ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷാവസാനം ഇന്‍കംടാക്സ് ഒറ്റയടിക്ക് നല്‍കാതെ ഓരോ മാസവും ടി.ഡി.എസ് ഗഡുക്കളായി ഇതു നല്‍കുന്നതിനെക്കുറിച്ച് മാത്‌സ് ബ്ലോഗിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ഈ ഫോം പൂരിപ്പിച്ചു കൊണ്ട് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ എത്തുകയാണെങ്കില്‍ അഞ്ചു മിനിറ്റിനകം സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2012 ഏപ്രില്‍ 1 നും 2013 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2012 മാര്‍ച്ച് മാസം മുതല്‍ 2013 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.

ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഈ ഫോം എല്ലാവരോടും പൂരിപ്പിച്ചു കൊണ്ടു വരാന്‍ പറയുകയാണെങ്കില്‍ അഞ്ചു മിനിറ്റു കൊണ്ട് എളുപ്പം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാം.


Click here for download the Easy Tax-2013

(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)

About hariekd

It is a movement from kerala High school teachers.
This entry was posted in service doubt, software. Bookmark the permalink.

76 Responses to ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

 1. ജനുവരിയില്‍ പണിമുടക്കം കാരണം 6 ദിവസത്തെ ശമ്പളം കുറവുചെയ്യേണ്ടതില്ലേ.എങ്ങിനെയാണിത് കാണേണ്ടത്..(BASIC PAY, DA, HRA)

 2. sakkirek says:

  ജനുവരിയില്‍ നിങ്ങള്‍ വാങ്ങിയ ശമ്പളം എത്രയാണോ അത് ചേര്‍ത്താല്‍ മതിയാകും എന്ന് തോനുന്നു.

 3. പ്രിയ Gireesh,
  ജനുവരിയില്‍ താങ്കളുടെ ശമ്പള ബില്‍ നോക്കുക, അതില്‍ BASIC PAY, DA, HRA എന്നിവ എഴുതിയിരിക്കുന്നത് എത്രയാണെന്നു നോക്കി ആ സംഖ്യ സോഫ്റ്റ്‌ വെയറില്‍ ചേര്‍ക്കുക

  ബാബു വ്ടുക്കുംചേരി

 4. Sakkir sir,

  താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. വളരെ നന്ദി
  താങ്കളും മാത്സ് ബ്ലോഗുമായുള്ള ഉറ്റ ബന്ധത്തെപ്പറ്റി ഹരിസാര്‍ പറഞ്ഞു. ഇനിയും പ്രതികരിക്കുമല്ലോ.
  സസ്നേഹം,

  ബാബു വ്ടുക്കുംചേരി

 5. 2013 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ , ശമ്പളവരുമാനം മാത്രം വരുമാനമായിട്ടുള്ളവരുടെ വരുമാന നികുതി സംബന്ധമായ കാര്യങളില്‍ പൊതുവെ കാണാറുള്ള സംശയങള്‍ക്ക് ഉത്തരം ചുവടെ നല്‍കുന്നു.

  സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ , നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി (Taxable Income or Total Income ) 2ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
  Life insurance Premium, PF ,GI, SLI എന്നിവ ഉള്‍പ്പെടുന്ന നിക്ഷേപങള്‍ക്കും മറ്റും മുന്‍ കാലങളില്‍ ലഭ്യമായിരുന്ന കിഴിവ് മാറ്റമില്ലാതെ പരമാവധി 1 ലക്ഷം രൂപയായി തന്നെ തുടരുന്നു.
  മുകളില്‍ പറഞ്ഞ 1 ലക്ഷം രൂപക്ക് മുകളില്‍ (പരമാവധി 20000 രൂപ വരെ) കൂടുതലായി ലഭിച്ചിരുന്ന കിഴിവായ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടുകളിലെ നിക്ഷേപങള്‍ക്കു ലഭിച്ചിരുന്ന കിഴിവ് (80CCF) നടപ്പു വര്‍ഷത്തില്‍ ലഭ്യമല്ല.
  അതിനു പകരം ഈ വര്‍ഷത്തില്‍ രാജീവ് ഗാന്ധി ഈക്ക്വിറ്റി സേവിങ് സ്കീം (RGESS)എന്ന പേരില്‍ ഒരു പുതിയ നിക്ഷേപ പദ്ധതിയാണു നിലവിലുള്ളത്. ഇതു പ്രകാരം ഒരു വ്യക്തിക്ക് സ്കീമില്‍ പ്പെടുന്ന ഷെയറുകളിലും മറ്റും നിബന്ധനകളനുസരിച്ച് നിക്ഷേപിക്കുന്ന പക്ഷം ക്രമനമ്പര്‍ 2ല്‍ പറയുന്ന 1 ലക്ഷം രൂപക്കു പുറമേ കൂടുതലായി പരമാവധി 50000 രൂപ വരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍ നിന്നു കിഴിവ് അനുഭവിക്കാവുന്നതാണ്. (നികുതി സ്ലാബ് 10% ത്തില്‍ നിന്ന് 20% ല്‍ നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിക്കുന്നത് കാണാം)
  GPAI (Group Personal Accident insurance) എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 200 രൂപക്ക് ഒരിടത്തും പ്രത്യേക കിഴിവ് അനുവദിക്കുന്നതായി കാണുന്നില്ല.
  ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10E സമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Relief നേടിയെടുക്കാമെന്ന് മോഹിക്കരുത്. കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായി ബന്ധപ്പെട്ട വര്‍ഷങള്‍ ) തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. (എന്നാല്‍ അരിയര്‍ മൂലം ടാക്സ് സ്ലാബ് അടിസ്ഥാന സ്ലാബായ 10% ല്‍ നിന്നും ഉയര്‍ന്ന് 20% ലെക്കു കയറിയിട്ടുണ്ടെങ്കില്‍ മുന്‍ വര്‍ഷങളില്‍ തുടര്‍ച്ചയായി നികുതി അടച്ചു പോരുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും. )
  തൊഴില്‍ ദാദാവ് മുഖേന Consolidated Cheque ആയി നല്‍കുന്ന Prime Minister's Relief Fund/ Earth Quake Fund etc. എന്നിവയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന ഇളവിന്റെ (80 G) സമീപനരീതിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനക്കു (80GGC) സ്വീകരിക്കേണ്ടത്. (വിശദീകരണം പുറകേ)

  സ്ഥാപന മേധാവി അനുവദിക്കാന്‍ പാടില്ലാത്ത ഇളവുകള്‍

  ഇങ്കൊം ടാക്സ് നിയമപ്രകാരം അനുവദനീയമായതും എന്നാല്‍ DDO ക്ക് അനുവദിക്കാന്‍ അവകാശമില്ലാത്തതു മായ ചില അടവുകള്‍ ചുവടെ കാണിക്കുന്നു:-

  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവന (80GGC)
  ഗുരുതരമായ പ്രത്യേക രോഗങളുള്ളവര്‍ക്കോ ആശ്രിതര്‍ ഉള്ളവര്‍ക്കോ ലഭിക്കുന്ന ഇളവ് (80DDB) [എന്നാല്‍ 80DD പ്രകാരമുള്ള ഇളവിനു ഇത് ബാധകമല്ല.]
  മെഡിക്ലെയിം നിക്ഷേപങള്‍ക്ക് പണമായി നല്‍കിയ അടവ് (ചെക്ക്/ DD എന്നീ രീതിയില്‍ നല്‍കിയതിനു നിരോധനമില്ല)

  മേല്‍ പറഞ്ഞ അടവുകള്‍ നടത്തിയിട്ടുള്ളവര്‍ , അത്തരം ചിലവ് നടത്തിയിട്ടില്ല എന്ന രീതിയില്‍ വരുമാനത്തില്‍ നിന്ന് ആ അടവുകള്‍ കുറക്കാതെ കൂടുതല്‍ ടാക്സ് അടക്കേണ്ടതും അതിനു ശേഷം ജൂലായ് ആഗസ്റ്റ് മാസങളില്‍ ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനു റിട്ടേണ്‍ സമര്‍പ്പിച്ച് ആ ഇളവുകള്‍ റീഫണ്ട് ആയി വാങേണ്ടതുമുണ്ട്.
  ബാബു വടുക്കുംചേരി

 6. Muhammad A P says:

  വളരെ നന്നായിരിക്കുന്നു. സോഫ്റ്റ്‌വെയർ മാത്രമല്ല; ബാബു സാറിന്റെ സംക്ഷിപ്ത വിവരണങ്ങളും ഏവർക്കും ഉപകാരപ്രദമാണെന്നതിൽ സംശയമില്ല.
  8 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർക്ക് മുൻ‌വർഷത്തെ അപേക്ഷിച്ച് ഈ വർഷം ടാക്സ് കുറവാണെന്ന് കൂടി പറയാമെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം 8 ലക്ഷത്തിന് മുകളിൽ ടാക്സ് 30% ആയിരുന്നു. എന്നാൽ ഈ വർഷം 10 ലക്ഷത്തിന് മുകളിലാണ് 30% ടാക്സ്. ശരിയല്ലെ?

