Category Archives: surprise posts

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..? അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

Posted in English, Englsih, SSLC New, surprise posts | Leave a comment

SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും

പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി. പ്രശ്നം : “സാറേ…ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് … Continue reading

Posted in surprise posts | Leave a comment

ഐ.ടി – മാതൃകാ ചോദ്യങ്ങള്‍ (by IT@School) (for std VIII, IX, X)

മാത്സ് ബ്ലോഗിനു കഴിഞ്ഞ ജനുവരി മാസം ലഭിച്ചത് പത്തു ലക്ഷത്തിലേറെ സന്ദര്‍ശനങ്ങളാണ്. അതില്‍ മുഖ്യ പങ്കു വഹിച്ചത് ഐ.ടി യുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഐ.ടി യ്ക്കായി മാത്സ് ബ്ലോഗിനെ മാത്രം ആശ്രയിക്കുന്ന അധ്യാപകരുണ്ടെന്നാണ് വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാകുന്നത്. ഐ.ടി ചോദ്യശേഖരമാണ് ഈ പോസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമായും ഐ.ടി @ സ്കൂള്‍ ഹൈസ്കൂള്‍ ക്ലാസുകളിലേക്കായി … Continue reading

Posted in surprise posts | 15 Comments

ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!

(ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരു‌ടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.)സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ … Continue reading

Posted in ലേഖനം, ശാസ്ത്രം, സ്കൂളുകള്‍ക്ക്, sslc, surprise posts | 101 Comments

പി എഫ് ലോണ്‍ സഹായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,അധ്യാപകര്‍ക്കും പലപ്പോഴും തങ്ങളുടെ പ്രോവിഡണ്ട് ഫണ്ടില്‍ (GPF/KASEPF)നിന്നും വായ്പ എടുക്കേണ്ടതായി വരാറുണ്ടല്ലോ..? അത് ആലോചിക്കുന്നതുമുതല്‍ ട്രഷറിയില്‍ നിന്നും തുക ലഭിക്കുന്നതുവരേയുള്ള കാലയളവില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല, പ്രത്യേകിച്ച് എയിഡഡ് സ്കൂളുകളിലും മറ്റും. ഫോമുകളൊക്കെ വാങ്ങി ക്ലാര്‍ക്കിനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ സൗകര്യം പോലെ പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ … Continue reading

Posted in മികവ്, ശാസ്ത്രം, itschool, service doubt, software, surprise posts, Ubuntu | 76 Comments

ഫോട്ടോ അപ്​ലോഡ് ചെയ്യുന്നതെങ്ങനെ?

രണ്ടുദിവസമായി ഫോണ്‍ വിശ്രമമില്ലാതെ ചിലച്ചുകൊണ്ടിരുന്നത് എങ്ങിനെ ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്​ലോഡ് ചെയ്യാമെന്ന് അറിയുന്നതിനുവേണ്ടി, ഇന്റര്‍നെറ്റ് പരിചയം കുറഞ്ഞ കുറേ സുഹൃത്തുക്കള്‍ വിളിക്കുന്നതുമൂലമാണ്. ഈ മാസം പതിനാലിനുമുമ്പ് നടത്തിത്തീര്‍ക്കേണ്ട രക്ഷിതാക്കള്‍ക്കുള്ള പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ സൈറ്റ് അപ്​ഡേഷനുവേണ്ടിയാണ് ഈ തത്രപ്പാട് മുഴുവനും! പരിപാടികളൊക്കെ ഭംഗിയാക്കി, കുട്ടികളെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയുമൊക്കെ റെഡിയാക്കി. പക്ഷേ അതെല്ലാം അപ്​ലോഡ് … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, itschool, surprise posts | 40 Comments

SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!

ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്​ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്​മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. … Continue reading

Posted in ലേഖനം, വാര്‍ത്ത, ശാസ്ത്രം, General, surprise posts | 16 Comments