13 മാസത്തിനുള്ളില്‍ 2 ലക്ഷം ഹിറ്റുകള്‍

നമ്മുടെ മാത്​സ് ബ്ലോഗിന് 200000 സന്ദര്‍ശകര്‍ തികഞ്ഞു. വെറും പതിമൂന്ന് മാസങ്ങള്‍ കൊണ്ട് ഈ നേട്ടം കൈവരിച്ച മറ്റൊരു ബൂലോഗ സംരംഭമുണ്ടോയെന്ന് സംശയം. 2009 ജനുവരി 31 ന്, ഈ സംരംഭത്തിന് തുടക്കമിടുമ്പോള്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഒരു ലക്ഷം പേജ് ഹിറ്റുകള്‍ 10 മാസങ്ങള്‍ കൊണ്ടാണ് പിന്നിട്ടതെങ്കില്‍, അടുത്ത ഒരു ലക്ഷത്തിന് കഷ്ടി രണ്ടര മാസം മാത്രമാണെടുത്തത്. പ്രതിദിന ഹിറ്റുകള്‍ ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 4000 നു മുകളിലാണ്. ഹിറ്റുകള്‍ കൂടുന്തോറും ഉത്തരവാദിത്തങ്ങളും ഏറുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാത്തരം വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമായ ഒരു കരിയര്‍ ഗൈഡന്‍സ് പേജ് അധികം വൈകാതെ ഉള്‍ക്കൊള്ളിക്കണം (ആശയം കണ്ണന്റേത്). പിന്നെ ഇതൊരു സമ്പൂര്‍ണ്ണ വെബ്​സൈറ്റാക്കി മാറ്റണം. ഈ വിജയത്തിനു പിന്നിലുള്ള രഹസ്യമെന്താണെന്ന് ഒരുപാടു പേരായി ചോദിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമല്ല ഉറക്കമിളക്കുന്നത്. ആദ്യമൊക്കെ, രണ്ടുപേരില്‍ ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റെയാള്‍ ഉണര്‍ന്നിരിക്കുകയായിരുന്നെങ്കില്‍, ഇന്ന് കൂടെ ഉറക്കമിളക്കാന്‍ തയ്യാറായി ടീമംഗങ്ങള്‍ മുഴുവനുമുണ്ട്. യാതൊരു പ്രതിഫലവുമില്ലാതെ, ഞങ്ങളോടൊപ്പം ഇറങ്ങിത്തിരിച്ച നിസ്വാര്‍ഥ സേവകര്‍. ഇവര്‍ക്കൊക്കെ നന്ദി…….വേണ്ട, പണ്ടൊരിക്കല്‍ നന്ദന പറഞ്ഞതുപോലെ ‘പരസ്പരം ആദരിച്ചും നന്ദി പറഞ്ഞും’ സമയം കളയുന്നില്ല.
ഗണിത പസിലുകളാണ് നമ്മുടെ ബ്ലോഗിനെ ഏറ്റവും ലൈവായി നിലനിര്‍ത്തുന്നതെന്ന് കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങ്, അമേരിക്കയിലുള്ള ഉമേഷ് മുതല്‍ പുതുതായി രംഗപ്രവേശനം ചെയ്ത ഹിത വരെയുള്ള പസിലുകളുടെ തമ്പുരാക്കന്മാരുടെ വിഹാരരംഗമാണിവിടെ. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞ് സമയം കളയുന്നില്ല. എങ്കിലും ഈ സംരംഭം തുടങ്ങിവെച്ച കോഴിക്കോട്ടെ വിജയന്‍ സാറിനെ സ്മരിക്കാതെ വയ്യ. അദ്ദേഹവും വത്സല ശിഷ്യന്‍ ഖത്തറിലുള്ള അസീസ് മാഷും കൂടിയുള്ള മത്സരങ്ങള്‍ എത്രമാത്രം ആവേശകരങ്ങളായിരുന്നില്ല! അസീസ്​മാഷ് അയച്ചുതന്ന കുറേ കിടിലന്‍ പസിലുകള്‍ പ്രസിദ്ധീകരണ ഊഴവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടുനാളായെന്ന് മറക്കുന്നില്ല. എന്നാല്‍ രണ്ടുലക്ഷത്തിന്റെ ഈ വേളയില്‍ ഇന്നലെ വിജയന്‍മാഷ് അയച്ച പസിലാകട്ടെ ഇന്ന്. ഇനി പസിലിലേയ്ക്ക്….

എറണാകുളത്തെ എം.ജി. റോഡ് വഴി ഇന്ന്, ഈ വാലന്റൈന്‍സ് ഈവില്‍, ഒരു സംഘം ആളുകള്‍ ഒരൊറ്റ വരിയായി മാര്‍ച്ചു ചെയ്യുകയാണ്. എന്തിനാണെന്നല്ലേ? നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞത് ആഘോഷിക്കാന്‍! ഇതിനിടയില്‍ നമ്മുടെ ജോണ്‍ സാര്‍ ഒരിടത്തിരിക്കുകയും ബാക്കി വന്നവര്‍ രണ്ടു വീതം മാര്‍ച്ച് തുടരുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ മുരളി സാര്‍ കൂടി ഇരിക്കുകയും ബാക്കി പേര്‍ മൂന്നായി മാര്‍ച്ച് തുടരുകയും ചെയ്തു. അസീസ് സാര്‍ ഇരിക്കുകയും ബാക്കിയായവര്‍ പത്തായി മാര്‍ച്ചു ചെയ്യുകയും ചെയ്യുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നു പോയി. ചോദ്യമിതാണ്. എം.ജി. റോഡിലെ ഈ മാര്‍ച്ച് തുടങ്ങിയ ഏറ്റവും ചെറിയ എണ്ണം (അധിസംഖ്യ) അംഗങ്ങള്‍ എത്ര? മനസ്സിലായില്ലേ..? ഇംഗ്ലീഷില്‍…
A marching band going up M.G Road,Ernakulam,in connection with the celebration of completion of 200000 visitors of Maths Blog on the eve of valentines day, that is today, in a single file.Then one band member ( John Sir) sits down, and the rest of them march in twos.Then one more member ( Murali Sir) sits and the rest march in threes …..and so on ,until one (Azees Sir) sits and the rest march in tens. What is the smallest positive number of members that could have started this big band march on M.G Road?

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, General. Bookmark the permalink.

139 Responses to 13 മാസത്തിനുള്ളില്‍ 2 ലക്ഷം ഹിറ്റുകള്‍

  1. JOHN P A says:

    ഒരു സ്വപ്നം പോലെ അതുസംഭവിക്കുന്നു.ബഹുമാന്യരായ അതിഥികള്‍ക്ക് നന്ദി.അധ്യാപകര്‍ക്കും മറ്റുസന്ദര്‍ശകര്‍ക്കും അഭിനന്ദനങ്ങള്‍.


  2. ചെറുപ്പത്തില്‍, ഒലവക്കോട്ടെ തറവാട്ടു വീട്ടില്‍ നിശാഗന്ധി വിടരുന്നതും നോക്കി കാത്തിരുന്നതോര്‍ക്കുന്നു…..രണ്ടു ലക്ഷമാകുന്നതുകാണാനുള്ള കൊതി.
    ഇതിനുമാത്രമെന്താണ് ഈ ബ്ലോഗുമായി എനിയ്ക്കടുപ്പം…?
    വിജയന്‍മാഷിന്റെ പസിലിന്റെ ഉത്തരം എനിയ്ക്കു കിട്ടിയില്ല,…പക്ഷേ രണ്ടായിരത്തിനു മുകളിലാവാനാണ് സാധ്യത..!

  3. AZEEZ says:

    എല്ലാ സന്ദര്‍ശകര്‍ക്കും 200000 അഭിനന്ദനങ്ങള്‍

  4. ABDUL AZEEZ says:

    This comment has been removed by the author.

  5. vijayan larva February 13, 2010 12:02 PM

    now 200000

  6. one major correction;
    we took only 2 and a half months to complete 1 lakh viewers(only 75 days)
    On Nov 30 we celebrated our 1 lakh.then…….
    am i rt?

  7. Murali says:

    കോടികളാവട്ടെ………………………

  8. AZEEZ says:

    I think the number is less than 3000


  9. @വിജയന്‍ സാര്‍,
    അതെ, രണ്ടരമാസം തന്നെ…
    നന്ദി, തെറ്റ് ചൂണ്ടിക്കാട്ടിയതിന്..!
    തിരുത്തിയിട്ടുണ്ട്.
    എന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ കൂടെയുണ്ടാകണം.

  10. JOHN P A says:

    വിജയന്‍ സാറിന്റ പുതിയ പസ്സില്‍ ഞാന്‍തന്നെ ചെയ്യണമല്ലോ.ജാഥയില്‍ ആദ്യം കുഴപ്പമുണ്ടാക്കിയത് ഞാന്‍ തന്നെ.
    ഉത്തരമെഴുതി സസ്പന്‍സുകളയുന്നില്ല. പുതിയ പേരിടല്‍ കാരൊക്കെ തക്കം പാര്‍ത്തിരിക്കുകയാണ്
    2,3,4,5,6,7,8,9 ,10 എന്നിവയുടെ LCM കാണൂ
    അതിന്റെ എതൊരുഗുണിതവും ഒരു പ്രത്യകത അനുസരിക്കുന്നു. LCM = P ആയാല്‍
    nP – 1≡9mod 10 ,nP -1≡8 mod 9,nP-1≡7 mod 8,nP-1≡6 mod 7,nP -1≡5 mod 6,
    nP-1≡4 mod 5,
    nP-1≡3 mod 4,nP-1≡2 mod 3,nP-1≡1 mod 2
    ഉറപ്പായും ഉത്തരം കിട്ടും
    ans 2519

  11. ഹിത & ഹരിത says:

    @VIJAYAN SIR
    x = -1 (mod m),
    LCM of 2, 3, . . . , 10 is 2520;
    Ans : 2519.