 7. മുഹമ്മദ് സര്‍,
  വളരെ ശരിയാണ്. താഴ്ന്ന വരുമാനക്കാരുടെ ടാക്സ് സ്ല്ലാബില്‍ കാര്യമായ മാറ്റങളില്ലെങ്കിലും മുഹമ്മദ് സര്‍, പറഞ്ഞതുപോലെ 30% നികുതി സ്ലാബ് 10 ലകഷത്തിനു മുകളില്‍ ആയവര്‍ക്കു മാത്രം നല്‍കിയാല്‍ മതിയാകും. സാറിനെ പോലെ ഉയര്‍ന്ന വരുമാന തട്ടില്‍ വരുന്ന കോളേജ് സീനിയര്‍ അദ്ധ്യാപകര്‍ക്കും മറ്റും ഇത് ആഹ്ലാദം നല്‍കും.
  പ്രതികരണത്തിനു വളരെ നന്ദി സര്‍,
  ബാബു വടുക്കുംചേരി.
  സോഫ്റ്റ് വെയറില്‍ ടാക്സ് സ്ലാബ്/നിരക്കുകള്‍ “താങ്കളുടെ നികുതി കണക്കാക്കിയതെങിനെ” എന്ന പേജില്‍ നല്‍കിയിട്ടുണ്ട്.

 8. USEFULL REALLY HI TECK.IS THERE ANY FORM FOR 80DDB CONCESSION AND HOW TO CLAIM THE EXPENSES UNDER MAJOR DISEACES?

 9. u/s 89 u പ്രകാരമുള്ള കിഴിവ് disabiity 40% ല്‍ കൂടുതലുള്ളവര്‍ക്ക് 50000/= Or 75000/= സംശയമാണേ

 10. Muhammad A P says:

  ബാബു സർ
  ;
  എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാനൊരു ഓഫിസ് ക്ലർക്കാണ്; എന്റെ കോളെജിലെ സീനിയർ യു.ജി.സി അദ്ധ്യാപകർ ഉയർന്ന ടാക്സ് സ്ലാബിൽ വരുന്നു എന്നതാണ് ശരി.

 11. babu. says:

  Dear cheruvadi sir,
  For your convenience Iam attaching below the clauses relating to 80DDB section:-
  “DDO must ensure that the employee furnishes a certificate in Form 10-I from a neurologist, an oncologist, a urologist, nephrologist, a
  haematologist, an immunologist or such other specialist, as mentioned in proviso rule 11(2) of the Rules.
  For the purpose of this section in the case of an employee “dependant” means individual, the spouse, children, parents, brothers and sisters of
  the individual or any of them,”
  BABU VADUKKUMCHERY

 12. babu. says:

  Dear Sathyasheelan sir,
  80U മായി ബന്ധപ്പെട്ട താങ്കളുടെ സംശയങള്‍ക്ക് 2012-13 സാമ്പത്തീക വര്‍ഷത്തിലെ സര്‍ക്കുലറിന്റെ വരികള്‍ കോപ്പി ചെയ്ത് അയക്കുന്നു.
  Under section 80U, in computing the total income of an individual, being a resident, who, at any time during the previous year, is certified by
  the medical authority to be a person with disability, there shall be allowed a deduction of a sum of fifty thousand rupees. However, where such
  individual is a person with severe disability, a higher deduction of one lakh rupees shall be allowable.

  താങ്കള്‍ക്കു നന്ദി.
  ബബു വടുക്കുംചേരി

 13. babu. says:

  മുഹമ്മദ് സര്‍,
  ധാരണ ഏതായാലും സ്പാര്‍ക്ക് സംബന്ധമായ അറിവിന്റെ കാര്യങളിലും വസ്തുതകള്‍ അവതരിപ്പിക്കുന്ന രീതിയിലും മറ്റും താങള്‍ UGC SCALE നും എത്രയോ ഉയരത്തിലാണെന്നതാണു വാസ്തവം.
  അറിവിന്റെ അളവിനനുസരിച്ചു knowledge Tax പിടിക്കുന്ന രീതി നാട്ടില്‍ നിലവിലില്ലാത്തത് സാറിനേപോലുള്ളവരുടെ ഭാഗ്യം.
  babu vadukkumchery

 14. Muhammad A P says:

  സത്യശീലൻ സാറിന്റെ “disability” ശതമാനത്തിന്റെ സംശയം തീരാൻ ഇത് കൂടി വേണ്ടി വരുമെന്ന് തോന്നുന്നു.

  “”person with severe disability” means—
  ( i) a person with eighty per cent or more of one or more disabilities, as referred to in
  sub-section (4) of section 56 of the Persons with Disabilities (Equal Opportunities,
  Protection of Rights and Full Participation) Act, 1995 (1 of 1996); or
  (ii) a person with severe disability referred to in clause (o) of section 2 of the National
  Trust for Welfare of Persons with Autism, Cerebral Palsy, Mental Retardation and
  Multiple Disabilities Act, 1999 (44 of 1999);“

 15. DEAR BABU SIR CAN U GIVE A SPECIMEN FORM OF FORM 10 I FOR 80DDB?

 16. Muhammad A P says:

  സർ;

  ഏതാനും കോളെജ് അദ്ധ്യാപകർ നൽകിയ ഹർജിയിൻ മേൽ, ഡി.എ കുടിശ്ശിക മുതലായ ശംബളയിനത്തിൽ വരുന്ന കുടിശ്ശിക മുഴുവനും പി.എഫ് ൽ അടച്ച ശേഷം ഈ തുകക്ക് ബാധകമായ നികുതി പ്രതിമാസ ശംബളത്തിൽ നിന്നും മറ്റും പിടിക്കാൻ നിർബന്ധിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അതിനാൽ ഇങ്ങിനെ കുടിശ്ശിക മുഴുവനും പി.എഫിൽ അടക്കേണ്ടതായി വരുമ്പോൾ അത്തരം ബില്ലുകളിൽ കുടിശ്ശികക്കുള്ള ടാക്സ് പ്രത്യേകമായി രേഖപ്പെടുത്തണമെന്നും ടാക്സ് കഴിച്ചുള്ള തുക പി.എഫിൽ അടക്കണമെന്നും ബഹു. കേരള ഹൈ കോടതി ഉത്തരവായിട്ടുണ്ട്.
  ടാക്സ് കണക്കാക്കുന്നത് ഒരു സാമ്പത്തിക വർഷത്തെ മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നിരിക്കെ; ഡി.എ കുടിശ്ശിക ബില്ലുകളിൽ കുടിശ്ശികക്ക് തുല്യമായ ടാക്സ് മാത്രം കുറവ് ചെയ്യുന്നതെങ്ങിനേയാണ്?

 17. “അറിവിന്റെ അളവിനനുസരിച്ചു knowledge Tax പിടിക്കുന്ന രീതി നാട്ടില്‍ നിലവിലില്ലാത്തത് സാറിനേപോലുള്ളവരുടെ ഭാഗ്യം.”- അറിവു പങ്കുവെക്കാന്‍ കാണിക്കുന്ന മഹാമനസ്കതയ്ക്കും Tax പിടിക്കുന്ന രീതി നാട്ടില്‍ നിലവിലില്ലാത്തത് മുഹമ്മദ് സാറിനേയും ബാബുസാറിനേയും പോലുള്ളവരുടെ ഭാഗ്യം.

