Monthly Archives: April 2010

ഗുരുകുലത്തിലെ ഉമേഷ്ജി

ആദരവ് ചോദിച്ചു വാങ്ങേണ്ടതല്ല, അത് തേടിവരുന്നവയാണ് എന്നുള്ള സിദ്ധാന്തത്തിന് തെളിവായി മാത്‍സ് ബ്ലോഗിന് ചൂണ്ടിക്കാണിക്കാനുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാണ് ഉമേഷ് ജി. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പല പസിലുകള്‍ക്കും വളരെ പെട്ടന്നു തന്നെ ഉത്തരം നല്‍കുന്നുവെന്നു മാത്രമല്ല പ്രശ്നനിര്‍ദ്ധാരണത്തില്‍ അധ്യാപകര്‍ അടക്കമുള്ള ഗണിതസ്നേഹികളെ അത്ഭുതപ്പെടുത്തുന്ന പാടവമാണ് അദ്ദേഹം‍ കാഴ്ചവെച്ചിരിക്കുന്നത്. 2009 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബ്ലോഗിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ … Continue reading

Posted in പലവക, ബ്ലോഗ് ന്യൂസ്, Puzzles | 119 Comments

മരം, എന്റെ മരം (കുട്ടികളുടെ സൃഷ്ടി)

കോട്ടയം മാഞ്ഞൂര്‍ സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍‍ത്ഥിനിയായ ഭാഗ്യലക്ഷ്മിയുടെ കവിതയാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ. കുട്ടികളുടെ കലാസൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ http://www.kalasrishti.blogspot.com/ എന്ന പേരില്‍ ഒരു ബ്ലോഗ് നേരത്തേ ആരംഭിച്ചിരുന്നു. മധ്യവേനല്‍ അവധിക്കാലം കഴിഞ്ഞ് സ്ക്കൂളില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ സ്ക്കൂളിലെ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചു തരുമല്ലോ. അയക്കേണ്ട … Continue reading

Posted in കവിത | Leave a comment

ടീച്ചര്‍മാരും സെന്‍സസിനിടയിലെ പീഡനങ്ങളും

മാത്‍സ് ബ്ലോഗിന് ലഭിച്ച പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ടീച്ചറുടെ ലേഖനംസര്‍വേകള്‍ അദ്ധ്യാപകര്‍ക്ക്‌ പുതുമയല്ല. തീരദേശ സര്‍വേ, ബി.പി. എല്‍ സര്‍വേ തുടങ്ങിയ കണക്കെടുപ്പുകള്‍ ഏറെ ആത്മാര്‍ത്ഥമായി ചെയ്തു വിജയിപ്പിച്ചിട്ടുള്ളവരാണ് കേരളത്തിലെ അദ്ധ്യാപകര്‍. ഇതില്‍ ഏറ്റവും പുതിയതാണ്‌ സെന്‍സസ്‌ സര്‍വേ അഥവാ ജനസംഖ്യാ കണക്കെടുപ്പ്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പില്‍ ഒന്നായ 2011 ലെ … Continue reading

Posted in സംവാദം | 73 Comments

ഗണിതമാമാങ്കം തിരുനാവായയില്‍..!

ചരിത്രപ്രാധാന്യമുള്ള നാടാണ് നിളാതീരത്തുള്ള തിരുനാവായ. ഗണിതപരമായും തിരുനാവായയ്ക്ക് പ്രാധാന്യമുണ്ട്. പല കേരളീയ ഗണിതശാസ്ത്രജ്ഞരും തങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നത് നിളാതീരത്തു നടന്നിരുന്ന ഗണിതസദസ്സുകളിലായിരുന്നു. തിരുനാവായില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കമഹോത്സവത്തില്‍ എല്ലാ മേഖലകളിലേയും പ്രഗല്ഭര്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എ ഡി ഏഴാം നൂറ്റാണ്ടില്‍ തിരുനാവായില്‍ വച്ചു നടന്ന മാമാങ്കമഹോത്സവത്തിലാണ് അനേകം നൂറ്റാണ്ടുകളായി കേരളത്തില്‍ … Continue reading

Posted in ശാസ്ത്രം, General, Maths Magic | 13 Comments

കോണിസ്ബെര്‍ഗ് പാലങ്ങള്‍ – ഒരു സമസ്യ

ഗണിതശാസ്ത്രം സാമൂഹ്യപ്രശ്നങ്ങളുമായി എങ്ങനെ സംവദിക്കുന്നുവെന്നത് എക്കാലത്തും പ്രസക്തമായ ചോദ്യമാണ്. ആധുനിക വാര്‍ത്താവിനിമയ സംവിധാനത്തിന്റെ ഘടനാപരമായ നിലനില്പിന് കാരണമായ ഒരു കണ്ടെത്തലിനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്. പഴയ സോവിയറ്റ് യൂണിയനില്‍, കോണിസ്ബര്‍ഗ്ഗ് പട്ടണത്തിലൂടെ ഒഴുകുന്ന ‘പ്രെഗല്‍ നദി’യില്‍ പതിനേഴാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത ഏഴു പാലങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം. പില്‍കാലത്ത് ‘കോണിസ്ബര്‍ഗ്ഗ് പ്രഹേളിക’ എന്ന പേരില്‍ പ്രസിദ്ധമായി. കോണിസ്ബര്‍ഗ്ഗ് … Continue reading