    B.S.N.L Network error .Thats why so late

  12. AZEEZ says:

    Two trains leave Mumbai railway station for Pune at an interval of 20 minutes. All these trains travel at 90 Km/hr. Raju, who is travelling in a train from Pune to Mumbai observed that the two trains going from Mumbai to Pune cross his train at a duration of 15 minutes. Find the speed of the train going from Pune to Mumbai? Assume that trains from both the directions follow the same parallel route

  13. ഹിത & ഹരിത says:

    ഒരു കടയില്‍ നിന്നും ഒരു കള്ളന്‍ 1000 രൂപ മോഷ്ടിച്ച് കൊണ്ട് ഓടിപോയി .അയാളെ ചുരുച്ചുരുകുള്ള ഒരു പോലീസെ ഓഫീസര്‍ ‘വിജയന്‍ ‘(നമ്മുടെ ദാസനും വിജയനും ഇല്ലേ )ഓടിചിട്ട് പിടിച്ചു .
    തുടക്കത്തില്‍ 27 ചുവടു മുന്നിലായിരുന്ന പ്രതിയെ എങ്ങിനെയാണ്‌ പിടിക്കാന്‍ കഴിഞ്ഞത് എന്ന് വിസ്താരത്തില്‍ പ്രതിയുടെ വക്കീല്‍ പോലിസ് ഓഫിസരോട് ചോതിച്ചപ്പോള്‍ ഓഫീസര്‍ പറഞ്ഞു “ഞാന്‍ അഞ്ചു ചുവടു വക്കുമ്പോള്‍ പ്രതി എട്ടു ചുവടു വക്കും.പക്ഷെ എന്റെ 2 ചുവടു പ്രതിയുടെ അഞ്ചു ചുവടിന്നു തുല്യമാണ് . ” അത് കൊണ്ടാണ് എനിക്ക് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത്
    ഇത്രയും കേട്ട് നിന്ന ജഡ്ജി ഹരി സാറിന് ഒന്നും മനസ്സിലായില്ല .അപ്പോള്‍ ഹരി സാറിന് ഒരു സംശയം “എത്ര ചുവടു വച്ചാണ് ഓഫീസര്‍ പ്രതിയെ പിടിച്ചത് ” ? ഇത്രയും സമയം കൊണ്ട് പ്രതി എത്ര ചുവടു വച്ചു ?

    N.B :-ഈ ഒരു കേസ് കഴിഞ്ഞതോടെ ഹരി സര്‍ ജഡ്ജി പണി രാജി വച്ച് എന്ന് കേള്‍വി

  14. പണ്ടൊരു വിദ്വാന്‍ ഡിഗ്രി പരീക്ഷ പ്രൈവറ്റായി എഴുതാന്‍ ഒരു ഹൈസ്കൂളില്‍ പോയി. ചുമരിലാകെ S S L C വിദ്യാര്‍ഥികള്‍ കോപ്പി അടിക്കുവാന്‍ ഉത്തരങ്ങള്‍ എഴുതി വച്ചിരിക്കുന്നത് കണ്ടു H M നോട് പറഞ്ഞു. ഇതെന്തു പണിയാണ് . ടീച്ചര്‍ പറഞ്ഞു “ക്ഷമിക്കണം , ഇതൊരു റിമോട് ഏറിയ ആണ് . അധികം കളിച്ചാല്‍ എന്റെ പണി പോകും ” വിദ്വാന്‍ പറഞ്ഞു ” അങ്ങനെ പറഞ്ഞാല്‍ പറ്റില്ല . എനിക്ക് എഴുതി വെക്കാന്‍ അല്പം സ്ഥലം കിട്ടിയേ
    പറ്റു”.
    ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്. പസിലുകലുറെ ഉത്തരവുമായി വരുമ്പോഴേക്കും നിറയെ ….

  15. This comment has been removed by the author.

  16. @ hitha Dasan must run 40 steps
    am i correct?

  17. അഭിനന്ദനങ്ങള്‍,200000 അഭിനന്ദനങ്ങള്‍,

  18. ഹിത & ഹരിത says:

    @ Poet

    Sorry sir

    I know u can simply solve this problem.

  19. thomas says:

    @ പ്രചീ,ിച്ചതിലും ഒരു മാസം മുന്പ് 2ലക്,മായി ..അഭിവാദ്യങ്ങള്‍

    @ സകൂളുകളില്‍ സമീപകാലത്ത് കിട്ടിയ hp 2488 scanner
    ലിനക്സില്‍ (3.2 ) install ചെയ്യാന്‍ കഴിഞ്ഞില്ല…അവര് പറഞ്ഞ step കളിലൂടെയെല്ലാം പോയി.. device not found എന്നാണ് അവസാനം കിട്ടിയത്( (xsane ല്‍)

    thomas

  20. I Wish u all the success

  21. ANUJ says:

    @ABDUL AZEEZ
    Two trains leave Mumbai railway station for Pune at an interval of 20 minutes. All these trains travel at 90 Km/hr. Raju, who is travelling in a train from Pune to Mumbai observed that the two trains going from Mumbai to Pune cross his train at a duration of 15 minutes. Find the speed of the train going from Pune to Mumbai? Assume that trains from both the directions follow the same parallel route

    ANS 30 Km/Hr

    just equate the distance

    X*15/60 + 90*15/60 = 90*20/60
    here X is the required speed

  22. AZEEZ says:

    @ Anuj

    Rite answer

    Thanks

  23. After the long march of 2519 ,let us have a snack?

    ” 1’s are given 100 times.2’s are given 100 times and 3’s are given 100 times.Now numbers are made by arranging these 300 digits in all possible ways.How many of these numbers will be perfect squares?”

  24. if we must use all the three digits answer is only 1
    ie 12321
    the other two’s are
    1 & 121
    i am not sure about the answer
    puthi pora ennu artham

  25. Jayarajan Vadakkayil says:

    2 ലക്ഷം എത്ര വേഗത്തില്‍ …? ലോകത്തില്‍ ആദ്യമായിരിക്കാം ഒരു ബ്ലോഗ്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്നത്. ബ്ലോഗിന്റെ ആരംഭ കാലത്ത് പോസ്ടിട്ട ഒരാളെന്ന നിലയില്‍ വളരെ സന്തോഷമുണ്ട് . മാത്ത്സ് ബ്ലോഗിന്റെ ഡവലപ്പര്‍മാരായ ഹരി സാറിനും നിസാര്‍ സാറിനും അഭിനന്ദനങ്ങള്‍. പിന്നെ ………………. കാലത്തുണര്‍ന്നു ബ്ലോഗില്‍ കമന്റു ചെയ്യുന്ന (ഏതുസമയത്തു കമന്റു ചെയ്താലും ) ആയിരങ്ങള്‍ക്ക് ……………….. നന്ദി. (ചിലരെങ്കിലും പത്തിനും നാലിനും ഇടയ്ക്ക് മാത്രം ആണേ…?)
    ഒരു കാര്യം കൂടി.
    പലപ്പോഴായി പറയണം എന്ന് കരുതിയതാണ്
    പ്രധാനപ്പെട്ട ചില പോസ്റ്റുകള്‍ വരുമ്പോള്‍ അതിനു കമണ്ട് ചെയ്യാനുള്ള അവസരം കളയുന്ന രീതിയില്‍ പസ്സിലുകള്‍ (നിലവാരം പുലര്‍ത്തുന്നതാണെന്ന് സമ്മതിക്കുന്നു) അവതരിപ്പിക്കുന്നത്‌ ശരിയാണോയെന്ന് ബ്ലോഗ്‌ ടീമംഗങ്ങള്‍ എങ്കിലും ചിന്തിക്കണം. പസ്സിലുകള്‍ പലപ്പോഴും പ്രധാന പോസ്റ്റിനെ ഹൈജാക്‌ ചെയ്യുന്നു.
    സ്നേഹത്തോടെ
    ജയരാജന്‍

  26. JOHN P A says:

    ജയരാജന്‍ സാറിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  27. AZEEZ says:

    Let f(n) be the number of times the digit 1 is used in printing all the digits from 1 to n inclusive.

    For example, f(12) = 5 because when we write 1 2 3 4 5 6 7 8 9 10 11 12, number 1 appear 5 times.

    Now, f(1) = 1. What is the next value of n for which f(n) = n?

