Monthly Archives: July 2010

STD IX വൃത്തങ്ങള്‍ – ഉദാഹരണങ്ങള്‍ ജിയോജിബ്രയിലൂടെ

കേരളത്തിലെ സ്ക്കൂളുകള്‍ക്കായി ഐ.ടി@സ്ക്കൂള്‍ ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഇ-വിദ്യ എന്ന പുസ്തകത്തിലെ 100-ം പേജില്‍ മാത്​സ് ബ്ലോഗിനെ പരാമര്‍ശിച്ചതിന് ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനോടും ആ പ്രൊജക്ടില്‍ പങ്കാളികളായ എല്ലാവരോടും മാത്​സ് ബ്ലോഗ് നന്ദി പറയട്ടെ. ഇത്തരമൊരു ബ്ലോഗൊരുക്കുന്നതിനും മറ്റും ഐടി@സ്ക്കൂളില്‍ നിന്ന് ലഭിച്ച പരിശീലനങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമായിയെന്നത് തുറന്നു പറയാതെ വയ്യ. … Continue reading

Posted in ശാസ്ത്രം, Linux Tips, Maths IX | 19 Comments

STD IX വൃത്തങ്ങള്‍ (ടീച്ചിങ് മാനുവല്‍)

പല അധ്യാപകരും ബി.എഡ് വിദ്യാര്‍ത്ഥികളുമെല്ലാം ഒരു മാതൃകാ ടീച്ചിങ് മാനുവല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ യാതൊരു കാരണവശാലും മാത്‍സ് ബ്ലോഗ് ഇത്തരമൊരു സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതേയില്ല. കാരണം, ടീച്ചിങ് മാനുവല്‍ അധ്യാപകന്റെ ക്ലാസ് മുറിയിലെ ആശയസംവേദനത്തിന്റെ തിരക്കഥയാണ്. ഒരാളുടെ രീതിയായിരിക്കില്ല മറ്റൊരാളുടേത്. അതുകൊണ്ടു തന്നെ ജോണ്‍ സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട … Continue reading

Posted in ശാസ്ത്രം, Maths IX | 110 Comments

സ്ക്കൂളുകളിലെ കായികപഠനം

കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ … Continue reading

Posted in പ്രതികരണം, സംവാദം | 42 Comments

പൈത്തണ്‍ പാഠം 4

ദിവസവും ചുരുങ്ങിയത് നാല് കോളുകളെങ്കിലും വരും, പൈത്തണ്‍ നാലാം പാഠമെവിടെയെന്നന്വേഷിച്ച്! പഠന ഗവേഷണ സംബന്ധമായ ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇത്രയും വിശദമായും ഭംഗിയായും പോസ്റ്റുകള്‍ നെയ്തെടുക്കുകയെന്നത് ക്ഷിപ്രസാദ്ധ്യമല്ലെന്ന് നന്നായറിയാവുന്നതുകൊണ്ട് അതു ചോദിച്ച് ഞങ്ങളാരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. സമയമാകുമ്പോള്‍ മറ്റൊരു രത്നവുമായി അദ്ദേഹം പൊങ്ങിവരുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ആദ്യ മൂന്നു പാഠങ്ങളോട് വായനക്കാര്‍ കാണിച്ച താത്പര്യം ഇപ്പോഴുമുമണ്ടാകുമെന്ന ഉറച്ച … Continue reading

Posted in പൈത്തണ്‍ | Leave a comment

മാത്​സ് ബ്ലോഗിന് 5 ലക്ഷം ഹിറ്റുകള്‍

മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശനങ്ങളുടെ എണ്ണം അഞ്ചിനു പിന്നില്‍ അഞ്ചു പൂജ്യങ്ങളുമായി അഞ്ചു കൊണ്ട് ലക്ഷാര്‍ച്ചന ചെയ്യുമ്പോള്‍ ഞങ്ങളുടെ വായനക്കാരായ അധ്യാപകര്‍ക്കു മുന്നില്‍, വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍, രക്ഷകര്‍ത്താക്കള്‍ക്കു മുന്നില്‍, അഭ്യുദയകാംക്ഷികള്‍ക്ക് മുന്നില്‍…. ഞങ്ങളുടെ പതിനാറംഗ ബ്ലോഗ് ടീം നമ്രശിരസ്ക്കരാവുകയാണ്. നാളിതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ആത്മാര്‍ത്ഥമായ നന്ദി. മലയാള ബ്ലോഗിങ്ങില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള ബ്ലോഗുകളുടെ ഗണത്തിലേക്ക് … Continue reading

