Monthly Archives: January 2012

ജിയോജെബ്ര ബേസ്ഡ് എസ് എസ് എല്‍ സി മോഡല്‍ ചോദ്യപേപ്പറും..!

പാലക്കാട് ടീം തയ്യാറാക്കിയ കുറേ നല്ല ചോദ്യങ്ങള്‍, പരിശീലന പേപ്പര്‍, റിവിഷന്‍ പാക്കേജ് എന്നിവയാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം .പാഠപുസ്തകത്തിന്റെ രണ്ടാംഭാഗം ചര്‍ച്ചചെയ്യുന്നതിന്റെ ആവശ്യകത മാന്യസുഹ്യത്തുക്കള്‍ കമന്റിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗമാണ് ഇന്ന് പരിഗണിക്കുന്നത്. സൂചകസംഖ്യകള്‍ എന്ന യൂണിറ്റിന്റെ തുടര്‍ച്ചയായി ഈ പാഠഭാഗത്തെ കാണാം. സൂചകാക്ഷങ്ങളുപയോഗിച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്തുന്ന രീതി … Continue reading

Posted in STD X Maths New | 62 Comments

പരീക്ഷോത്സവം 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 21 Comments

പരീക്ഷകളെ ഭയക്കരുത്..

പരീക്ഷയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നു എന്ന ഹാക്കര്‍ ആദിയുടെ കമന്റില്‍ നിന്നാണ് രാമനുണ്ണി സാര്‍ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആ കുട്ടിയുടെ സംശയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥികളുടെ ആവലാതികളെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ പരീക്ഷാക്കാലത്തും കുട്ടികള്‍ ഈ ചോദ്യവുമായി അധ്യാപകരെ സമീപിക്കാറുമുണ്ട്. ഈ ആവലാതിക്ക് അതിന്റേതായ കാരണവുമുണ്ട്. പരീക്ഷ എന്നും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ സമ്മര്‍ദ്ദം പൊതുവെ … Continue reading

Posted in ലേഖനം | 28 Comments

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ … Continue reading

Posted in അനുഭവങ്ങള്‍, വാര്‍ത്ത, വാര്‍ത്തകള്‍ | 40 Comments

വേങ്ങര തുടക്കം കുറിക്കുന്നു..!

ഐടി@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഹൈസ്കൂള്‍ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ എല്‍.പി, യു.പി, ഹയര്‍ സെക്കന്ററികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്‍.പി അധ്യാപകര്‍, പ്രധാനാധ്യാപകര്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന ട്രെയിനിങ്ങുകളുടെ തെരക്കിലാണ് വിവിധ ജില്ലകളിലെ ട്രെയിനിങ് സെന്ററുകള്‍. ഐസിടിയുടെ അനന്തസാധ്യതകളുടെ പുതുലോകം തങ്ങള്‍ക്കുമുന്നില്‍ തുറക്കുന്നത് വിസ്മയത്തോടെ കണ്‍കുളിര്‍ക്കെ നോക്കിയിരിക്കുന്ന അധ്യാപകര്‍ക്ക് ഇത് അല്പം നേരത്തേയായില്ലല്ലോയെന്ന പരിഭവം മാത്രം! … Continue reading

Posted in മികവ് | 20 Comments

SSLC മാര്‍ച്ച് 2012 ഗണിതശാസ്ത്രം ഒന്ന് (updated)

ഈ വര്‍ഷത്തെ പത്താംക്ലാസ് പൊതുപരീക്ഷയ്ക്കുള്ള പരിശീലന ചോദ്യപേപ്പറും വിശകലനവും ഇന്ന് പ്രസിദ്ധീകരിക്കുകയാണ്. (ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ലഭിച്ച, വയനാട് ജില്ലയിലെ പരിയ ജി.എച്ച്.എസ്.എസിലെ മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ കൂടി ചുവടെ ഉള്‍പ്പെടുത്തിയിട്ടുണ്ട് മാതൃകാ ചോദ്യങ്ങള്‍ കൂടുതല്‍ പേരില്‍ നിന്നും പ്രതീക്ഷിക്കുന്നു.) ഉത്തരങ്ങള്‍ എഴുതുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു ഫയലായി നല്‍കിയിട്ടുണ്ട് . നിര്‍ദ്ദേശങ്ങള്‍ അതേപടി … Continue reading

Posted in STD X Maths New | 107 Comments

GEOGEBRA Lesson 5

എറണാകുളത്തെ മാസ്റ്റര്‍ട്രെയ്നര്‍ സുരേഷ്ബാബുസാറിന്റെ ജിയോജെബ്രാ പാഠങ്ങളുടെ അഞ്ചാം പാഠം റെഡിയാക്കിത്തന്നിട്ട് മാസങ്ങളായി. എവിടേയെന്ന് ഇടയ്ക്കിടെ ചിലര്‍ ചോദിക്കുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് ഓര്‍ക്കുക! അതങ്ങനെയാണ്. പൈത്തണും ജിയോജെബ്രയും ഒക്കെ താത്പര്യമുള്ള ഒരു ചെറിയ വിഭാഗക്കാരേ നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ ഫോളോ ചെയ്യാറുള്ളൂ. ഫിലിപ്പ് മാഷിന്റെ പൈത്തണ്‍ പേജില്‍ ഭാമടീച്ചറും ഉണ്ണികൃഷ്ണന്‍സാറും കൃഷ് സാറുമൊക്കെ തകര്‍ത്തുപഠിക്കുന്നുണ്ടെന്നത് നമ്മളാരെങ്കിലും അറിയുന്നുണ്ടോ..? എന്തായാലും … Continue reading

Posted in വിജ്ഞാനം, Geogebra | 34 Comments

Christmas SSLC New Question papers

എസ്.എസ്.എല്‍.സി പരീക്ഷയുടെ ചൂടിലേക്ക് കുട്ടികളും അധ്യാപകരും എത്തിക്കഴിഞ്ഞു. ഇനി പരമാവധി ചോദ്യങ്ങള്‍ കുട്ടികള്‍ക്കു നല്‍കി പരീക്ഷയെ നേരിടാനാണ് അധ്യാപകരുടെ ശ്രമം. അതിന് നമുക്കൊരു മാര്‍ഗവുണ്ട്. വിവിധ ജില്ലകളില്‍ നടന്ന ഗണിതശാസ്ത്രം അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ സ്വീകരിച്ച് അത് പങ്കുവെക്കാനുള്ള ഒരു വേദിയാക്കി മാത്​സ് ബ്ലോഗിനെ മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ വിഷയത്തിനും പതിനാലു ജില്ലകളില്‍ … Continue reading

Posted in വിജ്ഞാനം, SSLC Revision, STD X Maths New | 226 Comments