  28. revima says:

    ബ്ളോഗ് ഹിറ്റുകള്‍ 200000 കവിഞ്ഞു.ഹരിസാറിനും നിസ്സാര്‍ സാറിനും A+

  29. JOHN P A says:

    പാലക്കാടുള്ള ഒരു സഹോദരനും സഹോദരിയും എന്നും രാവിലെ അടുത്തുള്ള സ്റ്റേഡിയത്തില്‍ ഓടാന്‍പോകും.ട്രാക്ക് വ്യത്താക്യതിയിലാണ്.സഹോദരന്‍ രണ്ടരമിനിറ്റുകൊണ്ട് ഒരു വ്യത്തം പൂര്‍ത്തിയാക്കും.സഹോദരി 3 മിനിറ്റുകൊണ്ടും. 6 മണിക്ക് രണ്ടുപേരും ഒരേ സ്ഥാനത്തുനിന്നാണ് തുടങ്ങുന്നത്.ഗണിത തല്പരയായ അനുജത്തിയോട് ഗണിതജ്ജനായചേട്ടന്‍ ചോദിച്ചു
    “ ഇനി എത്രമണിക്കായിരിക്കും ഇവിടെവെച്ച് ഒന്നിച്ചുവരുന്നത്”
    അനുജത്തിപെട്ടന്ന് ഉത്തരം പറഞ്ഞു.ചില ചേട്ടന്മാര്‍ ഇങ്ങനെയാണ്.അപ്പോഴാണ് പഠനം അനുഭവമാകുന്നത്.
    അനുജത്തിയുടെ ഉത്തരം എന്തായിരുന്നു?
    (പേരുകള്‍ ഊഹിച്ചു പൂരിപ്പിക്കുക)

  30. Jayarajan Vadakkayil says:

    @John Sir
    ആറുമണി കഴിഞ്ഞു 15 മിനിട്ട് ആകുമ്പോള്‍.(06:15)

  31. Aasamsakal…. I am sure that we will notch up further heights…

  32. JOHN P A says:

    ജയരാജന്‍ സാറിന്റെ ഉത്തരം ശരി. A+

  33. AZEEZ says:

    Find the next two letters

    P,O,I,U,Y,-,-

  34. ഹിത & ഹരിത says:

    @ AZEEZ SIR
    @f(n) problem

    f(199,981) = 199,981.

  35. ഹിത & ഹരിത says:

    General conclusion

    There can be no
    numbers greater than 1 and less than
    199,981 for which f(n) = n.

  36. thomas says:

    Downloads ല്‍ ഉള്ള income taxfinder Windowsലാണ് ഫലപ്രദമായി പ്രവര്ത്തിക്കുക..
    തോമസ്

  37. ഹിത & ഹരിത says:

    രണ്ടു ലക്ഷം ഹിറ്റുകള്‍ തികച്ച ഇ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗിന് പാലക്കാട്ട് നിന്ന് ഒരു സഹോദരനും സഹോദരിയും അഭിനന്ദനങ്ങള്‍ നേരുന്നു
    ബ്ലോഗിന്റെ ഇ വിജയത്തില്‍ പങ്കാളികള്‍ അയ എല്ലാ മാന്യ സന്ദര്സകര്കും നന്ദി . വീണ്ടും എല്ലാവരും സഹകരികണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
    മാന്യ സന്ദര്സകരുടെ കൂടായ്മ പ്രസംസനീയം തന്നെ. എല്ലാവര്ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി.
    N.B : എന്താ ഹരി സര്‍ എനിക്ക് ഒരു ഡി പ്ലസ്‌ പോലും തരാത്തത് .

  38. ഹിത & ഹരിത says:

    ഫിലിപ്പ് സര്‍ എവിടെ ….അന്ന് ഒരു ച്യോത്യം ചോതിച്ചു പോയതാണ് പിന്നെ കണ്ടതെ ഇല്ല. സര്‍ എന്താ ഇങ്ങിനെ ഇടക്കൊക്കെ ഒന്ന് വന്നു ഞങ്ങളെ
    കുഴപ്പിക്കാന്‍ ഓരോ ച്യോത്യം തരണം .എനിക്ക് ഇതു വരെയും ഉത്തരം കിട്ടിയില്ല.

    N.B : ലളിത ടീച്ചര്‍ , ഭാമ ടീച്ചര്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്‌ എപ്പോള്‍ ഏകദേശം ഒരു മാസം ആയി ക്ലാസ്സില്‍(ബ്ലോഗില്‍) വന്നിട്ട് .മോഡല്‍ എക്സാം തിരക്ക് ആയിരിക്കും .എന്നാലും ഇടക്ക് വന്നിലെങ്ങില്‍ നമ്മുടെ ഹെഡ് മാസ്റ്റര്‍ ചാണക്യന്‍ സര്‍ പേര് വെട്ടും .പിന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരേണ്ടി വരും .

    N.B : -സ്നേഹം നിറഞ്ഞ കാല്‍വിന്‍ ചേട്ടന്‍ ഇടക്ക് വന്നു ‘ഗോപിഎട്ട ‘ എന്ന് വിളിക്കണം .ഇല്ലെങ്ങില്‍ ടി.സീ . തരും. ഹ പറഞ്ഞേക്കാം ….എന്താ ഇങ്ങിനെ ഇടക്ക് വന്നു ഓരോ കൊട്ട് കൊടുക്കണം ഇല്ലെങ്ങില്‍ നമ്മുടെ ഹരിസാറും നിസാര്‍ സാറും ഉറങ്ങിപോകും .

  39. sankaranmash says:

    ഏവര്‍ക്കം നന്ദി. അധ്യാപകര്‍ക്കും മറ്റുസന്ദര്‍ശകര്‍ക്കും അഭിനന്ദനങ്ങള്‍.വിജയശില്പികളായ ഹരിയ്ക്കും നിസാറിനും മറ്റ് ബ്ലോഗ് അംഗങ്ങള്‍ക്കും നന്ദി….കോടികളാകട്ടെ ഹിറ്റുകള്‍….

  40. AZEEZ says:

    @Hitha

    you got A plus again

  41. @ hitha
    how do you solve the f(n)=n problem
    please say the steps.I want to understand it.
    what about my second answer for the kallanum polisum problem

  42. VIJAYAN N M says:

    @janardanan sir: 100 1’s………problem.answer is not correct.read the qn. carefully

  43. പസിലുകള്‍ കമണ്ടുകളുടെ എണ്ണം കൂട്ടുന്നുന്ടെന്നും ഞയരാഴ്ച പസിലുകള്‍ വിരസമാക്കുന്നെന്നുംഉള്ള വാര്‍ത്ത‍ ഈയുള്ളവന്‍ ദര്‍ശിച്ചു .ഇനിവരുന്ന ഞായര്‍ ദിനങ്ങളില്‍ (വേണമെങ്കില്‍ എല്ലാ ദിവസവും )(പണ്ട് ഗീത ടീച്ചര്‍ പറഞ്ഞത് പോലെ )ഞാന്‍ മിണ്ടാതിരിക്കാം .വിവരം ശിഷ്യന്‍ അസീസ്നോട് അറിയിക്കാം .

  44. ലക്ഷ്യം നന്നായാൽ രണ്ടു ലക്ഷമല്ല രണ്ടു കോടീ ഹിറ്റുകളൊക്കെ കണ്ണുചിമ്മിതുറക്കുംബൊഴെക്കും ആവും ആവട്ടെ എന്നാശംസിക്കുന്നു

  45. വിജയന്‍മാഷേ,
    പസിലുകളാണ് ഈ ബ്ലോഗിന്റെ ജീവന്‍ തന്നെ.
    ഞായറാഴ്ച സംവാദം ഗണിതേതരവിഷയക്കാര്‍ക്കുകൂടിയുള്ളതാകയാല്‍ ആ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ ആ വിഷയവുമായി ബന്ധപ്പെട്ടിരിക്കട്ടേയെന്നു കരുതിയെന്നേയുള്ളൂ..
    കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ…
    അടുത്ത പസിലുകള്‍ക്കായി കാത്തിരിക്കുന്ന ആയിരങ്ങളുണ്ട്!

  46. “A chord of a circle is tangent to an inner concentric circle .if the chord is 6 cm long find the area of the ring.”

  47. JOHN P A says:

    മാത്സ്ബ്ളോഗിന്റെ ആത്മാവ് പസ്സിലുകളാണ്.അതിന് നേത്യത്വം നല്‍കുന്നത് വിജയന്‍ സാറും.എന്നെ പോലുള്ളവര്‍ക്കു നല്കാന്‍ കഴിയുന്നത് പഠന പ്രവര്‍ത്തനങ്ങള്‍ മാത്രവാണ്.26 വര്‍ഷമായി കണക്കും ഫിസിക്സും പഠപ്പിക്കാന്‍ തുടങ്ങിയിട്ട്.ഔദ്ദോഗികമായി 17 വര്‍ഷം.ഗ​ണിതപഠനം പസ്സിലുകളിലൂടെയായാല്‍ അത് കുട്ടികള്‍ക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യം കിട്ടുമെന്ന് തിരിച്ചറിഞ്ഞത് വിജയന്‍ സാര്‍,അസ്സൂസ് സാര്‍,ഉമേഷ് സാര്‍,കണ്ണന്‍ സാര്‍ …കൂട്ടായ്മയില്‍ നിന്നാണ്.എല്ലാ C.O കളും പസ്സിലുകളിലാക്കാനുള്ള തീവ്രശ്രത്തിലാണ് ഞാന്‍.കുഴപ്പമെന്നും കാണിക്കല്ലേ വിജയന്‍സാറെ..

  48. ഞാൻ ശബരി മലയ്ക്ക്‌ പോകുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം. സാമി ശരണം

  49. അഭിനന്ദനങ്ങള്‍…….
    200000… കോടികളാവട്ടെ…

  50. geetha ram says:

    അഭിനന്ദനങള്‍ ………..

  51. ഹിത & ഹരിത says:

    @ Vijayan sir

    Answer is 9pi = 9*22/7=28.28sq.cm

  52. ഹിത & ഹരിത says:

    @ Vijayan sir

    I think if we draw picture suitable for the question we can simply answer the question using Pythagorean Theorem.

