എട്ടാം ക്ലാസ്സുകാരിക്ക് ചമ്മട്ടിയടി..!


പാലക്കാട്ടെ എസ്.വി. രാമനുണ്ണിമാഷ് അയച്ചുതന്ന നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള ചിന്തോദ്വീപകമായ ഒരു ലേഖനം ഇന്നത്തെ സംവാദത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ‘ദേശാഭിമാനി’ പത്രത്തില്‍ ഫ്രണ്ട് പേജില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ പിന്നെ രാമനുണ്ണിമാഷിന്റെ ലേഖനം അടുത്തയാഴ്ചയാകട്ടെയെന്നു കരുതി. ഇന്നലത്തെ പത്രം ഇതുവരെ കാണാത്തവര്‍ക്കായി ആ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം.
സഊദി അറേബ്യയിലെ കോടതി ഒരു എട്ടാം ക്ലാസ്സുകാരിയെ 90 ചമ്മട്ടിയടിയ്ക്കും, രണ്ടു മാസത്തെ കഠിന തടവിനും ശിക്ഷിച്ചിരിക്കുന്നു. ഇതില്‍ ചമ്മട്ടിപ്രയോഗം സ്കൂളില്‍ എല്ലാവരും കാണ്‍കെത്തന്നെ വേണമെന്നും, അത് മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നും പ്രിന്‍സിപ്പലിന്റെ പ്രത്യേക അപേക്ഷ അനുവദിച്ചുകൊണ്ട് കോടതിയുടെ ഉത്തരവ്! ഇത്രയും വലിയ ശിക്ഷ ലഭിക്കാനായി (പത്രവാര്‍ത്ത സത്യമാണെങ്കില്‍!)ആ ‘കൊടും കുറ്റവാളി’ ചെയ്ത കുറ്റമെന്തെന്നല്ലേ..?

ജുബൈലിലെ സ്കൂളില്‍ കഴിഞ്ഞവര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്യാമറയുള്ള മൊബീല്‍ ഫോണ്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നതിന് ഇവിടെ നിരോധനമുണ്ട്.( ഇന്റര്‍നെറ്റ്, സിഡികള്‍, മൊബീല്‍ ഫോണുകള്‍ മുതലായ ആധുനിക വിവര സാങ്കേതിക മാധ്യമങ്ങളെ, നമ്മുടെ സ്കൂളുകളിലും മിക്ക അധ്യാപകരും മോശമായ പട്ടികയിലല്ലേ പെടുത്താറ്?). നമ്മുടെ കഥാനായിക ഈ നിരോധനം ലംഘിച്ച് ക്ലാസ്സില്‍ അത്തരമൊരു മൊബീല്‍ കൊണ്ടുവന്നത് കയ്യോടെ പിടികൂടപ്പെട്ടു. അത്രതന്നെ! പിടിവലിക്കിടയില്‍ ഈ പതിമൂന്നുകാരിയുടെ നഖസ്പര്‍ശമേറ്റതാകണം പ്രിന്‍സിപ്പലിന് അവള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി കോടതിയെ അറിയിക്കാന്‍ പ്രേരണയായത്. സ്കൂള്‍ നിയമാവലിയില്‍ നേരത്തേതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടതാണ് ഈ നിയമമെങ്കില്‍, പ്രിന്‍സിപ്പലും കോടതിയും ചെയ്തത് തെറ്റല്ലെന്ന് പറയുന്നവരും കാണുമെന്ന് കഴിഞ്ഞ സംവാദങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും തികഞ്ഞ ബോധ്യമുണ്ട്. അമ്മയെ തല്ലിയാലും കാണും രണ്ടഭിപ്രായം, അല്ലേ…?

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, സംവാദം. Bookmark the permalink.

36 Responses to എട്ടാം ക്ലാസ്സുകാരിക്ക് ചമ്മട്ടിയടി..!

  1. സ്കൂള്‍ നിയമാവലിയില്‍ നേരത്തേതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടതാണ് ഈ നിയമമെങ്കില്‍, പ്രിന്‍സിപ്പലും കോടതിയും ചെയ്തത് തെറ്റല്ലെന്ന് പറയുന്നവരും കാണുമെന്ന് കഴിഞ്ഞ സംവാദങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും തികഞ്ഞ ബോധ്യമുണ്ട്. അമ്മയെ തല്ലിയാലും കാണും രണ്ടഭിപ്രായം, അല്ലേ…?

  2. ഇതിനെയും ന്യായീകരിക്കുന്നവരെ ബ്ലോഗിൽ തന്നെ കണ്ടു.

  3. ജനാധിപത്യ രാജ്യമായ ഇന്ഡ്യയില് -‘പ്രബുദ്ധ’മായ കേരളത്തില്പ്പോലും പല കാരണത്താല് പലരൂപത്തിലുള്ള ‘ചമ്മട്ടിയടി’കള്ക്ക് കുട്ടികള് വിധേയരാകുന്നു.അപ്പോള്പ്പിന്നെ മതമൌലിക രാജ്യമായ സൌദി അറേബ്യയുടെ കാര്യം പറയാനുണ്‌ടോ?

