Monthly Archives: December 2010

പുതുവത്സരാശംസകള്‍ നേരാം

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 35 Comments

കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

ബ്ലോഗിന്റെ കമന്റ് ബോക്സില്‍ , , തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന … Continue reading

Posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം | 107 Comments

ക്രിസ്തുമസ് ആശംസകള്‍ – ഒപ്പമൊരു പസിലും

ക്രിസ്തുമസ് ദിനാഘോഷങ്ങളില്‍ ഉണ്ണിയേശുവിനോടൊപ്പം തന്നെ പ്രാധാന്യമാണ് സാന്താക്ലോസിന്. തണുത്തു വിറങ്ങലിച്ച ക്രിസ്തുമസ് രാവില്‍ ചുവന്ന വസ്ത്രവും കൂമ്പന്‍ തൊപ്പിയും ധരിച്ചെത്തുന്ന നരച്ച താടിക്കാരനായ ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ബലൂണുകളും ചുമലില്‍ സമ്മാനപ്പൊതികളുമായി ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കാന്‍ സാന്താക്ലോസ് വരുമെന്ന സങ്കല്‍പ്പം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. നാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന സെന്റ്.നിക്കോളാസാണ് … Continue reading

Posted in വിജ്ഞാനം, Puzzles | 48 Comments

രാമാനുജന്‍ സംഖ്യകള്‍ – ഒരു രേഖാചിത്രം

ഡിസംബര്‍ 22. ഇന്‍ഡ്യന്‍ ഗണിതശാസ്ത്രത്തിലെ രാജകുമാരന്റെ ജന്മദിനം.ദിനാഘോഷപ്പട്ടികയില്‍ ഇടം കിട്ടാതെ പോയ ഈ ദിവസമാണ് ശ്രീനിവാസരാമാനുജന്‍ അയ്യങ്കാര്‍ ജനിച്ചത്.ഗണിതമേളകളിലൂടെ, അധികവായനയ്ക്കുള്ള കണക്കുപുസ്തകങ്ങളിലൂടെ കുട്ടികളുടെ കളക്ഷന്‍ പുസ്തകങ്ങളിലൂടെ രാമാനുജന്‍ എന്ന ഗണിതജ്ഞന്‍ ജീവിക്കുന്നു. നമ്മുടെ പുതിയ ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ വൃത്തത്തിന്റെ ചുറ്റളവും പരപ്പളവും ചര്‍ച്ചചെയ്യവെ നല്‍കിയിട്ടുള്ള രാമാനുജനെക്കുറിച്ചുള്ള സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ?1729 എന്ന സംഖ്യയുടെ വ്യക്തിത്വം അനാവരണം … Continue reading

Posted in ലേഖനം, വിജ്ഞാനം, ശാസ്ത്രം, Maths X, SSLC Revision | 50 Comments

കെ.കരുണാകരന്‍ വിടവാങ്ങി

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 22 Comments

തിരയുന്നത്..(കവിത)

കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന … Continue reading

Posted in കവിത, മികവ്, General | 57 Comments

100 മീറ്ററില്‍ ഒന്നാമനായത് പിതാവിന്റെ വേര്‍പാടറിയാതെ

സംസ്ഥാന സ്ക്കൂള്‍ കായിക മേള 100 മീറ്റര്‍ ചാമ്പ്യന്‍ സുജിത്ത് കുട്ടന്റെ പിതാവും ഏഷ്യന്‍ഗെയിംസ് ജേതാവുമായിരുന്ന മുരളി കുട്ടന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്‍ഘകാലം 400 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു മുരളി കുട്ടന്‍. ഒളിമ്പിക്സിലടക്കം ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിരുന്ന മേഴ്സിക്കുട്ടനാണ് ഭാര്യ. അല്പം മുമ്പ് അതായത് ഡിസംബര്‍ 19 ഞായറാഴ്ച 3 ​മണിക്ക് സമാപിച്ച 100 മീറ്റര്‍ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | Leave a comment