IT Model Examination Help


പ്രിയ സുഹൃത്തേ,
Model IT പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മനസിലാക്കുന്നു.പ്രശ്നങ്ങള്‍ മനസ്സിലാക്കി,SSLC ഐടി പരീക്ഷയ്ക്കു മുമ്പ് പരിഹരിക്കാന്‍ ഐടി@സ്കൂള്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനെ സഹായിക്കുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രശ്നം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില പ്രശ്നങ്ങള്‍ അധ്യാപകര്‍ സ്വയം പരിഹരിച്ചതെങ്ങനെയെന്നും ഇവിടെ നിന്നും മനസ്സിലാക്കാം.

ചില പ്രശ്നങ്ങളും പരിഹാരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്നു വായിക്കാം.

ചോദ്യം:- പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ നടത്തി കഴിഞ്ഞ് ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect user name/passwordഎന്ന message വരുന്നു.
ഉത്തരം:- Computer–>File System –>opt –>lampp –>var –>mysql എന്ന രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.


ചോദ്യം :Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ഉത്തരം :F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും അപ്പോള്‍ മിനിമൈസ് ചെയ്യാം


ചോദ്യം : ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ്, പരീക്ഷ നടത്തുമ്പോഴാണ് Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകള്‍ കാണാതിരിക്കുകയോ, കാലിയായിരിക്കുകയോ ആയി ശ്രദ്ധയില്‍ പെട്ടത്. എന്തുചെയ്യും?
ഉത്തരം : Computer->File System->usr->share->itexam->Documents_images എന്ന ഫോള്‍ഡറിനകത്ത് ഒളിച്ചിരിക്കുന്ന അവരെ എടുത്ത് ഹോമിലേക്ക് ഇട്ടാല്‍ മതി. അല്ലെങ്കില്‍ സിപ്പ് ചെയ്ത Exam_Documents, Images10 എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.ചോദ്യം ലോഡ് ചെയ്യാത്ത പ്രശ്നത്തിന് ഒരു പരിഹാരം ലോഡ് ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം ആവര്‍ത്തിക്കില്ല.


ചോദ്യം : റ്റുപ്പി 2D മാജിക്കില്‍ ഒരു കുട്ടി ചെയ്ത വര്‍ക്ക് സേവായിക്കഴിഞ്ഞാല്‍ അടുത്ത കുട്ടി എടുക്കുമ്പോള്‍ പൂര്‍ത്തിയായ വര്‍ക്കായിരിക്കും വരുന്നത് . എന്തുചെയ്യണം ? ഉത്തരം : ഹോമില്‍ നിന്നും Exam Documents ഡിലീറ്റ് ചെയ്യുക. Computer->File System->usr->share->itexam->Documents_imagesഎന്നതില്‍ Exam Documents Right Click ചെയ്ത് sent to Home കൊടുക്കുക . എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് മാത്‌സ് ബ്ലോഗില്‍ മാത്‌സ് ബ്ലോഗ്-ഒരുക്കം എന്ന പേരില്‍ വിവിധ വിഷയങ്ങളില്‍ ഒട്ടേറെ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സോഷ്യല്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും നമ്മുടെ അധ്യാപകര്‍ പഠനസഹായികള്‍ അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ സന്തോഷം തോന്നിയത് മൂന്നു ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയില്‍ ‘ആസര’ എന്ന ഒരു പ്രൊഡക്ട് തയ്യാറായത് കണ്ടപ്പോഴാണ്. വിശാലമായ ഒരു മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ സമയം ചെലവഴിച്ച് സങ്കുചിത മന‍ഃസ്ഥിതി വെടിഞ്ഞ് വിശാലമായ ലക്ഷ്യത്തോടെ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ കഴിയൂ. അതുകൊണ്ടു തന്നെ പഠനസഹായികള്‍ തയ്യാറാക്കി അയച്ചു തന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. ഇതെല്ലാം നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും സസന്തോഷം സ്വീകരിച്ചുവെന്നാണ് സന്ദര്‍ശനങ്ങളുടെ സ്റ്റാറ്റിറ്റിക്സ് പരിശോധിച്ചപ്പോഴാണ് ഞങ്ങള്‍ക്കു് മനസ്സിലായത്. കാരണം, ജനുവരി മാസത്തില്‍ മാത്രം നമുക്ക് ലഭിച്ചത് പത്തുലക്ഷം ഹിറ്റുകള്‍ക്ക് മുകളിലാണ്. മാത്‍സ് ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു അത്. ഐടി പരീക്ഷ ലക്ഷ്യമിട്ട് ഒട്ടേറെ തിയറി-പ്രാക്ടിക്കല്‍ സഹായികള്‍ നാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും നമ്മുടെ വായനക്കാര്‍ക്ക് ഏറെ സഹായകമായെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തായാലും ഇനി പരീക്ഷാ നാളുകളാണ്. എസ്.എസ്.എല്‍‍.സി ഐടി മോഡല്‍ എക്സാമിനേഷന്‍ ഫെബ്രുവരി എട്ടിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നമുക്ക് ഏവര്‍ക്കും ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിയറി- പ്രാക്ടിക്കല്‍ പരീക്ഷകളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്. പരീക്ഷകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇന്‍സ്റ്റലേഷന്‍ ഗൈഡും ചുവടെ നല്‍കിയിരിക്കുന്നു. മോഡല്‍ എക്സാമിനേഷന് ആവശ്യമായ ഫോറങ്ങളും സ്കോര്‍ ഷീറ്റും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫോമും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ് കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.

3. എഡ്യൂഉബുണ്ടു 10.04, 10.12 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,

2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.

3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

4. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.

സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്ത് രജിസ്റ്റര്‍ നമ്പര്‍ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സ്കൂളില്‍ 10A യില്‍ 41 കുട്ടികളും 10B യില്‍ 37 കുട്ടികളും ഉണ്ടെന്ന് കരുതുക.
രജിസ്റ്റര്‍ നമ്പര്‍ നല്കേണ്ട ജാലകത്തില്‍ from ല്‍ 990101 ഉം to ല്‍ 990141 ഉം നല്കി save ചെയ്തശേഷം ,from ല്‍ 990201 ഉം to ല്‍ 990237 ഉം നല്കി വീണ്ടും save ചെയ്യുക. എത്ര ഡിവിഷന്‍ ഉണ്ടെങ്കിലും ഇങ്ങനെ നല്കാം.
എസ്. സാംബശിവന്‍
സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്
ഐടി@സ്കൂള്‍, തിരുവനന്തപുരം

സിസ്റ്റം ഡേറ്റ് തെറ്റായിക്കിടക്കുന്ന സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്വേഡ് എടുക്കുകയില്ലത്രെ! ശരിയാക്കിയതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി,എടുത്തുകൊള്ളും
പി എന്‍ സജിമോന്‍, മാസ്റ്റര്‍ ട്രെയിനര്‍

IT Model Examination 2013- Circular

User Guide for IT Model Exam

Directions

Form for Examination Schedule


Form for System allotment

Score Sheet

Feed Back form for Students

Forms in Spread Sheet
Sent by KC Babu, SIHS Ummathur

About hariekd

It is a movement from kerala High school teachers.
This entry was posted in IT. Bookmark the permalink.

64 Responses to IT Model Examination Help

 1. ഐടി പരീക്ഷയുടെ സര്‍ക്കുലറും യൂസര്‍ഗൈഡുകളും ഫോമുകളും ആണ് ഈ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷാ സംബന്ധിയായ വിഷയങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ ചര്‍ച്ച ചെയ്യാം.

 2. മോഡല്‍ പരീക്ഷയില്‍ നിന്നും ചോദ്യപേപ്പര്‍ ജനറേറ്റ് ചെയ്തു പോസ്റ്റ് ചെയ്താല്‍ എല്ലാ കുട്ടികള്‍ക്കും എല്ലാ ചോദ്യങ്ങളെയും പരിചയപ്പെടാന്‍ അവസരം ലഭിക്കുമായിരുന്നു.

 3. പ്രിയ മാത് സ് ബ്ലോഗ്,
  സമയാസമയങ്ങളിലെ സഹായത്തിന് നന്ദി. എന്റെ സ്കൂളിലെ 14 കുട്ടികള്‍ക്ക് ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷ നടത്തി. (1) ഒരുചോദ്യത്തില്‍ Home ലെ Exam_documents ലെ index.html എന്ന ഫയലിലേക്ക് ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഫയല്‍ അവിടെ കാണുന്നില്ല. (2) tupi യില്‍ football.tup, bus.tup തുടങ്ങിയ ഫയലുകളില്‍ പരീക്ഷക്കുവേണ്ടി മാറ്റങ്ങല്‍ വരുത്തിയതിനു ശേഷം ചില കുട്ടികളെങ്കിലും Save project as ന് പകരം save project കൊടുത്ത് save ചെയ്തു. തല്‍ഫലമായി പിന്നീട് ഇതേ ചോദ്യം ഇതേ കമ്പ്യൂട്ടറില്‍ ചെയ്യേണ്ടിവന്ന കുട്ടികള്‍ക്ക് മറ്റൊരുകുട്ടി മാറ്റം വരുത്തിയ ഫയലാണ് കിട്ടിയത്. Exam_documents ല്‍ കൊടുത്തിരിക്കുന്ന ഫയലുകള്‍ക്ക് Read only permission കൊടുത്തിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. Exam software മെച്ചപ്പെട്ടിട്ടുണ്ട്.

 4. പ്രിയ മാത് സ് ബ്ലോഗ്,
  സമയാസമയങ്ങളിലെ സഹായത്തിന് നന്ദി. എന്റെ സ്കൂളിലെ 14 കുട്ടികള്‍ക്ക് ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷ നടത്തി. (1) ഒരുചോദ്യത്തില്‍ Home ലെ Exam_documents ലെ index.html എന്ന ഫയലിലേക്ക് ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഫയല്‍ അവിടെ കാണുന്നില്ല. (2) tupi യില്‍ football.tup, bus.tup തുടങ്ങിയ ഫയലുകളില്‍ പരീക്ഷക്കുവേണ്ടി മാറ്റങ്ങല്‍ വരുത്തിയതിനു ശേഷം ചില കുട്ടികളെങ്കിലും Save project as ന് പകരം save project കൊടുത്ത് save ചെയ്തു. തല്‍ഫലമായി പിന്നീട് ഇതേ ചോദ്യം ഇതേ കമ്പ്യൂട്ടറില്‍ ചെയ്യേണ്ടിവന്ന കുട്ടികള്‍ക്ക് മറ്റൊരുകുട്ടി മാറ്റം വരുത്തിയ ഫയലാണ് കിട്ടിയത്. Exam_documents ല്‍ കൊടുത്തിരിക്കുന്ന ഫയലുകള്‍ക്ക് Read only permission കൊടുത്തിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. Exam software മെച്ചപ്പെട്ടിട്ടുണ്ട്.

 5. പോര്‍ട്ടുകളും അവയുടെ പേരും അറിയാത്ത ഐ.ടി മാഷുമ്മാര്‍ക്ക് ചിലപ്പോ ഉപകാരപ്പെടും..
  [im]https://sites.google.com/site/mytestsites123/533588_10200340957627291_891059459_n.jpg?attredirects=0[/im]

 6. വേണങ്കി ഡൗണ്‍ലോഡ് ചെയ്തെടുത്തോ

 7. fasal says:

  ഇക്കൊല്ലത്തെ ഐടി പരീക്ഷയ്ക്ക് മാത്സ് ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. ആരും ഒരു സഹായത്തിന് വരാതിരുന്നപ്പോഴാണ് മാത്സ് ബ്ലോഗ് പതിവ് പോലെ രക്ഷക്കെത്തിയത്. ബീടെക്ക് കമ്പ്യൂട്ടര്‍ സയന്‍സിനു പോലും പഠിക്കാനുള്ളതിനേക്കാള്‍ വലിയ സിലബസാണ് ഐടി പുസ്തകത്തില്‍ കുത്തി നിറച്ചിട്ടുള്ളത്. പഠിപ്പിക്കാന്‍ മാഷുമ്മാരും പഠിക്കാന്‍ പിള്ളേരും പെടാപ്പാട് പെടുമ്പോള്‍ ലഭിച്ച സഹായത്തിന് വലിയ നന്ദിയുണ്ട്. ഒരു കാര്യം തീര്‍ച്ച. മാത്സ് ബ്ലോഗിന്റെ ഐടി സഹായികള്‍ പഠിക്കുന്ന കുട്ടി ഐടി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും മേടിക്കും. ഷാജി മാഷിനും ജോണ്‍ മാഷിനും നന്ദി.

