകളുമില്ല. ഈ അവസരത്തില്‍ ഒരു ഉബുണ്ടു പഠന … Continue reading

Posted in സാങ്കേതികം, Ubuntu | 102 Comments

Maths Blog

Welcome to Maths Blog community for Kerala Teachers. It is your’s. So you can ask anything as part of the syllabus ! You can send articles to mathsekm@gmail.com. Thank you! Maths Blog Team http://www.mathsblog.in

Posted in Uncategorized | 1 Comment

സ്റ്റുഡന്‍റ്പോലീസ് പരിപാടിയെപ്പറ്റി

കോഴിക്കോട്ട് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ കലാമേളയ്ക്ക് വേണ്ടി നഗരത്തിലെ 16 സ്ക്കൂളുകളില്‍ നിന്ന് 800 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കുട്ടിപ്പോലീസെന്ന പേരില്‍ വാളണ്ടിയേഴ്സായി നിയമിച്ചു. പോലീസ് സൈന്യത്തിന്റെ ക്ഷാമം മനസ്സിലാക്കിക്കൊണ്ടു തന്നെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ പി.വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഇത്.‍ പക്ഷെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഫലമാണ് കണ്ടത്. കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച … Continue reading

Posted in വാര്‍ത്ത | 31 Comments

ഓണാശംസകളും ചില ചിന്തകളും

അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും … Continue reading

Posted in ഓര്‍മ്മ | 71 Comments

കടക്കെണിയും ആര്‍ഭാടവും ചര്‍ച്ചചെയ്യപ്പെടേണ്ടത്

ഒന്‍പതാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയില്‍ ‘സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്’ എം.എന്‍.വിജയന്‍ മാഷിന്‍റെ ഒരു കുറിപ്പ് പഠിക്കാനുണ്ട് . കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ എന്ന പ്രശ്‌നവുമായി ഈ കുറിപ്പ് ക്ലാസില്‍ ചര്ച്ചു ചെയ്യപ്പെടും എന്നുറപ്പ്. അതില്‍ തന്നെ ഊന്നല്‍ വരിക ‘ ആര്‍ഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു…തുടങ്ങിയ … Continue reading

Posted in പ്രതികരണം, സംവാദം | 42 Comments

അഭിന്നകങ്ങളും വൃത്തങ്ങളിലെ ചോദ്യങ്ങളും

ഒമ്പതാം ക്ലാസിലെ ‘വൃത്തങ്ങളി’ല്‍ നിന്നുള്ള വര്‍ക്ക്ഷീറ്റും ടീച്ചിങ്മാനുവലുമടങ്ങിയ ജോണ്‍സാറിന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ആഴ്ചകളായി. അതിനനുബന്ധമായി ഹിതയും, ജയശങ്കര്‍ സാറും, ജോണ്‍സാര്‍ തന്നെയും വിലപ്പെട്ട ചോദ്യങ്ങള്‍ അന്നേ അയച്ചുതന്നിരുന്നു. ഇപ്പോഴിതാ Sanjay Gulati യും വൃത്തങ്ങളില്‍ നിന്നുള്ള കുറച്ച് ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നു. നമ്മുടെ സിലബസിനെപ്പറ്റി അദ്ദേഹത്തിന് അറിയില്ലെങ്കിലും നമ്മളുമായി സംവദിക്കാന്‍ പോന്ന നല്ല മനസ്സിന് നന്ദി … Continue reading

Posted in ശാസ്ത്രം, Maths IX | 78 Comments

‘സ്പൈഡര്‍മാന്’ അഭിനന്ദനങ്ങള്‍.

എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാ​ണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ … Continue reading

Posted in വാര്‍ത്ത | 51 Comments

സ്വാതന്ത്ര്യ ദിനാശംസകള്‍

“ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം … Continue reading

Posted in വിജ്ഞാനം | 42 Comments

ഖത്തറില്‍ നിന്നും ഒരുപസില്‍

മാത്‍സ് ബ്ലോഗില്‍ പസിലുകള്‍ കൂടിപ്പോവുന്നു എന്ന അഭിപ്രായം വന്നപ്പോള്‍ അതിനു നമ്മള്‍ ചെറിയ ഒരു ഇടവേള കൊടുത്തു. എന്നാല്‍ വിഷയാധിഷ്ഠിത പോസ്റ്റുകളിലും സംവാദ പോസ്റ്റുകളിലും വായനക്കാരുടെ സാന്നിധ്യത്തിനനുസരിച്ച് കമന്റുകള്‍ വരുന്നില്ല എന്നു വന്നപ്പോള്‍ പസിലുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. നമ്മു‍ടെ ബ്ലോഗിലെക്കായി പസിലുകള്‍ തെരഞ്ഞുപിടിക്കുന്ന അസീസ് സാര്‍ ഒരു പുതിയ പസിലുമായി വന്നിരിക്കയാണ്. ഉത്തരങ്ങള്‍ … Continue reading

Posted in ശാസ്ത്രം, Puzzles | 134 Comments

ഛത്തീസ്ഘഢില്‍ നിന്നും NTSE പഠിപ്പിക്കാന്‍

ഏതാണ്ട് ഒരുമാസം മുമ്പ് മാത്​സ് ബ്ലോഗിന്റെ മെയില്‍ബോക്സില്‍ വന്ന ഒരു വിശേഷപ്പെട്ട മെയില്‍ കാണണ്ടേ..?ഇന്ത്യയില്‍ കേരളത്തിനുപുറത്ത് ചത്തീസ്ഘഢ് എന്ന സംസ്ഥാനത്തുനിന്നും മലയാളം ഒട്ടും അറിയാത്ത ഒരു ഗണിതാധ്യാപകന്റേതാണ് മെയില്‍. നെറ്റില്‍ തന്റെ ഇഷ്ടവിഷയം സെര്‍ച്ച് ചെയ്തപ്പോള്‍ അവിചാരിതമായി കണ്ണില്‍പെട്ടതാണ് നമ്മുടെ ബ്ലോഗ് എന്ന മുഖവുരയോടെ തുടങ്ങുന്ന ഈ മെയിലിന് അനുബന്ധമായി ചെയ്ത ഫോണ്‍കോളുകളൊന്നില്‍, അമൂല്യമായ ഒരു … Continue reading

Posted in ശാസ്ത്രം, General, Maths STD VIII, NTSE | 115 Comments