Monthly Archives: July 2011

സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

കോഴിക്കോട് ജില്ലാ ഐടി കോ-ഓര്‍ഡിനേറ്ററായി ഈ വര്‍ഷം സ്ഥാനമേറ്റ ബാബുസാര്‍ മികച്ച ഒരു സംഘാടകനും പ്രശസ്തനായ ഒരു എഴുത്തുകാരനുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വിദ്യാഭ്യാസത്തേയും സാങ്കേതികവിദ്യയേയും അനുവാചകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കുന്ന ലേഖനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ചാറ്റിങ്ങിനിടയില്‍ അതുപോലൊരു ലേഖനം ആവശ്യപ്പെട്ട് ഒരാഴ്ചക്കകം മറുപടിയെത്തി. ഇനി ലേഖനത്തിലേക്ക്. . . . . … Continue reading

Posted in ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, IT, itschool | 18 Comments

ആനിമേഷന്‍ പഠനം – അധ്യായം 2

അനിമേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ആമയും മുയലും എന്ന പോസ്റ്റ് ഏറെ പേര്‍ക്ക് ഇഷ്ടമായെന്ന് അറിയിക്കുകയുണ്ടായി. അനിമേഷന്‍ പഠനത്തിന്റെ തുടര്‍ച്ച വേണം എന്നാവശ്യപ്പെട്ടവര്‍ക്കായി രണ്ടാം പാഠം സുരേഷ് ബാബു സാര്‍ തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. പാഠത്തില്‍ വിശദീകരിച്ചിരിക്കുന്ന വസ്തുതകള്‍ ചെയ്തു നോക്കി സംശയങ്ങള്‍ പങ്കുവെക്കുമല്ലോ. അഭയ് കൃഷ്ണ തയ്യാറാക്കിയ അനിമേഷന്‍ ചിത്രത്തിന്റെ ഒന്നാം ഭാഗം നമുക്ക് തയ്യാറാക്കിനോക്കാം. … Continue reading

Posted in സാങ്കേതികം | 15 Comments

രണ്ടാം കൃതി സമവാക്യങ്ങള്‍

തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കുന്ന ഒരു പ്രവര്‍ത്തനമാണ് പ്രാക്ടിക്കല്‍. രണ്ടാം ക്യതി സമവാക്യത്തിന്റെ പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു പ്രാക്ടിക്കലാണ് ഇന്നത്തെ പോസ്റ്റ് . $x^2-8x-20=0$എന്ന രണ്ടാംകൃതി സമവാക്യത്തിന്റെ പരിഹാരം കണ്ടെത്തുന്നത് ഇവിടെ വിവരിക്കുന്നു. ഒരു പ്രാക്ടിക്കല്‍ ചെയ്യുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന സാമഗ്രികളെക്കുറിച്ച് സൂചിപ്പിക്കണം . ഇന്‍സ്റ്റുമെന്റ് ബോക്സ് , ചരടുകള്‍ , പിന്നുകള്‍ ,ഡ്രോയിങ്ങ് ഷീറ്റുകള്‍ ഗ്രാഫ് … Continue reading

Posted in Maths Exams, Maths X | 101 Comments

പ്രവേശനോത്സവം (കവിത)

വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്ന ദിനമാണ് ജൂണ്‍ ഒന്ന്. രണ്ടു മാസം നിശബ്ദരായിരുന്ന മതിലുകള്‍ക്കു വരെ സന്തോഷമാണ് ഈ കുരുന്നുകളെ വീണ്ടും കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്സവമാണന്ന്. വിദ്യാഭ്യാസവകുപ്പ് അതിനെ പ്രവേശനോത്സവമായിത്തന്നെ കൊണ്ടാടണമെന്നാണ് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂളും പരിസരവും അലങ്കരിക്കണമെന്നും ഉത്സവപ്രതീതി എങ്ങും അലയടിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം … Continue reading

Posted in കവിത | 25 Comments

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?

വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , … Continue reading

Posted in വിജ്ഞാനം, സംവാദം | 30 Comments

കാലിലാലോലം ചിലമ്പുമായ് (മലയാളം യൂണിറ്റ് – I)

പത്താം ക്ലാസിലെ മലയാളം ; കേരളപാഠാവലി ഒന്നാം യൂണിറ്റ് മിക്കവാറും ഇപ്പോള്‍ ക്ലാസില്‍ എടുത്തു തീര്‍ന്നുകൊണ്ടിരിക്കയായിരിക്കും. അതുകൊണ്ടുതന്നെ ആ യൂണിറ്റിനെ കുറിച്ചുള്ള ഒരു അവലോകനം എന്ന നിലയില്‍ ഈ കുറിപ്പിനെ കണക്കാക്കിയാല്‍ മതി. യൂണിറ്റ് അവസാനിക്കുന്നതോടെ മാത്രം ഇത് എഴുതുന്നത് അധ്യാപകരുടെ സ്വതന്ത്രമായ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിളുള്ള ഒരു ഇടപെടലായിക്കൂടാ എന്ന ബോധ്യം കൊണ്ടുതന്നെയാണ്. ഒരു … Continue reading

Posted in വിജ്ഞാനം, STD X Malayalam | 33 Comments

വീഡിയോയില്‍ സബ്ടൈറ്റിലുകളുണ്ടാക്കുന്നതെങ്ങനെ ?

സബ്ടൈറ്റിലുകളുണ്ടാക്കുന്നതിനുള്ള വിവിധ സോഫ്റ്റ്​വെയറുകള്‍ ഗ്നു/ലിനക്സിലുണ്ട്. .mpg,.avi,.mp4,.flv എന്നിങ്ങനെ വ്യത്യസ്തങ്ങളായ വീഡിയോ ഫോര്‍മാറ്റുകള്‍ക്ക് മലയാളം , ഇംഗ്ലീഷ്, തുടങ്ങിയ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മിക്കവാറും സ്കൂളുകളില്‍ ഇപ്പോള്‍ മൂവീക്യാമറകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ മൂവീക്യാമറകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്കും സബ്ടൈറ്റിലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. യുട്യൂബിലും മറ്റും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന അനവധി വീഡിയോകളുണ്ട്. എന്നാല്‍ ഇവ പലപ്പോഴും … Continue reading

Posted in മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Ubuntu | 22 Comments

പാഠപുസ്തകങ്ങളുടെ കണക്കുകള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരവസരം കൂടി

ഓരോ സ്കൂളും തങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ ഇനം തിരിച്ച ലിസ്റ് ഓണ്‍ലൈനായി നല്‍കുന്നതിനായി നിശ്ചയിച്ച സമയപരിധി അവസാനിച്ചിട്ടും ഒട്ടേറെ സ്കൂളുകള്‍ പ്രസ്തുത വിവരങ്ങള്‍ ഇനിയും നല്‍കാനുണ്ടെന്ന് മനസ്സിലാക്കുന്നു. നല്‍കിയ വിവരങ്ങള്‍ തന്ന അപൂര്‍ണ്ണവും അവ്യക്തവുമായിരുന്ന അനവധി ഉദാഹരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള തെറ്റുകള്‍ വന്നതുകൊണ്ട് പുസ്തക വിതരണത്തിന്റെ കൃത്യത ലഭ്യമാക്കുന്നതില്ല. ആയതിനാല്‍ എല്ലാ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, Textbook | 63 Comments

മുപ്പത്തിയഞ്ച് പുലികളും ഒരു ആടും..!

ഖത്തറില്‍ നിന്നും അസീസ് മാഷ് ഇപ്പോള്‍ നമ്മുടെ ബ്ലോഗിലേക്ക് തിരിഞ്ഞുനോക്കുന്നില്ല! അരീക്കുളത്തെ വിജയന്‍മാഷിനും ശക്തമായ പ്രതിഷേധമുണ്ട്. കാരണമെന്തെന്നല്ലേ…പഴയതുപോലെ നല്ല പസിലുകള്‍ ഇടക്കെവിടെയോ മുടങ്ങിപ്പോയിരുന്നു. എന്തുരസമായിരുന്നു..! അസീസ് മാഷും വിജയന്‍മാഷും ഹിതയും ഉമേഷും റസിമാനുമെല്ലാം കൂടി നമ്മുടെ ബ്ലോഗ് എത്രമാത്രമാണ് സമ്പുഷ്ടമാക്കിയിരുന്നത്? മന:പൂര്‍വ്വമായിരുന്നില്ല. പൊതുവിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുള്ള മേഖലകളില്‍ സ്വാഭാവികമായും കൂടുതല്‍ … Continue reading

Posted in കുട്ടികള്‍ക്ക്, ശാസ്ത്രം, Puzzles | 119 Comments