Monthly Archives: June 2010

STD IX & X ആദ്യപാഠങ്ങളുടെ ചോദ്യബാങ്ക്

ഒന്‍പതാം ക്ലാസിലെ പുതിയ ഗണിതപാഠപുസ്തകത്തിലെ ആദ്യ അധ്യായമായ ബഹുഭുജങ്ങള്‍ (Polygons) കുട്ടികളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയില്‍ ലളിതവും മനോഹരവുമായാണ് ചെയ്തിരിക്കുന്നത്. നമ്മുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനു വേണ്ടി പാഠപുസ്തക കമ്മിറ്റിയുടെ തലവനായ പ്രൊഫ.ഇ.കൃഷ്ണന്‍ സാര്‍ ബ്ലോഗിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ‍വേണ്ട ഉപദേശങ്ങള്‍ നല്‍കിപ്പോരുകയും ചെയ്യുന്നത് മാത്‍സ് അധ്യാപകരുടെ ഭാഗ്യം തന്നെയാണ്. അതുപോലെ തന്നെ നമ്മുടെ വീക്ഷണങ്ങള്‍ … Continue reading

Posted in ശാസ്ത്രം, Maths IX, Maths X | 195 Comments

പൈത്തണ്‍ പ്രോഗ്രാമിങ്- മൂന്നാംഭാഗം

പൈത്തണ്‍ എന്ന പ്രോഗ്രാമിങ് ഭാഷയെ അങ്ങേയറ്റം ലളിതമായി കൈകാര്യം ചെയ്യുന്ന ഫിലിപ്പ് മാഷിന്‍റെ പോസ്റ്റുകള്‍ ഇതിനോടകം അധ്യാപക സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ ആറാം അധ്യായമായ ‘കളിയല്ല കാര്യം’, ഒന്‍പതാം അധ്യായമായ ‘കണക്കുകൂട്ടലുകള്‍ക്കപ്പുറം’ എന്നിവയിലൂടെയാണ് ഈ വര്‍ഷം പൈത്തണ്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇപ്രകാരം ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്ന പൈത്തണ്‍ ഒന്‍പതും … Continue reading

Posted in പൈത്തണ്‍, സാങ്കേതികം, Linux Tips | Leave a comment

മാത്‍സ്ബ്ലോഗിന് 500 സുഹൃത്തുക്കളായി

Posted in വാര്‍ത്ത | Leave a comment

അബൂബക്കര്‍ എന്ന ‘കുട്ടി മെക്കാനിക്ക്’

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ … Continue reading

Posted in പലവക, പ്രതികരണം, സംവാദം | 42 Comments

STD IX – ബഹുഭുജങ്ങള്‍ (ഒരു അവലോകനം)

കേരളത്തിലെ ഗണിതാധ്യാപകര്‍ക്ക് മുന്നിലേക്ക് അനുഗ്രഹീതനായ മറ്റൊരു അധ്യാപകനെക്കൂടി അഭിമാനപുരസ്സരം മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. പത്ത് വര്‍ഷത്തോളം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പിച്ച അനുഭവ പരിജ്ഞാനവുമായാണ് വെണ്ണല ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ഹരിഗോവിന്ദ് സാര്‍ 2008-2009 അധ്യയനവര്‍ഷത്തിലാണ് സര്‍ക്കാര്‍‍ വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരുന്നത്. കേരളത്തിനു പുറത്ത് നിരവധി ഗണിതസെമിനാറുകളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ അദ്ദേഹത്തിന് അപൂര്‍വ്വമായ ഭാഗ്യം … Continue reading

Posted in ശാസ്ത്രം, Maths IX | 51 Comments

ദിനാചരണങ്ങളെന്ന വഴിപാടുകള്‍!