    Nice question sir

    എന്താ വിജയന്‍ സര്‍ ഇങ്ങിനെയൊക്കെ പറയുന്നത് .സാറിന്റെ പസിലുകള്‍ ഇല്ലെങ്ങില്‍ പിന്നെ ഞാന്‍ ഇ ബ്ലോഗില്‍ വരില്ല .

  53. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ജയരാജന്‍ സാര്‍, ജോണ്‍ സാര്‍, വിജയന്‍ മാഷ്, നിസാര്‍ മാഷ് എന്നിവര്‍ ഇവിടെയും മറ്റു പലരും (ഞാനുള്‍പ്പടെ) മറ്റുപല കമന്റുകളിലുമായി സൂചിപ്പിച്ച പ്രശ്നങ്ങള്‍ — പസിലുകള്‍ മറ്റുചര്‍ച്ചകള്‍ക്കിടയില്‍ വലിഞ്ഞുകയറിവരുന്നത് ഒരുവശത്തും, മറ്റുചര്‍ച്ചകള്‍കാരണം പസിലുകള്‍ കാണാതെ പോകുന്നത് മറുവശത്തും — അടിസ്ഥാനപരമായി ഒരു കാരണം കൊണ്ട് ഉണ്ടാകുന്നതാണ് : ബ്ളോഗിലെ കമന്റുവ്യവസ്ഥ ഇതുപോലെയുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിച്ച് വിഭാവന ചെയ്തതല്ല എന്നതുകൊണ്ട്. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ക്ക് ഒരു “ഫോറം” അല്ലെങ്കില്‍ “ഗ്രൂപ്പ് ” ആണ് കൂടുതല്‍ യോജിച്ചത്.

    നമ്മുടെ ബ്ളോഗിനുവേണ്ടി ഒരു ചര്‍ച്ചാക്കൂട്ടം ഉണ്ടാക്കിയാല്‍ അതെങ്ങനെയിരിക്കും എന്നുകാണാന്‍ ഞാന്‍ ഗൂഗിള്‍ നല്കുന്ന സൌകര്യമുപയോഗിച്ച് ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ഇതാ ഇവിടെ: http://groups.google.com/group/maths-puzzles-and-discussion

    അവിടെയുള്ള പ്രധാന ഗുണങ്ങളിലൊന്ന് “threads” എന്നറിയപ്പെടുന്ന ചര്‍ച്ചാധാരകളാണ്: പല വിഷയങ്ങളിലുള്ള ചര്‍ച്ചകളെ ഇവ വേര്‍തിരിച്ചു കാട്ടും. അതുകൊണ്ട് “ലിനക്സ് ലിനക്സ് എന്നു പറഞ്ഞിട്ട് ഇപ്പോഴെന്താ വിന്‍ഡോസ് ” എന്ന ചൂടേറിയ ചര്‍ച്ചക്കിടയില്‍ രസംകൊല്ലിയായി ഗണിതം വരില്ല; ഒരു പസിലിടാന്‍ തോന്നിയാല്‍ തത്കാലത്തെ ചര്‍ച്ച കഴിഞ്ഞ് ആരെങ്കിലും ഒരു ഗണിത പോസ്റ്റ് ഇടുന്നതുവരെ കാത്തിരിക്കേണ്ടിയും വരില്ല. ഇനി ആരെങ്കിലും കുറച്ചുപഴയ ഒരു ചര്‍ച്ചയ്ക്ക് തുടര്‍ച്ചയായി എന്തെങ്കിലും പറഞ്ഞാല്‍ അതു ഏതോ പോസ്റ്റിന്റെ കമന്റിലായിപ്പോയതുകാരണം മറ്റുള്ളവര്‍ കാണാതെ പോകുകയുമില്ല. സംഗതി എപ്പടി?

    ഹിത, ഞാനിവിടെയൊക്കെത്തന്നെയുണ്ട്. ഏതു ചോദ്യത്തിനാണ് ഉത്തരം കിട്ടാഞ്ഞത്?
    സസ്നേഹം,
    ഫിലിപ്പ്

  54. ഹിത & ഹരിത says:

    P = 16
    O = 15
    I = 9
    U = 21
    Y = 25
    D = 4
    X = 24
    Here the condition is sum of alternate terms is squares of natural numbers in the order 5^2,6^2,7^2…… and the sum of consecutive terms is in the decreasing order 31,30,29, ….

    So the missing terms are D , X

    Am I correct sir ?

  55. ഹിത & ഹരിത says:

    സ്നേഹം നിറഞ്ഞ ഫിലിപ്പ് സാറിന്

    ഫിലിപ്പ് സര്‍ ഞാന്‍ ഒരു പുതിയ മെമ്പര്‍ ആണ് . കണ്ണന്‍ എന്നെ ഒരു മെമ്പറുടെ അനുജത്തിയാണ് . സര്‍ അന്നൊരു ദിവസം”പൂജ്യത്തെക്കാള്‍ വലുതായ ഏത് ഏഴ് എണ്ണല്‍സംഖ്യകള്‍ എടുത്താലും അവയില്‍ ചിലവയുടെ (അല്ലെങ്കില്‍ എല്ലാവയുടേയും) തുകയെ ഏഴുകൊണ്ട് നിശ്ശേഷം ഹരിക്കാന്‍ എപ്പോഴും കഴിയുമോ? ഒന്നുകില്‍ ഇപ്രകാരം സാധ്യമല്ലാത്ത ഏഴു സംഖ്യകള്‍ കണ്ടുപിടിക്കുക, അല്ലെങ്കില്‍ എപ്പോഴും ഇത് സാധ്യമാണ് എന്ന് സ്ഥാപിക്കുക.”
    അതിന്റെ ഉത്തരം എട്ടന് അറിയാം പക്ഷെ തനിയെ കണ്ടു പിടിക്കാന്‍ പറഞ്ഞു .എനിക്ക് കിട്ടുനില്ല .

  56. ഹിത,
    അപ്പറഞ്ഞതില്‍ ഏതാണ് ശരിയെന്നു തോന്നുന്നത്? ഏഴു സംഖ്യകളുടെ കുറേ ഉദാഹരണങ്ങള്‍ എടുത്തു നോക്കിയോ?

  57. AZEEZ says:

    @ Hitha

    Wonderful. Really Super.

    Grade:A++

    But my answer is a lilittle bit different.

    Check your computer keyboard.

    But I think your answer is best.

    Thanks

  58. ANUJ says:

    @Vijayan larva

    ” 1’s are given 100 times.2’s are given 100 times and 3’s are given 100 times.Now numbers are made by arranging these 300 digits in all possible ways.How many of these numbers will be perfect squares?”

    ans : there will not be any perfect squares
    numbers ending in 2 and 3 cannot be perfect squares
    therefore we are left with the only possiblity of 1 at the units place
    Now in order to be a perfect square a number’s digital root has to be 1 or 4 or 7 or 9
    (it is a necessary but not sufficient condition)
    Digital root is sum of all the digits of the number which is
    1*100 + 2*100 +3*100 =600 =6 +0+0=6
    (for digital roots, there should be a proof.. i read it somewhere..just google)

  59. ANUJ says:

    The street of a city are arranged like the lines of a chessboard , there are ‘n’ street running north to south and ‘n’ streets running east to west. At the meeting point of any two streets lies a pole. Find the number of squares that can be formed having vertices as poles? (Assume pole as point here)

  60. ഹിത & ഹരിത says:

    @ ANOOJ ETTAN
    For a square of nxn side, the total number of squares = 1^2 + 2^2 + 3^2 + … + n^2.]

    For Example
    For an 8×8 chess board there are
    1^2 + 2^2 + 3^2 + 4^2 + 5^2 + 6^2 + 7^2 + 8^2 = 204 squares

    അനൂജ് ഏട്ടാ ഉത്തരം കറക്റ്റ് ആണോ ?

  61. JOHN P A says:

    Anju
    You mean the number of squares in a n by n chess board?

  62. VIJAYAN N M says:

    @anuj,hitha
    answer is correct.
    @azees sir, pl teach the students
    zxcvbnmasdfghjklqwertyuiop

  63. ഹിത & ഹരിത says:

    @ John sir

    Anju or anooj ?

  64. ഹിത & ഹരിത says:

    @വിജയന്‍ സര്‍
    ” 1’s are given 100 times.2’s are given 100 times and 3’s are given 100 times.Now numbers are made by arranging these 300 digits in all possible ways.How many of these numbers will be perfect squares?”

    അനൂജേട്ടന്‍ പറഞ്ഞ ഉത്തരം കറക്റ്റ് ആണോ ?

  65. I am a Physics teacher(kannada medium)at GHSS KUMBLA. Your maths blog is a good one. I am happy to see other teachers and their activities eventhough I cannot read Malayalam fastly.
    you have included many items in the blog which helps so many teachers.
    Good luck.

    RAMESHWARA BHAT. S
    HSA(PHY.SC-KAN)
    GHSS KUMBLA
    KASARAGOD
    rameshwarabhat@gmail.com

  66. ഹിത & ഹരിത says:

    a phenomenon that happens to a computer when a human being is extremely bored and starts typing on the keyboard.

    An action involving dragging the index finger across the keyboard starting at the bottom and going from z to m,a to l,and q to p.