  4. സ്കൂളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണിന്റെ ആവശ്യമില്ല. എതിര്‍‌വാദമുന്നയിയ്ക്കുന്നവര്‍ അവരുടെ കുട്ടിക്കാലം ഒന്നു ചിന്തിയ്ക്കട്ടെ. അന്നുള്ള കുട്ടികളുടെ സ്വഭാവവും ഇന്നുള്ള കുട്ടികളുടെ സ്വഭാവവും സാത്യ സന്ധമായിത്തന്നെ വിലയിരുത്തട്ടെ…

  5. പല യൂറോപ്പ്യന്‍ രാജ്യങ്ങളിലുംസ്കൂളുകളില്‍ ശരീരം മറയുന്ന വസ്ത്രമണിഞ്ഞു പഠനത്തിനു പോകാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, തലമറച്ചു സ്കൂളുകളില്‍ വന്നതിനു ശിക്ഷകള്‍ ഏറ്റുവാങ്ങി അവരില്‍ പലരും ഇപ്പോഴും ജീവനോടെക്കഴിയുമ്പോള്‍….ഒരു ‘മൊബൈല്‍’ ശിക്ഷയിലെ….. രാജ്യവും മതവും വേര്‍തിരിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം പ്രതേകമായി പഠിക്കേണ്ടത് തന്നയാണ്..!

    ബീമാപള്ളിക്ക് പറയാനുള്ളത് ഇവിടെ വായിക്കുക…..
    ബ്ലോഗിലെ ചാണക്യന്‍മാരോട്.!

  6. @ബീമാപ്പള്ളി,
    ഈ ബ്ലോഗില്‍ ഈ പോസ്റ്റ് വന്നതിനുപിന്നില്‍ ജാതിയോ,മതമോ മറ്റ് വേര്‍തിരിവുകളോ അല്ല കാരണം.
    13 കാരി വിദ്യാര്‍ഥിനിയോട് എന്തു കുറ്റത്തിന്റെ പേരിലാണ് ഈ കാടത്തം എന്നതു മാത്രമായിരുന്നൂ പ്രാധാന്യം.
    സത്യാന്വേഷി പറഞ്ഞതുപോലെ, നമ്മുടെ നാട്ടിലും കുട്ടികള്‍ക്ക് ചമ്മട്ടിയടിയേല്‍ക്കുന്നുണ്ടല്ലോ?

  7. സ്കൂൾ കുട്ടികൾക്ക് മൊബൈൽ ആവശ്യമില്ലെങ്കിൽ നേരെ കേറി ചമ്മട്ടിക്കടിച്ചോണം. അഫാര നിയമം തന്നെ.

  8. Kannan says:

    This comment has been removed by the author.

  9. തോന്നിവാസവും,കാടത്തവും മതങ്ങളുടെ വേലിക്കകത്താണെങ്കില്‍ അവ പരിപാവനമാകുമെന്ന്
    ശാസ്ത്രത്തിന്റെ മാധ്യമ വികാസത്തിന്റെ ഭാഗമായുള്ള ബ്ലോഗില്‍ കേറി നിന്നുപോലും വിളിച്ചുപറയാന്‍
    നമുക്ക് ലജ്ജ തോന്നുന്നില്ലെന്നത് മനോവികാസത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസമാണ് 🙂

  10. അടിക്കണം ചമ്മട്ടികൊണ്ടു
    പക്ഷെ ബാലികയ്ക്കല്ല
    മൊബൈലുമായി പറഞ്ഞയക്കുന്ന
    അരക്ഷിതാവിന്നും ഇനിയും വിദ്യാഭ്യാസമെന്ത-
    ന്നറിയാത്ത ആ അധ്യാപകനും ….

    വീട്ടില്‍ നിന്നും പിന്നെ സ്കൂളില്‍നിന്നുമാണ്‌ കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത്‌. ഈ സംഭവത്തില്‍ തീര്‍ച്ചയായും കുറ്റക്കാര്‍ രക്ഷിതാക്കളും അധ്യാപകരും തന്നെയാണു.

  11. Kannan says:

    ഹരി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചിത്രകാരനും ജീവി കരിവെള്ളൂരിനും എ+

  12. ഏത് മതത്തിന്റെ പേരിലായാലും,രാഷ്ട്രത്തിൻറെ പേരിലായാലും, ജാതിയുടെ പേരിലായാലും കാടന്‍ നിയമങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.അതിനു ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ ഇസ്ലാമെന്നോ വ്യത്യാസമില്ല, രാജഭരണമെന്നോ ജനാധിപത്യമെന്നോ എന്ന വേർ തിരിവുമില്ല.

  13. ശിക്ഷ വളരെ കൂടിപ്പോയി. ആദ്യം കൊള്ളേണ്ടത് ആ കുട്ടിയുടെ രക്ഷിതാവിനാണ്. നിയമം തെറ്റിച്ചാൽ ശിക്ഷിച്ചില്ലെങ്കിൽ അതിലും വലിയ തെറ്റ് ചെയ്യും. ഇത്രയും ശിക്ഷ വേണ്ടായിരുന്നു.