ദിനാചരണങ്ങളും മറ്റും നടത്തുന്നതിലെ യാന്ത്രികത ഇന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ചില സ്ഥിരം ഫോര്‍മുലകളില്‍ അവ ഒതുങ്ങിപ്പോകുന്നു. ഒരു സന്ദേശ വായന, പ്രതിജ്ഞ..അതോടെ തീര്‍ന്നു. അതിനു മുന്‍പോ ശേഷമോ ഈ വിഷയത്തെപ്പറ്റി മിണ്ടാട്ടമില്ല. ഉദാഹരണത്തിനു പരിസ്ഥിതി ദിനത്തിലെ മരം നടല്‍. അന്നു പലയിടങ്ങളിലും മരത്തൈ വിതരണവും പ്രതിജ്ഞയുമല്ലാതെ മറ്റൊന്നും നടന്നു കണ്ടില്ല..ഈ വിഷയത്തെ കുറിച്ച് … Continue reading

Posted in ശാസ്ത്രം, സംവാദം | 27 Comments

Tessellation patterns!

കഴിഞ്ഞദിവസം ബഹുഭുജങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ജനാര്‍ദ്ദനന്‍മാസ്റ്റര്‍ ഫുട്ബോള്‍ പ്രശ്നം അവതരിപ്പിച്ചു. അത് വലിയോരു തുടക്കമായിരുന്നു. കനമുള്ള ഗണിതചിന്തകളുമായി കൃഷ്ണന്‍ സാര്‍ , അഞ്ജനടീച്ചര്‍ ,ഫിലിപ്പ് സാര്‍, ഗായത്രി മുതലായവര്‍ പ്രതികരിച്ചു. ഗണിതബ്ലോഗിന്റെ നിലവാരമുയര്‍ത്താനുള്ള നിതാന്ത പരിശ്രമത്തില്‍ ഇവരുടെ ഇടപെടലുകള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. ഒന്‍പതാംക്ലാസിലെ പാഠപുസ്തകം വീണ്ടും വായിക്കുന്നു. ഒരു ബഹുഭുജത്തിന്റെബാഹ്യകോണുകളുടെ (Exterior angles) തുക 360 … Continue reading

Posted in ശാസ്ത്രം, Maths IX, Maths Project | 56 Comments

പൈത്തണ്‍-‍ രണ്ടാം പാഠം

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ‘പൈത്തണ്‍പാഠങ്ങ’ളുടെ ഒന്നാം പാഠത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള ഫിലിപ്പ് സാറിന്റെ അവതരണത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാമെന്നാണ്, ഫോണില്‍ വിളിച്ചും നേരിലും സന്തോഷമറിയിച്ച ഒട്ടേറെ സുഹൃത്തുക്കളുടെ ഏകകണ്ഠമായ അഭിപ്രായം. അടുത്ത അധ്യായത്തിനായി അക്ഷമരായി കാത്തിരിക്കുകയാണു തങ്ങളെന്ന് ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരടക്കമുള്ള സുഹൃത്തുക്കള്‍ … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 1 Comment

STD IX – New Text Books (with English Medium)

മിക്കവാറും എല്ലാ സ്ക്കൂളുകളിലും വിജയകരമായ രീതിയില്‍ത്തന്നെ വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളെത്തിച്ചു കഴിഞ്ഞു. എങ്കിലും ഒമ്പതാം ക്ലാസിലെ പുതിയ പുസ്തകങ്ങളുടെ പോസ്റ്റ് ഒന്നു മുകളിലേക്ക് കയറ്റിയിടണമെന്ന് ആവശ്യമുയര്‍ന്നതു കൊണ്ടാണ് ഈ പോസ്റ്റ് വീണ്ടും മുന്‍പേജിലേക്ക് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, ഈ പോസ്റ്റില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി കൂടി നല്‍കി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ. ‘ഈ ബ്ലോഗില്‍ തിരയൂ’ … Continue reading

Posted in ശാസ്ത്രം | 51 Comments

ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.

എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ, ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത | 49 Comments