Posted in വാര്‍ത്ത | 95 Comments

ഭിന്നകസംഖ്യകള്‍ – PDF ചോദ്യബാങ്ക് (Updated)

ഭിന്നകസംഖ്യകള്‍ എന്ന പാഠത്തെക്കുറിച്ചുള്ള ശ്രദ്ധേയങ്ങളായ ഒട്ടേറെ സംശയങ്ങള്‍ക്ക് കൃഷ്ണന്‍ സാര്‍ മറുപടി നല്‍കിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഗണിതാധ്യാപകരില്‍ നിന്നും മികച്ച ഒരു ചര്‍ച്ച പ്രതീക്ഷിക്കുകയാണ് ഇത്തരം പോസ്റ്റുകളിലൂടെ ഞങ്ങള്‍. പാഠപുസ്തകം കൈകാര്യം ചെയ്യുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കമന്റു ചെയ്യുകയാണെങ്കില്‍ പത്താം ക്ലാസ് പാഠപുസ്തക രചനയെ അത് സ്വാധീനിക്കുമെന്നതില്‍ സംശയം വേണ്ട. അക്കൂട്ടത്തില്‍ ദശാശരൂപം എന്ന ഭാഗം പരിചയപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി … Continue reading

Posted in ശാസ്ത്രം, Maths IX | 73 Comments

ചലച്ചിത്ര താരം സുബൈറിന് ആദരാഞ്ജലികള്‍

ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഈ നടന്‍ പൃഥ്വിരാജ് നായകനായ ‘ത്രില്ലര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.ദി ടൈഗര്‍, ക്രൈം ഫയല്‍, വല്യേട്ടന്‍, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നാദിയ കൊല്ലപ്പെട്ട രാത്രി, തിരക്കഥ, ഐ.ജി, ലേലം, ശിവം തുടങ്ങിയവ സുബൈറിന്റെ ശ്രദ്ധേയങ്ങളായ ചിത്രങ്ങളാണ്. 1992ല്‍ … Continue reading

Posted in വാര്‍ത്ത | Leave a comment

രാമായണം കുട്ടികള്‍ക്ക് വേണ്ടി

ഇനി കര്‍ക്കടകമാസം. രാമായണമാസം. രാമായണ മാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തിയാണ്. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക്കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം (ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം). എന്നാല്‍ രാമായണമാകട്ടെ മുതിര്‍ന്നവര്‍ക്ക് … Continue reading

Posted in പുസ്തകം | 52 Comments

എപിക് ഇന്‍ഡ്യന്‍ ബ്രൌസര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ?

“ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം, മോക്‌സില്ല ഫയര്‍ ഫോക്‌സ് ഗണത്തിലേക്ക്‌ പുതിയൊരു ബ്രൗസര്‍ കൂടി. അതും ഇന്ത്യയില്‍ നിന്ന്‌… പേര്‌ എപിക്‌. സ്വതന്ത്ര സോഫ്‌ട്‍വെയറില്‍ അധിഷ്‌ഠിതമായ എപിക്‌ നിരവധി പ്രത്യേകതയോടു കൂടിയാണ്‌ എത്തുന്നത്‌. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്‌ബ്രൗസറായ എപ്പിക്‌ ഇന്നലെ മുതല്‍ തന്നെ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ … Continue reading

Posted in സാങ്കേതികം | 107 Comments

കേരളക്കടലില്‍ വാട്ടര്‍സ്പോട്ട്പ്രതിഭാസം

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ കേരളത്തിലെ കടലില്‍ അത്ഭുതപ്രതിഭാസം നടക്കുന്നതായി വാര്‍ത്ത. കടലില്‍ ഇരുട്ടു പരക്കുന്നതോടൊപ്പം വലിയ തിരമാലകളും രൂപം കൊള്ളുന്നതായാണത്രേ വിവരം. ഇതേത്തുടര്‍ന്ന്‍ ഫിഷറീസ് വകുപ്പിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കൊച്ചിയില്‍ നിന്നും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പുറപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതിന് അല്പം മുമ്പ് വിശദീകരണം നല്‍കുകയുണ്ടായി.നീര്‍ചുഴി (വാട്ടര്‍ സ്പോട്ട്) എന്ന പ്രതിഭാസമാണിതെന്നാണ് … Continue reading

Posted in വാര്‍ത്ത | Leave a comment