  14. ഒരു മാഷ് കുട്ടികളുടെ ലൈഗിഗ ആഭാസങ്ങൾ എഴുതിയത്
    വായിച്ച് ചിരിവന്നു,
    എത്ര മഷന്മാർ കുട്ടികളെ…ചെയ്യുന്നതൊന്നും ഞാനിവിടെ എഴുതുന്നില്ല!!! അതും അന്വേഷിക്കാൻ നമുക്ക് കേന്ദ്രത്തിൽ നിന്നും ആളുകളേ വരുത്താം.
    അതാണോ ഇവിടത്തെ വിഷയം.
    കുട്ടികളേ സംസ്ക്കാരമുള്ളവരായി മാഷന്മാർ വളർത്തിയാൽ
    മൊബൈൽ കൊണ്ട് വന്ന് ഒരു കുട്ടിയും ടീച്ചറുടെ സാരിപൊക്കി ഫൊട്ടോ എടുക്കില്ല!!!
    അതിന് ആദ്യം അവനെ സംസ്ക്കാരമുള്ളവനായി വളർത്തണം,
    അതിന് എത്രപേർക്ക് കഴിയുന്നുണ്ട്???
    ശിക്ഷയെ പറ്റിപരയാം
    ഇങ്ങനെയുളള ശിക്ഷ കൊടുക്കുന്നവർ അവരുടെ അഴിഞ്ഞുപോകുന്ന തുണി നോക്കി മറ്റുള്ളവർ കളിയാക്കുമോ എന്നു ഭയപ്പെടുന്നവരാണ്.
    എന്നു വെച്ചാൽ മൊബൈൽ കൊണ്ടുവന്ന് തങ്ങളുടെ രഹസ്യ ഇടപാടുകൾ പകർത്തുമോ എന്നു ഭയക്കുന്നവരാണ്.
    (സംസ്ക്കാര സമ്പന്നരും അച്ചടക്ക ശീലവുമുള്ള കുട്ടികൾ സ്കൂളിൽ മൊബൈൽ കൊണ്ട് വരുന്നത് ഒന്നു സങ്കൽ‌പ്പിച്ചു നോക്കൂ.)

  15. എന്റെ പ്രതികരണം എഴുതി വന്നപ്പോള്‍ വല്ലാതെ നീണ്ടുപോയി ഇവിടെ
    യുണ്ട്

  16. Kannan says:

    This comment has been removed by the author.

  17. Murali says:

    Sir
    I am a +2 student I have a doubt to solve a problem will you help me solve the problem
    A) Consider the following arguments S1 =pvq , S2:~q,S:p . Check whether
    Argument is valid
    B) Let (B,+,.,’) BE A BOOLEAN ALGEBRA .Then for any x,y element B prove that x+(x.y) = x

  18. Kannan says:

    A) Truth value table is
    p q S1 =pvq S2:~q S:p
    T T T F T
    T F T T T
    …….critical row
    F T T F F
    F F F T F

    THERE IS ONE CRITICAL ROW AND THE CONCLUSION IN THAT ROW IS TRUE. HENCE THE ARGUMENT IS VALID..

    B) x+x.y =(x.1)+(x.y)(identity law)

    = x.(1+y)(distribution law)
    = x.(y+1) (commutative law)
    = x.1 (boundedness law)
    = x ( identity law)
    Dear Murali better you consult with your teacher about your doubts.These type of questions are very important for your public exams.
    All the best

  19. farseena says:

    that punishment was needed for that girl,ithik.bczin every school the mobile is prohibited.in spite of that she had disobeyed the rule.but i think if she is getting one more chance,she could improve

  20. JOHN P A says:

    മൂന്നു മാസം മുന്‍പ് എറണാകുളം ജില്ലയില്‍ ഒരധ്യാപകന്‍ ക്ലാസില്‍ വച്ച് കുട്ടിക്ക് രണ്ട് അടികൊടുത്തു.ചമ്മട്ടികൊണ്ടല്ല, ചൂരല്‍കൊണ്ടാണ്.ആ പിരീടുകഴിയുംവരെ കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല.
    ഇന്‍റര്‍വെല്‍ കഴിഞ്ഞ് അവശനായ കുട്ടിയെ താങ്ങിയെടുത്ത് ‘നല്ലവരായകൂട്ടുകാര്‍’ ആപ്പീസില്‍ കൊണ്ടുവന്നു.
    അധ്യാപകനെതിരെ കേസ്സെടുത്തു പോലീസ്.പിറ്റേദിവസം പത്രത്തിലും വന്നു.അധ്യാപകനെ സസ്പന്‍ടുചെയ്തു .PTA പ്രതികരിച്ചു.പ്രായപൂര്‍ത്തിയാകാത്ത +2കുട്ടി ബോധപൂര്‍വമല്ലാതെ ബാത്ത്റുമീല്‍വച്ച് കൈ കൂട്ടൂകാരെക്കൊണ്ട് തല്ലിച്ചതാണെന്ന സത്യം മാത്രംപത്രത്തില്‍ വന്നില്ല.കുട്ടിയും സാറും അവിടെ തന്നെയുണ്ട്.

  21. ഈ വാര്‍ത്ത സത്യമാണെങ്കില്‍ ഇത്തരം ശിക്ഷകളെ ഒരിക്കലും ന്യായീകരിക്കാനാവില്ല. പോസ്റ്റിന് നന്ദി.

    സ്കൂള്‍ കുട്ടികളെ ഏതെങ്കിലും തെറ്റുകള്‍ക്ക് ശിക്ഷിക്കുമ്പോള്‍, ആ കുട്ടി നന്നായി വരണമെന്ന ഗുണകാംക്ഷാ‍ മനോഭാവത്തോട് കൂടിയ ലഘുവായ ശിക്ഷകള്‍ മാത്രമേ നല്‍കാവൂ.