 8. ഫസല്‍..

  ചോദ്യകര്‍ത്താക്കള്‍ ഇതു രണ്ടും നോക്കിയിട്ട് ഇവയില്‍ ഇല്ലാത്തത് പരീക്ഷയ്ക്കു ചോദിക്കും..

  അവരുടെ നിലവാരം ഉയര്‍ന്നതാണെന്നും ഇത്തരമൊരു ബ്ലോഗില്‍ കണ്ടതു പകര്‍ത്തുവാനുള്ള കുറഞ്ഞ നിലവാരമല്ല അവര്‍ക്കുള്ളതെന്നും തെളിയിക്കേണ്ടത് അവരുടെ ആവശ്യമല്ലേ..?

 9. SUJITH says:

  സര്‍ ഐ.ടി മോഡല്‍ പരീക്ഷയ്ക്ക് mail merge സങ്കേതം ഉപയോഗിച്ച് certificate_1.ott എന്ന Exam Documents-ല്‍ തന്നിരിക്കുന്ന File-ലേക്ക് Table2.ots എന്ന File വിവരങ്ങളെ ചേര്‍ത്ത് Conduct certificate തയ്യാറാക്കുന്ന ചോദ്യത്തില്‍ Select Different Address listഎന്ന option-ല്‍ Add ചെയ്യുമ്പോള്‍ OK button ആക്ടീവ് ആകുന്നില്ല. എന്നാല്‍ ഇതേ ഫയലിനെ Save As ഓപ്ഷന്‍ വഴി ods format-ലേക്ക് save ചെയ്തപ്പോള്‍ ശരിയാകുന്നുണ്ട്

 10. Thirolpayyan says:

  കെമിസ്ട്രിയുടെ ചെറിയൊരു പഠന സഹായി അയച്ചു തന്നിട്ടും
  പ്രസിദ്ധീകരിച്ചു കണ്ടില്ല.

 11. ഫിസിക്സിലെ ചോദ്യമാതൃകകള്‍, ചോദ്യപേപ്പറുകള്‍, മെമ്മറിമൊഡ്യൂള്‍, ചോദ്യശേഖരം എന്നിവയ്ക്ക് http://www.physicsadhyapakan.blogspot.in/
  എന്ന ബ്ലോഗ് സന്ദര്‍ശിക്കൂ…….

 12. babu says:

  IT Practical മോഡലില്‍ ചോയ്സ് ആയി ആറാം ഗ്രൂപ്പിലും ഏഴാം ഗ്രൂപ്പിലും ഒരേ വിഭാഗത്തിലെ ചോദ്യങ്ങള്‍ തന്നെ കൊടുത്തിരിക്കുന്നത് ചോയ്സ് നല്‍കുന്നതിന്റെ പ്രയോജനം കുട്ടികള്‍ക്കു നിഷേധിക്കലല്ലേ? ഉദാഹരണമായി (Ktech/Ktech,stellarium/stellarium,geogebra/geogebra,data base/database,webpage/webpage)എന്നിങ്ങനെ.

 13. ഇത്തവണയെന്താ ഐടി മോഡല്‍ പരീക്ഷയുടെ പാച്ച് കണ്ടില്ലല്ലോ?
  പാച്ചില്ലാതെ നമുക്കെന്താഘോഷം?

 14. RAHEEM says:

  ഇന്ന് ഐ ടി പരീക്ഷയുടെ തുടക്കമായിരുന്നു എല്ലാ ദൈവങ്ങലെയും പ്രാര്‍ഥിച്ചു (പാച് ഇല്ലാതെ പരീക്ഷ തുടങ്ങുകയല്ലേ ) എന്താവും കഥ. 9 മണിക്ക് തന്നെ ആദ്യ വെടി പൊട്ടി . ഒരു systethil പാസ്സ്‌വേര്‍ഡ്‌ റോങ്ങ്‌ എന്ന് കാണിക്കുന്നു. ഈശ്വരാ ! പ്രാര്‍ഥനയില്‍ വല്ല പിഴവും? എന്റെ o s മുത്തപ്പാ കാക്കണേ.! ഒരിക്കല്‍ കൂടി നോക്കി രേക്ഷയില്ല . സിസ്റ്റം restart ചെയ്തു. (എന്നിട്ടും … നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാര്ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ..).ടെര്‍മിനലില്‍ പോയി sudo അമ്മാച്ചനെ കണ്ടു തൊഴുതു കനിഞ്ഞില്ല. ആ lampp ഉം വെളിച്ചം തന്നില്ല. synaptic പരദൈവങ്ങലെ കണ്ടു.Maadam this car out comletely എന്നാ ജഗതി ചേട്ടന്റെ ആപ്തവാക്യം മനസ്സില്‍ ധ്യാനിച്ച് പാക്കേജ് remove ചെയ്തു എന്നിട്ട് റീ ഇന്‍സ്റ്റോള്‍ ചെയ്തു. ഇനി നാളെ എന്തായിരിക്കുമോ ആവോ ? മനസ് ഇഗ്നു ഇഗ്നു എന്ന് പിടക്കുന്നു . എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്ത്രികള്‍ പൊട്ടിയ തമ്ബ്വുരുവില്‍ ഈൗ ……
  Raheem Thenmala

 15. JOHN P A says:

  അങ്ങനെ ഒരു ഡിവിഷനിലെ പരീക്ഷ പൂര്‍ത്തിയാക്കി . വല്യകുഴപ്പമൊന്നും പരീക്ഷാസമയത്ത് ഉണ്ടായില്ല. ഇന്‍സ്റ്റലേഷന്‍ സമയത്ത് ചെറിയ പ്രശ്നങ്ങള്‍ കാണിച്ചു . ചില ഫയലുകളൊന്നും Exam documents ല്‍ ഇല്ലായിരുന്നു. സാരമില്ല. പാസ് വേഡ് എറര്‍ കാണിച്ചുു ഒരു പ്രാവശ്യം . അതു restart ല്‍ ശരിയായി . സ്റ്റെല്ലറിയം full screen ല്‍ വരുമ്പോള്‍ alt+tab പലപ്പോഴും ശരിയാകുന്നില്ല ചോദ്യങ്ങള്‍ കാണാന്‍ . നാളെത്തെ കാര്യം കൂടി കഴിയട്ടെ .നാളെ തീര്‍ക്കണം മുഴുവന്‍ പരീക്ഷയും .