 18. Muhammed sir,
  തങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് നു വളരെ നന്ദി.
  ചെറുവാടി സാറിനു ഫോം കിട്ടിക്കാണുമല്ലോ
  ബാബു വടുക്കുംചേരി

 19. ചെമ്പകശ്ശേരി സാര്‍,
  താങ്കളുടെ രസകരമായ കമന്ടിനു നന്ദി
  ബാബു വടുക്കുംചേരി

 20. ബാബു സാര്‍,
  ഞാന്‍ ഹൗസിംഗ് ലോണ്‍ റിപ്പയറിംഗിന് വേണ്ടിയാണ് എടുത്തത്. പലിശ തിരിച്ചടവില്‍ 30000/ രൂപ വരെ ടാക്സ് കിഴിവിന്ന് പരിഗണിക്കും എന്ന് കേട്ടു ശരിയാണോ ?
  ജലീല്‍ . വി. കാരയാട്

 21. jaleel sir,

  റിപ്പയറിനുള്ള ലോണിന്മേല്‍ ഉള്ള പലിശയുടെ തിരിച്ചടവിനു പരമാവധി 30000 രൂ പ വരെ യാണു ഇളവു ലഭിക്കുക.
  സാറിന്റെ നിഗമനം ശരിയാണ്.
  ബാബു വടുക്കുംചേരി

 22. Tnx fer all help,I AGREE WITH BABU SIR,MUHAMMED SIR REALLY AN ENCYCLOPEDIA OF SERVICE MATTERS, SPARK AND MANY MORE MY SINCERE GRATITUDE TO ALL HELPING IN MATHS BLOG.

 23. ഇന്‍കം ടാക്സ് സംബന്ധമായ മറ്റ് എല്ലാ സോഫ്റ്റ്‌ വെറില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ സോഫ്റ്റ്‌വേര്‍ മികച്ചു നില്‍ക്കുന്നു .ചുരുക്കി പറഞ്ഞാല്‍ ലളിതം , സമഗ്രം , ആധികാരികം ……..ബാബു സാറിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍

 24. nottam says:

  ബാബു സാര്‍, ഈസി ടാക്സ് അത്യുഗ്രന്‍.അവസരോചിതമായ സഹായത്തിന് വളരെ നന്ദി.

 25. nottam says:

  Please give advice about HTA deduction in Tax statement.

 26. babu. says:

  cheruvadi sir,

  Thank you

  babu vadukkumchery

 27. babu. says:

  പ്രിയ നിഖില്‍ സാര്‍,
  താങ്കളുടെ വാക്കുകള്‍ നല്‍കുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര വലുതാണ്. അത് കൂടുതല്‍ ഉത്തരവാദിത്വവും എന്നില്‍ ഏല്‍പ്പിക്കുന്നു.
  താങ്കളുടെ വാക്കുകള്‍ക്കു നന്ദി. എന്നിരുന്നാലും ഈ സോഫ്ട് വെയറിന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ പൂര്‍ണ്ണ സംത്രുപ്തനല്ല. സാങ്കേതിക പരിജയക്കുറവുള്ളവര്‍ക്ക് ഇത് തലവേദന സ്രുഷ്ടിക്കുന്നുമുണ്ട്. ഇതിന്റെ വിമര്‍ശനാത്മകമായ ഒരു കുറിപ്പും താങ്കളില്‍ നിന്നു പ്രതീക്ഷിക്കട്ടെ.
  വിനയ പൂര്‍വ്വം ബാബു വടുക്കുംചേരി

 28. babu. says:

  Nottam sir,

  Thank you for the comment.
  Regarding HTA (HILL TRACK ALLOWANCE), the deduction is allowed conditionally based on the place where you are living. If you are ready to sent me email address, I shall sent the details.

  Sorry for the inconvenience

  babu vadukkumchery

 29. babu. says:

  muhammad sir,
  ഡി-എ കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ ഉയര്‍ത്തിയ ചിന്തകള്‍ ശകതമാണ്. മുന്‍ കാലങളിലും സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിധികള്‍ employe ക്ക് അനുകൂലമായിരുന്നില്ല.
  ബാബു വടുക്കുംചേരി

 30. പ്രീയ മാത്ത്സ് ബ്ളോഗ് സുഹൃത്തുക്കളെ ,
  ഞാന്‍ ഒരു aided സ്കൂള്‍ അദ്ധ്യാപകന്‍ ആണ് . എന്‍റെ സംശയം സര്‍ക്കാര്‍ (aided ഉള്‍പ്പടെ ) ജീവനക്കാര്‍ക്ക് സാലറി നല്‍കുന്നത് പരിപൂര്‍ണമായും സ്പാര്‍ക്ക് വഴി ( ഓണ്‍ലൈന്‍ )ആയോ എന്നാണു? എന്റെ സ്കൂളില്‍ ഇത് വരെ സ്പാര്‍ക്കില്‍ ഞങ്ങളുടെ വ്യക്തിഗത വിവരങ്ങളും photo , signature ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ എന്നിവ ഒന്നും തന്നെ ചേര്‍ത്തിട്ടില്ല . എന്നാല്‍ ഇപ്പോള്‍ ഈ മാസം തന്നെ സ്പാര്കില്‍ സാലറി ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട്‌ പുതിയത് വേണം എന്ന് ആവശ്യപ്പെടുകയും ഒരു ദേശ സാല്‍കൃത ബാങ്ക് അധികാരി വന്നു വന്നു എല്ലാവര്ക്കും അക്കൗണ്ട്‌ ആ ബാങ്കിലേക്ക് ചേര്‍ക്കുകയം ചെയ്യുന്നു. എന്നാല്‍ അക്കൗണ്ട്‌ ചേരാന്‍ തയ്യാറാകാത്ത ജീവനക്കാരുടെ ശമ്പളം HM ന്‍റെ പേരില്‍ അക്കൗണ്ട്‌ തുറന്നു അതിലേക്കു മറ്റ്മെന്നും പിന്നീട് HM തന്നെ അത് പിന്‍വലിച്ചു നല്‍കുമെന്നും അറിയിച്ചു. ഇത് നിയമപരമായും സ്പര്കിന്റെ വ്യവസ്ഥക്കും നിരക്കുന്നതാണോ? മറ്റു സ്കൂളില്‍ ഇത്തരത്തില്‍ ഒരു നടപടികളും നടന്നതായി അറിവില്ല . ആയതിനാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാകാന്‍ ഒന്ന് വിശദീകരിക്കാമൊ ?
  (സ്പാര്കില്‍ ശമ്പളം ലഭിച്ചു തുടങ്ങുമ്പോള്‍ acquittance സൂക്ഷികേണ്ട ആവശ്യം ഇല്ല എന്ന് കേള്‍ക്കുന്നു . എന്നാല്‍ ഇവിടെ നങ്ങളോട് acquittance സ്കൂളില്‍ ഒപ്പിട്ടു നല്‍കണം എന്നും ആവശ്യ പ്പെട്ടിട്ടുണ്ട് .)

 31. Muhammad A P says:

  @ JUSTIN V.JOSEPH

  സർ;
  ഇത് സ്പാർക്കിനെ സംബന്ധിച്ച പോസ്റ്റ് അല്ലാത്തതിനാൽ എന്റെ അഭിപ്രായം ഇവിടെ നൽകാം

 32. Babu Sir ,

  House Loan (Repair) പലിശ തിരിച്ചടവ് (30000രൂപ) EcTax ല്‍ House Loan Interest repayment എന്ന കോളത്തില്‍ തന്നെയാണോ കാണിക്കേണ്ടത് ?

 33. PRADEEP.N.L says:

  Dear babu sir,
  can we deduct City Compensatory Allowances from gross salary??

  PRADEEP.N.L

 34. Muhammad A P says:

  സർ;

  ശംബളം മാത്രം വരുമാനസ്രോതസ്സായുള്ള ജീവനക്കാരുടെ ടാക്സ് മുഴുവനും അതാത് Financial Year ലെ ഫെബ്രു‌വരി ശംബളത്തോടെ പിടിച്ച് തീർക്കണമെന്നാണല്ലോ? പിന്നെ അവരെ സംബന്ധിച്ചിടത്തോളം Assessment Year ന്റെ പ്രാധാന്യമെന്താണെന്ന് വിശദീകരിക്കാമോ?

