Category Archives: പുസ്തകം

കുന്ദലതയും കുട്ട്യോളം..!

അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ ‘അണ്ണാരക്കണ്ണന്മാര്‍’വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, … Continue reading

Posted in പുസ്തകം, മലയാളം, മികവ്, ലേഖനം, വാര്‍ത്ത, വിജ്ഞാനം | 14 Comments

തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍..!

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും യൂണീകോഡ് ഫോണ്ടും വിദ്യാലയങ്ങളില്‍ സര്‍വ്വസാധാരമമായതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കണ്ടുതുടങ്ങുന്നത് എത്രമാത്രം ശുഭോദര്‍ക്കമാണ്! മലയാളത്തിലെ അസംഖ്യം പുരാണ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ (പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികളും പകര്‍പ്പവകാശകാലാവധികഴിഞ്ഞ കൃതികളും) തിരക്കിലാണ് ‘തന്നാലായതുചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍.’ കുന്ദലതയും രാമചന്ദ്രവിലാസവുമെല്ലാം കുഞ്ഞുവിരലുകളിലൂടെ അനശ്വരമാക്കപ്പെടുന്ന ഈ മഹത്കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി@സ്കൂളിനേയും സുമനസ്സുകളായ അധ്യാപകരേയും എത്ര അഭിനന്ദിച്ചാലാണ് … Continue reading

Posted in പുസ്തകം, മലയാളം, മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, itschool | 46 Comments

ഐതിഹ്യമാല ഡിജിറ്റല്‍ രൂപത്തില്‍..!

നമ്മുടെ പുരാതന കേരളത്തിന്റെ ഐതിഹ്യങ്ങള്‍ പ്രതിപാദിക്കുന്ന ഐതിഹ്യമാലയെക്കുറിച്ച് മുമ്പൊരിക്കല്‍ രാമനുണ്ണിമാഷ് എഴുതിയ ഒരു പോസ്റ്റ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ..? കൂട്ടായ്മയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിക്കി സംരംഭത്തിലൂടെ ഇതിനൊരു ഡിജിറ്റല്‍ ഭാഷ്യം രചിച്ചിരിക്കുകയാണ് നിസ്വാര്‍ത്ഥരായ ഒരു കൂട്ടം സുമനസ്സുകള്‍..! മണ്‍മറഞ്ഞുപോകുന്ന നമ്മുടെ പുരാതന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് ശക്തിപകരാന്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രമാണ് സഹായകമാകുന്നതെന്ന് പറയേണ്ടതില്ലല്ലോ..!ഒരു കൂട്ടം മലയാള ഭാഷാപ്രേമികളുടെ … Continue reading

Posted in പുസ്തകം, മലയാളം, മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം | 14 Comments

ബെന്യാമിന്റെ ആടു ജീവിതം – (ഒരു ആസ്വാദനം)

കുട്ടികളുടെ സൃഷ്ടികള്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നത് പരീക്ഷ കഴിയട്ടെയെന്ന തീരുമാനമുണ്ടായിരുന്നതിനാലാണ്. പരീക്ഷ കഴിഞ്ഞു. ഇനി നിങ്ങളുടെ സൃഷ്ടികള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. ജി.എച്ച്.എസ്.എസ്.ഇരിങ്ങല്ലൂരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന റാഷിദ എം തയ്യാറാക്കിയ ഒരു പുസ്തക അവലോകനമാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. സ്ക്കൂളില്‍ നിന്നും എച്ച്.എം മെയില്‍ ചെയ്തു തന്നതാണ് ഈ സൃഷ്ടി. ബന്യാമിന്‍ എഴുതിയ കേരള സാഹിത്യ … Continue reading

Posted in പുസ്തകം, ലേഖനം, വിജ്ഞാനം | 20 Comments

‘ English Dossier ‘ ഫ്രം Lakshadweep

‘ഇതിന്റെ ഒരു ലിങ്ക് ബ്ലോഗില്‍ ചേര്‍ക്കാമോ ‘ എന്നു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാത്​സ് ബ്ലോഗിന്റെ ഇന്‍ബോക്സില്‍ വന്ന ഒരു മെയിലാണ് ഈ പോസ്റ്റിന് ആധാരം. ‘പല സഹായികളില്‍ ഒന്ന്’ എന്ന മുന്‍വിധിയായിരുന്നു അയച്ചു കിട്ടിയ ഇംഗ്ലീഷ് പരീക്ഷാ സഹായിയുടെ പി.ഡി.എഫ് കോപ്പി തുറക്കുമ്പോളും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ആ പി.ഡി.എഫ് വായിച്ച്, അതിനു പിന്നലെ … Continue reading

Posted in ഒരുക്കം, കുട്ടികള്‍ക്ക്, പുസ്തകം, മികവ്, ശാസ്ത്രം, SSLC Revision | 21 Comments

പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന ‘കണക്കിലെ കളികള്‍’ എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം! ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ … Continue reading

Posted in പുസ്തകം, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, General, Lite Maths, surprise posts | 29 Comments

രാമായണം കുട്ടികള്‍ക്ക് വേണ്ടി

ഇനി കര്‍ക്കടകമാസം. രാമായണമാസം. രാമായണ മാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തിയാണ്. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക്കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം (ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം). എന്നാല്‍ രാമായണമാകട്ടെ മുതിര്‍ന്നവര്‍ക്ക് … Continue reading

Posted in പുസ്തകം | 52 Comments