Category Archives: ചര്‍ച്ച

ഒമ്പതാംക്ലാസ് ഗണിത ‘പരീക്ഷണം?

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിലെ സിന്ധുടീച്ചര്‍, ഈയടുത്തകാലത്ത് നമുക്ക് ലഭിച്ച വിലപ്പെട്ട വരദാനമാണ്. അതങ്ങിനെയാണ്! മാത്​സ് ബ്ലോഗിന് എല്ലാ കാലത്തും ഇത്തരം നിസ്വാര്‍ത്ഥ പരിശ്രമശാലികളെ കൂട്ടിനു കിട്ടും.ഇന്നലെ ഫ്ലാഷായി സ്ക്രോള്‍ ചെയ്തതോര്‍ക്കുന്നുണ്ടോ,ഒമ്പതിലെ ഉത്തരസൂചിക എഴുതി സ്കാന്‍ ചെയ്തയക്കാന്‍? എന്നാല്‍ ഭംഗിയായി ടൈപ്പ് ചെയ്ത് തയ്യാറാക്കിയ ഉത്തരസൂചിക ടീച്ചറില്‍ നിന്നും മെയിലിലെത്തിയത് വെളുപ്പിന് 1.50 ന്! നമിക്കുന്നു.എങ്കില്‍ … Continue reading

Posted in ചര്‍ച്ച, മികവ്, വിജ്ഞാനം, ശാസ്ത്രം, Lite Maths, Maths IX | Leave a comment

ഒരു രക്ഷകര്‍ത്താവിന്റെ സങ്കടഹര്‍ജി Grievance Letter to Education Minister

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അവര്‍കള്‍ക്ക് സര്‍,2013 മാര്‍ച്ച് 11 മുതല്‍എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുകയാണ്. മുന്‍ കാലങ്ങളിലെ ആവര്‍ത്തനം എന്ന രീതിയില്‍ പരീക്ഷാ നിര്‍ദ്ദേശങ്ങളും ടൈംടേബിളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി – കുട്ടികള്‍ക്കുള്ള പരീക്ഷാ സമയത്തിലെ മാറ്റം [ഉച്ചക്ക് 1.30 മുതല്‍ 3.30/4.30 വരെ … Continue reading

Posted in ചര്‍ച്ച, പ്രതികരണം | Leave a comment

വിദ്യാഭ്യാസമന്ത്രി അറിയാന്‍….!

“ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?”ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ … Continue reading

Posted in ചര്‍ച്ച, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം, സ്കൂളുകള്‍ക്ക്, General | 51 Comments

സ്ക്കൂള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

സമൂഹത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന ഭാവി പൌരന്മാരെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളെ പര്യാപ്തമാക്കുന്ന സംവിധാനമാണല്ലോ ക്ലബ്ബുകള്‍. ഫലപ്രദമായി ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കുട്ടികള്‍ നേതൃപാടവമുള്ള കുട്ടികളായി മാറുമെന്ന കാര്യത്തില്‍ ഒട്ടും സംശയമുണ്ടാകില്ലല്ലോ. ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്ന പാലക്കാടു നിന്നും രാമനുണ്ണി മാഷാണ്. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ലേഖനം ആരംഭിക്കാം. ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ … Continue reading

Posted in ചര്‍ച്ച | 11 Comments

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

‘നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു … Continue reading

Posted in ചര്‍ച്ച, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം, General, Social Science | 88 Comments

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ

വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ … Continue reading

Posted in ചര്‍ച്ച | 38 Comments

പൂജ്യവും ജസ്റ്റീസ് കാട്ജുവും …

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a … Continue reading

Posted in ചര്‍ച്ച, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം | 18 Comments

അധ്യാപകദിനാശംസകള്‍.

ഇന്ന്‌ സെപ്‌റ്റംബര്‍ 5 അധ്യാപക ദിനം. ഇന്ന്‌ രാജ്യമുടനീളം അധ്യാപകദിനമായി ആചരിക്കുകയാണ്‌. മുന്‍രാഷ്‌ട്രപതി ഡോ.എസ്‌. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി കണ്ടെത്തിയത്‌ ഏറെ ഉചിതമാണ്‌. ദാര്‍ശനിക ചിന്തകനും തത്വശാസ്‌ത്രകാരനുമെല്ലാമായ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ പ്രഗത്ഭമതിയായ അധ്യാപകനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച്‌ ഉള്‍ക്കാഴ്‌ചയുണ്ടായിരുന്ന അദ്ദേഹം അധ്യാപകവൃത്തിയ്‌ക്ക്‌ മഹത്വവും ആത്മാവിഷ്‌കാരവും നല്‍കിയ വ്യക്തിയായിരുന്നു.ഈ അവസരത്തില്‍ എല്ലാ അധ്യാപകര്‍ക്കും മാത്​സ് ബ്ലോഗിന്റെ എല്ലാ … Continue reading

Posted in ചര്‍ച്ച, ലേഖനം | 16 Comments

ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.

ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്​സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള  ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ … Continue reading

Posted in ചര്‍ച്ച | 159 Comments