ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു…

SSLC MANAGEMENT INFORMATION SYSTEM
installation procedure (Linux)

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് ധാരാളം ഫോണ്‍കോളുകള്‍ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക് വരികയുണ്ടായി. തികച്ചും ലളിതമലയാളത്തില്‍ ഈ സോഫ്റ്റ്​വെയറിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്‍സ്റ്റലേഷനെക്കുറിച്ചും വിശദമായി പ്രതിപാദിക്കാന്‍ ശ്രമിക്കുകയാണിവിടെ. ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളോ തിരുത്തുകളോ ആവശ്യമെങ്കില്‍ കമന്റ് ചെയ്യുമല്ലോ. ഇനി വിഷയത്തിലേക്ക്… ഈ പോസ്റ്റിന് അനുബന്ധമായി എന്റര്‍ ചെയ്ത ഡാറ്റ ബാക്ക് അപ് എടുക്കുന്ന വിധത്തെപ്പറ്റി മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ മങ്കട കുറെ വിവരങ്ങള്‍ നമുക്കയച്ചു തന്നിട്ടുണ്ട്. അതു കൂടി ഉള്‍​പ്പെടുത്തിക്കൊണ്ട് ലേഖനം update ചെയ്തിട്ടുണ്ട്.


Step 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം.

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് mysql ല്‍ തുടങ്ങുന്ന ആ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type ‘help;’ or ‘\h’ for help. Type ‘\c’ to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

set PASSWORD FOR root@localhost=PASSWORD(‘root’);എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD(‘root’);
Query OK, 0 rows affected (0.00 sec)
mysql>
ഇതിന് മുന്‍പെങ്ങാന്‍ sslc എന്ന പേരില്‍ ഒരു Database Mysql ല്‍ ഉണ്ടെങ്കില്‍ Deleteചെയ്തേ പറ്റൂ

drop database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.
അതു കൊണ്ട് തന്നെ mysql പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് Abort ചെയ്യാം

ഇതിനായി കണ്‍ട്രോള്‍ C അമര്‍ത്തുക
output ആയി aborted എന്നു വന്നിട്ടുണ്ടാകും.

ഇനി Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.
അവിടെ mysql -u root -proot sslc<sslc_db.sql
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി Debain:~/Desktop/dist# എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin
എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക.
ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking…
Checksumming…
Extracting…

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue…..
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4

ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

Click here to download the installation Steps

മലപ്പുറത്തെ മാസ്റ്റര്‍ ട്രൈനര്‍ ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു……

SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയറിന് mysql-server-5.0 മാത്രം പോര, mysql-client-5.0 ഉം കൂടെ ഇന്‍സ്റ്റാള്‍ ചെയ്യണം. database copy ചെയ്യാന്‍ ഇവിടെ നല്കിയ command ല്‍ ഏത് database എന്ന് കാണിച്ചിട്ടില്ല. അതിന് താഴെ പറയുന്ന command ആണ് നല്കേണ്ടത്. mysql -u root -proot sslc

അത് പോലെ ഓരോ ദിവസവും എന്റര്‍ ചെയ്യുന്ന data യുടെ backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാവുന്നതാണ്. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്താല്‍ മതി. Ex:- day1 എന്ന ഫോള്‍ഡറിലേക്ക് backup എടുക്കണമെങ്കില്‍ Right Click on the Folder – open in terminal- command type ചെയ്യുക.

mysqldump -u root -proot sslc>day1.sql എന്റര്‍ അടിക്കുക.

Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ ബ്ലോഗില്‍ പറഞ്ഞ 3 ഉം 4 ഉം step ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ( Edusoft ലെ geogibra install ചെയ്യുമ്പോള്‍ sun java ഇന്‍സ്റ്റാള്‍ ആവും.)

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, സാങ്കേതികം, General, Linux Tips. Bookmark the permalink.

47 Responses to ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു…

  1. നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഇവിടെ കമന്റു ചെയ്യാം. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിനുള്ള സഹായം നല്‍കാന്‍ ഒരു ശ്രമമാണിവിടെ നടത്താനുദ്ദേശിക്കുന്നു. A list-മായി ബന്ധപ്പെട്ട ഏത് സംശയങ്ങളും ഇവിടെ Discuss ചെയ്യാം.

