ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ ഒരുമിച്ച് ലഭ്യമാക്കുകയായിരുന്നു ആ പോസ്റ്റിലൂടെ ചെയ്തത്. ഇന്നു പ്രസിദ്ധീകരിക്കുന്നതും ഒരു ഇംഗ്ലീഷ് പോസ്റ്റാണ്. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. ഈ വിഭാഗത്തില്‍ വരാന്‍ സാധ്യതയുള്ള , എസ്.സി.ഇ.ആര്.ടി പ്രസിദ്ധീകരിച്ച ചോദ്യബാങ്കിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തയാറാക്കി അയച്ചിരിക്കുന്നത് എസ്.ആര്.ജി അംഗം കൂടിയായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മുണ്ട്യാപ്പള്ളി സി എം എസ് ഹൈസ്കൂളിലെ ജോണ്സന് സാറാണ്.താഴെയുള്ള ലിങ്കില്‍ നിന്നും അതിന്റെ ഒ.ഡി.പി ഫോര്‍മാറ്റും പിഡിഎഫും ഡൗണ്‍ലോഡ് ചെയ്ത്ടുക്കാം. ഇതോടൊപ്പം Finishing Touch എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പുറത്തിറക്കിയ പഠനസഹായിയും നല്കിയിരിക്കുന്നു.
Click here for the odp file of comprehension questions of English
Click here for the pdf of comprehension questions of English
Click here for the odp of solved questions of Std X Poems
Click here for the pdf of solved questions of Std X Poems
Click here for the print layout copy of comprehension questions
Study Materials on various discourses
Finishing Touch A material Prepared by State Institute for English, Thrissur