Monthly Archives: October 2009

എന്റെ കേരളം എത്ര സുന്ദരം.

ഇന്ന് കേരളപ്പിറവി ദിനം. ഞായറാഴ്ച ആയതിനാല്‍ കേരളത്തനിമയില്‍ വിലസാനുള്ള നമ്മുടെ സുവര്‍ണാവസരം നഷ്ടപ്പെട്ടു. എങ്കിലും തിങ്കളാഴ്ച ആ പരാതി തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നിന്ന് മടങ്ങിയത്.കഴിഞ്ഞയാഴ്ച ചാനലുകള്‍ വയലാറിന്റെ ഓര്‍മ്മ പുതുക്കിയ ഘട്ടത്തില്‍ അദ്ദേഹമെഴുതിയ മലയാളമണ്ണിന്‍റെ ഗന്ധമുള്ള ഏതാനും ഗാനങ്ങള്‍ കേള്‍ക്കാനിടയുണ്ടായി. ഈ സുന്ദരഭൂമിയിലെ ജീവിതം നീര്‍ക്കുമിള പോലെ നിസ്സാരമാണെന്നിരിക്കേ … Continue reading

Posted in ലേഖനം | 21 Comments

Answer Key for all subjects

ദിനചര്യയുടെ ഭാഗമെന്നോണം നമ്മുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരില്‍ മാത്​സ് ടീച്ചേഴ്സ് മാത്രമല്ല ഉള്ളതെന്ന് ഞങ്ങള്‍ക്കറിയാം. കാരണം വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ഗണിതേതര അധ്യാപകരുടെ ഫോണ്‍ കോളുകളും ഈ-മെയിലുകളും ഞങ്ങള്‍ക്ക് വരാറുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബ്ലോഗില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷയിലെ എല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കാന്‍ … Continue reading

Posted in ശാസ്ത്രം, General, Maths Exams, Maths IX, Maths STD VIII, Maths X | 37 Comments

ഗ്നൂ-ലിനക്സും എസ്.എസ്.എല്‍.സി ഡാറ്റാ എന്റ്റിയും!

ഐടി@സ്കൂള്‍ ഗ്നൂ-ലിനക്സ് 3.0, 3.2 എന്നിവ ഡെബിയന്‍ എച്ച് 4.0 (Debian Etch 4.0)വിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനുകള്‍ ആണെന്നറിയാമല്ലോ? കഴിഞ്ഞ ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഡെബിയന്‍ സ്റ്റേബിള്‍ വേര്‍ഷന്‍ ഗ്നൂ-ലിനക്സ് ലെന്നി 5.0 (GNU/Linux Lenny 5.0) അഞ്ചു ഡി.വി.ഡി കളിലായി, ഇരുപത്തയ്യായിരത്തിലധികം ഫ്രീ സോഫ്റ്റ്​വെയര്‍ ആപ്ലിക്കേഷനുകളുമായി അരങ്ങുവാഴുകയാണ്. ഈ അവസരത്തിലാണ്,ഐടി@സ്കൂള്‍ … Continue reading

Posted in ശാസ്ത്രം, General, Linux Tips | 45 Comments

രസതന്ത്രത്തിന്റെ ബീജഗണിതം!

രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യുകയെന്ന ആയാസകരമായ പ്രവൃത്തി രസതന്ത്രപഠനത്തിന്റെ മുഖമുദ്രയാണ്. സമവാക്യത്തിന്റെ ഇരുവശത്തും ആറ്റങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പദങ്ങളോടു ചേര്‍ത്ത് അനുയോജ്യമായ എണ്ണല്‍ സംഖ്യകള്‍ എഴുതി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. ലളിതമായ സമീകരണങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പവുമാണ്. ഗണിതയുക്തിക്ക് നിരക്കുന്ന തരത്തില്‍ രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യാന്‍ ഒരു രീതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍ നല്‍കാം. ശാസ്ത്രാധ്യാപകരും ഗണിതല്പരരായ … Continue reading

Posted in ശാസ്ത്രം, General | 46 Comments

ഇന്‍ഡോനേഷ്യയില്‍ സുനാമി

ഇന്‍ഡോനേഷ്യിയില്‍ സുനാമിറിപ്പോര്‍ട്ട് ഇവിടെ 26-10-2010

Posted in വാര്‍ത്ത | Leave a comment

Std VIII & X : Answer Key

ഏറെ ആകുലതകളോടെയും വ്യാകുലതകളോടെയുമാണ് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഗണിതശാസ്ത്രപരീക്ഷയെ നാം കാത്തിരുന്നത്. ഭയാശങ്കകള്‍ അസ്ഥാനത്താക്കിക്കൊണ്ട് തികച്ചും അയത്നലളിതമായ ഒരു ചോദ്യപേപ്പര്‍ തന്നെയായിരുന്നു 8,9,10 ക്ലാസുകളില്‍ അവതരിപ്പിക്കപ്പെട്ടത്. ടെക്സ്റ്റ് പുസ്തകത്തില്‍ നിന്ന് പിടിവിടാതെയാണ് 9,10 ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒട്ടനവധി ‍ ചോദ്യങ്ങള്‍ ടെക്സ്റ്റില്‍ നിന്നും അതേ പടി ചോദിച്ചിരിക്കുന്നു. എന്നാല്‍ എട്ടാം ക്ലാസിലാകട്ടെ ടെക്സ്റ്റ് പുസ്തകത്തില്‍ നാം … Continue reading

Posted in Maths STD VIII, Maths X | 25 Comments

പള്ളിയറയുടെ മാന്ത്രിക വൃത്തം.