  2. റൂട്ടായി ലോഗിന്‍ ചെയ്യാന്‍ സാധാരണയായി പ്രത്യേക പെര്‍മ്മിഷന്‍ വേണമെന്ന കാര്യം പലരും ഇപ്പോഴാണ് മനസ്സിലാക്കുന്നത്!
    ലോഗിന്‍ വിന്റോയില്‍ Actions ല്‍ configure login manager എടുത്ത് റൂട്ട് പാസ്സ്​വേഡ് കൊടുത്ത് എന്റര്‍ ചെയ്താല്‍ സ്ക്രീന്‍ ഒന്ന് ഇരുളും. അതില്‍, Permissions എന്ന ടാബില്‍ Allow system administrator to login ടിക് ചെയ്തു കൊടുത്താല്‍ മതി.

  3. Anonymous says:

    ദാ, ‘പാവം എസ്.ഐ.ടി.സി’ പറഞ്ഞപോലെ ഒരു പ്രശ്നം!
    ഒരുപാട് കുട്ടികള്‍ക്ക് ഒരേ ഡേറ്റ് ഓപ് ബര്‍ത്ത്!!!!
    പരിഹാരമുണ്ടോ?

    കൈലാസ് നാഥ്‌
    ശിവപുരം

  4. Anonymous says:

    debian:~# mysql -u root mysql;
    ERROR 2002 (HY000): Can’t connect to local MySQL server through socket ‘/var/run/mysqld/mysqld.sock’ (2)
    debian:~#

    ഇത് 3.8.1 ലാണ്…
    thomas.

  5. Sreenadh says:

    @thomas

    restart mysql server using the following command

    /etc/init.d/mysql restart

  6. Anonymous says:

    debian:~# /etc/init.d/mysql restart
    Stopping MySQL database server: mysqld.
    /etc/init.d/mysql: ERROR: Using expire_logs_days without log_bin crashes the ser ver. See README.Debian.gz failed!
    debian:~#

    ഈ error message booting സമയത്തും കാണിക്കുന്നുണ്ട്.
    thomas

  7. Sreenadh says:

    @thomas

    # nano /etc/mysql/my.cnf

    press ctrl w for searching

    type log_bin then press enter

    you will reach this line

    #log_bin = /var/log/mysql/mysql-bin.log

    remove the “#” symbol from the beginning of that line. press ctrl X to exit nano. press “y” to say “yes”. press enter.

    finally restart mysql server
    /etc/init.d/mysql restart

  8. Sreenadh says:

    or comment the line

    expire_logs_days = 10

    in /etc/mysql/my.cnf

    by putting a # at the beginning of the line

  9. ജയദേവന്‍, എം.ടി says:

    SSLC A-List -മായിബന്ധപ്പെട്ട് maths blog-ല്‍ നല്കിയ installation ക്രമം “പാവം” SITC മാര്‍ക്ക് വളരെയധികം ഉപകാരപ്രദമാകും(ഈ Blog നോക്കുന്നവര്‍ക്ക്) “തിരക്കേറിട” MT മാര്‍ക്കം ഇത് ഒരു ഉപകാരമാണ്

  10. Anonymous says:

    debian:~# nano /etc/mysql/my.cnf
    debian:~# /etc/init.d/mysql restart
    Stopping MySQL database server: mysqlderror: Found option without preceding grou p in config file: /etc/mysql/my.cnf at line: 1
    Fatal error in defaults handling. Program aborted
    error: Found option without preceding group in config file: /etc/mysql/my.cnf at line: 1
    Fatal error in defaults handling. Program aborted
    .
    error: Found option without preceding group in config file: /etc/mysql/my.cnf at line: 1
    Fatal error in defaults handling. Program aborted
    /etc/init.d/mysql: ERROR: The partition with is too full! failed!
    thomas

  11. VIJAYAN N M says:

    DEAR JOHN/THOMAS/SATHIANEWSHI/GEETHA/LALITHA/AZEES/bhama /ANONIOMUS..SIRS AND MADAMS,for the last two days all are engaged in A list,answer paper valuation……..TAKE RELAX…add something to new generation….(not stick upon our own duties). @sathianeweshi, carry on ,not reading the others response, few people with u.@ to others.. answer my small querry:There are eight vertices in a cube.Fill in numbers 1 to 8 at 8 vertices so as to make the sum of each face is same,

    EARLY COMMENTING voice is not seen .y?