  67. @ RemeshVarabhat Sir
    Thank you for visiting the blog.We expect your esteemed presence always. Tell other (teachers especially your MATHEMATICS teachers )to visit daily.
    JOHN

  68. ഹിത & ഹരിത says:

    ഒരിക്കല്‍ പാലക്കാട്ട് നിന്ന് ജോണ്‍ സര്‍ എറണാകുളത്തേക്ക് പോകുന്നതിനായി ഒരു ബസ്സില്‍ കയറി.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നമ്മുടെ ഹരി സര്‍ അതെ ബസ്സില്‍ കയറി .ഹരി സാറിന്റെ കയില്‍ ഒരു അഞ്ചടി നീളമുള്ള ഒരു വടി ഉണ്ടായിരുന്നു .ബസ്‌ കണ്ടക്ടര്‍ നാലടി നീളത്തില്‍ കൂടുതലായി ഒന്നും ബസില്‍ കയറ്റാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു .ഹരി സര്‍ കുറെ പറഞ്ഞു നോക്കി പക്ഷെ കണ്ടക്ടര്‍ സമ്മതിക്കില്ല എന്ന് തന്നെ പറഞ്ഞു.ബസ്‌ പോകുന്നതിനായി ഇനി ഒരു മണികൂര്‍ സമയം ഉണ്ട് .ജോണ്‍ സര്‍ ഉടനെ ഹരി സാറിനെ വിളിച്ചു ഒരു സൂത്രം പറഞ്ഞു കൊടുത്തു .(ബസിന്റെ മുകളില്‍ വക്കാന്‍ അല്ല ).അര മണികൂര്‍ കഴിഞ്ഞു ഹരി സര്‍ ആ ബസില്‍ കയറി ജോണ്‍ സാറിനോടൊപ്പം എറണാകുളത്തേക്ക് പോയി .എന്താണ് ജോണ്‍ സര്‍ പറഞ്ഞു കൊടുത്ത സൂത്രം ?

    N.B:-ഇവിടെ ഹരി സാറിനെ ചന്ദ്രഗുപ്തമൌര്യന്‍ ആയും ജോണ്‍ സാറിനെ ചാണക്യന്‍ ആയും പരിഗണിക്കുക (അതാണ് ക്ലൂ )

  69. ANUJ says:

    Hi all, My name is Anuj. Neither its anju nor anooj.I am not from Kerela.I am from Delhi. Mr Abdul introduced me to this blog as we know each other for quite a time now through puzzles on orkut.

    @Hitha

    For a chess of size nxn, the total number of squares = 1^2 + 2^2 + 3^2 + … + n^2.]
    you are right but that is not the correct answer for my question.
    Check again!!!

  70. ANUJ says:

    @ John
    Please read the question again. Revealing any more details would made the puzzle no more interesting.

  71. AZEEZ says:

    Make a box of height 3M and length4M and put the stick diagonally in the box.
    Tus u can solve the problem

    Am i rite Hitha.

    If yes give me A+

  72. AZEEZ says:

    In my above comment

    Change M into “അടി”

    Thanks

  73. JOHN P A says:

    Azeez sir
    You are correct
    This question is given in the set of quiz questions

  74. JOHN P A says:

    ഹിതക്കുട്ടിയോട് ഒരു കൊച്ചുചോദ്യം
    1 മുതല്‍ 1000 വരെയുള്ള സംഖ്യകളില്‍ അഭാജ്യസംഖ്യകള്‍ മാത്രം ഗുണിച്ചാല്‍ ഉത്തരത്തിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ​എതായിരിക്കും

  75. VIJAYAN N M says:

    zero.
    the pruduct of first is 2*3*5 =30.
    if you multiply first 200000 (no of comments) prime numbers or more you will get the first digit as 0,otherwise you get zero marks

  76. VIJAYAN N M says:

    WELCOME (to our blog)Anuj, engineer from delhi;
    Shall I answer your qn I think 1 pole/manhole is needed in a2*2 street.4 pole is needed in a 3*3 street. 9 is needed in 4*4 street…….so for n*n street (n-1)^2 pole/manhole is needed

  77. ഹിത & ഹരിത says:

    @ John sir
    I heard that question earlier

    There are 168 prime numbers below 1000 and the highest is 997

    2,3,5,7,11,13,17,19….,983,991.997

    2*3*5=30 since the digit in unit place is Zero we can conclude that the product of all prime numbers below 10000 are ‘Zero’

    @ VIJAYAN SIR
    എന്താ ഇങ്ങിനെ വിജയന്‍ സര്‍ .ജോണ്‍ സര്‍ എന്നോടല്ലേ ചോതിച്ചത് ..ഞാന്‍ ഇത്തിരി വൈകി .ഏട്ടന്റെ കൂടെ അമ്പലത്തില്‍ പോയി വരാന്‍ വൈകി .ഇത് പറ്റില്ല ….

  78. ഹിത & ഹരിത says:

    സ്നേഹം നിറഞ്ഞ അസീസ് സാറിന് സാറിന്റെ ഉത്തരം ശരിയാണ് .എ പ്ലസ്‌ തരുന്നു .

  79. ഹിത & ഹരിത says:

    @ Maths blog team

    ഞാന്‍ ഓരോ പസിലുകള്‍ പോസ്റ്റ്‌ ചെയുമ്പോള്‍ ഹരി സര്‍, ജോണ്‍ സര്‍ എന്നൊക്കെ ബ്ലോഗിലെ മുതിര്‍ന്ന ആളുകളുടെ പേര് വയ്ക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ചെറുപ്പം മുതല്‍ ഏട്ടന്‍ എന്ത് പറഞ്ഞു തരുംബോലും നമ്മുക്ക് പരിചിതമായ കാര്യങ്ങളുമായി അതിനെതാരതമ്യം ചെയും . അത് എനിക്കും ശീലമായി .ഇപ്പോള്‍ ഏട്ടന്‍ എന്നെ ചീത്ത പറയുന്നു .നീ ബ്ലോഗിന്റെ ഗൌരവം കളയുന്നു. ഇനി നീ ഒന്നും പോസ്റ്റ്‌ ചെയണ്ട എന്നും പറയുന്നു.ക്ഷമിക്കണം. ഇനി മേലില്‍ ഞാന്‍ അങ്ങിനെ ചെയില്ല .

  80. Murali says:

    Please help me to solve the following problems.

    1)What is the value of
    sin^6A + cos^6A +3 sin^2A cos^2A

    2)11^3+12^3+13^3+……..+20^3 is

    a)an odd integer divisibls by 5
    b)an even integer
    c)multiple of 10
    d)an even integer but not a multiple of 10

  81. Swathi. Nair says:

    My hearty congrtulation for Maths blog for completing 20,000 hits.

    Here is a simple puzzle for you

    “Every cubes of integers is related to the number 7”.What is this particular relation .

    Who solve this first . Umesh sir , Vijayan sir ,Kannan sir,Azeez sir Hitha kutti or ………..

  82. ഹിത & ഹരിത says:

    @ Swathi chechi

    All cubes are numbers of the form 7n+1 or 7n-1

    1^3=1=7*0+1
    2^3=8=7*1+1
    3^3=27=7*4-1
    4^3=64=7*9+1
    5^3=125=7*18-1

    am i correct ?

  83. ഹിത & ഹരിത says:

    @ Murali sir

    1)sin^6A + cos^6A + 3sin^2A cos^2A

    {(sin^2A)^3+(cos^2A)^3}+3sin^2A cos^2A

    (sin^2A+cos^2A)(sin^4A+cos^4A-sin^2Acos^2A)+3sin^2A cos^2A

    {(sin^2A+cos^2A)^2-3sin^2Acos^2A}+3sin^2A cos^2A

    but sin^2A+cos^2A =1 so

    (1)^2-3sin^2Acos^2A+3sin^2A cos^2A

    so the value is 1

    Question No.2

    (11^3+12^3+13^3+……..+20^3=
    (1^3+2^3+3^3+….10^3)+(11^3+12^3+13^3+……..+20^3)-(1^3+2^3+3^3+….10^3)

    (1^3+2^3+…..+20^3)-(1^3+2^3+3^3+….10^3)

    =(20*21/2)^2-(10*11/2)^2

    =(10*21)^2-(5*11)^2

    =44100-3025

    =41075

    =SO THE ANSWER IS optiion (a)

    ie, an odd integer divisible by 5

    Refer Malhothra’s I.I.T Book it will really helpful for all students who takes I.I.T exam seriously .

  84. Murali says:

    Thanks for your valuable answer.

    I have some more doubts related to maths and Physics. can i post those doubts ?

  85. ഹിത & ഹരിത says:

    ഒരു ദിവസം ഞങ്ങളുടെ ഗണിത അദ്ധ്യാപിക ക്ലാസ്സെല്ലാം എടുത്തു കഴിഞ്ഞു നോക്കിയപ്പോള്‍ ഇനി പത്തു മിനിറ്റ് കൂടി ഉണ്ട് ക്ലാസ്സ്‌ ടൈം അവസാനിക്കാന്‍അപ്പോള്‍ ടീച്ചര്‍ കുട്ടികളോട് ഒരു കുസൃതി ച്യോത്യം ചോദിച്ചു . ആ ച്യോത്യം താഴെ തന്നിരിക്കുന്നു .