    ചില സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഇത്തരം വാര്‍ത്തകളെ മാത്രം പ്രൊജക്റ്റ് ചെയ്യുന്നവരുടെ താത്പര്യം പരിഗണിക്കേണ്ടതില്ല. അവരുടെ ലക്ഷയ്മം മനുഷ്യ സ്നേഹമോ മനുഷ്യാവകാശമോ ആണെന്ന തെറ്റിദ്ധാരണയുമില്ല. പിഞ്ചു വിദ്യാര്‍ത്ഥികളുടെ നടുവിലിട്ട് അധ്യാപകനെ വെട്ടിക്കൊന്ന കൊടും ക്രൂരന്‍ മാരെ പോലും ന്യായീകരിച്ചവര്‍ ഈ വാര്‍ത്തയെ വലിയ മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തികാട്ടുന്നതില്‍ സന്തോഷമുണ്ട്.

  22. മനുഷ്യന്‍ എന്നു വിളിക്കപ്പെടുന്നത് അവനില്‍ മനുഷ്യത്വമുള്ളതുകൊണ്ടാണ് ! അല്ലെങ്കില്‍ അവനും മ്രുഗവും തമ്മില്‍ എന്തു വിത്യാസം ?

    മുന്‍പില്‍ കിട്ടുന്ന ഇര മുലകുടിക്കുന്ന കുഞ്ഞാണെങ്കിലും ഓടാന്‍ കഴിവില്ലാത്ത വയസനാണെങ്കിലും പിടിച്ചു തിന്നുന്ന സ്വഭാവത്തെ മ്രുഗീയത എന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ….

    മനുഷ്യത്തമില്ലാത്ത പ്രവര്‍ത്തി ചെയ്യുന്നവരും അതു കണ്ടാനന്ദിക്കുന്നവരും അനുകൂലിക്കുന്നവരും ഹിംസ്രജന്തുക്കളിലും താഴെയാണ്….ഈ ജന്തുക്കള്‍ പോലും വിശക്കുമ്പോള്‍ മാത്രമേ ഇരയെ പിടിക്കൂ…

    കഷ്ടം ! മനുഷ്യന്‍ എന്ന പേരുമായി നടക്കുന്നു ഇങ്ങനേയും കുറേ വിഷജന്മങ്ങള്‍ !

    ശിക്ഷയും ശിക്ഷണവും തമ്മിലുള്ള വിത്യാസം ഈ കാടന്മാര്‍ എന്നു മനസ്സിലാക്കുമൊ?

  23. കഷ്ടം !!!ചമ്മട്ടിയടി അല്ല, അതിനെ support ചെയുന്ന വെറെ പൊസ്സ്റ്റുകളും, കമന്റ്സും കണ്ടിട്ട്….

  24. ചമ്മട്ടിയെ താങ്ങിയതല്ല മഹാന്മാരേ…
    സ്കൂളില്‍ മൊബൈല്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളുടെ നെഞ്ചിന്റെയും (വസ്ത്രമൊഴിവാക്കിയല്ല) അദ്ധ്യാപികയുടെയും ചിത്രമെടുത്തപ്പോള്‍ മൊബൈല്‍ ഓഫീസ്‌റൂമില്‍ വാങ്ങിവച്ച് പിറ്റേന്നു രക്ഷാകര്‍ത്താവിനെ വിളിച്ചുവരാന്‍പറഞ്ഞ അദ്ധ്യാപികയ്ക്ക് അന്നു രാത്രിതന്നെ മറുപടികൊടുത്ത രക്ഷാകര്‍ത്താക്കളുള്ള നാടല്ലേ! സ്വന്തം കുടുംബത്തില്‍ കാണിച്ചുതുടങ്ങുമ്പോള്‍ ചമ്മട്ടി പ്രയോഗിയ്ക്കാഞ്ഞാ മതി.

  25. CKLatheef says:

    ‘പിടിവലിക്കിടയില്‍ ഈ പതിമൂന്നുകാരിയുടെ നഖസ്പര്‍ശമേറ്റതാകണം പ്രിന്‍സിപ്പലിന് അവള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി കോടതിയെ അറിയിക്കാന്‍ പ്രേരണയായത്.’

    എന്തൊരു കൃത്യത. അധ്യാപകരുടെ നേതൃത്വമുള്ള ഈ ബ്ളോഗില്‍ ഇത്തരമൊരു ചര്‍ച ഞാന്‍ പ്രതീക്ഷിച്ചില്ല. കേട്ടപാതി കിട്ടിയതൊക്കെ പോസ്റ്റാക്കാനാണ് തീരുമാനമെങ്കില്‍ അധ്യാപകരുടെ ബ്ളോഗ് എന്ന പേരൊക്കെ മാറ്റുന്നത് നന്നായിരിക്കും. വെറുതെയെന്തിനാ അധ്യാപകര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. കുട്ടികളെ ശിക്ഷിക്കുന്നതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പോസ്റ്റാകാം ഈ സംഭവത്തെ ഉദാഹരിക്കാം. അതിനപ്പുറം കാര്യം മുഴുവനുമറിയാതെ ഊഹത്തിന്റെ പിന്‍ബലത്തില്‍ കാര്യങ്ങളെ ചര്‍ചെക്കെടുക്കുന്നത് അല്‍പത്തമാണ്.

