Monthly Archives: September 2010

റിവിഷന്‍ പാക്കേജും ഒരു പഠനപ്രവര്‍ത്തനവും

പരപ്പളവ്, സമവാക്യജോടികള്‍ ,ജ്യാമിതീയ അംശബന്ധങ്ങള്‍ എന്നീ ആശയങ്ങളെ ചേര്‍ത്തുകൊണ്ട് ഒരു പഠനപ്രവര്‍ത്തനം അവതരിപ്പിക്കുകയാണ് ഇന്ന്.ചിത്രങ്ങള്‍ അളന്ന് വരച്ചവയല്ല.ഈ ചിത്രങ്ങള്‍ചാര്‍ട്ടു പേപ്പറില്‍ മനോഹരമായി വരച്ച് പ്രദര്‍ശിപ്പിക്കാവുന്നതാണ്. മൂന്നു പാഠഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനം ഒരു തുടര്‍മൂല്യനിര്‍ണ്ണയ ഉപാധിയായും ഉപയോഗിക്കുന്നതിന്റെ സാധ്യത നമുക്ക് വിലയിരുത്താം.ഈ പ്രവര്‍ത്തനത്തിന് മൂന്നു ഭാഗങ്ങളുണ്ട്. താഴെ കാണുന്ന രണ്ടു ചിത്രങ്ങള്‍ ആദ്യഭാഗമാണ്. തികച്ചും ലളിതമായ … Continue reading

Posted in വിജ്ഞാനം, Maths IX | 18 Comments

ജിയോജിബ്ര – വീഡിയോ ട്യൂട്ടോറിയല്‍

“എന്തും ഏറ്റെടുക്കാന്‍ തയ്യറായി നില്‍ക്കുന്ന ഒരു ടീമിന്റെ മുമ്പില്‍ ആവശ്യങ്ങള്‍ നിരത്തട്ടെ” യെന്ന മുഖവുരയോടുകൂടി മലപ്പുറത്തെ ഊര്‍ജ്ജസ്വലരായ എസ്.ഐ.ടി.സിമാരിലൊരാളും പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ അധ്യാപകനുമായ ഗോപകുമാര്‍ സാര്‍ അയച്ചുതന്ന ജിയോജെബ്രാ വീഡിയോ ടൂട്ടോറിയല്‍ കണ്ടു നോക്കൂ…സുരേഷ്ബാബു സാര്‍ തയ്യാറാക്കിയ പാഠഭാഗം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. ജിയോജിബ്ര അറിയില്ല എന്നു പരാതി പറയുന്ന അധ്യാപകര്‍ക്ക് വളരെ … Continue reading

Posted in മികവ്, ശാസ്ത്രം, Geogebra | 39 Comments

സത്യമായ സ്വാതന്ത്യത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍

നമ്മുടെ ടീമിലെ കുറച്ചുപേര്‍ ഇന്ന് രാവിലെ ഒമ്പതുമണിമുതല്‍ എറണാകുളം അധ്യാപക ഭവനിലുണ്ടാകും.ശ്രീനാഥ്, ഹരി, നിസാര്‍, ജോമോന്‍ …..ചിലപ്പോള്‍ ജോണ്‍സാറും. എന്താ കാര്യമെന്നാകും, അല്ലേ..? കൊച്ചിയിലെ ഐലഗ് ;അതിന്റെ വിജയകരമായ പതിമൂന്നു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷസൂചകമായുള്ള സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയാണവിടെ. പല മേഖലകളിലും നിന്നുള്ള നിസ്വാര്‍ഥരായ ഒരുപിടി ചെറുപ്പക്കാര്‍ ജെ.ജെ.എന്നറിയപ്പെടുന്ന ജേക്കബ്സാറിന്റെ മറൈന്‍ഡ്രൈവിലുള്ള ‘ജേസ് ഇന്റര്‍നെറ്റ് കഫേ’യില്‍ … Continue reading

Posted in ശാസ്ത്രം, General, Linux Tips | 22 Comments

കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ … Continue reading

Posted in വാര്‍ത്ത | 19 Comments

പസില്‍ : മാനെത്ര? ആനയെത്ര?