 35. babu. says:

  ജലീല്‍ സര്‍,
  ഹൌസിങ് ലോണിന്റെ തിരിച്ചടവില്‍ ഇന്ററെസ്റ്റും പ്രിന്‍സിപ്പല്‍ തുകയും ഉണ്ടാകുമല്ലോ.ബാങ്കുകാര്‍ നല്‍കുന്ന സ്റ്റേറ്റുമെന്റില്‍ ഇവ രണ്ടും വേര്‍തിരിച്ച് കാണിച്ചിട്ടുണ്ടായിരിക്കും. റിപ്പയര്‍ലോണിലായലും അല്ലാത്ത ലോണായാലും അതിലെ പലിശ തുക എടുത്ത് സോഫ്ട് വെയറിലെ പലിശ എഴുതുന്ന സ്ഥലത്ത് എഴുതുക. യഥാര്‍ഥ പലിശ മാത്രമേ എഴുതാവൂ. പരമാവധി ആനുകൂല്യമാണു 30000

 36. babu. says:

  pradeep sir,
  In kerlala, there is no scope for a deduction for CCA.
  Some words in the ECTAX programme unfortunately may mislead you to a different idea. There for I removed such comment in the software from 2-2-2013 version onwards.

  babu

 37. babu. says:

  പ്രിയ മുഹമ്മദ് സര്‍,
  ആദ്യമേ ജസ്റ്റിന്‍ ജോസഫിന്റെ സംശയം തീര്‍ത്തുകോടുത്തതിനു നന്ദി പറയുന്നു.
  ഏതു തരത്തില്‍ പ്പെട്ട വരുമാനമുള്ള വ്യക്തിയായാലും നടപ്പു സമ്പത്തീക വര്‍ഷം 2012 ഏപ്രില്‍ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണു. ശമ്പളക്കാരെ സംബന്ധിച്ചിടത്തോളം 2012 മാര്‍ച്ചു മാസം ജോലി ചെയ്തതിന്റെ പ്രതിഫലം ഏപ്രിലിലാണല്ലോ ലഭിക്കുന്നത്, അതുപോലെ 2013 ഫെബ്രുവരിയിലെ ശമ്പളം 2013 മാര്‍ച്ചിലോണല്ലോ കയ്യില്‍ കിട്ടുന്നത്, അതിനാല്‍ ഇവിടെ Financial year എന്നു പറയുന്നത് 2012 മാര്‍ച്ചില്‍ due ആകുന്നതു മുതലുള്ള 12 മാസമായ 2013 ഫെബ്രുവരിയില്‍ due ആകുന്നതു വരെയുള്ള ശമ്പളമെന്നു മറ്റൊരു ആങ്കിളില്‍ പറയാറുണ്ടെന്നു മാത്രം.
  “ശംബളം മാത്രം വരുമാനസ്രോതസ്സായുള്ള ജീവനക്കാരുടെ ടാക്സ് മുഴുവനും അതാത് Financial Year ലെ ഫെബ്രു‌വരി ശംബളത്തോടെ പിടിച്ച് തീർക്കണമെന്നാണല്ലോ? “ എന്നതുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത് DDO, തന്റെ സ്ഥാപനത്തിലെ തൊഴിലാളി അവിടെ നിന്നും മാര്‍ച്ച് 31 നു മുന്‍പ് നല്‍കുന്ന എല്ലാ പ്രതിഫലത്തിന്റേയും TDS അടച്ചു തീര്‍ന്നിട്ടേ പണം കയ്യില്‍ നല്‍കാവൂ എന്നു കൂടി ഉദ്ദേശിക്കുന്നുണ്ട്.
  ബാബു വടുക്കുംചേരി.

 38. Muhammad A P says:

  സർ;
  എന്റെ ചോദ്യം Assessment Year ന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു. അതായത് 2012-13 Financial Year ഉം 2013-14 Assessment Year ഉം ആണെന്ന് പറയുന്നതിനെ സംബന്ധിച്ച്

 39. bennypj says:

  I have a housing loan of 10 lakh. The a/c is joint in the name of my wife and I.
  I repaid 26000/-as principal &96000/-as interest during 2012-13.Can I claim the full amt or half the full amt for tax exemption?

 40. muhammed sir,
  ഉദാഹരണ രീതിയില്‍ വ്യക്തമാക്കുകയാണെങ്കില്‍:-
  2012-13 എന്ന സാമ്പത്തീക വര്‍ഷത്തിലെ വരുമാന വിവരങളും അതു പ്രകാരം അടച്ച നികുതിയുടെ പൂര്‍ണ്ണ വിവരങളും ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനു സമ്പൂര്‍ണ്ണാവസ്ഥയില്‍ നല്‍കേണ്ടത് 2012-13 എന്ന വര്‍ഷത്തിലല്ല.എന്നാല്‍ അടുത്ത സാമ്പത്തീക വര്‍ഷമായ 2013-14 ല്‍ മാത്രമാണ്.(ഫെബ്രുവരി മാസം നമ്മള്‍ നല്‍കുന്ന Income tax statement കളൊന്നും Income tax ഡിപ്പാര്‍ട്ടുമെന്റിലേക്ക് പോകുന്നില്ലെന്ന് ഓര്‍ക്കുക). അതായത് 2012-13 ലെ വിവരങള്‍ കണക്കിലെടുക്കുന്നത് (making assessment)2013-14 സാമ്പത്തീക വര്‍ഷത്തിലാണ്. അതുകൊണ്ട് 2012-13 സാമ്പത്തീക വര്‍ഷകാലഖട്ടത്തെ 2013-14 അസ്സസ്സ്മെന്റ് ഇയര്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. പരിചയക്കുറവുള്ള സാധാരണക്കാര്‍ക്ക് ഇത് ഒരുപാട് ആശയക്കുഴപ്പവും ഉണ്ടാക്കാറുണ്ട്.
  ബാബു വടുക്കുംചേരി

 41. Dear Benny sir,
  Since the loan is joint, the department is strongly insisting to take 50% of the interest and principle benefit to both husband and wife.
  You cannot enjoy the full income tax benefit of the loan
  babu vadukkumchery

 42. I have a housing loan of 7 lakhs(NOT FOR REPAIR). In the last year
  I paid 28000/-as principal and 66000/-as interest.
  Can I claim the full interest amount (66000) for tax exemption?

 43. റിപ്പയര്‍ലോണിലായലും അല്ലാത്ത ലോണായാലും അതിലെ പലിശ തുക എടുത്ത് സോഫ്ട് വെയറിലെ പലിശ എഴുതുന്ന സ്ഥലത്ത് എഴുതുക. യഥാര്‍ഥ പലിശ മാത്രമേ എഴുതാവൂ. പരമാവധി ആനുകൂല്യമാണു 30000

  എന്ന് മുകളില്‍ എഴുതിയിട്ടുണ്ടല്ലോ സാര്‍

 44. babu. says:

  Sunil paul sir,
  See the following guidelines relating to Interest on loan:
  3.7.1 Conditions for Claim of Deduction of Interest on Borrowed Capital for Computation of Income From House Property Section
  24(b):
  Section 24(b) of the Act allows deduction from income from house property on interest on borrowed capital as under:-
  (i) the deduction is allowed only in case of house property which is owned and in the occupation of the employee for his own residence.
  However, if it is not actually occupied by the employee in view of his place of the employment being at other place, his residence in that other
  place should not be in a building belonging to him.
  (ii) The quantum of deduction allowed as per table below:
  Sl. No Purpose of borrowing capital Date of borrowing capital Maximum Deduction allowable
  1 Repair or renewal or reconstruction of the house Any time Rs. 30,000/-
  2 Acquisition or construction of the house Before 01.04.1999 Rs. 30,000/-
  3 Acquisition or construction of the house On or after 01.04.1999 Rs. 1,50,000/-
  In case of Serial No. 3 above
  (a) The house so acquired or constructed should be completed within3 years from the end of the FY in which the capital was borrowed. Hence
  it is necessary for the DDO to have the completion certificate of the house property against which deduction is claimed either from the builder
  or through self-declaration from the employee.
  (b) Further any prior period interest for the FYs up to the FY in which the property was acquired and constructed shall be deducted in equal
  instalments for the FY in question and subsequent four FYs.
  (c) The employee has to furnish before the DDO a certificate from the person to whom any interest is payable on the borrowed capital
  specifying the amount of interest payable. In case a new loan is taken to repay the earlier loan, then the certificate should also show the
  comprehensive picture of Principal and Interest of the loan so repaid.