  26. പ്രിയ ലത്തീഫ്,
    വാര്‍ത്ത വായിച്ചയുടനെ, ഇതൊരു പോസ്റ്റാക്കാന്‍ തോന്നിയത് വിദ്യാര്‍ഥിയും അധ്യാപനും പ്രിന്‍സിപ്പലുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു വാര്‍ത്തയെന്ന നിലയ്ക്കാണ്. സംഭവം നടന്ന സ്ഥലമോ, ജാതിയോ, ഒന്നും സത്യമായും മനസ്സില്‍ വന്നില്ല! ശിക്ഷയും ശിക്ഷണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അധ്യാപകര്‍ ചിന്തിക്കാനും, മൊബീല്‍ ഫോണുകളോടുള്ള അന്ധമെന്ന് എനിക്കുതോന്നിയ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടാനുമൊക്കെ അതുതകുമെന്നും കരുതി.
    ബ്ലോഗ് ടീമില്‍ എതിരഭിപ്രായമുള്ളവര്‍ ഉണ്ടാകാമെന്നതിനാലാണ് എന്റെ പേരില്‍തന്നെ അത് പ്രസിദ്ധീകരിച്ചതും……
    എന്തായാലും നിങ്ങളുടെയൊക്കെ വാദമുഖങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ! സന്തോഷം.

  27. ഇപ്പോഴാ Captain Haddock ന്റെ കമന്റ് ശ്രദ്ധയില്‍ പെട്ടത്,

    >>കഷ്ടം !!!ചമ്മട്ടിയടി അല്ല, അതിനെ support ചെയുന്ന വെറെ പൊസ്സ്റ്റുകളും, കമന്റ്സും കണ്ടിട്ട്<< ബ്ലോഗായ ബ്ലോഗ് മുഴുവന്‍ തപ്പിയിട്ടും കിട്ടിയില്ലല്ലോ :(,
    ആ പോസ്റ്റിന്റേയും കമന്റിന്റേയും ലിങ്കുകള്‍ ഒന്ന് തരാമോ? 🙂

  28. നന്നായി…എന്റെ കമന്റടി കണ്ടല്ലൊ…. 🙂

    “ബ്ലോഗായ ബ്ലോഗ് മുഴുവന്‍ തപ്പിയിട്ടും കിട്ടിയില്ലല്ലോ” – ചില കാരിയഗള്‍ അങ്ങനെ ആണ്, ചിലത് മറിച്ചും.

    എന്തായാലും, useless stuff അല്ലാത്തത് കൊണ്ട്, ലിങ്ക് ഒന്നും കുപ്പിയില്‍ ആവാഹിച്ചു വെച്ചിട്ടില്ല. (പോരെ ?:) )

    പിന്നെ, ലിങ്ക് കൊടുത്തു/വാങ്ങി ഈ കാരിയതില്‍ ഒരു സംവാദം തല്പരിയം ഇല്ല.

    ശിക്ഷ കൊണ്ട് ഉദെശിക്കുനത്, തെറ്റ് തിരുത്തി, നല്ല വഴി കാണിച്ചു കൊടുക്കാന്‍ അല്ലെ ? ഇനി മേലാല്‍ അങ്ങനെ ചെയ്നത് തെറ്റാണു എന്ന ബോധം ഉണ്ടാകി, ഭാവിയില്‍ അങനെ ചെയ്ന്നത് തടയണം. അതിനു പകരം 90 ചമ്മട്ടിയടിയ്ക്കും, രണ്ടു മാസത്തെ കഠിന തടവും വിധിക്കുനതു കൊണ്ട്, ഒരു കുട്ടിയെ തിരുതാൻ പറ്റുമൊ ? തടവ് കഴിന്ചു പുറത്തു വരുന്ന കുട്ടി, Anti-Social ആയി മാറാതിരുന്നാല്‍ മതിആയിരുന്നു.

    ഇത് സൗദിയില്‍ അല്ല, റോമില്‍ നടനാലും, നേപ്പാളില്‍ നടന്നാലും ശരി, ഒരു കിരാത നടപടി ആണ്.

  29. മാത്സ് ബ്ലോഗ് ടീം സോറി ഫോര്‍ ഓ.ടി:

    മിസ്റ്റര്‍ Captain Haddock, താങ്കള്‍ എന്തൊക്കെയോ തെറ്റായി ധരിച്ച് മുന്‍ ധാരണയും വെച്ച് അഭിപ്രായം പറയുന്നു.

    താങ്കളോട് സം‌വദിക്കണം എന്നാരാപറഞ്ഞത്? എന്തിനാ വെറുതെ എഴുതാപ്പുറം വായിക്കുന്നത്?

    താങ്കള്‍ക്ക് സൗകര്യമ്മുണ്ടെങ്കില്‍ ലിങ്കുകള്‍ തന്നാല്‍ മതി അതിനെന്തിനാ വെറുതെ അതുമിതും പറയുന്നത്? എന്നിട്ട് അവസാനം ഒരു ചിരിയും!

  30. ഹാ..ഹാ.ഹാ…

    “ആ പോസ്റ്റിന്റേയും കമന്റിന്റേയും ലിങ്കുകള്‍ ഒന്ന് തരാമോ? :)” ഇതിലെ ചിരി അത് പോലെ തിരിച്ചു ചിരിച്ചതാ.

