Category Archives: പലവക

അബൂബക്കര്‍ എന്ന ‘കുട്ടി മെക്കാനിക്ക്’

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ … Continue reading

Posted in പലവക, പ്രതികരണം, സംവാദം | 42 Comments

നവ അധ്യയനവര്‍ഷാശംസകള്‍

പ്രാര്‍ത്ഥനഅറിവായലിയണേ സകലം ഞങ്ങളില്‍അറിവേ ജീവനം.നിറവായ് ഈ പ്രപഞ്ച ഗണിതംചരിതം ശാസ്ത്ര സംസ്കാരം വ്യവഹാരാദിരൂപങ്ങള്‍ മെനയും ഭാഷകള്‍ മൂന്നുംഅറിവായലിയണേ സകലം ഞങ്ങളില്‍അറിവേ ജീവനം….മറയാതീഭൂമിനിത്യം നിറവായിത്തീരണേ കറയറ്റുള്ള രാഗം സകലപ്രാണി സംയുക്തംഅറിവായലിയണേ സകലം ഞങ്ങളില്‍അറിവേ ജീവനം…. അറിവായലിയണേ…. പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അവര്‍ക്ക് വഴിവെട്ടമേകാന്‍ തയ്യാറെടുക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും നമുക്ക് പരസ്പരം ആശംസകള്‍ നേരാം. അതിനു … Continue reading

Posted in പലവക | 29 Comments

ഗണിതാധ്യാപകര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉടന്‍….

വിവിധ വിദ്യാഭ്യാസ ജില്ലകളിലായി നടക്കുന്ന ട്രെയിനിംഗ് കോഴ്സുകളില്‍ നിന്നും ഗണിതശാസ്ത്ര അധ്യാപകര്‍ ആവശ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ജിയോജിബ്ര സോഫ്റ്റ്‍വെയര്‍ മാത്രമായുള്ള പാക്കേജ് ബ്ലോഗ് വഴി പബ്ളിഷ് ചെയ്യാമോ? ഒന്‍പതാം ക്ലാസിലെ ജിയോജിബ്ര അധിഷ്ഠിത ഗണിതപഠനപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുമോ? ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തെ ആസ്പദമാക്കി കുറച്ച് കൂടി ചോദ്യങ്ങള്‍ ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുമോ? ആദ്യ രണ്ടു … Continue reading

Posted in പലവക, Temporary post | 20 Comments

ഗുരുകുലത്തിലെ ഉമേഷ്ജി

ആദരവ് ചോദിച്ചു വാങ്ങേണ്ടതല്ല, അത് തേടിവരുന്നവയാണ് എന്നുള്ള സിദ്ധാന്തത്തിന് തെളിവായി മാത്‍സ് ബ്ലോഗിന് ചൂണ്ടിക്കാണിക്കാനുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാണ് ഉമേഷ് ജി. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പല പസിലുകള്‍ക്കും വളരെ പെട്ടന്നു തന്നെ ഉത്തരം നല്‍കുന്നുവെന്നു മാത്രമല്ല പ്രശ്നനിര്‍ദ്ധാരണത്തില്‍ അധ്യാപകര്‍ അടക്കമുള്ള ഗണിതസ്നേഹികളെ അത്ഭുതപ്പെടുത്തുന്ന പാടവമാണ് അദ്ദേഹം‍ കാഴ്ചവെച്ചിരിക്കുന്നത്. 2009 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബ്ലോഗിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ … Continue reading

Posted in പലവക, ബ്ലോഗ് ന്യൂസ്, Puzzles | 119 Comments

ചായ കുടിച്ച്, ഒപ്പുവെച്ച് പിരിയുന്നവര്‍..

“കുട്ടികളെ സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന ഗീര്‍വ്വാണപ്രസംഗങ്ങള്‍ കേട്ട് സ്വയം മോശക്കാരെന്നു ധരിച്ച് , മിണ്ടാതെ ഒരു ചായയും കുടിച്ച് കുറ്റബോധത്തോടെ മടങ്ങിപ്പോകാനുള്ളതാണോ പി.ടി.ഏ.ജനറല്‍ബോഡികള്‍? അതോ, രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ചെറിയതോതിലെങ്കിലും കെല്‍പ്പ് കൈവരണമോ, ഇത്തരം യോഗങ്ങളിലൂടെ?” ചോദിക്കുന്നത് നമ്മുടെ രാമനുണ്ണിമാഷ് . വെറുതേ ചോദിക്കുകമാത്രമല്ല അദ്ദേഹം. സ്വന്തം സ്കൂളിലെ അനുഭവത്തിലൂടെ, എങ്ങിനെ ഇത്തരം … Continue reading

Posted in പലവക, ശാസ്ത്രം, സംവാദം | 41 Comments

പരീക്ഷകളോ, പരീക്ഷണങ്ങളോ..?