  IN SHORT, IF THE ABOVE CONDITIONS ARE FULFILLING, YOU CAN ENJOY THE BENEFIT OF PRINCIPAL 28000 AND INTEREST 66000. PLEASE TYPE THE RESPECTIVE VALUES IN COLUMNS OF SOFTWARE.
  I HAVE ASSUMED THAT THE LOAN IS TAKEN IN YOUR OWN NAME AND NOT A JOINT LOAN

  BABU VADUKKUMCHERY

 45. babu. says:

  ജനാര്‍ദ്ദനന്‍ സര്‍,
  താങ്കളുടെ നിര്‍ദ്ദേശങള്‍ക്കു വളരെ നന്ദി

  ബാബു വടുക്കുംചേരി

 46. സര്‍
  ആദൃമായി മാതസ്ബ്ളാഗിനും, ബാബുസാറിനും നന്ദി. എന്‍റെയും ഭാരൃയുടെയും േപരില്‍ 1000000 രൂപയുടെ ഹൗസിംഗ് േലാണില്‍ 2012-13 വര്‍ഷത്തില്‍ അടച്ച പലിശയും മുതലും 2 േപര്‍ക്കും തുലൃമായി വീതിച്ച് ടാക്സ് ഒഴിവാക്കുന്നതിനായി നല്‍കുവാന്‍ കഴിയുേമാ? ഇതിെന്‍റ പരിധിയെത്റ? ഇത് സംബന്ധിച്ച ഉത്തരവുകള്‍ എന്െതങ്കിലും ഉണ്േടാ? രാജീവ്

 47. സര്‍
  ആദൃമായി മാതസ്ബ്ളാഗിനും, ബാബുസാറിനും നന്ദി. എന്‍റെയും ഭാരൃയുടെയും േപരില്‍ 1000000 രൂപയുടെ ഹൗസിംഗ് േലാണില്‍ 2012-13 വര്‍ഷത്തില്‍ അടച്ച പലിശയും മുതലും 2 േപര്‍ക്കും തുലൃമായി വീതിച്ച് ടാക്സ് ഒഴിവാക്കുന്നതിനായി നല്‍കുവാന്‍ കഴിയുേമാ? ഇതിെന്‍റ പരിധിയെത്റ? ഇത് സംബന്ധിച്ച ഉത്തരവുകള്‍ എന്െതങ്കിലും ഉണ്േടാ? രാജീവ്

 48. Sreenilayam says:

  പത്തു മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തില്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ കഴിഞ്ഞു. സിമ്പിള്‍ ആന്റ് ഹമ്പിള്‍ എന്നല്ലാതെ എന്താ പറയുക? ബാബു സാറിനും മാത്സ് ബ്ലോഗിനും വളരെ വളരെ നന്ദി. സ്റ്റേറ്റ്മെന്റില്‍ ഒരു പിശകുമില്ല. എല്ലാം കിറുകിറുത്യം. ധൈര്യമായി ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കാം. എന്തെല്ലാം വിവരങ്ങളാണ് സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നതിന് മുമ്പ് വേണ്ടത് എന്നുള്ള ഒരു പെര്‍ഫോമ കൂടി ഉണ്ടെങ്കിലോ, തുടക്കക്കാര്‍ക്ക് സന്തോഷമാകാന്‍ ഇതിലപ്പുറം വേറൊന്നുമില്ല.

 49. Sivadasan says:

  I used 2 separate software 2 calculate income tax. Even though the tax payable income is same, one software rounded the tax to the multiple of ten but the other displayed the actual tax. (eg: Rs 12540 and 12542). Which one is correct?

 50. babu. says:

  രാജീവ് സര്‍,
  താങ്കള്‍ പറഞ്ഞതുപോലെ 2012-13 വര്‍ഷത്തില്‍ അടച്ച പലിശയും മുതലും 2 േപര്‍ക്കും തുലൃമായി വീതിച്ച് ടാക്സ് ഒഴിവാക്കുന്നതിനായി നല്‍കുവാന്‍ കഴിയും. നിബന്ധനകള്‍ കാണാനായി തൊട്ടുമുന്‍പ് സുനില്‍ പോള്‍ സാറിനു നല്‍കിയ മറുപടി കമന്റ് വായിക്കുമല്ലോ
  ബാബു വടുക്കുംചേരി

 51. babu. says:

  ശ്രീ നിലയം സര്‍,
  താങ്കളുടെ അഭിപ്രായത്തിനു നന്ദിയുണ്ട്. എന്നിരുന്നാലും ഞാന്‍ മുന്‍പു നല്‍കിയ മറ്റൊരു കമന്റില്‍ സൂചിപ്പിച്ച പോലെ സാങ്കേതിക ജ്ഞാനം കുറഞ്ഞവര്‍ക്ക് ഇത് തലവേദന ഉണ്ടാക്കിയിട്ടുമുണ്ട്.
  സാര്‍ നിര്‍ദ്ദേശിച്ച കാര്യങള്‍ തീര്‍ച്ചയായും പരിഗണിക്കാം. ഫയല്‍ വലിപ്പം ഇപ്പോഴെ കൂടുതലാണെന്ന പ്രശനം നിലനില്‍ക്കുന്നുണ്ട്, കൂടുതല്‍ മലയാളം വരികള്‍ ഉള്‍പ്പെടുത്തിയാ‍ല്‍ വലിപ്പം ഇനിയും കൂടും
  ബാബു വടുകുംചേരി

 52. babu. says:

  Sivadasan sir,
  Thank you for the deep analysis of the soft wares. Section 288 B of the income tax instruction suggests to round Income tax amount to nearest 10, but the same time, the excel software that is developed by the department itself generates the tax amount by rounding to nearest one rupee. If you are in need of proof, please mail me, I shall send you the simple software developed by Income tax department for ITR ONLINE RETURN SUBMISSION
  In short, the department itself is following the traditional line of rounding to one rupee
  BABU VADUKKUMCHERY

 53. Muhammad A P says:

  ബാബു സർ;

  പക്ഷെ, നിയമാനുസരണം നികുതി 10 രൂപക്ക് റൌണ്ട് ചെയ്ത് അടക്കുന്നല്ലെ ശരി? എന്റെ കോളെജിൽ എല്ലാവരും ഇങ്ങിനെയാണ് ചെയ്യുന്നത്. ഇൻ‌കം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ സോഫ്റ്റ്‌വെയർ, ഒരു പക്ഷെ ഏകദേശം നികുതി ബാദ്ധ്യത അറിയുന്നതിന് വേണ്ടിയുള്ളതോ നിയമം മാറിയപ്പോൾ അതനുസരിച്ച് മാറ്റം വരുത്താൻ വിട്ട് പോയതോ ആകാനാണ് സാദ്ധ്യത. ഭാരത സർക്കാരിന്റെ നികുതി വകുപ്പ് നികുതി ബാദ്ധ്യത അറിയുന്നതിന് വേണ്ടി നൽകിയിരിക്കുന്ന ഈ പേജ് നോക്കൂ. അവിടെ നികുതി ഒരു രൂപക്ക് പോലും Round ചെയ്തിട്ടില്ല. താങ്കളുടെ സോഫ്റ്റ്‌വെയറിൽ ROUND function ന് പകരം MROUND ഉപയോഗിച്ച് എളുപ്പം ചെയ്യാവുന്നതല്ലെയുള്ളൂ.