    10 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 9 ഉം
    9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 8 ഉം
    8 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 7 ഉം
    7 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 6 ഉം
    6 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 5 ഉം
    5 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 4 ഉം
    4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 3 ഉം
    3 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 2 ഉം
    2 കൊണ്ട് ഹരിച്ചാല്‍ ശിഷ്ട്ടം 1 ഉം
    കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടുപിടിക്കാമോ എന്നായിരുന്നു ച്യോത്യം .ആര്‍കും തന്നെ ഉത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ കൂട്ടത്തില്‍ മിടുക്കനായ പ്രവീണ്‍ അത് തന്നെ ചിന്തിച്ചു കൊണ്ടേ ഇരിപ്പായി .അടുത്ത ക്ലാസ്സ്‌ മലയാളം ആയിരുന്നു പക്ഷെ പ്രവീണ്‍ അതൊന്നും ശ്രതികുന്നുണ്ടയിരുന്നില്ല .അവന്‍ ഈ ച്യോത്യം തന്നെ ചിന്തിച്ചു കൊണ്ടേ ഇരിക്കുകയാണു.ഇതുകണ്ട മലയാളം സര്‍ അവനെ അടുത്ത് വിളിച്ചു കാര്യം ചോതിച്ചു .കാര്യം പറഞ്ഞപ്പോള്‍ എത്രയെ ഉള്ളൂ എന്നും പറഞ്ഞു പ്രവീണിന് അതിന്റെ ഉത്രം പറഞ്ഞകൊടുത്തു .
    ഇനിയാണ് ച്യോത്യം എതാണ് ആ സംഖ്യ ? ആരാണ് ആ മലയാളം സര്‍ ?(ക്ലൂ സര്‍ ഇപ്പോള്‍ ശബരിമലക്ക് പോയിരിക്കുകയാണ് )

  86. ഹിത & ഹരിത says:

    പ്രിയപ്പെട്ട മുരളി

    There are a lot of legends in maths are here .So you can post all your doubts here .They will help you to solve those problems

  87. AZEEZ says:

    @ Hitha

    നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞത് ആഘോഷിക്കാന്‍ എറണാകുളത്തെ എം.ജി. റോഡ് വഴി മാര്‍ച്ചു ചെയ്യുന്ന അംഗങ്ങളുടെ എണ്ണം തന്നെയലേ?

  88. ഹിത & ഹരിത says:

    @ Azeez sir

    Wonderful. Really Super.

    Grade:A++++++++……..

    ഞാന്‍ ഓരോ പസിലുകള്‍ പോസ്റ്റ്‌ ചെയുമ്പോള്‍ ഹരി സര്‍, ജോണ്‍ സര്‍ എന്നൊക്കെ ബ്ലോഗിലെ മുതിര്‍ന്ന ആളുകളുടെ പേര് വയ്ക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ?

  89. ANUJ says:

    @Vijayan N M

    You have to find the number of squares having poles as vertices and not number of poles.
    Consider a street as a line … just like chess.
    The condition is that all squares should have vertices as poles!!

  90. ഹിത & ഹരിത says:

    ഒരിക്കല്‍ ഒരു ചേട്ടനും അനുജത്തിയും ചേട്ടന്റെ കൂട്ടുകാരനും തമ്മില്‍ ആരാണ് കൂടുതല്‍ ബുദ്ധിശാലി എന്നൊരു തര്‍ക്കം വന്നു .തര്‍ക്കം കലശലായപ്പോള്‍ അവര്‍ ഒരു മാര്‍ഗം തേടി നമ്മുടെ ഉമേഷ്‌ സാറിന്റെ അടുത്തെത്തി .ഉമേഷ്‌ സര്‍ പറഞ്ഞു നിങ്ങള്‍ പേടിക്കണ്ട പ്രശ്നം ഞാന്‍ സോള്‍വ്‌ചെയ്യാം .ഞാന്‍ നിങ്ങള്‍ മൂന്ന് പേരുടെയും നെറ്റിയില്‍ ഒന്നുകില്‍ നീല അല്ലെങ്ങില്‍ കറുപ്പ് നിറമുള്ള ഓരോ അടയാളങ്ങള്‍ വരക്കും .വരക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ ഞാന്‍മൂടി കെട്ടും.അടയാളം ഇട്ട ശേഷം നിങ്ങളുടെ കണ്ണുകള്‍ മൂടി കെട്ടിയ തുണി ഞാന്‍ മാറ്റും .അപ്പോള്‍ നിങ്ങളില്‍ ഒരാള്‍ക്ക് മറ്റു രണ്ടു പേരുടെ നെറ്റിയിലെ അടയാളങ്ങള്‍ കാണാമല്ലോ .അതില്‍ ഏതെങ്കിലും ഒരു അടയാളം കറുപ്പ് ആണെങ്ങില്‍ നിങ്ങള്‍ കൈ ഉയര്‍ത്തി പിടിക്കണം .അതിനു ശേഷം നിങ്ങളില്‍ ആരാണോ ആദ്യം നിങ്ങളുടെ നെറ്റിയില്‍ ഇട്ട അടയാളതിന്റെ നിറം കണ്ടെത്തുന്നത് അവരാണ് കൂട്ടത്തില്‍ മിടുക്കന്‍ . മൂന്ന് പേരും ശരി എന്ന് പറഞ്ഞു .
    അങ്ങിനെ മൂന്ന് പേരുടെയും കണ്ണുകള്‍ മൂടി കെട്ടി അടയാളങ്ങള്‍ ഇട്ട ശേഷം മൂടി കെട്ടിയ തുണി ഉമേഷ്‌ സര്‍ മാറ്റി .അപ്പോള്‍ മൂന്ന് പേരും കൈ ഉയര്‍ത്തിപിടിച്ചു .എന്നിട്ട് കുറച്ചു നേരം എല്ലാവരും മിണ്ടാതെ ഇരുന്നു .പെട്ടന്ന് പെണ്‍കുട്ടി പറഞ്ഞു “എന്റെ നെറ്റിയില്‍ ഇട്ടിരിക്കുന്ന നിറം കറുപ്പ് ആണ് “.അവളുടെ ഉത്തരം ശരിയായിരുന്നു .എങ്ങിനെ ആണ് അവള്‍ അത് കണ്ടെത്തിയത് .

    N.B:–പിന്നെ ഏട്ടനും ഏട്ടന്റെ കൂടുകാരനും അവളോട്‌ കലഹിക്കാനെ വന്നിട്ടിലാ .പക്ഷെ ആ പെണ്‍കുട്ടിക്ക് അതിനെ ഒരു അഹങ്കാരം ഒന്നും ഇല്ല.പാവം.

  91. keraleeyen says:

    എന്‍റെ ഗവേഷണ ബ്ലോഗില്‍ എന്‍റെ പന്ത്രണ്ടാമത്തെ പോസ്റ്റ്‌ [ഗവേഷണം..12 ..ഒരു സംഖ്യ] എന്നൊരു പോസ്റ്റുണ്ട്..അതില്‍ പറഞ്ഞ സംഖ്യയെ പറ്റി നിങ്ങള്‍ക്കാര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടോ..

  92. Swathi. Nair says:

    Four women and four doctors walk into an ice cream parlor. They each order an ice cream cone. When their ice creams come, there is only 2 strawberry,2 chocolate and 2 vanilla.But they didn’t complain
    How come they didn’t complain?

  93. JOHN P A says:

    സ്വാതി ടീച്ചറെ
    രണ്ടുപേര്‍ ലേഡി ഡോക്ടേഴ്സായിരിക്കും
    രാവിലെ ആളെ പറ്റിക്കുകയാണോ?

  94. ഹിത & ഹരിത says:

    ഇന്നലെ നമ്മുടെ ജോണ്‍ സര്‍ , ഹരി സര്‍ , നിസാര്‍ സര്‍ എന്നിവര്‍ ഹരിശ്രീ വെബ്‌ പോര്‍ട്ടലിന്റെ ഒരു വിവരസാങ്കേതികവിദ്യ ശില്‍പ്പശാലയില്‍ പങ്കെടുത്തു
    പാലക്കാട്ട് നിന്നും തിരിച്ചു വരാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കുട്ടി അവരുടെ അടുത്ത് വന്നു ചോതിച്ചു
    “90 = D in a R A “
    ഉടനെ കാര്യം മനസ്സിലായ ജോണ്‍ സര്‍ കുട്ടിയോട് പറഞ്ഞു
    52 = C in a D

    അങ്ങിനെ അവര്‍ തമ്മില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു
    1H on a U
    1001 = A N
    24 = H in a D
    28 = D in F
    6080 F in a N M
    1912 T S
    70 M S on a M (mph)

    ഇത് കേട്ട ഹരി സാറും നിസാര്‍ സാറും കരുതി “എന്താ ഇതു ജോണ്‍ സാറും ഈ കുട്ടിയും എന്തൊക്കെയ പറയുന്നത് ”
    ബസില്‍ കയറി ഇരുന്നു ജോണ്‍ സര്‍ ഉറക്കമായി എന്തൊക്കെ പ്രശ്നങ്ങള്‍ ആണ് ,ചോദ്യ പേപ്പര്‍ തയാറാക്കണം ചില തല തെറിച്ച പിള്ളേരുടെ കുസൃതി ഉത്തരം പറയണം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം ആകെ തിരക്കാണ് പാവം ഉറങ്ങാന്‍ പോലും സമയം ഇല്ല .ബസ്സില്‍ കയറി ഇരുന്നതും ഉറക്കമായി .

    എന്തായിരുന്നു ആ കുട്ടിയും ജോണ്‍ സാറും തമ്മില്‍ സംസാരിച്ചത്.ഹരി സാറിനെയും നിസാര്‍ സാറിനെയും ഒന്ന് സഹായിക്കാമോ ?

  95. ANUJ says:

    @Swathi. Nair

    Two of the four women were Doctors?

    This could be one possible answer.