    any ways, this is off the topic, ഇനി ഇല്ലാ

    over and out 🙂 🙂 🙂

  31. ഒരു അപരിഷ്ക്രിത സമൂഹത്തില്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട് ഇന്നും ഒരു മാറ്റത്തിനും തയ്യാറാവാതെ നിലനില്‍ക്കുന്ന കാടന്‍ നിയമങ്ങളുടെ മെറിറ്റ് ചര്‍ച്ച ചെയ്തിട്ട് എന്ത് ഫലം…
    വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം ലോകം മുഴുവന്‍ പരന്നിട്ടും ഒരു രാജ്യത്തിന്‍റെ നിയമത്താല്‍ ഒരു കുട്ടി ആക്രമിക്കപ്പെടുന്നു എന്നതാണു വിഷയം…
    അവള്‍ ഏറ്റുവാങ്ങുന്ന ഓരോ അടിയും നാം ഊറ്റം കൊള്ളുന്ന ആ വലിയ മത സംഹിതയുടെ മുഖത്താണു പതിക്കുന്നതെന്നു ഇതിനെ അനുകൂലിക്കുന്നവര്‍ ഓര്‍ത്താല്‍ നന്ന്…
    കുട്ടീ…ഒരു അദ്ധ്യാപകനെന്ന നിലയില്‍ നിന്‍റെ പ്രിന്‍സിപ്പലിന്‍റെ നടപടിയില്‍ ഞാന്‍ ലജ്ജയോടെ തലകുനിക്കുന്നു.

  32. CKLatheef says:

    പ്രിയ വി.കെ നിസാര്‍

    താങ്കളെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഞാന്‍ ഉദ്ദേശിച്ചത്. ഇതിന്റെ തൊട്ടുമുമ്പിലുള്ള കമന്റ് വായിച്ചില്ലെ ഇവിടെ വരുന്ന കമന്റുകള്‍ക്കെല്ലാം ഈ ഒരു ടോണ്‍ ഉണ്ടായിരിക്കും. കാരണം ഇവരെല്ലാം ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്്. ഒരേ സ്രോതസ്സില്‍ നിന്നാണ്. അതിനാല്‍ അപരിഷ്‌കൃതം ഗോത്രനിയമം എന്നിങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കും. എല്ലാവര്‍ക്കും പൊതുവായി യോജിക്കാവുന്ന മതേതരമായ വിഷയങ്ങള്‍ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യേണ്ട ബ്ലോഗില്‍ ഒരു മതത്തിനെതിരെ തങ്ങളുടെ മുന്‍ധാരണകളും വിദ്വേഷങ്ങളും ചീറ്റാന്‍ ഇത് ഇടനല്‍കും നല്‍കുന്നു എന്നത് കൊണ്ടാണ്. അധ്യാപക ബ്ലോഗില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്യുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു എന്നുണര്‍ത്തിയത്. എനിക്ക് പറയാനുള്ളത് ഇതിന് മുമ്പ് ലിങ്ക് നല്‍കിയ പോസ്റ്റില്‍ പറഞ്ഞ് പോയിട്ടുണ്ട്. ഇവിടെ ഒരു രാജ്യത്തിലെ നിയമമാണ് വില്ലന്‍. ശിക്ഷ കടുത്തതാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മുകളിന്‍ നല്‍കിയതുപോലുള്ള കമന്റുകള്‍ അത്തരകാരുടെ അജ്ഞതയും വിദ്വേഷവും മാത്രമേ പ്രകടമാക്കുന്നുള്ളൂ. ഇദ്ദേഹം ഒരധ്യാപകനാണത്രേ. ഒരധ്യാപകന്റെ ഭാഷയാണോ ഇത്. അദ്ദേഹം അപ്രകാരമാണെങ്കില്‍ ഇതിവിടെ ഇപ്രകാരം ചര്‍ചക്കെടുത്തത് നന്നായില്ല എന്ന് പറഞ്ഞ എനിക്കാണ് തെറ്റ് പറ്റിയത്.

  33. Habeeb Nazir says:

    ഒരു അദ്ധ്യാപകനല്ലായെന്ന മുഖവുരയോടെ സി.കെ ലത്തീഫ് മാഷോട്,

    ഈ പോസ്റ്റിലെ വിഷയങ്ങള്‍​ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെല്ലാം ഇസ്ലാമിനെതിരാണ് എന്ന മുന്‍വിധിയാണ് മാഷിന്റെ പ്രശ്നം. ഇവിടെ കമന്റ് ചെയ്യുന്നവരെല്ലാം ഇസ്ലാമിനെ മനസിലാക്കിയത് ഒരേ സ്രോതസില്‍ നിന്നാണെന്ന് കരുതുന്നത് മാഷിന്റെ ഒരു തെറ്റിദ്ധാരണയാണെന്നുള്ളത് വാസ്തവം.
    ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നത്തെ മതപരമായി കാണാന്‍ ശ്രമിച്ചത് മാഷിന്റെ വിഡ്ഢിത്തം.

    ഞാനൊരു വിശ്വാസിയാണ്. പടച്ചവനാണെന്റെ വഴികാട്ടിയെന്ന് ഉറച്ചു വിശ്വസിക്കുന്നവന്‍.

    മാഷ്​ടെ മതവും മതചിന്തകളും വിട്ട് ഒന്നു മനസ്സിരുത്തി ഈ പോസ്റ്റ് വായിക്കൂ. ഇവിടെ ഏത് മതത്തെയാണ് കുറ്റം പറഞ്ഞിട്ടുള്ളത്?