 54. babu. says:

  മുഹമ്മദ് സര്‍,
  താങ്കളുടെ നിര്‍ദ്ദേശങള്‍ക്കു നന്ദി.
  3 വിഷയങള്‍ ഇവിടെ സൂചിപ്പിക്കട്ടെ:-
  1.“ഇൻ‌കം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ സോഫ്റ്റ്‌വെയർ, ഒരു പക്ഷെ ഏകദേശം നികുതി ബാദ്ധ്യത അറിയുന്നതിന് വേണ്ടിയുള്ളതോ നിയമം മാറിയപ്പോൾ അതനുസരിച്ച് മാറ്റം വരുത്താൻ വിട്ട് പോയതോ ആകാനാണ് സാദ്ധ്യത“-
  ശരിയല്ല- Income tax department നു online ആയി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കേണ്ട സോഫ്ട് വെയറില്‍ ആണ്‍ ഇത് കാണുന്നത്, ഇതിലും ആധികാരികമായി ഒരു സോഫ്ട് വെയറിനെ നമുക്ക് ചൂണ്ടിക്കാണിക്കാ‍നാകില്ല. വാസ്തവത്തില്‍ TDS ന്റെ അവസാന റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഈ അവസരത്തില്‍ നാം 10 ലേക്ക് റൌന്‍ണ്ട് ചെയ്ത്, ജൂലയ് മാസത്തില്‍ ഓണ്‍ ലയിന്‍ റിട്ടേണ്‍ നല്‍കിയാല്‍ നികുതി സംഖ്യകള്‍ ഒത്തു പോകാത്ത വിഷയം ഉണ്ടാക്കും-നികുതി വകുപ്പ് നികുതി ബാധ്യത ഏകദേശം അറിയുന്നതിനുള്ള സോഫ്ട് വെയറല്ല ഇത് വകുപ്പിലൂടെ നികുതി അടച്ച കണക്കു കാണിക്കുന്നതിനുള്ള സോഫ്ട് വെയറാണ്‍ എന്നു ഒന്നുകൂടി ഊന്നി പറയട്ടെ..!
  2. “താങ്കളുടെ സോഫ്റ്റ്‌വെയറിൽ ROUND function ന് പകരം MROUND ഉപയോഗിച്ച് എളുപ്പം ചെയ്യാവുന്നതല്ലെയുള്ളൂ.“
  10 ലേക്ക് റൌണ്ട് ചെയ്യുന്നതിനുള്ള എക്സല്‍ ഫങഷന്‍ അറിയാത്തതിനാലല്ല അത് 1 ലേക്ക് റൌണ്ട് ചെയ്യാന്‍ ശ്രമിച്ചത്, -നമ്മുടെ ഈസി ടാക്സ് സോഫ്ട് വെയറിലെ Total Income (Taxable Income) കാണുന്ന മേഖല നോക്കുക, Total Income റൌണ്ട് ചെയ്തിരിക്കുന്നത് 10 ലേക്കാണ്..!
  3. ഞാന്‍ തൊട്ടു മുന്‍പുള്ള കമന്റില്‍ വ്യക്തമാക്കിയതാണ് – “Section 288 B of the income tax instruction suggests to round Income tax amount to nearest 10“ പിന്നെ എന്തുകൊണ്ട് ഇങനെ എന്നായിരിക്കും,
  ഒരു ചാര്‍ട്ടേര്‍ഡ് എക്കോണ്ടിന്റെ വിശദീകരണം കേള്‍ക്കുക-
  “റൌണ്ടിങിന്റെ കാര്യത്തില്‍ പ്രയോഗികമായ സൌകര്യങള്‍ക്കു വേണ്ടി മാത്രമാണു 10 ലേക്കു ഉള്ള റൌണ്ടിങ് ഉള്‍പ്പെടുത്തിയിരികുന്നത്, നമ്മള്‍ ശമ്പളത്തില്‍നിന്നു നികുതി പിടിച്ച് ബാക്കി തുക മാത്രം ശമ്പളമായി വാങുന്ന സാഹചര്യത്തില്‍ അത് 10 ലേക്ക് ലേക്ക റൌണ്ട് ചെയ്യേണ്ട ആവശ്യം വരുന്നില്ല കാരണം നികുതി കാഷ് ആയല്ല പിടികുന്നത്, അതേ സമയം നികുതി ശമ്പളത്തില്‍ നിന്നു പിടിക്കാതെ കാഷ് ആയി അടക്കുന്ന സാഹചര്യങളില്‍ അത് 10 ലേക്ക് റൌണ്ട് ചെയ്യാന്‍ അതിനു അനുവദിക്കപ്പെട്ട ബാങ്കുകാര്‍ നിര്‍ബന്ധം പിടിക്കും, അത്ര മാത്രം.“ അതു കൊണ്ടാണു ഇങ്കൊം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ സോഫ്ട് വെയറിലും ഈ വിഷയം ലളിതമാക്കി പോകുന്നത്.
  സംഗതി എന്തായലും ഈ വിഷയം വിലയേറിയ ചര്‍ച്ചക്ക് സാഹചര്യമാക്കിയതില്‍ സന്തോഷമുണ്ട്,
  വിനയപൂര്‍വ്വം എല്ലാ നിര്‍ദ്ദേശങളേയും സ്വീകരിക്കുന്നു,
  ബാബു വടുക്കുംചേരി

 55. Sivadasan says:

  please mail me the 'income tax software' developed by income tax department. id is “kksivadasan2006@gmail.com”

 56. ബബു സര്‍,
  നന്ദി,നന്ദി,നന്ദി
  Sunil V Paul

 57. babu. says:

  Dear Sivadasan sir,
  Please check your email, it is attached with the programme of Income tax dept. relating to our debate on rounding of Income tax to one rupee/Ten rupee
  babu vadukkumcery

 58. babu. says:

  പ്രിയ സുനില്‍ പോള്‍ സര്‍,
  താങ്കള്‍ക്ക് ഉപകാരപ്രദമായി എന്നറിയുന്നതില്‍ സന്തോഷം
  ബബു വടുക്കുംചേരി

 59. Muhammad A P says:

  ബാബു സർ;

  MROUND ന്റെ പരാമർശത്തിൽ താങ്കൾക്ക് വിഷമം തോന്നിയതിൽ ഖേദിക്കുന്നു. ഇത്തരം ഒരു എക്സൽ പ്രോഗ്രാം രൂപകല്പന ചെയ്ത താങ്കളെ ഈ ഫങ്ഷനെപ്പറ്റി ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ? എന്റെ കോളെജിൽ എല്ലാവരും നികുതി 10 രൂപക്ക് റൌണ്ട് ചെയ്താണ് ഫോറം 16 സമർപ്പിക്കുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ? ആ നിലക്ക് താങ്കളുടെ സോഫ്റ്റ്‌വെയറിൽ എനിക്കാവശ്യമായ ചെറിയ മാറ്റം വരുത്താൻ ശ്രമിച്ചപ്പോൾ തോന്നിയ ഒരു പഠിതാവിന്റേതായ അഭിപ്രായം മാത്രമായി കണ്ടാൽ മതി.

  സെൿഷൻ 288 ബി പ്രകാരം 10 രൂപയിലേക്ക് നികുതി റൌണ്ട് ചെയ്യാൻ പറയുന്ന സ്ഥിതിക്ക് അങ്ങിനെത്തന്നെയല്ലേ വേണ്ടത്? ടാക്സ് ടിപ്പാർട്ട്മെന്റിന്റെ സോഫ്റ്റ്‌വെയറനുസരിച്ചല്ലല്ലോ ചട്ടങ്ങൾ പാലിക്കേണ്ടത്? റൌണ്ടിങ്ങിന്റെ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പിൽ മാറ്റം വരുത്തിയതനുസരിച്ച് ഐ.ടി.ആർ സോഫ്റ്റ്‌വെയറിലും മറ്റും അവസരോചിതമായ മാറ്റങ്ങൾ വരുത്തിയില്ല എന്നതല്ലെ വാസ്തവം? കഴിഞ്ഞ വർഷം അദ്ധ്യാപകർ 10 രൂപക്ക് റൌണ്ട് ചെയ്ത് ഫോറം സമർപ്പിച്ചപ്പോൾ ട്രഷറി ഒബ്ജക്ട് ചെയ്തു. ബന്ധപ്പെട്ട വകുപ്പ് പരാമർശിച്ച് കൊണ്ട് അതിന് വിപരീതമായി വല്ല വ്യവസ്ഥകളുമുണ്ടെങ്കിൽ അറിയിക്കാനാവശ്യപ്പെട്ട് റീസബ്മിറ്റ് ചെയ്ത ശേഷമാണ് ട്രഷറി സ്വീകരിച്ചത്. (ടാക്സേഷൻ ലോ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരാണെന്ന് കൂടി പറയട്ടെ). ഓൺലൈൻ റിട്ടേൺ സമർപ്പിക്കുമ്പോൾ അടച്ച ടാക്സും റിട്ടേണിലെ ടാക്സും തമ്മിൽ പൊരുത്തക്കേടുണ്ടങ്കിലും ഇക്കാര്യത്തിൽ കുറ്റക്കാർ ടാക്സ് ഡിപ്പാർട്ട്മെന്റായത് കൊണ്ട് അവർ പ്രതികരിക്കാറില്ല. ഇതൊക്കെ മനസ്സിലുള്ളത് കൊണ്ടാണ് 10 രൂപയിലേക്ക് റൌണ്ട് ചെയ്യണമെന്ന് അഭിപ്രായം പറഞ്ഞത്. കൂട്ടത്തിൽ ഒന്നു കൂടി പറയട്ടെ; സ്പാർക്കിലും ഒരു രൂപയിലേക്ക് റൌണ്ട് ചെയ്ത് കൊണ്ടാണ് ടാക്സ് പ്രൊസസ്സിങ്ങ് സെറ്റ് ചെയ്തിരിക്കുന്നത്.