 16. JOHN P A says:

  Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

 17. bhama says:

  @ John Sir,

  F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും അപ്പോള്‍ മിനിമൈസ് ചെയ്യാം

 18. Alice Mathew says:

  Stellarium വിന്റോ എങ്ങനെ മിനിമൈസ് ചെയ്യം എന്ന് ഓര്‍ത്ത് വിഷമിച്ചിരുന്നപ്പോഴാണ് ജോണ്‍ സാറിന്റെ സഹായമെത്തുന്നത്. നന്ദി സാര്‍. നന്ദി.

 19. Alice Mathew says:

  This comment has been removed by the author.

 20. Finos. N.S says:

  sudo /opt/lampp/lampp restartനല്‍കിയിട്ടും രക്ഷയില്ലല്ലോ… incorrect username or password മാറുന്നില്ല.

 21. kunjunni says:

  എക്സാം ഡോക്യുമെന്‍്ടില്‍ TABLE 7.ODT ഇല്ലല്ലോ?WHAT TO DO?

 22. MERA BHARATH says:

  sudo /opt/lampp/lampp restartനല്‍കിയിട്ടും രക്ഷയില്ലല്ലോ… incorrect username or password മാറുന്നില്ല.Please help us Nizar Sir………SPWHS, ALUVA

 23. ETHENDANU BHAI VANNU VANNU IT PRACTICAL ENGANOKKE AAYO?…..
  THE MISTAKES ARE REPEATING AGAIN AND AGAIN
  THE MAIN FOLDER , EXAM DOCUMENTS & IMAGES10 ARE NOT VISIBLE.
  THE ERROR IN THE FLE TYPE FOR MAIL MERGING IS NOT SOLVED YET.
  SOME WINDOWS ARE DIFFICULT TO CLOSE.
  PASSWORD INCORRECT PROBLEMS..
  & MANY MORE TO COME…
  WE CAN HOPE THAT WE WILL OVERCOME THESE DIFFICULTIES IN THE COMING MAIN IT PRACTICAL EXAMINATION.

 24. sir, ഇന്നലെ നന്നായി exam നടത്തിയ system ല്‍ ഇന്ന്, exam- documents ലെ files ഒന്നും open ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. help me soon……….

 25. Rekha Rs says:

  sir, ഇന്നലെ നന്നായി exam നടത്തിയ system ല്‍ ഇന്ന്, exam- documents ലെ files ഒന്നും open ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. help me soon……….

 26. raheem sir paranjapole sudo ammavaneyum lampp ammavnayum thozhuthittum incorrect user name,password marunnilla

 27. RAHEEM says:

  sir,
  St.George HS അരുവിത്തുറ
  O S പരദൈവങ്ങലെ മനസ്സില്‍ ധ്യാനിച്ച് Computer-> File system-> Opt-> lampp-> var-> mysql-.> പോയി ഹോമില്‍ ആരംഭിക്കുന്ന താക്കോല്‍
  ചിന്നമുള്ള രെണ്ട്‌ ഫയലുകള്‍ ഡിലീറ്റ് ചെയ്തു restart ചെയ്തു നോക്ക് മാഷെ !
  വിജയിച്ചാല്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്ക്‌ പരാജയപ്പെട്ടാല്‍ എന്നെ ബുദ്ധി മുട്ടിക്കരുത് please.
  Raheem Thenmala(Tips courtsey (itsidukki.wordpress.com))

 28. Alice Mathew says:

  ചില ഫയലുകളൊന്നും Exam documents ല്‍ ഇല്ല.Home ലെ Exam_documents ലെ index.html എന്ന ഫയലിലേക്ക് ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഫയല്‍ ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 29. സര്‍ ഐ.ടി മോഡല്‍ പരീക്ഷയ്ക്ക് mail merge സങ്കേതം ഉപയോഗിച്ച് certificate_1.ott എന്ന Exam Documents-ല്‍ തന്നിരിക്കുന്ന File-ലേക്ക് Table2.ots എന്ന File വിവരങ്ങളെ ചേര്‍ത്ത് Conduct certificate തയ്യാറാക്കുന്ന ചോദ്യത്തില്‍ Select Different Address listഎന്ന option-ല്‍ Add ചെയ്യുമ്പോള്‍ OK button ആക്ടീവ് ആകുന്നില്ല. എന്നാല്‍ ഇതേ ഫയലിനെ Save As ഓപ്ഷന്‍ വഴി ods format-ലേക്ക് save ചെയ്തപ്പോള്‍ ശരിയാകുന്നുണ്ട്
  ഇതിനുള്ള പരിഹാരം ots ഇന്നത് rename ചെയ്ത് ods എന്നാക്കുക.

 30. JOHN P A says:

  ഭാമ ടീച്ചറെ, സ്റ്റെല്ലേറിയം ചെറുതായി !വളരെ നന്ദി .

 31. JOHN P A says:

  Questions Loading — എന്ന് കാണിച്ച് മുന്നോട്ടുപോകാതെ നില്‍ക്കുന്ന അവസ്ഥയ്ക്ക് കാരണം പരീക്ഷ ചെയ്യിക്കുന്ന രീതിയാണെന്ന് തോന്നുന്നു. എന്റെ തോന്നലാണ് . മുന്‍പരീക്ഷകളില്‍ ഒരു കുട്ടിയുടെ മാര്‍ക്ക് ഇട്ടശേഷം exit കൊടുത്തായിരുന്നു അടുത്തകുട്ടിയെ Register ചെയ്തിരുന്നത് . അന്ന് അങ്ങനെ ചെയ്തില്ലെങ്കില്‍ സമയപ്രശ്നം ഉണ്ടാകുമായിരുന്നു. ആദ്യകുട്ടിയ്ക്ക് ബാക്കിവന്ന സമയം മാത്രമേ പുതിയ കുട്ടിക്ക് കിട്ടുമായിരുന്നുള്ളു. ഇപ്പോള്‍ ആ പ്രശ്നം കാണുന്നില്ല്. ഇതിനാല്‍ Exit കൊടുക്കാെത അടുത്തകുട്ടിയെ Register ചെയ്യാം . Question Loading പ്രശ്മം വരുകയുമില്ല .

