Category Archives: കുട്ടികള്‍ക്ക്

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13(Updated with FAQ)

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു. * ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി * ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ … Continue reading

Posted in കുട്ടികള്‍ക്ക്, ലേഖനം, വാര്‍ത്ത, വിജ്ഞാനം, സ്കൂളുകള്‍ക്ക് | 96 Comments

ഗണിതം – ക്ലാസ് 9

പാലക്കാട് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ സജീവമായിരിക്കുന്നു. കണ്ണന്‍ സാറും ഹിതയും ആതിരയുമെല്ലാം പിണക്കങ്ങള്‍ക്ക് അവധി കൊടുത്ത് തിരിച്ചെത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംപാദ ചോദ്യപേപ്പറുകളും ഉത്തരസൂചികകളുമായി അവര്‍ ബ്ലോഗില്‍ നിറഞ്ഞുനിന്നത് കണ്ടല്ലോ..?ഈ പോസ്റ്റിലൂടെ, കണ്ണന്‍സാര്‍ ലക്ഷ്യമിടുന്നത് ഒമ്പതാംക്ലാസ് ഗണിത പേപ്പറിന്റെ അവലോകനമാണ്. ഉത്തരസൂചിക നേരത്തേ കണ്ടുകാണുമല്ലോ..?പൊതുവെ നിലവാരം പുലര്‍ത്തിയ ഒരു പരീക്ഷ ആയിരുന്നു ഒമ്പതാം ക്ലാസിലെ രണ്ടാം … Continue reading

Posted in കുട്ടികള്‍ക്ക്, മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, Maths Exams, Maths IX | 25 Comments

Applied Construction എന്തല്ല..?

ഗണിതശാസ്ത്രമേളയിലെ ഒരു മല്‍സര ഇനമാണ്  അപ്ലയ്ഡ് കണ്‍ട്രക്ഷന്‍ .എഞ്ചിനിയറിങ്ങ് ഡ്രോയിംഗിനായി ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും ഇതിനായി ഉപയോഗിക്കാം. ഒന്നോ അതിലധികമോ ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന ജ്യാമിതീയനിര്‍മ്മിതികളാണ് ഇവ. മല്‍സരത്തെക്കുറിച്ചുപറഞ്ഞാല്‍‌ പരമാവധി മൂന്ന് ചാര്‍ട്ട് പേപ്പറിലായി തുടര്‍ച്ചയും വളര്‍ച്ചയും വ്യക്തമാകത്തക്കവിധം തയ്യാറാക്കുന്ന നിര്‍മ്മിതികള്‍ . ആശയവും നിര്‍മ്മിതിയും ഒരു ചാര്‍ട്ടില്‍ പൂര്‍ണ്ണമായില്ലെങ്കില്‍ രണ്ടാമത്തെതും മൂന്നാമത്തേതുമായി ചാര്‍ട്ടുകള്‍ … Continue reading

Posted in കുട്ടികള്‍ക്ക്, മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, Lite Maths, Maths Magic, Maths Project, STD X Maths New | 26 Comments

കാര്‍ട്ടൂണ്‍, അനിമേഷന്‍ സിനിമാമത്സരം ഒക്ടോബര്‍ 30 വരെ..!

‘ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം’ എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ … Continue reading

Posted in കുട്ടികള്‍ക്ക്, മികവ്, സ്കൂളുകള്‍ക്ക്, Temporary post | 16 Comments

മുപ്പത്തിയഞ്ച് പുലികളും ഒരു ആടും..!

ഖത്തറില്‍ നിന്നും അസീസ് മാഷ് ഇപ്പോള്‍ നമ്മുടെ ബ്ലോഗിലേക്ക് തിരിഞ്ഞുനോക്കുന്നില്ല! അരീക്കുളത്തെ വിജയന്‍മാഷിനും ശക്തമായ പ്രതിഷേധമുണ്ട്. കാരണമെന്തെന്നല്ലേ…പഴയതുപോലെ നല്ല പസിലുകള്‍ ഇടക്കെവിടെയോ മുടങ്ങിപ്പോയിരുന്നു. എന്തുരസമായിരുന്നു..! അസീസ് മാഷും വിജയന്‍മാഷും ഹിതയും ഉമേഷും റസിമാനുമെല്ലാം കൂടി നമ്മുടെ ബ്ലോഗ് എത്രമാത്രമാണ് സമ്പുഷ്ടമാക്കിയിരുന്നത്? മന:പൂര്‍വ്വമായിരുന്നില്ല. പൊതുവിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുള്ള മേഖലകളില്‍ സ്വാഭാവികമായും കൂടുതല്‍ … Continue reading

Posted in കുട്ടികള്‍ക്ക്, ശാസ്ത്രം, Puzzles | 119 Comments

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!

“ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..”. ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, … Continue reading

Posted in അനുഭവങ്ങള്‍, കുട്ടികള്‍ക്ക്, വാര്‍ത്തകള്‍, ശാസ്ത്രം, IT, Ubuntu | 19 Comments

എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം

പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പ​​ഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ … Continue reading

Posted in ഒരുക്കം, കുട്ടികള്‍ക്ക്, ശാസ്ത്രം, SSLC Revision | 36 Comments