    ക്യമറയുള്ള ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിരോധനമുള്ള സ്ക്കൂളില്‍ ഫോണുമായി കുട്ടി ചെന്നത് ധിക്കാരം.
    കുട്ടിക്ക് ഫോണ്‍ കൊടുത്തു വിട്ട വീട്ടുകാര്‍ ചെയ്തത് സ്ക്കൂളിലെ നിയമത്തെ അധിക്ഷേപിക്കല്‍.
    ഒരു മൊബൈല്‍ ഫോണുമായി സ്ക്കൂളില്‍ വന്ന കുട്ടിക്കെതിരെ പ്രിന്‍സിപ്പാള്‍ റിപ്പോര്‍ട്ട് ചെയ്തത് അപലപനീയം
    എട്ടാം ക്ലാസുകാരി കുട്ടിക്കെതിരെ ഇങ്ങനെയൊരു ശിക്ഷവിധിച്ച കോടതി വിധി മനുഷ്യത്വരഹിതം

    ഈ അവസ്ഥ ലത്തീഫ് മാഷ്​ടെ കുട്ടിക്കാണെങ്കില്‍ ഈ നിയമത്തെ മത നിയമാക്കിക്കണ്ട് സഹിക്കാന്‍ തയ്യാറാണോ? പോസ്റ്റ് തയ്യാറാക്കിയ മാഷുമ്മാരെയും കമന്റ് പറഞ്ഞവരെ മുഴുവന്‍ മത നിഷേധികളുമാക്കിക്കാണാനുള്ള ഈ ശ്രമം അന്ധത ബാധിച്ചവന്റെ പരാക്രമങ്ങള്‍ മാത്രം.

    മാഷ്​ടെ കമന്റ് ഇസ്ലാമിനെ ബഹുജനമദ്ധ്യത്തില്‍ കളിയാക്കാന്‍ വഴിയൊരുക്കുന്നു. കുട്ടികളെ ശിക്ഷിക്കാന്‍ പരിശുദ്ധ ഖൂര്-ആനില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ? ആ നിലയ്ക്ക് ഇതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ എങ്ങനെ മതനിഷേധികളാകും? മുന്‍ കമന്റുകാരന്‍ ആ രാജ്യത്തെ അപരിഷ്കൃത നിയമങ്ങളെപ്പറ്റിയാണ്. ബഹുഭൂരിപക്ഷം ഇസ്ലാമികരാഷ്ട്രങ്ങളിലും ഇങ്ങനെയുള്ള നിയമങ്ങളില്ലല്ലോ.

    ഈദി അമീനെയും ബിന്‍ലാദനെയും എതിര്‍ക്കുന്നവര്‍ എങ്ങനെയാണ് ഇസ്ലാമിക വിരോധികളാകുക? ആളുടേയോ സമൂഹത്ിതന്റേയോ മതമാണ് പരിഗണിക്കുന്നതെങ്കില്‍ ഒബാമയെ വിമര്‍ശിക്കുന്നവരും ഇസ്ലാം വിരുദ്ധരാകുമല്ലോ.

  34. CKLatheef says:

    പ്രിയ ഹബീബ് നാസിര്‍,

    മുകളില്‍ വന്നുപോയ ഏതാനും കമന്റുകളും മറ്റുബ്ലോഗുകളില്‍ ഈ വിഷയം ചര്‍ചചെയ്തപ്പോള്‍ സംഭവിച്ച പലരുടെയും ആനാവശ്യമായ ആവേശവും മനസ്സിലുള്ളതു കൊണ്ടാണ് പുര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ വിട്ടുകൊടുത്തത് ഇവിടെ ശരിയായില്ല എന്ന അഭിപ്രായം പ്രകടിപ്പിച്ചത്. അതിന് വിരുദ്ധമായ അഭിപ്രായവും ഉണ്ടാവാം.
    മാത്രമല്ല നിസാര്‍ മാഷ് വളരെ പോസ്റ്റിവായി എടുത്ത് അതിന് മറുപടിയും നല്‍കി.

    ഇവിടെ പങ്കെടുത്തവരെയും ഇതില്‍ അഭിപ്രായം പറഞ്ഞവരെയും മൊത്തത്തിലല്ല ഉദ്ദേശിച്ചത് എന്ന് വ്യക്തമാണല്ലോ. മാത്രമല്ല ചിത്രകാരന്‍ പോലും അദ്ദേഹത്തിന്റെ ഏറ്റവും മാന്യമായ ശൈലിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഈ ഒരു ചര്‍ച്ചയില്‍ ഏഴാം നൂറ്റാണ്ടിലെ കാടത്തവും കിരാത നിയമങ്ങളും എങ്ങനെയാണ് ചര്‍ചയാവുന്നത്. അന്ന് ഇതുപോലെ സ്‌കൂളുണ്ടായിരുന്നോ മൊബീലുണ്ടായിരുന്നോ. എന്റെ മുകളിലുള്ള കമന്റിലും ഇത്തരം അമിതാവേശക്കാരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അത്തരക്കാരുടെ വിളയാട്ടമുള്ള ബൂലോഗത്ത് ഇത്തരം ചര്‍ചവെക്കുമ്പോള്‍ മേലിലെങ്കിലും ഇതിന്റെ ടീം ആവശ്യമായ ശ്രദ്ധ നല്‍കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കാരണം ഇത് ബഹുമാന്യരായ അദ്ധ്യാപകരുടെ ബ്ലോഗാണ്. താങ്കളുടെ അപ്രസക്തമായ മുഴുവന്‍ ചോദ്യങ്ങളെയും ഞാന്‍ അവഗണിക്കുന്നു. ഇതിലെ വായനക്കാരെ മാനിച്ചുകൊണ്ട്.