 32. shiju says:

  Home ലെ Exam_documents ലെ tupi file ellam right click cheythu permission “readonly” kodukkuka.ini Save project as koduthal maathrame file save aakukayullu.

 33. deepa says:

  tupi files തുറക്കുമ്പോള്‍ കാണുന്ന butterfly and football files already ചെയ്ത project ആയി കാണുന്നു.അതു കാരണം കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല.ചെയ്യാതെ തന്നെ കുട്ടികള്‍ക്ക് save ചെയ്യാന്‍ സാധിച്ചു.

 34. prabha k says:

  ഒരുചോദ്യത്തില്‍ Home ലെ Exam_documents ലെ index.html എന്ന ഫയലിലേക്ക് ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഫയല്‍ open ചെയ്യാന്‍ സാധിക്കുന്നില്ല

 35. prabha k says:

  ഒരുചോദ്യത്തില്‍ Home ലെ Exam_documents ലെ index.html എന്ന ഫയലിലേക്ക് ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഫയല്‍ open ചെയ്യാന്‍ സാധിക്കുന്നില്ല

 36. ഒരു കുട്ടി പരീക്ഷയുടെ തുടക്കത്തില്‍ തന്നെ exam finish button click ചെയ്തു. ആ കുട്ടിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ കഴിയുമോ?

 37. ravi says:

  very difficult to conduct the exam.every time reinstalling is the only solution.no effect of mathsblogs idea.

 38. RAHEEM says:

  സര്‍
  തന്നിട്ടുള്ള ലിസ്റ്റില്‍ ഫീഡ് ബാക്ക് ഫോം ക്രമ നമ്പര്‍ 7 മുതല്‍ ആണ് ആരംഭിച്ചു കാണുന്നത്. ബാക്കി വല്ലതും ഉണ്ടോ? (consolidated feed back form p 5)
  ഉണ്ടെങ്കില്‍/ഇല്ലെങ്കില്‍ ദേയവായി അറിയിക്കുമല്ലോ?
  റഹീം തെന്മല

 39. RAHEEM says:

  സര്‍
  തന്നിട്ടുള്ള ലിസ്റ്റില്‍ ഫീഡ് ബാക്ക് ഫോം ക്രമ നമ്പര്‍ 7 മുതല്‍ ആണ് ആരംഭിച്ചു കാണുന്നത്. ബാക്കി വല്ലതും ഉണ്ടോ? (consolidated feed back form p 5)
  ഉണ്ടെങ്കില്‍/ഇല്ലെങ്കില്‍ ദേയവായി അറിയിക്കുമല്ലോ?
  റഹീം തെന്മല

 40. agk295 says:

  Practical Question collection ന് വേണ്ടി IT@ School നെ കാത്തിരുന്ന കേരളത്തിലെ കുട്ടികള്‍ക്കും ഒറ്റ ദിവസത്തെ പരിശീലനത്തിന് ശേഷം കുട്ടികളെ വില(ഇരുത്താന്‍)പോകുന്ന സഹഅധ്യാപകര്‍ക്കുംവേണ്ടി ഇതാ കുറച്ച് ചേദ്യങ്ങള്‍
  CLICK HERE

 41. സര്‍.
  മോഡല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കംബോസര്‍ കാണുന്നില്ല.
  കംബോസര്‍ കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?

 42. This comment has been removed by the author.

 43. @ DINESAN ANNUR
  * Qn: ഒരു കുട്ടി പരീക്ഷയുടെ തുടക്കത്തില്‍ തന്നെ exam finish button click ചെയ്തു. ആ കുട്ടിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ കഴിയുമോ?

  Ans: ഇല്ല. ഒരു വഴിയെ ഉള്ളൂ എന്ന് തോന്നുന്നു. മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ആ കുട്ടിയെ കൊണ്ട് എക്സാം ചെയ്യിക്കുക. ഈ റിസള്‍ട്ട്‌ export ചെയ്ത് എടുത്ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ ഇമ്പോര്‍ട്ട് ചെയ്യുക. പിന്നീട് exam finished ആയ റിസള്‍ട്ട്‌ ഇമ്പോര്‍ട്ട് ചെയ്യുമ്പോള്‍ സെര്‍വര്‍ അത് റിജക്റ്റ് ചെയ്യും.

  @ Ramanujan Ekm

  *Qn:മോഡല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കംബോസര്‍ കാണുന്നില്ല.
  കംബോസര്‍ കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?

  Ans: Places -> Home Folder തുറക്കുക.
  View -> Show Hidden Files ക്ലിക്ക് ചെയ്യുക.
  അപ്പോള്‍ വരുന്ന ഫയലുകളിലെ ഡോട്ടില്‍ (.) ആരംഭിക്കുന്ന ഫയലുകള്‍ മാത്രം സെലക്ട്‌ ചെയ്യുക.
  ഡിലീറ്റ് ചെയ്യുക.
  ഇടയ്ക്ക് വരുന്ന വിന്‍ഡോയില്‍ Skip ബട്ടന്‍ ക്ലിക്ക് ചെയ്യുക.
  വിന്‍ഡോ ക്ലോസ് ചെയ്ത് സിസ്റ്റം ലോഗ് ഔട്ട്‌ ചെയ്യുക.
  ലോഗ് ഇന്‍ ചെയ്ത് PASSWORD നല്‍കുക
  NB:- ഡോട്ടില്‍ (.) ആരംഭിക്കുന്ന ഫയലുകള്‍ മാത്രം സെലക്ട്‌ ചെയ്യുക.

