Category Archives: SSLC New

SSLC Quick Revision Questions for Maths Teachers

ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, Maths X, SSLC New | Leave a comment

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..? അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

Posted in English, Englsih, SSLC New, surprise posts | Leave a comment

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം

എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി … Continue reading

Posted in മികവ്, ലേഖനം, ശാസ്ത്രം, സാങ്കേതികം, ICT X, SSLC New, SSLC Revision, Ubuntu | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – മാത്സ് -1

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, SSLC New, SSLC Revision | 66 Comments

വേറിട്ടചിന്തകള്‍ 3 : സമാന്തരശ്രേണി

പത്താംക്ലാസിലെ ഗണിതം ആദ്യ പാഠമായ സമാന്തരശ്രേണികളില്‍ നിന്നും ഭാമടീച്ചര്‍ ഗണിതക്ലബ്ബിലെ കുട്ടികള്‍ക്ക് താഴേ കാണുന്ന ഒരു പ്രവര്‍ത്തനം നല്‍കി, എണ്ണല്‍സംഖ്യകള്‍ ക്രമത്തില്‍ എഴുതിയാല്‍ അവ പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണിയിലാണല്ലോ..? എന്നാല്‍, എ​ണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.പിന്നീട് എ​ണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍ ക്രമത്തിലെഴുതിയ … Continue reading

Posted in Lite Maths, Maths Project, Maths X, SSLC New | 85 Comments

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

“പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി … Continue reading

Posted in IT, physics, SSLC New, STD X Maths New | 132 Comments

ഫിസിക്സ് കാപ്സ്യൂള്‍ – സി കെ ബിജു

തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. … Continue reading

Posted in physics, SSLC New | 23 Comments