  35. പ്രിയ ലത്തീഫ്….
    എന്‍റെ തൊഴില്‍ സംസ്കാരത്തെത്തന്നെ ചോദ്യം ചെയ്യാവുന്ന വിധത്തില്‍ താങ്കളെ പ്രകോപിപ്പിച്ച വാക്കുകള്‍ ഏതൊക്കെയാണ്…. ഒരു പെണ്‍കുട്ടിയെ (അവള്‍ ചെയ്ത തെറ്റ് എത്ര വലുതാണെങ്കിലും) ഒരു സമൂഹത്തിന്‍റെ മുന്നില്‍ നിര്‍ത്തി ചാട്ടവാറിനടിക്കുന്നതിനെ (ഒരടിയാണെങ്കില്‍ പോലും) ‘കാടന്‍ നിയമം’ എന്നു ഞാന്‍ പ്രയോഗിച്ചത് എന്‍റെ സഹിഷ്ണുതയാണ്. അതിനേക്കള്‍ മോശം വാക്കുകള്‍ ഒരു ബ്ലോഗില്‍ വേണ്ട എന്നു മന:പൂര്‍വം കരുതിയിട്ടുമാണ്….. ലത്തീഫ് എന്നോട് പൊറുക്കുക…..
    പിന്നെ, പാലസ്തീനിലും അഫ്ഗാനിലും ഇറാക്കിലും ഗുജറാത്തിലും ‘മരിച്ചു ജീവിക്കുന്ന’ കുട്ടികള്‍ക്കു വേണ്ടി മാത്രം പ്രകടനവും പോസ്റ്ററും ചര്‍ച്ചയും കണ്ണീരും മതിയെന്നോ…. സൌദിയിലെ കുട്ടിയുടെ കാര്യം മാത്രം പടച്ചവന്‍ നോക്കിക്കോളുമെന്നോ…. ഇതൊക്കെ മാറ്റ്‌സ് ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ താങ്കള്‍ ഭയക്കുന്നതെന്തിനെ….
    ഗണിതം എല്ല മതങ്ങളേക്കാളും തത്വ സംഹിതകളേക്കാളും പാരമ്പര്യമുള്ളതു തന്നെയല്ലെ….

  36. CKLatheef says:

    ‘ഒരു അപരിഷ്ക്രിത സമൂഹത്തില്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട് ഇന്നും ഒരു മാറ്റത്തിനും തയ്യാറാവാതെ നിലനില്‍ക്കുന്ന കാടന്‍ നിയമങ്ങളുടെ മെറിറ്റ് ചര്‍ച്ച ചെയ്തിട്ട് എന്ത് ഫലം…’

    പ്രിയ ശബീര്‍ മാഷ്,

    താങ്കെളെഴുതിയ മേല്‍വരികള്‍ എത്രമിതമായി വ്യാഖ്യാനിച്ചാലും ചിലദുഃസൂചനകള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം കാണാന്‍ വലിയ പ്രയാസമില്ല. ഒരധ്യാപകനാകുമ്പോള്‍ ഇവിടെയുള്ള മതങ്ങളെക്കുറിച്ച് സാമാന്യധാരണയും സന്തുലിതമായ ഒരു സമീപനവുമൊക്കെ ആളുകള്‍ പ്രതീക്ഷിക്കും. അതിനെതിരായി അവര്‍ പെരുമാറുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതികരണം അല്‍പം തീക്ഷണമാകുന്നത് ഒരധ്യാപകനെന്ന നിലക്ക് അവര്‍ക്ക് നല്‍കുന്ന ആദരവിന്റെ വിലയായി കണ്ടാല്‍ മതി. അതിനെ പോസ്റ്റീവായി സ്വീകരിക്കാന്‍ കഴിയണം.

    പക്ഷെ ഇതുപോലും നിങ്ങള്‍ ബോധപൂര്‍വം സഹിഷ്ണുത കാണിച്ചതുകൊണ്ടാണ് അല്ലെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ വരുമായിരുന്നു എന്ന് പറയുമ്പോള്‍ വീണ്ടും പന്തികേട് അനുഭവപ്പെടുന്നു. നിങ്ങള്‍ കാടന്‍ നിയമങ്ങള്‍ എന്ന് വിളിച്ചത് ഇവിടെ സൂചിപ്പിക്കപ്പെട്ട കുട്ടിക്ക് നല്‍കാനിടയായ നിയമത്തെക്കുറിച്ചായിരുന്നെങ്കില്‍ ഞാനാരൂപത്തില്‍ പ്രതികരിക്കുമായിരുന്നില്ല. ഇസ്‌ലാമികമായി ഇവിടെ പറയപ്പെട്ട കുറ്റത്തിന് ഇത്രകടുത്ത് ശിക്ഷവിധിക്കാവതല്ല. അത് ഞാന്‍ ഇവിടെ പറഞ്ഞ് പോയിട്ടുണ്ട്.

    ചുരുക്കത്തില്‍ ഇവിടെ ഏത് വിഷയം ചര്‍ചചെയ്യണം എന്നത് ഇതിലെ ബ്ലോഗേര്‍സിന്റെ തീരുമാനമാണ്. ഇതില്‍ എന്ത് ചര്‍ചചെയ്താലും എനിക്ക് ഭയപ്പെടേണ്ടതായ ഒരു വിഷയവുമില്ല. ചിലസംഗതികള്‍ പുറത്ത് വരാന്‍ പ്രയോഗിക്കുന്ന ചില നമ്പറുകളാണ് താങ്കളുടെ തോഴിലിനെ പരാമര്‍ശിച്ചതൊക്കെ. വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

    സ്‌നേഹപൂര്‍വം

Leave a reply to സത്യാന്വേഷി Cancel reply