 44. kunjunni says:

  രണ്ടൂ ദിവസത്തെ പരീക്ഷക്കു ശേഷം മൂന്നാം ദിവസത്തെ പരീക്ഷ ചെയ്തതിന്‍്െട EXPORT ചെയ്തപ്പോള്‍ consolidated list ല്‍ഒന്നും കാണുന്നില്ല.എന്തു ചെയ്യണം?

 45. ഇക്കൊല്ലത്തെ ഐടി പരീക്ഷയ്ക്ക് മാത്സ് ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. ആരും ഒരു സഹായത്തിന് വരാതിരുന്നപ്പോഴാണ് മാത്സ് ബ്ലോഗ് പതിവ് പോലെ രക്ഷക്കെത്തിയത്. ബീടെക്ക് കമ്പ്യൂട്ടര്‍ സയന്‍സിനു പോലും പഠിക്കാനുള്ളതിനേക്കാള്‍ വലിയ സിലബസാണ് ഐടി പുസ്തകത്തില്‍ കുത്തി നിറച്ചിട്ടുള്ളത്. പഠിപ്പിക്കാന്‍ മാഷുമ്മാരും പഠിക്കാന്‍ പിള്ളേരും പെടാപ്പാട് പെടുമ്പോള്‍ ലഭിച്ച സഹായത്തിന് വലിയ നന്ദിയുണ്ട്. ഒരു കാര്യം തീര്‍ച്ച. മാത്സ് ബ്ലോഗിന്റെ ഐടി സഹായികള്‍ പഠിക്കുന്ന കുട്ടി ഐടി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും മേടിക്കും. ഷാജി മാഷിനും ജോണ്‍ മാഷിനും നന്ദി.
  നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി.നന്ദി………………………………

 46. RAHEEM says:

  ആകെ 85 കുട്ടികള്‍ ഐ ടി പരീക്ഷ ചെയ്തു. എല്ലാം സെര്‍വര്‍ സിസ്റെതില്‍ കൊണ്ടുവന്നു (user ഗൈഡ് അനുസരിച് ) റിസള്‍ട്ട്‌ എടുത്തപ്പോള്‍ 4 കുട്ടികള്‍
  അബ്സേന്റ്റ് എന്ന് കാണിക്കുന്നു. കുട്ടികള്‍ ചെയ്ത കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ പരീക്ഷ ചെയ്തിട്ടുണ്ട് എന്നും കാണിക്കുന്നു. സോഫ്റ്റ്‌വെയര്‍ മുത്തപ്പാ ഒരു വഴി കാട്ടണേ!
  റഹീം തെന്മല

 47. RAHEEM says:

  ആകെ 85 കുട്ടികള്‍ ഐ ടി പരീക്ഷ ചെയ്തു. എല്ലാം സെര്‍വര്‍ സിസ്റെതില്‍ കൊണ്ടുവന്നു (user ഗൈഡ് അനുസരിച് ) റിസള്‍ട്ട്‌ എടുത്തപ്പോള്‍ 4 കുട്ടികള്‍
  അബ്സേന്റ്റ് എന്ന് കാണിക്കുന്നു. കുട്ടികള്‍ ചെയ്ത കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ പരീക്ഷ ചെയ്തിട്ടുണ്ട് എന്നും കാണിക്കുന്നു. സോഫ്റ്റ്‌വെയര്‍ മുത്തപ്പാ ഒരു വഴി കാട്ടണേ!
  റഹീം തെന്മല

 48. എസ്.എസ് . എല്‍ .സി മോഡല്‍ ഐ.ടി എക്സാം 2013 ക്വസ്റ്യന്‍സ് ജെനരേറ്റ് ചെയ്ത് അയച്ചിരുന്നു. പോസ്റ്റ്‌ ചെയ്ത് കണ്ടില്ല . ഒന്ന് കൂടി അയക്കാം. കുട്ടികള്‍ക്ക് ഉപകാരപ്രദമാകട്ടെ .
  എസ് ജെ എച്ച് എസ് എസ് പുല്ലുരാമ്പാറ

 49. എസ്.എസ് . എല്‍ .സി മോഡല്‍ ഐ.ടി എക്സാം 2013 ക്വസ്റ്യന്‍സ് ജെനരേറ്റ് ചെയ്ത് അയച്ചിരുന്നു. പോസ്റ്റ്‌ ചെയ്ത് കണ്ടില്ല . ഒന്ന് കൂടി അയക്കാം. കുട്ടികള്‍ക്ക് ഉപകാരപ്രദമാകട്ടെ .
  എസ് ജെ എച്ച് എസ് എസ് പുല്ലുരാമ്പാറ

 50. സര്‍

  എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നടന്നു കൊണ്ടിരിക്കെ ആ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലുള്ള അനൗചിത്യം താങ്കള്‍ക്കു മനസ്സിലാകുമെന്നു കരുതുന്നു.

 51. rajam says:

  sslc model it practical examil sariyaya username, password koduthittum chief aayum, invigilator aayum log in cheyyan sadhikkunnilla.

 52. JOHN P A says:

  root ആയി ലോഗിന്‍ ചെയ്തിട്ട് അതില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്നം ഒന്നും ഉണ്ടാകില്ല . മാത്രമല്ല 10.04.12 തന്നെയാണെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും . പിന്നെ മറ്റോരു കാര്യം SYSTEM –preferences –keyboad — എന്ന തരത്തില്‍ ചെന്ന് മലയാളം delete ചെയ്തുനാക്കു . ചിലപ്പോള്‍ ഇതായിരിക്കും പ്രശ്നം . ഇതൊക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയ കാര്യങ്ങളാണ് .