  12. Anonymous says:

    8 , 2 , 3 , 5
    1 , 7 , 6 , 4

    is this correct sir ?

    bhama

  13. Anonymous says:

    എ ലിസ്റ്റ്, യുവജനോത്സവം ഡാറ്റാഎന്റ്റി, പേപ്പര്‍ നോട്ടം………കമന്റാന്‍ സമയമില്ല….
    എങ്കിലും സാകൂതം ശ്രദ്ധിക്കുന്നുണ്ട്!

    ഗീത

  14. jamal says:

    Installed the sslc candidate details software, But when I tried to run the program nothing is displaying on the screen. I am not getting the data entry screen

  15. Anonymous says:

    1 4 5 8
    6 7 2 3
    thomas

  16. സര്‍,
    Desktop ലെ Dist എന്ന ഫോള്‍ഡറിനുള്ളിലെ SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Run ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്റോയില്‍ username : സ്ക്കൂള്‍ കോഡ് കൊടുക്കുക. എന്റര്‍ അടിച്ചാല്‍ Password കൊടുക്കണം. അതും സ്ക്കൂള്‍ കോഡ് തന്നെ.

    ഈ വിവരവും മുകളിലെ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ സാര്‍.
    സംശയങ്ങളുണ്ടെങ്കില്‍ വീണ്ടും കോണ്ടാക്ട് ചെയ്യുക

  17. good post.post more about linux

  18. Anonymous says:

    എങ്ഹനെയെണ്ട് എസ്.ഐ.ടി.സി മാരേ കലോത്സവ ഡാറ്റാ എന്‍ട്രി? ഉപജില്ല കഴിയുമ്പോഴെങ്ഗിലും ഡാറ്റാ എന്‍ട്രി തീരുമോ? ഒരു കുട്ടിയുടെ ഡാറ്റ എന്ഡര്‍ ചെയ്യാന്‍ 15 മിനിറ്റ് വേണം. അതില് 25 പ്രാവശ്യം ഡാറ്രാബോസ് എറര്‍. ഇങ്ങനെ പൊല്ലാപ്പാകുമെന്നറിയാമെന്നിരിക്കേ വല്ല ഓഫ് ലൈന്‍ പണിയും നടത്തിയാപ്പോരായിരുന്നോ? ഓരോരോ പുകിലുകളേയ്. എ ലിസ്റ്റ് പ്രിന്റ് എങ്ങനെയാവോ ആവോ

  19. Anonymous says:

    some steps good other than the MT’s instructions

  20. suboth thiruvaniyoor says:

    some steps good other than the MT’s instructions

  21. binu says:

    I cannot install Laser printer in Linux O/S. (LaserjetP1007)
    I hope I will get enough steps from this blog

    The comment on A list is very good

  22. ചിത്തിര ടീച്ചര്‍,
    ഏത് കമ്പനിയുടേതാണ് പ്രിന്‍റര്‍ എന്ന് കമന്റില്‍ സൂചിപ്പിച്ചിട്ടില്ല. എങ്കിലും HP യുടേതാണ് പ്രിന്റര്‍ എന്നു കരുതുന്നു.

    Desktop-Administration-Printing എന്ന ക്രമത്തില്‍ മെനു സെലക്ട് ചെയ്ത് അതിലെ New Printerല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Add ബട്ടണ്‍ വഴി Local printer സെലക്ട് ചെയ്ത് അതിലെ Manufaturer HP ആക്കിക്കൊടുത്ത് HP Laserjet P സീരിസ് ട്രൈ ചെയ്ത് നോക്കിയിരുന്നോ?

    HP Laserjet P1007 അക്കൂട്ടത്തില്‍ ഇല്ലാത്തതിനാല്‍ Trial & Error ആയി HP യുടെ Laserjet P സീരിസുകള്‍ ട്രൈ ചെയ്ത് നോക്കലാണ് ഒരു വഴി.

    എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ നമുക്ക് മറ്റു മാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കാം. റിസല്‍ട്ട് അറിയിക്കുക

  23. JOHN P A says:

    I dont know whether the time is fit for giving a mthematics problem or not
    Shall I give
    There must be a formula for the the aarea of a quadrialateral in terms of its diagonals a and b and angle between the diabonals.
    can you suggest it?

  24. JOHN P A says:

    Geetha teacher ,Did you get the software for paper valuation.I gave my last bundle yesterday

  25. bhama’s &thomas’s answer (1 to8) are right.
    night post:WRONG+
    WRONG
    —–
    RIGHT
    —–
    —–
    (GIVE DIFFERENT DIGITS)

  26. Anonymous says:

    24765 + 24765 = 49530

    bhama

  27. FLY+
    FOR
    YOUR
    —-
    LIFE
    —-
    —-

  28. Anonymous says:

    sreenadh sir.
    there was an error in my os because my 3.8.1 cd was corrupted.i started with new one .this time last error mentioned by me in the comments didn’t occured.but could not install JDK1.6.0_07. because no respose to ‘run’.tab.
    thomas

  29. Sreenadh says:

    @thomas sir

    right click the dist directory select open in terminal then run the command

    sh jdk-6u7-linux-i586.bin

    paste the output here.

    ശ്രീനാഥ്

  30. Sreenadh says:

    @ചിത്തിര ടീച്ചര്‍,

    HP Laserjet p1007 is fully supported in GNU/Linux. but requires a proprietary plugin.

    http://hplipopensource.com/hplip-web/models/laserjet/hp_laserjet_p1007.html

    Follow the instructions given here.
    http://hplipopensource.com/node/309

    ശ്രീനാഥ്

  31. Anonymous says:

    I have installed 3.8.1 in my laptop,installation was successful but there is no panel in root and the user,
    how can i restore the panel?

    Bhama

  32. Sreenadh says:

    @Bhama

    Open terminal ( for getting virtual terminal press ctrl alt f1)

    login as root

    run the command

    # apt-get install gnome-panel

    Insert the disk when needed.

    restart the gdm

    # /etc/init.d/gdm restart

    login using your username and password

  33. Anonymous says:

    thank you Sreenath sir

    the problem solved

    bhama

  34. kcphss says:

    Can we take the checklist print after ‘export’? I tried, but failed…please help….

  35. Anonymous says:

    Sir,
    The printout should be taken before exporting!
    After, thorough verification by taking printout, export and upload.
    There will be some delay in geberating printout as pdf.
    hope Ur problem will be over!

    Sudarshan

  36. Anonymous says:

    Thank u sudarshan sir
    for the valuable information.

    Betty Thomas

  37. gloworm says:

    Your blog has helped a lot the teachers engaged in the data entry work.
    Sincere thanks and heartfelt congratulations for maintaining the blog in this shape……to all team members as well as the wellwishers of the bolg

  38. Anonymous says:

    സ്കൂള്‍ sitc മാരുടെ ജോലി ഭാരത്തെ കുറിച്ച്‌ രണ്ടു വാക്ക്‌ പറയാതെ വയ്യ…

    ഏത്‌ അതിഥി വന്നാലും കോഴിക്ക്‌ കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയായി സ്കൂള്‍ sitc മാരുടെ കാര്യം. പ്രാക്റ്റിക്കല്‍ പരീക്ഷ നടത്തിപ്പ്‌, tpfp entry, ict scheme, hardware clinicലേയ്ക്ക്‌ രോഗികളെ കൊണ്ടു പോകല്‍, തിരിച്ചു കൊണ്ടു വരല്‍, A List preparation, Kalolsavam entry, ce mark entry, ഇതിനു പുറമെ ഇവയുടെ ഒക്കെ patch ഇടീല്‍, നെറ്റില്‍ വരുന്ന നൂറു നൂറു സ്കോളര്‍ഷിപ്‌ ഫോമുകള്‍ ഇറക്കുമതി ചെയ്ത്‌ data entry നടത്തി കയറ്റുമതി ചെയ്യല്‍, പ്രധാന G.O. കള്‍ സൈറ്റുകളില്‍ പരതി പ്രിന്റ്‌ എടുത്ത്‌ നല്‍കല്‍, പരീക്ഷയുടെ answer key കള്‍ ഇറക്കുമതി ചെയ്ത്‌ അധ്യാപകര്‍ക്ക്‌ വിതരണം ചെയ്യല്‍, “പാനല്‍ പോയി, സൗണ്ട്‌ ഇല്ലാ, enter root password to continue.., മലയാളം ശരിയാകുന്നില്ല, net connection കിട്ടുന്നില്ലാ…” തുടങ്ങിയ ലിനക്സിലെ പ്രശ്നങ്ങള്‍ പണ്ട്‌ എഴുതി വച്ച നോട്‌ നോക്കി സമയാസമയം ലാബിലെ കമ്പ്യൂട്ടറുകളില്‍ പരിഹരിക്കല്‍ … സമാധാനം എന്ന സംഗതി ഒരിക്കലും ഇല്ല..