പ്രഹേളികകള്‍ (Puzzle) ഗണിതത്തിന്റെ മറ്റൊരു തലമാണെന്നു പറയാം. യുക്തിയും ജ്ഞാനവും സമ്മിശ്രമായി പ്രയോഗിച്ചാലേ അവയുടെ കുരുക്കഴിക്കാന്‍ നമുക്ക് കഴിയുകയുള്ളു. പസിലുകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടായ്മ നമുക്കുണ്ടായിരുന്നുവെങ്കിലും ഗണിതത്തിനും ഐടിയ്ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തു തുടങ്ങിയപ്പോള്‍ ഇടയ്ക്കെപ്പോഴോ പസിലുകളുടെ ഒഴുക്ക് നിന്ന പോലെ. ആ സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും പസിലുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. ഉമേഷ് … Continue reading

Posted in വിജ്ഞാനം, Puzzles | 133 Comments

836 ഒഴിവുകള്‍ കേരളാ പോസ്റ്റല്‍ വകുപ്പില്‍

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് / സോര്‍ട്ടിംഗ് അസിസ്റ്റന്റ്‌ തസ്തികളില്‍ ഒഴിവുകള്‍ എന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ് നമ്മുടെ കുടുംബാംഗമായ ഹരിത. നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍…!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍…!! അതെ, ഞങ്ങളുടെ ലക്ഷ്യം അതുതന്നെ. പ്ലസ് ടൂ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ … Continue reading

Posted in വാര്‍ത്ത, Career guidance | 34 Comments

എസ്.എസ്.എല്‍.സി യ്ക്ക് തെറ്റുപറ്റുമോ..?

ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍. എങ്ങിനെയുണ്ട് സംഗതി? എത്ര പ്രൊഫഷലാണല്ലേ? ഇതിന്റെ പിന്നിലെ കരങ്ങള്‍ ആരുടേതാണെന്നറിയാമോ?Read More ! തുടര്‍ന്നു വായിക്കുക

Posted in ശാസ്ത്രം, General | Leave a comment

ഗണിതശാസ്ത്ര ക്വിസ് മാതൃകകള്‍

ഇത് ക്വിസ്സുകളുടെ കാലം.സ്ക്കുള്‍ -ഉപജില്ലാതലങ്ങളിലും പിന്നെ റവന്യൂജില്ല ,സംസ്ഥാനതലത്തിലും ഗണിതശാസ്ത്ര ക്വിസ്സുകള്‍ നടത്തപ്പെടും.കഴിഞ്ഞ വര്‍ഷം നടത്തിയ സംസ്ഥാനതലത്തിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടിരിക്കുമല്ലോ?ഇന്ന് പുതിയൊരു ക്വിസ് പേപ്പര്‍ നല്‍കുന്നു.കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കാം .ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്.മാന്യസന്ദര്‍ശകര്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ കമന്റായിനല്‍കുമെന്നാണ് കരുതുന്നത്.ക്വിസ് മത്സരവേദികള്‍ മിടുക്കന്മാരുടെ അത്ഭുതകരമായ പ്രകടനങ്ങളുടെ നേര്‍ക്കാഴ്ചയാണ്.കഴിഞ്ഞ സംസ്ഥാനക്വിസ്സില്‍ കശ്യപ് എന്ന ഒന്നാംസ്ഥാനക്കാരന്റെ ഉത്തരങ്ങള്‍ … Continue reading

Posted in വിജ്ഞാനം, General, Lite Maths | 77 Comments

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

ഉബുണ്ടു പഠന പദ്ധതിയിലെ ഒന്നാം പാഠത്തില്‍ ഉബുണ്ടു എന്നാലെന്താണെന്നു നാം കണ്ടു കഴിഞ്ഞു. എങ്ങിനെയാണ് ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുക എന്നതാണ് രണ്ടാം പാഠത്തില്‍ വിശദീകരിക്കുന്നത്. ഇന്സ്റ്റലേഷന്റെ വിവിധ ഘട്ടങ്ങളില്‍ നിന്നു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ പല എസ്.ഐ.ടി.സി മാരും നേരിടുന്ന ഒരു പ്രശ്നമാണ്. അതിനിതോടെ ഒരു പരിഹാരമാകുമെന്നു കരുതാം. ഐ.ടി പഠിപ്പിക്കുന്നവരും അല്ലാത്തവരുമായ പല അദ്ധ്യാപകരും … Continue reading

Posted in സാങ്കേതികം, Ubuntu | Leave a comment

എന്‍. എസ്. ഇ പരീക്ഷകള്‍- ഉടന്‍ അപേക്ഷിക്കുക

എന്‍. എസ്. ഇ പരീക്ഷകളെക്കുറിച്ച് നമ്മുടെ സ്ഥിര സാന്നിധ്യമായ ഹരിത അയച്ച കമന്റുകള്‍ ഒരു പോസ്റ്റായി കൊടുക്കുന്നു. 2011 ല്‍ വിവിധ രാജ്യങ്ങളില്‍ ആയി നടക്കുന്ന അന്താരാഷ്ട്ര ഫിസിക്സ്‌ ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ഒളിമ്പ്യാഡിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നവംബര്‍ 28 തിയതിയില്‍ +1, +2 കുട്ടികള്‍ക്ക് National Standard Examination നടക്കുന്നു. 1991 ജൂലായ് … Continue reading

Posted in വിജ്ഞാനം, Career guidance | 21 Comments