 60. Muhammad A P says:

  പ്രിയ ബാബു സർ;

  ഇൻ‌കം ടാക്സ് ഡിപ്പാർട്ട്മെന്റ് രൂപകല്പന ചെയ്ത സോഫ്റ്റ്‌വെയർ കിട്ടിയാൽ കൊള്ളാമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്റെ മെയിൽ ഐ.ഡി muhammadap@gmail.com അയക്കുമല്ലോ?

 61. abutty va says:

  നിസാര്‍ സാറിന്റെ സോഫ്ട് വെയറും കണ്ടു
  ഉഗ്രന്‍….

 62. abutty va says:

  അബുട്ടി മാഷ്—————-
  മൊഹമ്മദ് സാറേ ഒരു സംശയം,
  ബാബു സാറിന്റെ ലേഖനത്തില്‍ ഫോം 16 എന്നത് ഫെബ്രുവരി മാസത്തില്‍ ജീവനക്കാരന്‍ തയ്യാറാക്കേണ്ട രേഖയല്ലെന്നും അത് വാസ്തവത്തില്‍ DDo 2-3 മാസങള്‍ക്കു ശേഷം തൊഴിലാളിക്കു നല്‍കേണ്ട രേഖയാണെന്നും എഴുതിക്കാണുന്നു. ഞാന്‍ ഒരു ടാക്സ് കണ്‍സല്‍ട്ട്ന്റിനോടു ചോദിച്ചപ്പോള്‍ അത് ശരിയാണെന്നും കാലങളായി ട്രഷറി ഉദ്യോഗസ്ഥരും നമ്മളുമൊക്കെ തെറ്റിദ്ധരിച്ച് “നിയമ മാക്കിയ” ഇടപാടാണെന്നും പറഞ്ഞു. സാറിന്റെ ടാക്സേഷന്‍ ലോ എടുക്കുന്ന അദ്ധ്യാപകര്‍ ഈ തെറ്റ് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ടോ ഇപ്പോഴും ? എന്തായാലും അവരെക്കൊണ്ട് ഇന്‍ കാം ടാക്സിനു വേണ്ടി ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍ പറയണം, അല്ലേലും ഈ ഇന്‍ കാം ടാക്സുകാര്‍ങനയാ ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കുമ്പോ ടാക്സേഷന്‍ എടുക്കുന്ന കോളെജ് അദ്ധ്യാപകരെ കാണിക്കേണ്ടെ,
  ഞാനൊരു പാവം എല്‍.പി സ്കൂള്‍ വാധ്യാരാണെ..

 63. abutty va says:

  അബുട്ടി മാഷ്—————-
  സ്പാര്‍ക്കിലും ഇന്‍ കാം ടാക്സ് കാണിക്കുന്നത് ഒരു രൂപയില്‍ റൌണ്ട് ചെയ്തിട്ടാ‍ണത്രേ, സ്പാര്‍ക്ക് ഉണ്ടാക്കിയ യെവന്മാരെ പിരിച്ചു വിടണം എന്നിട്ട് അവരെയെല്ലാം ഇന്‍ കാം ടാക്സ് ലാ യുടെ പുസ്തകം സബ്സീഡി യില്‍ നല്‍കി വായിക്കാന്‍ പറഞ്ഞ് ഇന്‍പോസിഷന്‍ എഴുതിപ്പിക്കാണം. അല്ലാ പിന്നെ

 64. Muhammad A P says:

  അബൂട്ടി സർ;

  കേരളത്തിൽ പൂർണ്ണമായും കമ്പൂട്ടർവൽകരണം നടത്തിയ ട്രഷറികൾ ഫോറം-16 വിതരണം ചെയ്യുന്നുണ്ട്. താങ്കൾ പറഞ്ഞത് പോലെ അങ്ങോട്ട് നൽകുന്ന ഏർപ്പാട് നിയമമാക്കിയിട്ടൊന്നുമില്ല.

 65. Muhammad A P says:

  ക്ഷമിക്കണം അബൂട്ടി മാഷ്; ഞാൻ താങ്കളെ തെറ്റിദ്ധരിച്ചു

  ഏതായാലും എന്റെ അനുഭവങ്ങൾ വിവരിച്ചതിലൂടെയുള്ള സംവാദത്തെ ബാബു സർ ആരോഗ്യപരമായി കാണുമെന്ന വിശ്വാസത്തോടെ..

 66. babu. says:

  നിസാര്‍ സര്‍,
  താങ്കളുടെ സോഫ്ട് വെയര്‍ ലിങ്കു കണ്ടു. വളരെ സന്തോഷം
  ബാബു വടുക്കുംചേരി

 67. babu. says:

  എത്രയും പ്രിയങ്കരനായ മുഹമ്മദ് സര്‍,
  വാസ്തവത്തില്‍ താങ്കളാണു ആരോഗ്യകരവും ആഴത്തിലുള്ളതുമായ ഒരു ചര്‍ച്ചക്ക് ഈ പോസ്റ്റില്‍ വഴിയൊരുക്കിയത്, ഒരു പക്ഷേ അല്ലായിരുന്നെങ്കില്‍ ഇവിടം വിരസമായിപ്പോയേനെ. താങ്കള്‍ മുന്‍പ് സ്പാര്‍ക്കിനെക്കുറിച്ചെഴുതിയിരുന്ന ലേഖനങള്‍ എനിക്കും എന്റെ സുഹ്രുത്തുക്കള്‍ക്കും ഒരു അനുഗ്രഹമായിരുന്നു. വിവരങള്‍ അന്വേഷിച്ച് കണ്ടെത്താനും വാശിയോടെ സ്വീകരിക്കാനാകാത്തവ ചൂണ്ടിക്കാണിക്കാനും ഉള്ള രീതി എന്നേ താങ്കളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഗുരുതുല്യമായ ബഹുമാനത്തോടെ താങ്കളുടെ നിര്‍ദ്ദേശങളെ സ്വീകരിക്കുന്നതാണ്. സര്‍ സൂചിപ്പിച്ചതുപോലെ ഇങ്കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ സോഫ്ട് വെയര്‍ താങ്കളുടെ മെയിലില്‍ അയക്കുന്നതാണ്.
  ഇനിയും താങ്കളുടെ മറുപടികള്‍ പ്രതീക്ഷിക്കുന്നു
  ബാബു വടുക്കുംചേരി

 68. എനിയ്ക്ക് ഒരു സംശയം.
  എന്റേയും ഭാര്യ യുടേയും സംയുക്ത ഹൗസിങ് ലോണിലെ തിരിച്ചടവ് (മുതലും പലിശയും)എന്റെ ടാക്സ് സ്റ്റേറ്റ്മെന്റില്‍ മാത്രം കാണിച്ച് ടാക്സ് കുറവുവരുത്താന്‍ കഴിയുമോ..? ഭാര്യക്ക് ആ കുറവിന്റെ ആവശ്യം വരാന്‍ സാധ്യതയില്ല.