  96. ANUJ says:

    @all
    Since nobody has answered my question so far I am making it a little easier
    the language is different but the ques is same

    Given you a section of a plane….that is a square with corners (0,0),(n,0),(n,n),(0,n),
    including its corners and boundary.
    How many squares you can find in it which can be-
    1)Of any length [less than or equal to ‘n’]
    2)Of any orientation [that is, its side can be at an angle to, say, the line segment joining (0,n)&(0,0)]
    Provided it lies completely on the section given.
    The answer should be in terms of ‘n’.
    As an example the answer for [(0,0) to (3,3) is 20]
    The constraint is that any of the squares you count must have its vertices as integral coordinates only.
    (1/2,1/2) is not acceptable.

  97. ഹിത & ഹരിത says:

    നമ്മുടെ ജനാര്‍ദ്ദനന്‍ സര്‍ ശബരിമലക്ക് പോയി മടങ്ങുന്ന വഴിയില്‍ ഒരു കടയില്‍ ഇളനീര്‍ കഴിക്കാന്‍ കയറി .കുറെ ഇളനീര്‍ കിടക്കുന്നത് കണ്ടപ്പോള്‍ ആകെ എത്ര ഇളനീര്‍ ഉണ്ടെന്നു സര്‍ കടയിലെ കുട്ടിയോട് ചോതിച്ചു .
    സാറെ ഒന്ന് കളിയാക്കാന്‍ വേണ്ടി അവന്‍ പറഞ്ഞു “സ്വാമി എനിക്ക് നൂറു വരെ മാത്രമേ ചൊല്ലാന്‍ അറിയുകയുള്ളു .എന്നാല്‍ എനിക്ക് ഒരു കാര്യം അറിയാം .ആകെ എത്ര ഇളനീര്‍ ഉണ്ടോ അതിനെ 2,3,4,5,6,7,8,9,10 എന്നിവ കൊണ്ട് ഹരിച്ചാല്‍ എല്ലാം ഒരു ഇളനീര്‍ ബാക്കി വരും എന്നാല്‍ പതിനൊന്നു കൊണ്ട് ഹരിച്ചാല്‍ ബാക്കി ഒന്നും തന്നെ ഉണ്ടാവില്ല. “
    കാര്യം മനസ്സിലായ സ്വാമി സര്‍ ഉടനെ ഒരു ശ്ലോകം ചൊല്ലി ” വേണ്ട മോനെ വേണ്ട മോനെ …….എന്നോട് വേണ്ട മോനെ “എന്നിട്ട് ആകെ എത്ര ഇളനീര്‍ ഉണ്ടെന്നു കുട്ടിയോട് പറഞ്ഞു കൊടുത്തു .കുട്ടി ആകെ വഷളായി .ഇ ജനാര്‍ദ്ദനന്‍ സാറിന്റെ ഒരു കാര്യം .

    ആകെ എത്ര ഇളനീര്‍ ഉണ്ടായിരുന്നു ?

    N.B:-സര്‍ അരവണ ,അപ്പം ഒന്നും കൊണ്ടുവന്നില്ലേ .ഇത് പറ്റില്ല സര്‍ .

  98. @hitha:
    90 degrees in a rt angle
    52 cards
    1 head on u
    24 hurs in a day
    28 days……..

  99. I think the number of tender coconuts =[the number of members at M G Road( on 13/2/2010)+1]*10+1
    if it is right send a tender coconut through e mail.
    (25201)

  100. (താമസിച്ചതിന് ക്ഷമാപണം)
    ഏഴു സംഖ്യകളെക്കുറിച്ചുള്ള ചോദ്യത്തെപ്പറ്റി ഒരു ക്ളൂ: പ്രാവിന്‍കൂടു തത്വം (Pigeonhole Principle) ഉപയോഗിച്ചാല്‍ ഇതിന്റെ ഉത്തരം അത്ര പ്രയാസമില്ലാതെ കിട്ടും. ഈ തത്വം മറന്നുപോയെങ്കില്‍ ഇതാ ഒരിക്കല്‍ക്കൂടി (വേറൊരു രൂപം): m പൂച്ചകള്‍ m+1 എലികളെ പിടിച്ചാല്‍ അതില്‍ ഒരു പൂച്ചയെങ്കിലും രണ്ടെലികളെ പിടിച്ചെന്ന് അനുമാനിക്കാം.

    ഈ തത്വം വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും ഇതുപയോഗിച്ച് ഏറെ കാര്യങ്ങള്‍ എളുപ്പം സ്ഥാപിക്കാന്‍ കഴിയും : ഈ തത്വം ഉപയോഗിച്ചില്ലെങ്കില്‍ ഇവയില്‍ മിക്കതും സ്ഥാപിക്കുക വളരെ പ്രയാസമാണുതാനും: ഏഴു സംഖ്യകളെപ്പറ്റിയുള്ള നമ്മുടെ ചോദ്യം പോലെ.

    ഒരു ക്ളൂ കൂടി: ഏഴ് എന്ന സംഖ്യയുടെ പ്രത്യേകതയൊന്നുമല്ല ഇത്: ഏഴിന്റെ കാര്യത്തില്‍ ഇവിടെ എന്തു കിട്ടുമോ, ഏത് എണ്ണല്‍സംഖ്യയ്ക്കും അത് ശരിയാണ്; പ്രാവിന്‍കൂടു തത്വം ഉപയോഗിച്ചുതന്നെ ഇതും വളരെ എളുപ്പം സ്ഥാപിക്കാം.

    ഹിതയുടെയും മറ്റു വിദ്യാര്‍ത്ഥി(നി)കളുടെയും (മറ്റെല്ലാവരുടെയും!) ശ്രദ്ധയ്ക്ക് : ഈവക ചോദ്യങ്ങളുടെ ഉത്തരങ്ങളേക്കാള്‍ പ്രാധാന്യം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനാണ്. അതായത്, ഉത്തരം എന്താണ്, അതു കിട്ടിയോ എന്നതിനേക്കാള്‍ പ്രധാനം, ഉത്തരത്തിനുവേണ്ടി നല്ലതുപോലെ ശ്രമിച്ചോ എന്നതിനാണ്.

    സസ്നേഹം,
    ഫിലിപ്പ്

  101. ഹിത & ഹരിത says:

    സ്നേഹം നിറഞ്ഞ വിജയന്‍ സര്‍

    സര്‍ പറഞ്ഞ രണ്ടു ഉത്തരവും വളരെ ശരിയാണ് .സാറിന് എന്റെ വക ഡബിള്‍ എ പ്ലസ്‌
    ഞാന്‍ ഇന്നലെ പോസ്റ്റ്‌ ചെയ്ത ആരാണ് കൂടുതല്‍ മിടുക്കന്‍ എന്ന പോസ്റ്റ്‌ എന്താ സര്‍ നോക്കിയില്ലേ ?സാറിന് അത് വളരെ എളുപ്പം ചെയ്യാന്‍ പറ്റും.

    ബഹുമാനപെട്ട ജോണ്‍ സര്‍

    സര്‍ പറഞ്ഞ സമാന്തരശ്രേണി തുടര്‍ച്ചയായ പദങ്ങള്‍ എന്നാണോ സര്‍ ഉദ്ധേശിച്ചത് അതോ ഏതെങ്കിലും പദങ്ങള്‍ എന്നാണോ ?

    പ്രിയ ഫിലിപ്പ് സര്‍

    സര്‍ എന്താണ് അതിന്റെ ഉത്തരം .ഏട്ടന്‍ പറഞ്ഞിരുന്നു അതും Pigeonhole principle
    തന്നെ അന്നെന്നു .എനിക്ക് അത് കിട്ടിയില്ല ഞാന്‍ എന്നാല്‍ ആവും വിധം ശ്രമിച്ചു .ഏട്ടന്‍ ഇപ്പോള്‍ ഒരു കോഴ്സ്നു പോയിരിക്കയാണ്‌ അടുത്ത ആഴ്ച വരും.ഏട്ടന്‍ വന്നാല്‍ ഞങ്ങള്‍ ഒരു സ്ഥലത്തേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് .അതിനു മുന്‍പേ ഉത്തരം പറയണം .അടുത്ത മാസം ഞാന്‍ ട്രെയിനിങ്ങിനു പോകും.പിന്നെ എനിക്ക് നിങ്ങളുടെ കൂടാന്‍ പറ്റില്ല .

  102. ഹിത & ഹരിത says:

    ജനാര്‍ദ്ദനന്‍ സര്‍ എവിടെപോയി?
    സര്‍ ഇല്ലാതെ ഒരു രസമില്ല .സര്‍ എപ്പോഴും എന്തിനും റെഡി ആണ് .സര്‍ വേഗം വരൂ ഞങ്ങളുടെ കൂടെ കൂടൂ.
    അപ്പം ,അരവണമറക്കണ്ട.

  103. ഹിത & ഹരിത says:

    ജോണ്‍ സര്‍
    നമ്മടെ അനൂജ് ഏട്ടന്‍ ചോതിച്ച ചോദ്യത്തിന്റെ ഉത്തരം എന്താണ് ? എനിക്ക് ഒരു പിടിയും കിട്ടുനില്ല ?സത്യം പറഞ്ഞാല്‍ ഏട്ടന്‍ എന്താണ് ചോതിച്ചത് എന്ന് പോലും മനസിലാകുന്നില്ല.

    ഉമേഷ്‌ സര്‍

    എന്ത് പറ്റി .എന്താ ഇപ്പോള്‍ കാണാത്തത് . ജോലി തിരക്ക് ആണോ ?എന്നാലും ഇടക്ക് ഒന്ന് വരണം സര്‍ .ഇപ്പോള്‍ എന്തോ ആരും പഴയ പോലെ ഒന്നും കാണാറില്ല.