Posted in ശാസ്ത്രം | 89 Comments

അവധിക്കാലത്തെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

ഏപ്രില്‍, മെയ് മാസം..കുട്ടികള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. പുസ്തകങ്ങള്‍ക്കും പഠനമേശകള്ക്കും മുന്നില്‍ തളച്ചിടാന്‍ ആരും തങ്ങളെ നിര്‍ബന്ധിക്കില്ലെന്ന സന്തോഷത്തിലാണവര്‍. മറ്റൊന്നും പഠിക്കാന്‍ അവര്‍ തയ്യാറല്ല. എന്നാല്‍ ഐടി പഠിക്കാനാണെങ്കിലോ. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ മറ്റു വിഷയങ്ങളേക്കാള്‍ താല്പര്യത്തോടെയാണ് കുട്ടികള്‍ കാണുന്നതെന്നതിനാല്‍ത്തന്നെ ഐടി പഠിക്കാന്‍ അവരെപ്പോഴേ റെഡി! വീട്ടുകാര്‍ക്കും സന്തോഷം. കുട്ടിക്കും സന്തോഷം. അങ്ങനെ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ … Continue reading

Posted in ശാസ്ത്രം, Career guidance | Leave a comment

വിദ്യാഭ്യാസ നിയമവും അധ്യാപകരും

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നുമുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ? ഈ വിഷയസംബന്ധമായി കഴിഞ്ഞയാഴ്ച നാം നടത്തിയ സംവാദത്തിന് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിച്ചു കണ്ടില്ല. വെക്കേഷന്‍, വാല്യ്വേഷന്‍, സെന്‍സസ്ജോലി,…എന്നിങ്ങനെ നൂറുകൂട്ടം ന്യായങ്ങള്‍ നമുക്ക് നിരത്താനുണ്ടാകും. എങ്കിലും, അധ്യാപക സമൂഹത്തെയാകമാനം ബാധിക്കുന്ന ഈ വിഷയം … Continue reading

Posted in പ്രതികരണം, സംവാദം | 52 Comments

ഈ തത്വത്തില്‍ തെറ്റുണ്ടോ?

ജ്യാമിതിയില്‍ ചില സൂഷ്മചിന്തകളുണ്ട്.ഒപ്പം ചില യുക്തിഭംഗങ്ങളും.ഇതില്‍ പലതും നമ്മുടെ ചിന്തകള്‍ക്കുണ്ടാകുന്ന താളപ്പിഴകളായിരിക്കും. പക്ഷെ ഇത്തരം ചിന്തകളാണ് കണ്ടുപിടുത്തങ്ങളിലേക്കും ചിന്തകളിലേക്കും നമ്മെ നയിക്കുക. അവ ഒരിക്കലും മറക്കാത്ത തിരിച്ചറിവുകളായി നമ്മളില്‍ അവശേഷിക്കുകയും ചെയ്യും. പ്രശ്നനിര്‍ദ്ധാരണരീതിയില്‍ നിന്നും വ്യത്യസ്തമായി പ്രശ്നവും നിര്‍ദ്ധാരണരീതിയും നല്‍കുകയും അതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇന്നത്തെ പോസ്റ്റ്. ക്ലാസ് റൂമുകളില്‍ … Continue reading

Posted in ശാസ്ത്രം, Maths Project | 124 Comments

വിഷുവിനെക്കുറിച്ച് അറിയാന്‍ – പുരാണവും പാരമ്പര്യവും

ഇന്ന് വിഷു. വിഷുവിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംക്രാന്തി ദിനമായ ഇന്നലെ പടക്കവും മത്താപ്പൂവും പൂത്തിരിയുമെല്ലാം കത്തിച്ച് ആഹ്ലാദിച്ച് ഉല്ലസിച്ച് കുട്ടികളെല്ലാം ഇന്നത്തെ പ്രഭാതത്തിനായി കാത്തിരിക്കും. അതിരാവിലെ കണിയൊരുക്കി അമ്മ വന്നു വിളിക്കും. കണികാണിക്കാന്‍. ശ്രീകൃഷ്ണരൂപത്തിനു മുന്നില്‍ സ്വര്‍ണം, നെല്ല്, അരി, വസ്ത്രം, വിളക്ക്, കണ്ണാടി, കളഭം, കണിവെള്ളരി, കണിക്കൊന്ന, ലഭ്യമായ പഴങ്ങള്‍, നാണയം എന്നിവയൊരുക്കി വെച്ച് … Continue reading

Posted in വിജ്ഞാനം | 84 Comments

ഈ പേപ്പര്‍ കൂനയുടെ ഉയരം കണക്കാക്കാമോ?

നമ്മുടെ സ്ഥിരം സന്ദര്‍ശകരില്‍ പലര്‍ക്കും ഇപ്പോഴും ബ്ലോഗ് സന്ദര്‍ശിക്കാനാകുന്നില്ലായെന്ന പരാതി നിലനില്‍ക്കുന്നു. അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. http://www.mathsblog.in എന്ന ഡൊമൈന്‍ വഴി കയറാനാകുന്നില്ലെന്ന് പറഞ്ഞ് പലരും വിളിച്ചപ്പോഴും http://www.mathematicsschool.blogspot.com ഉപയോഗിക്കാനാണ് ഞങ്ങള്‍ മറുപടി കൊടുത്തത്. കമന്റ് ബോക്സിലെ നമ്മുടെ സ്ഥിരം കൂട്ടുകാരെയും കാണാനാകാത്തതിന്റെ കാരണവും അതു തന്നെയായിരിക്കുമെന്ന് കരുതുന്നു. എന്തായാലും ഡൊമൈന്‍ സംബന്ധമായ പ്രശ്നങ്ങളെല്ലാം … Continue reading

Posted in ശാസ്ത്രം, Puzzles | 27 Comments