Category Archives: അനുഭവം

അജ്മലും അവന്റെയൊരു ഡെല്ലും..!

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ ‘ഡെല്‍ ഇന്‍സ്പിരോണ്‍’ ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ ‘വിന്റോസ് 7’ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ … Continue reading

Posted in അനുഭവം, ശാസ്ത്രം, സാങ്കേതികം, Linux Tips, Software installation, Ubuntu | 37 Comments

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്

മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. … Continue reading

Posted in അനുഭവം, ഓര്‍മ്മ, ബ്ലോഗ് ന്യൂസ്, വാര്‍ത്തകള്‍ | 48 Comments

ഉച്ചക്കഞ്ഞിയില്‍ മണ്ണുവീഴ്ത്താതെ..!

ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് … Continue reading

Posted in അനുഭവം, പ്രതികരണം, സംവാദം | 55 Comments

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം. “കോഴിക്കോട് ഒരു സ്കൂളില്‍ … Continue reading

Posted in അനുഭവം, പ്രതികരണം, സംവാദം | 30 Comments