Category Archives: ബ്ലോഗ് ന്യൂസ്

മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

കാത്തിരുന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുവിനീറായ ഈയെഴുത്ത് കൈകളിലെത്തി. എ ഫോര്‍ വലിപ്പത്തിലുള്ള ഇരുന്നൂറ്റി നാല്‍പതു പേജുകള്‍. അതും ഡി.സി.ബുക്സും മറ്റും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ മേന്മയോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള പേജുകളോട് കൂടിയത്. അന്‍പത് കളര്‍ പേജുകളുണ്ട്. ഇന്ന് മലയാളം ബ്ലോഗിങ്ങില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥ, കവിത, ലേഖനം, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ബ്ലോഗ് … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത, വാര്‍ത്തകള്‍ | 62 Comments

ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു.

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. … Continue reading

Posted in ബ്ലോഗ് ന്യൂസ്, സാങ്കേതികം | 22 Comments

ബ്ലോഗര്‍ രൂപം മാറുന്നു.

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത, വാര്‍ത്തകള്‍, സാങ്കേതികം | 21 Comments

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്

മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. … Continue reading

Posted in അനുഭവം, ഓര്‍മ്മ, ബ്ലോഗ് ന്യൂസ്, വാര്‍ത്തകള്‍ | 48 Comments

ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.

എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ, ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത | 49 Comments

ഗുരുകുലത്തിലെ ഉമേഷ്ജി

ആദരവ് ചോദിച്ചു വാങ്ങേണ്ടതല്ല, അത് തേടിവരുന്നവയാണ് എന്നുള്ള സിദ്ധാന്തത്തിന് തെളിവായി മാത്‍സ് ബ്ലോഗിന് ചൂണ്ടിക്കാണിക്കാനുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാണ് ഉമേഷ് ജി. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പല പസിലുകള്‍ക്കും വളരെ പെട്ടന്നു തന്നെ ഉത്തരം നല്‍കുന്നുവെന്നു മാത്രമല്ല പ്രശ്നനിര്‍ദ്ധാരണത്തില്‍ അധ്യാപകര്‍ അടക്കമുള്ള ഗണിതസ്നേഹികളെ അത്ഭുതപ്പെടുത്തുന്ന പാടവമാണ് അദ്ദേഹം‍ കാഴ്ചവെച്ചിരിക്കുന്നത്. 2009 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബ്ലോഗിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ … Continue reading

Posted in പലവക, ബ്ലോഗ് ന്യൂസ്, Puzzles | 119 Comments

300,000 Page Hits!

മൂന്നുലക്ഷത്തിന്റെ നിറവിലാണ് നമ്മള്‍ ഇപ്പോള്‍. ഇതോരു കൂട്ടായ്മയുടെ വിജയമാകുമ്പോള്‍ സംത്യപ്തിയേറെയാണ്. പുതിയ സന്ദര്‍ശകര്‍, പുതിയ അനുഭവങ്ങള്‍, പുതിയ പാഠങ്ങള്‍……..കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി നല്‍കാന്‍ കഴിഞ്ഞ ചോദ്യങ്ങളും,പഠന പ്രവര്‍ത്തനങ്ങളും, പിന്നെ അവയുടെ തുടര്‍ച്ചയായി കമന്റ് ബോക്സില്‍ നിറഞ്ഞ ചര്‍ച്ചകളും ഒത്തിരി പ്രയോജനകരമായിരുന്നെന്ന് നാം തിരിച്ചറിഞ്ഞു. മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്നവരും തെളിമയുള്ള ചിന്തകളുമായി നമുക്കൊപ്പം ചേര്‍ന്നപ്പോള്‍ അത് അംഗീകാരത്തിന്റെ അടയാളമായി. … Continue reading

Posted in ബ്ലോഗ് ന്യൂസ്, General, Lite Maths, surprise posts | 1 Comment