Monthly Archives: November 2009

ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..

‘മാത്​സ് ബ്ലോഗ്’ എന്ന് അധ്യാപകരും ‘അധ്യാപകരുടെ ബ്ലോഗ്’ എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ ‘അധ്യാപകരുടെ ബ്ലോഗ്’ എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി … Continue reading

Posted in പലവക, ശാസ്ത്രം, General | 39 Comments

നഗ്നസത്യങ്ങളുടെ പെരുമഴ

കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന് പ്രസിദ്ധ ബ്ലോഗര്‍മാരില്‍ നിന്നടക്കമുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ , ആ വിഷയത്തില്‍ പുതുതലമുറയുടെ എതിര്‍വാദങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ സഹായിച്ചതായി കുറെയേറെ വായനക്കാര്‍ അറിയിച്ചു. ആരോഗ്യകരമായ ഇത്തരം ചര്‍ച്ചകള്‍ ഒരുപാടുപേര്‍ ഉറ്റുനോക്കുന്നുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. ഈ പംക്തിയില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കങ്ങളെല്ലാം ഈ ബ്ലോഗിന്റെ നിര്‍മ്മാതാക്കളുടെയോ, ബ്ലോഗ് ടീമിന്റേയോ അഭിപ്രായങ്ങളായി കാണേണ്ടതില്ല. സംവാദത്തിന്നായി വിഷയങ്ങള്‍ … Continue reading

Posted in സംവാദം, General | 25 Comments

പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍

ഒരു കമന്റില്‍, എളുപ്പത്തില്‍ വര്‍ഗ്ഗം കാണാനുള്ള ശ്രീ. വി.കെ. ബാലയുടെ പോസ്റ്റ് ലിങ്കായി കണ്ടപ്പോഴാണ്, മുമ്പെന്നോ ശ്രീ. എന്‍.എം. വിജയന്‍ സാര്‍ ഇ-മെയിലായി അയച്ചുതന്ന ഈ പോസ്റ്റിനെക്കുറിച്ചോര്‍മ്മവന്നത്. വൈകിയതിന്നൊരു ക്ഷമാപണത്തോടെ ഇത് പ്രസിദ്ധീകരിക്കുകയാണ്. എണ്ണല്‍സംഖ്യകളില്‍ 625 വരെയുള്ള വര്‍ഗ്ഗങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) 10000 വരെയുള്ള വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമാണ് ഈ … Continue reading

Posted in ശാസ്ത്രം, General, Lite Maths, Maths Magic | 39 Comments

ലിനക്സും വിന്റോസും തമ്മില്‍ നെറ്റ്​വര്‍ക്ക് ചെയ്യാന്‍…

ഒരു നൂറ് പ്രാവശ്യം ആലോചിച്ചതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചത്. കാരണം മറ്റൊന്നുമല്ല , ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയതിന് ശേഷം കഴിയുന്നതും പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ല എന്ന മനസാ തീരുമാനമെടുത്തതാണ്. അത് കൊണ്ട് തന്നെ വിന്‍ഡോസ് അപ്ലിക്കേഷനു ബദല്‍ കണ്ടെത്തി പ്രചരിപ്പിക്കുക എന്ന ചുമതല പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. … Continue reading

Posted in ശാസ്ത്രം, സാങ്കേതികം, Linux Tips | 24 Comments

ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം

വളരെ നാളുകള്‍ക്ക് മുന്‍പ് ഖത്തറില്‍ നിന്നുള്ള അസീസ് മാഷ് കമന്‍റ് രൂപത്തില്‍ ചോദിച്ച ഒരു ചോദ്യമാണിത്. ചോദ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ കമന്‍റ് ബോക്സില്‍ വിജയന്‍ മാഷും ജോണ്‍ മാഷും തോമാസ് മാഷും മുരളീധരന്‍ മാഷുമൊക്കെക്കൂടി ദിവസേന നടത്തുന്ന ഗണിതപ്രശ്നോത്തരിയില്‍ ഇത്തരത്തിലുള്ള മികച്ച ഒട്ടേറെ ചോദ്യങ്ങള്‍ വന്നു പോകാറുണ്ട്. അവ ബ്ലോഗിലൂടെ … Continue reading

Posted in പലവക, ശാസ്ത്രം, General, Lite Maths | 32 Comments

കടമകള്‍ മറക്കുന്ന മനുഷ്യന്‍

നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും…. … Continue reading

Posted in പലവക, സംവാദം, General | 56 Comments

Teaching Notes

എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തെ ആറ് മൊഡ്യൂളുകളാക്കി തിരിച്ചു കൊണ്ടുള്ള അധ്യാപകക്കുറിപ്പുകളാണ് ഇന്ന് ഗണിതശാസ്ത്ര അധ്യാപകര്‍ക്കായി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ബ്ലോഗ് ടീം അംഗവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനുമായ പി.എ ജോണ്‍ സാറാണ് ഈ ടീച്ചിങ് നോട്ട് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവര്‍ത്തനാധിഷ്ഠിതവും തികച്ചും ശിശുകേന്ദ്രീകൃതവുമായ ഒരു രീതിയോടെയാണ് അദ്ദേഹം … Continue reading

Posted in പലവക, ശാസ്ത്രം, General, Maths STD VIII | 47 Comments