 69. babu. says:

  പ്രിയ അബുട്ടി മാഷ്,
  താങ്കളുടെ വിമര്‍ശനാത്മകമായ കമന്റ് കണ്ടു. അതിലെ ഭാഷാപ്രയോഗത്തിലെ രസച്ചരടിനേയും ഉദ്ദേശശുദ്ധിയേയും അവഗണിക്കുന്നില്ല. എങ്കിലും ചില കാര്യങള്‍ കാണാതെ പോകരുത്.
  1. ടാക്സ് തുക 10 ലേക്ക് റൌണ്ട് ചെയ്യേണ്ടതുണ്ടെന്ന വകുപ്പ് നിലനില്‍ക്കുന്നുണ്ട്.
  2.ആ വകുപ്പിന്റെ ഉദ്ദേശം നികുതി അടക്കുന്ന ഡിനോമിനേഷന്‍ സൌകര്യമാക്കുക എന്നതു മാത്രമാണ്. അല്ലാതെ കടും പിടുത്തങള്‍ ഒന്നുമില്ല.
  3.അതുകൊണ്ടു തന്നെ ഇങ്കം ടാ‍ക്സ് ഡിപ്പാര്‍ട്ട് മെന്റ് തയ്യാറാക്കിയ ഓണ്‍ ലയിന്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സോഫ്റ്റ് വെയറിലും ഈ വിഷയം “വിഷയമായി” എടുക്കുന്നില്ല, നികുതി 10 ലേക്ക് റൌണ്ട് ചെയ്യുന്നില്ല മറിച്ച് ഒന്നിലേക്കാണ് റൌണ്ടിങ്.
  4.സ്പാര്‍ക്കിലും ഈ സമീപന രീതിയാണ് പാലിക്കുന്നത്.
  സ്പാര്‍ക്കിലടക്കമുള്ള ഈ സൌഹ്രുത സമീപനരീതി നമ്മോട് വെളിപ്പെടുത്തിയത് ബഹുമാന്യനായ മുഹമ്മദ് സാറാണ്. അതുകൊണ്ടുതന്നെ ഒരു നിയമത്തിന്റെ അവലംബിക്കപ്പെടുന്ന രണ്ടു വശങളേയും അന്വേഷണാത്മകമായ രീതിയില്‍ വെളിച്ചത്തു കൊണ്ടുവന്ന് ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് അവസരമുണ്ടാക്കുകയാണ്‍ സാര്‍ ചെയ്തത്. അതിനു അദ്ദേഹത്തോട് നമുക്ക് കടപ്പാടുകള്‍ അറിയിക്കാം കൂട്ടായി തന്നെ.
  അബുട്ടിമാഷ് പിണ്‍ങില്ലെന്ന വിശ്വാസത്തോടെ
  ബാബു വടുക്കുംചേരി

 70. babu. says:

  ഹോംസ് സര്‍,
  സംയുക്ത ഹൗസിങ് ലോണിലെ തിരിച്ചടവ് (മുതലും പലിശയും)പരിഗണിക്കുമ്പോള്‍ ഇന്‍ കം ടാക്സ് ഇളവിനായി അവ രണ്ടു പേരും പകുതി വീതം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.ഇത് എഴുതപ്പെട്ട രീതിയില്‍ പുസ്തകങളില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അനുഭവസ്തരുടെ വിവരണങളിലൂടെയും മറ്റും അറിയാന്‍ കഴിഞ്ഞതാണ്. പരിചയസമ്പത്തുള്ള ഒരു ടാക്സ് വിദഗ്ധന്‍ പറഞ്ഞത്, അടവുകള്‍ ഏതു വ്യക്തിയുടെ വരുമാനത്തില്‍ നിന്നാണോ പോകുന്നത്, അദ്ദേഹത്തിനാണു അത് അനുഭവിക്കാന്‍ അവകാശം എന്നാണ്. അതേ സമയം എന്റെ അടുത്ത സുഹ്രുത്ത്, സാര്‍ പറയുമ്പോലെ തന്റെ ഭാര്യക്ക് ആനുകൂല്യത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ ജോയിന്റ് ആയി എടുത്ത ലോണിന്റെ മുഴുവന്‍ ആനുകൂല്യവും ഒന്നിച്ച് അനുഭവിക്കും വിധത്തില്‍ കാണിച്ച് നികുതി റിട്ടെണ്‍ സമര്‍പ്പിച്ചപ്പോള്‍ അത് നിരസിച്ച്, പകരം തിരുത്തല്‍ റിട്ടേണ്‍ നല്‍കാന്‍ ആവശ്യപ്പെടുകയുണ്ടായി.
  ബാബു വടുക്കുംചേരി

 71. Muhammad A P says:

  ബാബു സർ;

  താങ്കളുടെ മെയിൽ കിട്ടി; അയച്ചതിന് നന്ദി അറിയിക്കട്ടെ.
  ഒരു കാര്യം മനസ്സിലായി; നികുത് 10 ലേക്ക് റൌണ്ട് ചെയ്യണമെന്ന് വാശിയുള്ളവർ അങ്ങിനെ ചെയ്യട്ടെ, അല്ലാത്തവർ ഒരു രൂപയിലേക്ക് റൌണ്ട് ചെയ്യട്ടെ. രണ്ടായാലും പ്രശ്നമില്ല.

  ഹോംസ് സാറിന് താങ്കൾ നൽകിയ മറുപടിയും കുട്ടികളുടെ ട്യൂഷൻ ഫീസ് ഇനത്തിലുള്ള ഇളവും ബന്ധപ്പെടുത്തി ആലോചിച്ചപ്പോൾ ആശയക്കുഴപ്പവും ആകെ രസകരവുമായി തോന്നുന്നു. ഏതായാലും അബൂട്ടി മാഷിനോട് പറയേണ്ട. കുഴപ്പമാകും.

 72. സര്‍
  2012 -2013 വര്ഷം രണ്ടു തവണ ഡി എ അരിയര്‍ പി എഫില്‍ ലയിപ്പിച്ചിരുന്നുവല്ലോ …ആ തുകക്ക് നമ്മള്‍ റ്റാക്സ് നല്കെടതില്ലല്ലോ …100000 രൂപ കുറവുച്ചയാവുന്നതില്‍ ഇതു കുറവ് ചെയ്തു കൂടെ…….

 73. babu. says:

  പ്രിയ സുനില്‍ കല്ലട സാര്‍,
  കുടിശ്ശികയായ സംഖ്യ മുഴുവന്‍ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് അതിന്നു ഇളവിന്ന് അര്‍ഹതയുണ്ടെങ്കില്‍ ഇളവായി രേഖപ്പെടുത്തി ആനുകൂല്യം വാങുകയാണ് വേണ്ടത്. ചില സൂചനകള്‍ നല്‍കാം (മുകളിലെ കമന്റിന്റെ പകര്‍പ്പ് ചുവടെ)
  ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10E സമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Relief നേടിയെടുക്കാമെന്ന് മോഹിക്കരുത്. കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായിഇവിടെ ക്ലിക്ക് ബന്ധപ്പെട്ട വര്‍ഷങള്‍ ) തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല.
  താങ്കള്‍ ഉയര്‍ന്ന നികുതി നിരക്കില്‍ വരുന്ന ആള്‍ അല്ലെങ്കില്‍ മറുപടി മേല്‍ പറഞ്ഞ രീതിയില്‍ ചുരുക്കാം, വിശദമായി അറിയണമെന്നുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ പോസ്റ്റ് പരിശോധിക്കുകയോ http://babuvadukkumchery.blogspot.in/ എന്ന ബോഗ് സന്ദര്‍ശിക്കുകയോ ആകാം.

 74. Muhammad A P says:

  സർ;

  TDS Quartely Returns സമർപ്പിക്കുന്നത് TIN Facilitation Centers വഴിയാണല്ലോ? ഇത് നമുക്ക് സ്വന്തമായി ചെയ്യാനാകുമോ? റിട്ടേൺ സമർപ്പിക്കുന്നതിന് TIN FC ഫീസ് ഈടാക്കുന്നുണ്ട്. (എന്റെ ഓഫീസിൽ നിന്നും ഫീസ് നൽകുന്നുണ്ട്) അതോ; അവർ ഇത് സൌജന്യമായി ചെയ്ത് തരാൻ ബാദ്ധ്യസ്ഥരാണോ?. ഫീസ് നൽകി അവരെ കൊണ്ട് ചെയ്യിക്കേണ്ടതാണെങ്കിൽ, ഈ ഫീസ് എവിടെ നിന്ന് കണ്ടെത്തും. ജീവനക്കാരുടെ ശംബളത്തിൽ നിന്നും പിടിക്കാൻ വ്യവസ്ഥയുണ്ടോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s