 53. 106 കുട്ടികള്‍ വിജയകരമായി exam മുഴുവനാക്കി… maths blog -ല്‍ എക്സാമുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി…നന്ദി…നന്ദി…

 54. our students are using model questions posted in maths blog ..
  I dont know what shall i do without your help….
  The it handling teachers including sitc is in a helpless situation.with your help we have studied a lot…….lakhs of thanks..god bless u…

 55. god bless u sir for all ur helps

 56. exam software install ചെയ്ത് പരീക്ഷ നടത്തിയ ശേഷം ഒരു സിസ്റ്റത്തില്‍നിന്നുമാത്രം സിസ്റ്റത്തില്‍വെച്ച് consolidated list, individual list എന്നിവ ലഭിച്ചില്ല…. അവസാനം details export ചെയ്ത് server computer-ല്‍ import ചെയ്തപ്പോള്‍ ആ സിസ്റ്റത്തില്‍ exam ചെയ്ത 9 കുട്ടികളില്‍ 7 പേരുടെ consolidated list export ചെയ്തപ്പോള്‍ കിട്ടി…. report കിട്ടാതിരുന്ന 2 കുട്ടികളെ registration cancell ചെയ്ത് മറ്റൊരു സിസ്റ്റത്തില്‍ exam നടത്തി…

 57. JOHN P A says:

  സുദര്‍ശന്‍ സാര്‍
  അങ്ങനെയൊക്കെ തന്നെയാണ് എല്ലാവരും ചെയ്യുന്നത് . അതിനൊന്നും ഇടവരാത്ത രീതിയിയില്‍ , കുറ്റമറ്റ ഒരു സോഫ്റ്റ് വെയര്‍ അവസാനപരീക്ഷയ്ക്ക് പ്രതീക്ഷിക്കാം . ഇതെല്ലാം ഉത്തരവാദിത്വപ്പെട്ടവര്‍ കാണുന്നുണ്ടായിരിക്കും .
  ഒരു online കൂട്ടായ്മയുടെ ഭാഗമായി കേരളത്തിലെ അനേകം അധ്യാപകര്‍ നിലകൊള്ളുന്നു എന്നതുതന്നെയാണ് ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം . നന്ദി

 58. mohan kumar says:

  ഇങ്ങനെ പോയാല്‍ IT പരിക്ഷയുടെ സ്ഥിതി എന്തായിരിക്കും. 5 ദിവസം കൊണ്ട് practical പരീക്ഷാ കഴിഞ്ഞില്ലെങ്കില്‍ കുട്ടികള്‍ കഷ്ടത്തില്‍ ആയി. നാളെ മോഡല്‍ പരീക്ഷാ തുടങ്ങല്‍. അതോടെ IT പരീക്ഷാ പൂട്ടികെട്ടാം. 18 sslc IT പരീക്ഷ . എല്ലാ ഉബണ്ടു ദേവന്മാരെയും മനസ്സില്‍ ധ്യാനിച്ച് പോകാം മറ്റൊരു സ്കൂളില്‍. അവിടെ എത്തുമ്പോള്‍ അറിയാം അവിടെ എത്ര വരെ എടുത്തിട്ടുണ്ട് എന്ന്. കണ്ട അറിയാം 18ന്.
  ALL THE BEST TO ALL THE INVIGILATORS AND ESPECIALLY DEPUTY CHIEFS

 59. ഇപ്പോഴത്തെ ഐ.ടി ടെക്സ്റ്റ് ബുക്ക് പരിഷ്കാരങ്ങളെ അനുകൂലിക്കുന്ന ആരെങ്കിലും ഉണ്ടോ..?
  മുന്‍പ് വാ തോരാതെ ഇതിനെ പൊക്കി പറഞ്ഞിരുന്ന ഒരുപാടു പേരെ കണ്ടിരുന്നു. കാര്യത്തോടടുത്തപ്പോ ആരെയും കാണുന്നില്ല..അതു കൊണ്ടു ചോദിച്ചതാ..

 60. IT പഠിപ്പിക്കാത്ത മാസ്റ്റ​ര്‍ ട്രൈനിമാര്‍ TEXT എഴുതിയാല്‍ ഇതാണ് ഫലം

 61. riya says:

  sir
  how to upload IT model exam marklist to pareekshabhavan website

 62. പ്രിയ സഹൃദയന്‍, ഇവിയെസ്,
  ഇവരെല്ലാം ആരാണ് എന്നെനിക്കറിയില്ല. അവരുടെ പ്രോഫൈല്‍ കാലിയാണു താനും. ഇന്നാലും രണ്ടു പേരും എഴുതിയ വരികള്‍ ഇവിടെയുണ്ട് — “ഇപ്പോഴത്തെ ഐ.ടി ടെക്സ്റ്റ് ബുക്ക് പരിഷ്കാരങ്ങളെ അനുകൂലിക്കുന്ന ആരെങ്കിലും ഉണ്ടോ..? മുന്‍പ് വാ തോരാതെ ഇതിനെ പൊക്കി പറഞ്ഞിരുന്ന ഒരുപാടു പേരെ കണ്ടിരുന്നു. കാര്യത്തോടടുത്തപ്പോ ആരെയും കാണുന്നില്ല. അതു കൊണ്ടു ചോദിച്ചതാ. ” — എന്തു കാര്യത്തോടാണ് അടുത്തിരിക്കുന്നത് ? പരീക്ഷയാണോ ?

