Monthly Archives: July 2009

ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രശ്നത്തിന് ഉത്തരം കണ്ടെത്താമോ?

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിയുള്ള ഒരു ഗണിതപ്രശ്നമാണ് നിങ്ങള്‍ക്കു മുന്നിലേക്ക് ഇന്ന് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അഞ്ച് സെന്റീമീറ്റര്‍ ആരമുള്ള മൂന്നു റിങ്ങുകളെ ഒരു ചരടുപയോഗിച്ച് കെട്ടിയിരിക്കുന്നു. റിങ്ങുകളെ കെട്ടാനുപയോഗിച്ച ചരടിന്റെ നീളമെന്താണെന്നാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്.ഇതിനായി തികച്ചും ഗണിതശാസ്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് ഈ പോസ്റ്റിനു താഴെയുള്ള കമന്‍റ്സില്‍ രേഖപ്പെടുത്താം. എങ്ങനെ കമന്‍റു ചെയ്യാമെന്ന് … Continue reading

Posted in Maths Project | 17 Comments

അപര്‍ണയ്ക്ക് ഉത്തരം കിട്ടി

പ്രതീക്ഷിച്ച പോലെ അവള്‍ക്കു ഫോണിലൂടെ മറുപടി കിട്ടി. എന്നാല്‍ അവരോട് ഉത്തരം കമന്റ് ചെയ്യാനാവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഉത്തരം ഇതായിരുന്നു.ഇടയ്ക് സ്ഥാനം മാറ്റിയ നടുവിലെ സംഖ്യകളുടെ വ്യത്യാസത്തെ 9 കൊണ്ട് ഗുണിച്ച് ഒറ്റയുടെ സ്ഥാനത്ത് 0 ചേര്‍ത്തു കൊടുക്കുക. അപര്‍ണ സ്ഥാനം മാറ്റിയ സംഖ്യകള്‍ 38 ആണ്. 8-3=5 ആണല്ലോ. ഈ 5 നെ 9 കൊണ്ട് … Continue reading

Posted in Maths Magic | 2 Comments

അപര്‍ണയെ സഹായിക്കാമോ?

വീടിന്റെ വരാന്തയില്‍ തന്റെ ഉറ്റകൂട്ടുകാരിയായ കുറിഞ്ഞിപ്പൂച്ചയോട് കൊഞ്ചിക്കളിച്ചിരിക്കുകയാണ് അപര്‍ണ. അസ്തമയ സൂര്യന്‍ നിഴലുകള്‍ക്ക് നീളം കൂട്ടി പടിഞ്ഞാറേക്കുളത്തില്‍ കുങ്കുമം വിതറി മുങ്ങിക്കുളിക്കാനൊരുങ്ങുകയാണ്. ഈച്ചെറു വേര്‍പാടു പോലും താങ്ങാനാവാതെ പറവകള്‍ ചേക്കേറലുകള്‍ക്ക് തുടക്കമിട്ടു. പക്ഷെ അപര്‍ണയുടെ മുഖത്ത് ഒരു അസ്വസ്ഥത നിഴലിക്കുന്നുണ്ട്. എന്തായിരിക്കും ഇപ്പോള്‍ അവളുടെ മനസ്സിലെ ചിന്ത? രണ്ടു കാലുള്ള മനുഷ്യനും നാലുകാലുള്ള പൂച്ചയും ആറുകാലുള്ള … Continue reading

Posted in Maths Magic | 1 Comment

കാള്‍ ഫ്രെഡറിക് ഗോസ്സ്

Carl Friedrich Gauss ജനനം 30 ഏപ്രില്‍ 1777(1777-04-30)Braunschweig, Electorate of Brunswick-Lüneburg, Holy Roman Empire മരണം ഫെബ്രുവരി 23 1855 (പ്രായം 77)Göttingen, Kingdom of Hanover സ്ഥിരതാമസം Hanover ദേശീയത German മേഖല Mathematician and physicist Alma mater University of Helmstedt Academic advisor Johann Friedrich Pfaff … Continue reading

Posted in General | 1 Comment

ഗണിതം രസകരമാക്കിക്കൂടേ?

കുട്ടികള്‍ക്ക് ഏറ്റവും വിഷമം പിടിച്ച രണ്ട് വിഷയങ്ങള്‍ എഴുതാന്‍ പറഞ്ഞാല്‍ കുറേയേങ്കിലും കുട്ടികള്‍ മാത്തമാറ്റിക്സ് എഴുതുമെന്നതില്‍ സംശയം വേണ്ട. അവര്‍ക്ക് രസകരമായ ഒരു വിഷയമായി കണക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഏറ്റവും ജനകീയമാക്കി മാറ്റാന്‍ കഴിയുന്ന ഏറ്റവും നല്ല വിഷയമാണ് ഗണിതമെന്നതില്‍ നമ്മളില്‍ ആര്‍​ക്കെങ്കിലും സംശയമുണ്ടാകാനും ഇടയില്ല. ഗണിതശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പസിലുകള്‍ കുട്ടികള്‍ക്ക് … Continue reading

Posted in Maths Magic | 2 Comments

ലിനക്സ് – പാനലുകള്‍ പോയാല്‍ എന്തു ചെയ്യും?

ചില സമയങ്ങളില്‍ ഏതൊക്കെയോ കാരണങ്ങളാല്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് Desktop ലെ panel കള്‍ അപ്രത്യക്ഷമാകാറുണ്ട്. Desktop ന്റെ മുകളിലെ പാനല്‍ കാണാനില്ലെങ്കിലോ. Applications, Places, Desktop എന്നിവയൊന്നും കാണാനാകില്ല. ഇനിയെങ്ങനെ സോഫ്റ്റ്​വെയറുകള്‍ തിരഞ്ഞെടുക്കും? Open office Writer വേണമെങ്കിലോ Gimp വേണമെങ്കിലോ അവ തെരഞ്ഞെടുക്കാന്‍ Menu വേണമല്ലോ. പരിഹാരമുണ്ട്. കേട്ടോ. പരിഹാരം: 1.ആദ്യം യൂസറുടെ Home … Continue reading

Posted in Linux Tips | 4 Comments

ഒരു സമചതുരാകൃതിയിലുള്ള പേപ്പറിനെ എങ്ങനെ മൂന്നായി മടക്കാം?

കഴിഞ്ഞ ദിവസം സുനില്‍ പ്രഭാകര്‍ സാര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയോ? ഒരു സമചതുരപേപ്പറിനെ കൃത്യം മൂന്നാക്കി മടക്കാനാകുമോ എന്നായിരുന്നു ചോദ്യം. ആരും അതിന് ഉത്തരം പറഞ്ഞു കണ്ടില്ല. അതു കൊണ്ട് നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരത്തിലേക്ക് കടക്കാം. ഒരു സമചതുരപേപ്പറിനെ കൃത്യം രണ്ടാക്കി മടക്കി ഒരു വശത്ത് മാര്‍ക്ക് ചെയ്യുക. എന്നിട്ട് ആ വശത്തിന്റെ … Continue reading

Posted in Maths Project | 4 Comments