Category Archives: Career guidance

അര്‍ഹര്‍ക്ക് ‘അക്ഷയ’ തുണ..!

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ … Continue reading

Posted in മികവ്, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, Career guidance, General | 37 Comments

റെയില്‍വേയില്‍ പ്ലസ്ടൂക്കാര്‍ക്ക് സുവര്‍ണാവസരം

ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ നമുക്ക് വേണ്ടി അയച്ചു തന്നത് … Continue reading

Posted in വാര്‍ത്തകള്‍, വിജ്ഞാനം, Career guidance | 29 Comments

836 ഒഴിവുകള്‍ കേരളാ പോസ്റ്റല്‍ വകുപ്പില്‍

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് / സോര്‍ട്ടിംഗ് അസിസ്റ്റന്റ്‌ തസ്തികളില്‍ ഒഴിവുകള്‍ എന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ് നമ്മുടെ കുടുംബാംഗമായ ഹരിത. നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍…!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍…!! അതെ, ഞങ്ങളുടെ ലക്ഷ്യം അതുതന്നെ. പ്ലസ് ടൂ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ … Continue reading

Posted in വാര്‍ത്ത, Career guidance | 34 Comments

എന്‍. എസ്. ഇ പരീക്ഷകള്‍- ഉടന്‍ അപേക്ഷിക്കുക

എന്‍. എസ്. ഇ പരീക്ഷകളെക്കുറിച്ച് നമ്മുടെ സ്ഥിര സാന്നിധ്യമായ ഹരിത അയച്ച കമന്റുകള്‍ ഒരു പോസ്റ്റായി കൊടുക്കുന്നു. 2011 ല്‍ വിവിധ രാജ്യങ്ങളില്‍ ആയി നടക്കുന്ന അന്താരാഷ്ട്ര ഫിസിക്സ്‌ ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ഒളിമ്പ്യാഡിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നവംബര്‍ 28 തിയതിയില്‍ +1, +2 കുട്ടികള്‍ക്ക് National Standard Examination നടക്കുന്നു. 1991 ജൂലായ് … Continue reading

Posted in വിജ്ഞാനം, Career guidance | 21 Comments

Scholarships

വിദ്യാഭ്യാസം സമൂഹത്തിന്‍റെ സമഗ്രമേഖലകളിലേക്കും എത്തിക്കുന്നതില്‍ വിജയിച്ച അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണല്ലോ. സൌജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളിലേക്കെത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരന്തരമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണിതെന്ന് നിസ്സംശയം പറയാന്‍ കഴിയും. പക്ഷേ, മറ്റെവിടെയുമെന്ന പോലെ തന്നെ വിവിധ സാമ്പത്തിക സമൂഹങ്ങള്‍ ഈ നാട്ടിലും കാണാനാകും. അതുകൊണ്ടു തന്നെ പല തരത്തിലുള്ള … Continue reading

Posted in വാര്‍ത്ത, Career guidance | 9 Comments

ബ്ലോഗര്‍ ജിക്കൂസ് : ഉപരിപഠനചിന്തകളുമായ്

ജിക്കൂസ് എന്ന പേരില്‍ ബ്ലോഗെഴുതുന്ന ജിക്കു വര്‍ഗീസ് ജേക്കബിനെ അറിയുമോ? സത്യാന്വേഷകന്‍ എന്നതാണ് ജിക്കുവിന്റെ ബ്ലോഗ്. കോട്ടയം പാമ്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കക്ഷി. മാത്‍സ് ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ലളിത ടീച്ചര്‍ എഴുതിയ ‘എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍’‍എന്ന ലേഖനം വായിച്ചതിനു ശേഷം കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിച്ച കുറച്ചു കാര്യങ്ങള്‍ ജിക്കു … Continue reading

Posted in ലേഖനം, Career guidance | Leave a comment

എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍….

കമന്റ് ബോക്സ് തിരിച്ചുകൊണ്ടുവരുന്ന തിരക്കില്‍ ഒരു മിന്നായം പോലെ മിന്നിമറഞ്ഞ ഈ പോസ്റ്റ് കൂടുതല്‍ കമന്റുകള്‍ അര്‍ഹിക്കുന്നുവെന്ന് തോന്നിയതുകൊണ്ട് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ……………SSLC പരീക്ഷാഫലം മെയ് 3 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുകയാണല്ലോ. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളുടെ മനസ്സിലും ആധിയും ആവലാതിയും കൂടി പെരുമ്പറ മുഴക്കാന്‍ തുടങ്ങിക്കാണും!! കാരണം, അവരുടെ മുന്നിലെ അടുത്ത ചോദ്യം “ഇനി എന്ത് ?” എന്നതാണ്. വിദ്യാഭ്യാസ ജീവിതത്തിന്റെ … Continue reading

Posted in ശാസ്ത്രം, Career guidance | Leave a comment

അവധിക്കാലത്തെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

ഏപ്രില്‍, മെയ് മാസം..കുട്ടികള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. പുസ്തകങ്ങള്‍ക്കും പഠനമേശകള്ക്കും മുന്നില്‍ തളച്ചിടാന്‍ ആരും തങ്ങളെ നിര്‍ബന്ധിക്കില്ലെന്ന സന്തോഷത്തിലാണവര്‍. മറ്റൊന്നും പഠിക്കാന്‍ അവര്‍ തയ്യാറല്ല. എന്നാല്‍ ഐടി പഠിക്കാനാണെങ്കിലോ. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ മറ്റു വിഷയങ്ങളേക്കാള്‍ താല്പര്യത്തോടെയാണ് കുട്ടികള്‍ കാണുന്നതെന്നതിനാല്‍ത്തന്നെ ഐടി പഠിക്കാന്‍ അവരെപ്പോഴേ റെഡി! വീട്ടുകാര്‍ക്കും സന്തോഷം. കുട്ടിക്കും സന്തോഷം. അങ്ങനെ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ … Continue reading

Posted in ശാസ്ത്രം, Career guidance | Leave a comment

കമന്റ് വീണ്ടും സുഗമമായി

ബ്ലോഗ് ആക്ടീവായി. ഡിസ്ക്കസ് ഉപയോഗിച്ചപ്പോഴുള്ള ചില കമന്റുകള്‍ നഷ്ടമായെങ്കിലും അവയെല്ലാം പി.ഡി.എഫ് രൂപത്തില്‍ ഉടന്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഡിസ്ക്കസ് റിമൂവ് ചെയ്തു. പഴയ പോലെ എല്ലാവര്‍ക്കും തന്നെ ബ്ലോഗര്‍ ഐഡി ഉപയോഗിച്ച് കമന്റ് ചെയ്യാവുന്നതാണ്. ഓരോ കമന്റിനും ഇനി ഓട്ടോമാറ്റിക്കായി നമ്പര്‍ വന്നുകൊള്ളും. മറുപടി നല്‍കുമ്പോള്‍ ഈ നമ്പര്‍ സൂചിപ്പിച്ചാല്‍ മതിയാകും. സഹകരണത്തിന് നന്ദി

Posted in ശാസ്ത്രം, Career guidance | 24 Comments