  പരിഹരിക്കാവുന്ന ചില്ലറ പ്രശ്നങ്ങളല്ലാതെ ഇങ്ങനെ പരിഹസിക്കാന്‍ മാത്രം ഒന്നും സംഭവിച്ചതായി അറിയില്ല. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ മുന്‍കൂട്ടി ലഭിച്ചില്ല, അത് ഐടി@സ്കൂളിന്റെ പരാജയമാണ് – എന്നാണോ ? മോഡല്‍ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. (മുഴുവന്‍ പ്രസിദ്ധീകരിക്കണം എന്നാണോ അര്‍ത്ഥമാക്കുന്നത് !) എന്തായാലും ഇങ്ങനെ മറഞ്ഞിരുന്ന് കാടടച്ചു വെടിവെക്കരുത്. ഇപ്പോഴത്തെ പാഠപുസ്തകത്തെ അനുകൂലിക്കുന്നവര്‍ ഇവിടെ തന്നെയുണ്ട്, ഈ പകല്‍ വെളിച്ചത്തില്‍ തന്നെ.
  ഇനി പാഠപുസ്തകത്തെ കുറിച്ച് :
  പത്താം ക്ലാസിലെ പാഠ പുസ്തകത്തിന്റെ കണ്‍സെപ്റ്റ് അനുസരിച്ച്, അതില്‍ 5, 6, 7, 8, 9 ക്ലാസുകളിലെ പാഠങ്ങളുടെ സ്വാഭാവിക തുടര്‍ച്ച , പുസ്തകത്തിന് മൊത്തമായും അതത് പാഠങ്ങള്‍ക്ക് പ്രത്യേകമായും ഉണ്ട്. ഈ നൈരന്തര്യം സൂക്ഷിക്കുമ്പോള്‍ ഓഫീസ് സോഫ്റ്റ്‌വെയറുകള്‍ പോലുള്ള ചിലത് കുറെ മുന്നോട്ടു പോകേണ്ടതായി വരും. അത് സ്വാഭാവികമാണ്, ആവശ്യവുമാണ്. തുടര്‍ന്നുള്ള എല്ലാ പാഠങ്ങളും അവയുടേതായ ആവശ്യങ്ങള്‍ പരിഗണിച്ച്, എല്ലാ ജില്ലകളിലും നടന്ന സെമിനാറുകളില്‍ നിന്ന് സംഗ്രഹിച്ച് എടുത്തവയാണ്, വിദഗ്ദര്‍ നിര്‍ദ്ദേശിച്ചവയാണ്.
  സെക്കന്ററി ക്ലാസുകളില്‍ ഐസിടിക്ക് ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് വിഷയങ്ങളുടെ അത്രയും തന്നെ സ്കോറും പ്രാധാന്യവുമുണ്ട്. ആഴ്ചയില്‍ നാലും പിരീഡും കൊടുത്തിട്ടുണ്ട്. (ഇനി ഈ വിഷയങ്ങളുടെ പാഠപുസ്തകങ്ങളും അതിലെ ഉള്ളടക്കവും കൂടി ഒന്നു കാണുക.)
  സെക്കന്ററി ക്ലാസുകളിലെ ഐസിടി പാഠങ്ങള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി തയ്യാറാക്കിയതാണ്. നാലു പിരീഡുകളും പഠിപ്പിക്കപ്പെടും, പഴയ പോലെ അര വിഷയമല്ല, മുഴു വിഷയമാണ് എന്ന ധാരണയില്‍ തയ്യാറാക്കിയത്. അതങ്ങനെ സംഭവിച്ചില്ല എങ്കില്‍ കുഴപ്പം പാഠപുസ്തകത്തിന്റെ അല്ല, സംവിധാനത്തിന്റെയാണ്. മതിയായ അത്രയും അധ്യാപക പരിശീലനം ലഭിക്കാത്തതിന്റെ, ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇല്ലാത്തതിന്റെ, പിരീഡുകള്‍ കൈയ്യേറി പോയതിന്റെ, ഫോളോ അപ്പുകള്‍ ഇല്ലാത്തതിന്റെ , വിഷയാധിഷ്ടിത പാഠങ്ങളില്‍ അതത് വിഷയത്തിലുള്ള അധ്യാപകര്‍ക്ക് തുടര്‍ പരിശീലനം കിട്ടാത്തതിന്റെ, മനോഭാവത്തിന്റെ, സാങ്കേതികത്വത്തിന്റെ, സാങ്കേതിക പിന്തുണ ലഭിക്കാത്തതിന്റെ , തുടര്‍ പഠനങ്ങള്‍ ഇല്ലാതെ പോയതിന്റെ (നാമിപ്പോഴും പുസ്തകം 1, സിദ്ധാന്തം 5 എന്ന നിലയില്‍ തന്നെയാണ്. അഞ്ചാം സിദ്ധാന്തം തെളിവായി വരണമെങ്കില്‍ എഴാം സിദ്ധാന്തമെങ്കിലും പഠിക്കണം എന്ന് പറയാറുള്ളതു പോലെ, പാലം കടന്നുവെന്നു പറയണമെങ്കില്‍ അത് കടന്നു കുറെ കൂടി മുന്നോട്ടു പോയേ പറ്റൂ, അധ്യാപകര്‍ക്ക് നന്നായി പഠിപ്പിക്കാന്‍ പ്രത്യേകിച്ചും), കെടുകാര്യസ്ഥതയുടെ, അങ്ങനെ പലതിന്റെയും.

  വിഷയത്തിന്റെയും, കാലത്തിന്റെ പൊതുവെയും ഉള്ള മുന്നേറ്റം നാം പരിഗണിച്ചേ പറ്റൂ സാര്‍, അതിനനുസരിച്ച് മാറുകയും വേണ്ടിവരും. ഈ മാറ്റം കാണണമെങ്കില്‍ ഒരു ബാങ്കില്‍ പോയി അവിടുത്തെ ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന രീതിയും നേടിയെടുത്ത നൈപുണിയും ദയവായി കാണുക.

 63. എസ്.എസ് . എല്‍ .സി മോഡല്‍ ഐ.ടി എക്സാം 2013 ക്വസ്റ്യന്‍സ് ജെനരേറ്റ് ചെയ്ത് അയച്ചിരുന്നു. പോസ്റ്റ്‌ ചെയ്ത് കണ്ടില്ല . ഒന്ന് കൂടി അയക്കാം. കുട്ടികള്‍ക്ക് ഉപകാരപ്രദമാകട്ടെ .

  ഇതെങ്ങനെ സാധിക്കുന്നു.സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യം ചിലര്‍ക്കുമാത്രമോ??????????????

 64. adoorsalam says:

  @Pradeep Mattara…
  താങ്കളോട് പൂര്‍ണമായും യോജിക്കുന്നു…നിലവിലുള്ള ഒരു സംവിധാനത്തെ(അത് ഏതാണെങ്കിലും…)പൂര്‍ണമായും വിമര്‍ശനാത്മകമായി മാത്രം സമീപിക്കുന്നതിനോട് യോജിപ്പില്ല…അതിലെ നല്ല വശങ്ങളും കാണേണ്ടിയിരിക്കുന്നു..ആദ്യകാലത്ത് ഐടി വിദ്യാഭ്യാസം എന്നത് വെറും ഓഫീസ് പാക്കേജ് മാത്രമായിരുന്നു..കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാരും തയ്യാറാകണം…പരിമിതികള്‍ തീര്‍ച്ചയായും ഉണ്ട്..പരിമിതികളെ, കൂടുതല്‍ പഠിക്കാനും അറിയാനുമുള്ളഅവസരമായി കാണണം…Pls visit MALAYORAVISHESHAM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s