Category Archives: ഒരുക്കം

SSLC maths ourkkam 2013 answersഐകമത്യം മഹാബലം

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് … Continue reading

Posted in ഒരുക്കം, മാത്​സ് ബ്ലോഗ് ഒരുക്കം, STD X Maths New | Leave a comment

ഒരുക്കം 2013 SSLC ORUKKAM

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു … Continue reading

Posted in ഒരുക്കം, വിജ്ഞാനം, SSLC Revision, STD X Maths New | 50 Comments

വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, … Continue reading

Posted in ഒരുക്കം, മികവ്, വിജ്ഞാനം, ശാസ്ത്രം, Biology, itschool, Maths X, physics, SSLC New | 59 Comments

എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം

പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പ​​ഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ … Continue reading

Posted in ഒരുക്കം, കുട്ടികള്‍ക്ക്, ശാസ്ത്രം, SSLC Revision | 36 Comments

‘ English Dossier ‘ ഫ്രം Lakshadweep

‘ഇതിന്റെ ഒരു ലിങ്ക് ബ്ലോഗില്‍ ചേര്‍ക്കാമോ ‘ എന്നു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാത്​സ് ബ്ലോഗിന്റെ ഇന്‍ബോക്സില്‍ വന്ന ഒരു മെയിലാണ് ഈ പോസ്റ്റിന് ആധാരം. ‘പല സഹായികളില്‍ ഒന്ന്’ എന്ന മുന്‍വിധിയായിരുന്നു അയച്ചു കിട്ടിയ ഇംഗ്ലീഷ് പരീക്ഷാ സഹായിയുടെ പി.ഡി.എഫ് കോപ്പി തുറക്കുമ്പോളും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ആ പി.ഡി.എഫ് വായിച്ച്, അതിനു പിന്നലെ … Continue reading

Posted in ഒരുക്കം, കുട്ടികള്‍ക്ക്, പുസ്തകം, മികവ്, ശാസ്ത്രം, SSLC Revision | 21 Comments

ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം

ഒഴിവാക്കിയ പാഠഭാഗങ്ങള്‍2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി … Continue reading

Posted in ഒരുക്കം, SSLC Revision | 63 Comments