  104. ഹിത,

    x1, x2, x3, x4, x5, x6, x7 എന്നിവ ഏഴു പൂര്‍ണ്ണസംഖ്യകളാണെന്നു കരുതുക. x1, x1 + x2, x1 + x2 + x3, …, x1 + x2 + … + x7 എന്നീ ഏഴു തുകകളെടുക്കുക. ഇവയിലോരോന്നിനെയും ഏഴുകൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്ന സംഖ്യകള്‍ r1, r2, …, r7 എന്നിവയാണെന്ന് കരുതുക. ഇനി നമുക്കുവേണ്ട കാര്യം കിട്ടാന്‍ Pigeohnole principle പ്രയോഗിക്കാമോ എന്നാലോചിചു നോക്കൂ.

    എന്തു ട്രെയിനിംഗിനാണ് പോകുന്നത് ? (ഇവിടെ പറയാന്‍ താത്പര്യമില്ലെങ്കില്‍ പറയാതിരുന്നോളൂ)

    സസ്നേഹം,
    ഫിലിപ്പ്

  105. Hitha says:

    This comment has been removed by the author.

  106. Hitha says:

    This comment has been removed by the author.

  107. JOHN P A says:

    @ഹിത
    ഒരു സമാന്തരശ്രേണിയുലെ ഏതെങ്കിലുമൊക്കെ പദമാകുമോ?

  108. JOHN P A says:

    90 = D in a R A means
    90 degree in a right angle
    ( I think so,It may be false}

  109. VIJAYAN N M says:

    THE pages of a book are numbered ‘1’ through ‘n’.when the pages are added ,one of the page numbers was mistakenly added twice ,resulting in an incorrect sum of 11859.what was the page that was added twice?

  110. Hitha says:

    This comment has been removed by the author.

  111. ഹിത & ഹരിത says:

    is it page number 78

  112. ഹിത & ഹരിത says:

    ½ *n(n+1) < 11859 Solving n=153 Missing page is =11859-1/2*n(n+1
    =11859 – ½*153*154
    =11859-11781
    =78

    am i correct

  113. @HITHA
    YOU are right
    if time pl solve” Hari and his son are waiting at a bus stop in the evening.There is a lamppost behind them. three are in straight line. Hari observes the shadow of his head and his sons head are incident at the same point on the ground. THE HEIGHT OF THE POST IS 6 MTS. ,HARI IS 1.8,SON IS 0.9m.,Hari is standing 2.1 m away from the post.calculate the distance between Hari and his son?

  114. ഹിത &amp; ഹരിത says:

    @ Vijayan sir

    I thonk i studied these type of questions in 9th std

    the answer is 0.45m

  115. ഹിത &amp; ഹരിത says:

    Just we construct a suitable figure

    Let PQ represents height of lamp post = 6m

    Mark a point S which is 2.1m away from Q

    At ‘S’ Hari sir stands so let RS represents length of Hari sir =1.8m

    From ‘S’ AT A DISTANCE ‘a’ the son stands

    Then SU =’a’ and let the height of son be TU=0.9m

    And at a distance ‘b from ‘U’ mark a point ‘V’

    Considering triangles PQV and RSVthey are similar

    6/1.8=2.1+a+b/a+b….(1)

    Considering triangles PQV and TUV they are similar

    6/0.9=2.1+a+b/b….(2)

    Solving (1) and (2)

    We get a=0.45m

  116. find next two in this series:
    101,301,701,901,311,721,131,731,931,…………..

  117. AZEEZ says:

    941,151

  118. you are right azees ,now try:

    a+
    bc
    def
    —-
    ghij
    —–
    —–
    (try to get 5 different answers)

  119. ഹിത &amp; ഹരിത says:

    ഞാന്‍ ബ്ലോഗില്‍ നിന്നും വിട പറയുന്നു . ജോണ്‍ സര്‍ , ജനാര്‍ദ്ദനന്‍ സര്‍ , അസീസ്‌ സര്‍ ,ഉമേഷ്‌ സര്‍, വിജയന്‍ സര്‍ എല്ലാവരോടും നന്ദി പറയുന്നു.
    നിങ്ങളെ ഒക്കെ പരിചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ഫിലിപ്പ് സര്‍ എനിക്ക് ഉത്തരം കിട്ടി .ലളിത ടീച്ചര്‍ എന്റെ ചോദ്യത്തിനു മറുപടി തന്നില്ല.

  120. @ hitha,
    before moving from this blog you have to answer three of my qns.
    1) the above qn.
    2) whether the answer of colour of the house is right?
    3) reason for leaving?

  121. @hitha “How to create a folder without name on the desktop?”

  122. ഹിത &amp; ഹരിത says:

    @ vijayan sir

    1)Right click on a folder and select rename.

    2) Then press alt+255.

    3)Make sure you type the numbers from the number pad on your keyboard and not the ones below the f1…f12 keys. (use number keys which are on right side of keyboard.)

    4)Press enter.

    5)You will have a folder wit no name displayed.

    6)You can also create a folder without a name by using alt+0160; it works for various operating systems but not in linux.

    Reason for leaving

    Yesterday i got a mail from a blog member.”The question paper discussion is for only teachers.Why you comment on them “
    It is really a nice question.so i am leaving.

  123. VIJAYAN N M says:

    HITHA ,out of three qn
    I ADMIT ONE ANSWER.( folder)
    YOU LEFT ONE QN. (house)
    THE THIRD IS NOT ADMISSIBLE.
    if a child asks a doubt can you leave the platform without answering?

  124. JOHN P A says:

    Hitha should not leave the blog. We expect the comments of students like you. I think you mis understand the comment

  125. JOHN P A says:

    Shall I give a puzzle
    ABCD is a four digit number
    When it is multipiled by 9, the product becomes DCBA
    Can you find the number

  126. AZEEZ says:

    33^2

  127. JOHN P A says:

    Azeez sir
    you are correct. That is why we call you the legends of puzzles

  128. JOHN P A says:

    Azeez sir
    Is it possible with 7?

  129. bhama says:

    “How to create a folder without name on the desktop?”

    ഹിത പറഞ്ഞരീതി ശരിയാകുന്നുണ്ടോ ?

  130. VIJAYAN N M says:

    Hitha,s opinion is 100%right.
    create a new folder.
    rt.click.then back space key to remove the name.then’ALT 255 ENTER’ or ‘ALT 0160 ENTER’. folder without name is visible.
    more over in the same way you apply
    alt+1, alt+2,alt+121…….any number after alt key you will get wonderful results.pl try

  131. ഹിത &amp; ഹരിത says:

    @ Bhama Teacher

    Right click on the desk top—->new——–>folder—->then press alt and 255 then take your hand from alt key type enter….it will not work in linux

    255 എന്നത് നമ്പര്‍ പാഡില്‍ നിന്ന് തന്നെ ടൈപ്പ് ചെയണം not from 1,2,3…below f1,f2,f3

    after typing alt+255 ple press enter

  132. ഹിത &amp; ഹരിത says:

    @ Bhama Teacher

    എട്ടന്‍ പറഞ്ഞു തന്നതാ .എനിക്ക് കുറെ ടിപ്സ് അറിയും .

  133. ഹിത &amp; ഹരിത says:

    @ Vijayan sir

    If you can mail me your mail id.i will mail the answer of that question related with incircle and area of triangle.

  134. nava says:

    This comment has been removed by the author.

  135. nava says:

    “Azeez sir
    Is it possible with 7?”

    The answer is NO.

    Let 7 x ABCD = DCBA
    Clearly A = 1 because otherwise RHS will be greater than a four digit number.
    Now, when A =1, we have D = 7 or 8 or 9

    Case 1: D = 7
    Then we have 7 x 1BC7 = 7CB1
    ie., 7 x 1007 + 100 B + 10 C = 7001 + 100 C + 10 B
    ie., 90 B – 90 C = – 48, which is impossible.

    Case 2: D = 8
    Then we have 7 x 1BC8 = 8CB1
    ie., 7 x 1008 + 100 B + 10 C = 8001 + 100 C + 10 B
    ie., 90 B – 90 C = 945, which is impossible.

    Case 3: D = 9
    Then we have 7 x 1BC9 = 9CB1
    ie., 7 x 1009 + 100 B + 10 C = 9001 + 100 C + 10 B
    ie., 90 B – 90 C = 1948, which is impossible.

  136. nava says:

    “Azeez sir
    Is it possible with 7?”

    The original case (of 9) can be done in a similar fashion. There, we easily get A=1 and then D=9. It is easy to find B and C then.

  137. bhama says:

    @ Hitha & Vijayan Sir,

    താങ്കള്‍ പറയുന്ന രീതി WINDOWS ല്‍ ശരിയാകും.
    ഞാന്‍ പറഞ്ഞത് Linux ല്‍ ശരിയാകില്ല എന്നാണ്.
    അല്ലെങ്കില്‍ ഞാന്‍ ഉപയോഗിക്കുന്ന IT SCHOOL Linux 3.2 version ല്‍ ശരിയാകുന്നില്ല എന്നാണ്.
    ഇതില്‍ പേരില്ലാത്ത folder ലഭിക്കാല്‍ പേരു നല്കുന്നിടത്ത് space നല്കിയാല്‍ മതി.

    blog ല്‍ കാണുന്നത് പരീക്ഷിച്ചു നോക്കുന്നു എന്നേ ഉള്ളൂ.
    ‌അധികം വിവരം ഒന്നുമില്ല.

Leave a reply to JOHN P A Cancel reply