“നമ്മുടെ പരീക്ഷകളും മറ്റും ശാസ്ത്രീയമാണോ?എല്ലാ കുട്ടികള്‍ക്കും (5ലക്ഷം!)ഒരേ സമയം. ഇന്നു മലയാളം, നാളെ ഇംഗ്ലീഷ്…അങ്ങനെ. കുട്ടിയെ വ്യക്തിയായല്ല, വ്യഷ്ടിയായാണ് പരിഗണന. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചാണ് പരീക്ഷിക്കപ്പെടുന്നത്. വയറുവേദനക്കാരിയേയും കയ്യൊടിഞ്ഞവനേയുമൊക്കെ ഒന്നിച്ചിരുത്തി പരീക്ഷിക്കും. പഠനവേഗത കൂടിയവരേയും കുറഞ്ഞവരേയും ഒന്നിച്ചു പരിഗണിക്കുന്നു. രോഗിയേയും ആരോഗ്യമുള്ളവനേയും ഒക്കെ ഒരുപോലെ കാണുന്നു. 10 മുതല്‍ 12 വരെ പരീക്ഷ. പരീക്ഷാസമയം കഴിഞ്ഞാല്‍ … Continue reading

Posted in പലവക, ശാസ്ത്രം, സംവാദം | 50 Comments

2010 ന് സ്വാഗതം

ലോകത്തെയാകെ ആനന്ദത്തിലാറാടിച്ചു കൊണ്ട് പുതുവര്‍ഷം വരവായി. പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ, നിറച്ചാര്‍ത്തുകളണിഞ്ഞ്… 2009 ലെ നഷ്ടങ്ങളെയും ദുഃഖങ്ങളെയുമെല്ലാം വിസ്മരിച്ച് പുതുവര്‍ഷത്തില്‍ നമുക്കായി കാത്തിരിക്കുന്ന സന്തോഷത്തെയും നന്മകളെയുമെല്ലാം കരഗതമാക്കാന്‍ 2010 നെ മനസു തുറന്ന് സ്വാഗതം ചെയ്യാം.ഏവര്‍ക്കും മാത്‌സ് ബ്ലോഗ് ടീമിന്‍‍റെ നവവത്സരാശംസകള്‍ .

Posted in പലവക | 21 Comments

മൂന്ന് സമഭുജത്രികോണങ്ങളും അവയ്ക്കുള്ളിലെ സമഭുജത്രികോണവും

വരാപ്പുഴയിലെ ജോണ്‍സാര്‍ നല്‍കിയ ഈ ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം നല്‍കുന്ന പലര്‍ക്കും ഉത്തരം നല്‍കാനായിട്ടില്ലെന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. തോമാസ് സാറും ചന്ദ്രശേഖരന്‍ എന്ന അധ്യാപകനുമാണ് (?) ഈ പ്രശ്നത്തിന് ഉത്തരം നല്‍കിയത്. പല അധ്യാപകരും ലിനക്സ് അധിഷ്ഠിത കിഗ്ഗിലും ഡോക്ടര്‍ ജിയോയിലുമെല്ലാം വരച്ചു നോക്കിയപ്പോള്‍ സംഗതി വാസ്തവമാണെന്ന് കണ്ടുവെന്നും പറഞ്ഞു. കിഗ്ഗില്‍ വരച്ചതിന്റെ ലിങ്ക് കമന്റില്‍ … Continue reading

Posted in പലവക, Maths Project | 17 Comments

ഈ നാട്ടില്‍ മുക്കാലികളില്ലേ..?

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ … Continue reading

Posted in പലവക, പ്രതികരണം, സംവാദം | 25 Comments

കൊത്താംകല്ലും ചൊട്ടയും പുള്ളും

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍. വിലപ്പെട്ട ഒരു കമന്റിലൂടെ മാഷ് … Continue reading

Posted in പലവക, ശാസ്ത്രം, General | 36 Comments