    ഇതൊന്നും പോരാഞ്ഞിട്ട്‌, വര്‍ഷം 2000 രൂപ അനുവദിച്ച്‌ ഗവണ്‍മന്റ്‌ ഉത്തരവായിട്ടില്ലേ, ഇതൊക്കെ ചെയ്താലെന്നാ എന്ന് മറ്റുള്ളവരുടെ കുശുകുശുപ്പും നോട്ടവും സഹിക്കണം …

    ഇതെല്ലാം ഒരു വിധം ഒന്ന് ഒതുക്കി ചെല്ലുമ്പോള്‍, അങ്ങേരു portion തീര്‍ക്കാറില്ല എന്ന മാതാ പിതാ ഹെഡ്‌ മാഷ്‌ വക കുത്തു വാക്കുകള്‍ ചങ്കു പൊടിഞ്ഞാണെങ്കിലും കേട്ടില്ലെന്നു നടിച്ച്‌ special class കള്‍ എടുത്ത്‌ വലയുന്നതും ഈ പാവം sitc മാര്‍ തന്നെ…

    sitc മാര്‍ ചെയ്യുന്ന ഈ സേവനങ്ങള്‍ക്ക്‌ പകരമായി അവരുടെ ജോലി ഭാരം കുറയ്ക്കാനായി അവരുടെ പീര്യഡുകളുടെ എണ്ണം കുറയ്ക്കുക, അവരെ ക്ലാസ്‌ ചാര്‍ജില്‍ നിന്നും ഒഴിവാക്കുക…. തുടങ്ങി പലതും മുകളീന്ന് ഓര്‍ഡര്‍ ആയി ഇറങ്ങിയാല്‍ നന്നായിരുന്നു…

    പ്രതികരിക്കുക കൂട്ടുകാരേ..

    നിര്‍ദോഷിയായ ഒരു sitc

  39. Anonymous says:

    സര്‍ ,
    എസ്.എസ്. എല്‍ .സി എ ലിസ്റ്റില്‍ ജനന തീയതി ശരിയായപ്പോള്‍ എന്തൊരു സന്തോഷം
    നന്ദി
    ഗീതാ രാമകൃഷ്ണന്‍
    തൃശ്ശൂര്‍

  40. Anonymous says:

    after entering stdents data, can we take the database?
    for installing A LIST CD to another computer.

  41. Anonymous says:

    Dear Nizar Sir and Hari Sir,
    Thank you very much for your helps through OUR Maths Blog. We arre getting useful informations through this blog only.

    Snehapoorvam
    ORU PAVAM S.I.T.C.,
    Ernakulam.

  42. ashagopinath says:

    how can i install linux in my laptop?

  43. എ ലിസ്റ്റ് എന്‍ട്രി കഴിഞ്ഞു പ്രിന്റ്‌ എടുത്തപ്പോള്‍
    nationality : indian എന്നത് പകുതിയേ കിട്ടുന്നുള്ളൂ .
    മുഴുവനായും കിട്ടാന്‍ എന്തെങ്ങിലും വഴിയുണ്ടോ?
    സലിം മണ്ണാര്‍ക്കാട്

  44. copy and take print using windows

  45. thomas says:

    This comment has been removed by the author.

  46. ahmed says:

    hii friends ..!! can I know that how to sign up in maths blog spot..please help me with this…
    Saees

  47. ahmed says:

    ohh ….ohk..!! am signed in …:)
    thanqs any way..!!!<3

Leave a reply to Anonymous Cancel reply