തുടക്കം മുതലേതന്നെ നമ്മുടെ ബ്ലോഗ് ശ്രദ്ധിക്കുകയും, വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പള്ളിയറ ശ്രീധരന്‍ സാര്‍ ഇത്തവണ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു മാന്ത്രിക വൃത്തവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. രസകരമായ ‘കണക്കിലെ കളികളിലൂടെ’, ഒരുപാട് കുട്ടികളിലെ ഭീതി മാറ്റിയെടുത്ത് അവരെ ഗണിതത്തോടടുപ്പിച്ച അദ്ദേഹത്തിന്റെ ഗണിതനുറുങ്ങുകള്‍ ഇടക്കിടെ പ്രതീക്ഷിക്കാം. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ. ഒന്‍പത് ചെറിയ വൃത്തങ്ങള്‍ കാണുന്നില്ലേ? … Continue reading

Posted in കുട്ടികള്‍ക്ക്, ശാസ്ത്രം, Lite Maths, Maths Magic | 46 Comments

ഗണിത പഠനം ഐ.ടി.സഹായത്തോടെ കൂടുതല്‍ രസകരമാക്കാം

വിവരസാങ്കേതികവിദ്യാഭ്യാസം പഠനത്തിന്റെ ഭാഗമാക്കിക്കൊണ്ട് സ്ക്കൂളുകളെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഐ.ടി@സ്ക്കൂള്‍ വഹിച്ച പങ്ക് എപ്പിസോഡുകളായി എഴുതി പ്രസിദ്ധീകരിച്ചാലും തീരാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. സാധാരണക്കാരന് കമ്പ്യൂട്ടര്‍ പഠനം അപ്രാപ്യമെന്നു കരുതിയിരുന്ന കാലഘട്ടത്തിലാണ് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് ഒരു സുഹൃത്തിനെപ്പോലെ കമ്പ്യൂട്ടര്‍ കടന്നു വന്നതും ഹരിശ്രീ കുറിക്കാനായി കീബോര്‍ഡുകള്‍ ചിറകുവിരിച്ചതും. തുടര്‍ന്നങ്ങോട്ട് കൊച്ചു ‘ജാലക’ത്തിലെ അസ്വാതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയരാന്‍ ഐ.ടി@സ്ക്കൂള്‍ … Continue reading

Posted in ശാസ്ത്രം, General | 38 Comments

ഖത്തറില്‍ നിന്നൊരു തേനീച്ചക്കൂടും ഗണിതപ്രശ്നവും

അരീക്കുളം കെ.പി.എം.എസ്.എം.എച്ച്.എസിലെ ഗണിതാധ്യാപകനായ അസീസ് മാഷ് ഖത്തറില്‍ നിന്നും നമ്മുടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാനായി തേനീച്ചക്കൂടുമായി ബന്ധപ്പെടുത്തി ഒരു ഗണിതപ്രശ്നം ഇ-മെയില്‍ ചെയ്തു തന്നിരിക്കുന്നു. വിദേശത്തു നിന്ന് നമ്മുടെ ബ്ലോഗിലേക്ക് ലഭിക്കുന്ന മെയിലുകള്‍ക്ക് ഒരു മുന്‍ഗണന നല്‍കേണ്ടത് അനിവാര്യമാണല്ലോ. മാത്രമല്ല, ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ വിദേശപങ്കാളിത്തം ഊട്ടിയുറപ്പിച്ചു കൊണ്ട് എന്നും ഇടപെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് … Continue reading

Posted in ശാസ്ത്രം, Maths Magic | 29 Comments

ഒരു കോണിനെ മൂന്നായി ഭാഗിക്കാം

ഒരു കോണിനെ മൂന്നു സമഭാഗങ്ങളാക്കാമോ എന്ന ചോദ്യവുമായി ഈ ബ്ലോഗിന്റെ ആരംഭകാലത്ത് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരു കോണിനെ രണ്ടായി ഭാഗിക്കുന്നതിനെപ്പറ്റി നമ്മുടെ കുട്ടികള്‍ക്ക് അറിയാമെങ്കിലും മൂന്നായി മുറിക്കുന്നതിനെപ്പറ്റി പ്രത്യേകിച്ച് എവിടെയെങ്കിലും പരാമര്‍ശമുള്ളതായി കണ്ടിട്ടില്ല. അവരെ നമ്മള്‍ പഠിപ്പിച്ചിട്ടുമില്ല. നമ്മുടെ കൂട്ടത്തിലെ ചില അധ്യാപകര്‍ ഈ പ്രശ്നം ക്ലാസില്‍ നല്‍കുകയും അതിന് ചില മിടുക്കന്മാരായ കുട്ടികള്‍ … Continue reading

Posted in ശാസ്ത്രം, Maths Magic, Maths Project, Maths STD VIII | 32 Comments