ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്​സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. ‘വിവരങ്ങള്‍ പങ്കുവെയ്ക്കാം’, ‘കമ്പ്യൂട്ടര്‍ എന്ന യന്ത്രം’ എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.

തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഇവ സഹായിക്കുമെന്ന് കരുതാം.
Click here for theory notes of Networking

ഇനി പ്രാക്ടിക്കല്‍ പരിശീലനത്തെക്കുറിച്ചു പറയട്ടെ. ഏഴുപാഠഭാഗങ്ങളില്‍ നിന്നും പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ക് സ്ക്കേപ്പ്, സ്പ്രെഡ് ഷീറ്റ്, ക്യൂജിസ്, പൈത്തണ്‍, ടൂപ്പി 2D മാജിക്ക്, സ്റ്റെല്ലേറിയം, കെ ടെക് ലാബ്, ജിയോജിബ്ര എന്നീ സോഫ്റ്റ് വെയറുകളും വെബ് പേജ് നിര്‍മ്മാണവും (html , KampoZer) പരിശീലിപ്പിക്കണം. 20 വര്‍ക്ക് ഷീറ്റുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ചോദ്യങ്ങള്‍ മാത്രമാണ്. പ്രിന്റെടുത്ത് ഓരോ സിസ്റ്റത്തിനും ഒരു കോപ്പിവീതം വെച്ച് കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ട്. മൂന്നു വര്‍ക്ക് ഷീറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളവ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം
Practice practical Work 1
Practice Practical Work 2
Practice Practical Work 3

About hariekd

It is a movement from kerala High school teachers.
This entry was posted in മാത്​സ് ബ്ലോഗ് ഒരുക്കം. Bookmark the permalink.

61 Responses to ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

  1. vikram says:

    വളരെ നന്നായി. നന്ദി

  2. vikram says:

    വളരെ നന്നായി. നന്ദി

  3. K R Vinod says:

    thanks………

  4. stjohns says:

    ഒരു പാട് നന്ദി …………..
    സുബോദ്

  5. tharattu says:

    വളരെനന്ദി…………
    Sanuja
    G.V.H.S.S.NORTH EDAPPALLY

  6. tharattu says:

    വളരെനന്ദി…………
    Sanuja
    G.V.H.S.S.NORTH EDAPPALLY

  7. stanlykurian says:

    Thank you very much for your message.

  8. stanlykurian says:

    Thank you very much for your message.

  9. stanlykurian says:

    Thank you very much for your message.

  10. sulajas joy says:

    TUPI 2D MAGICന്‍റെ WORKSHEET PUBLISH ചെയ്തോ!

  11. വളരെ ഉപകാരപ്രദമായ പോസ്റ്റ്.. നന്ദി!

  12. Sonia K.S says:

    This comment has been removed by the author.

  13. sivaraman says:

    വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി
    ശിവരാമന്‍,എടപ്പാള്‍

  14. Gateway Address നെ താഴെ പറയുന്ന രീതിയില്‍ മനസ്സിലാക്കുകയാവും ഉചിതം.

    In computer networking, a gateway is a node (a router) on a TCP/IP network that serves as an access point to another network

    In home computing configurations, an ISP often provides a physical device which both connects local hardware to the Internet and serves as a gateway.

    In organizational systems a gateway is a node that routes the traffic from a workstation to another network segment
    Source:Wkipedia

  15. നെറ്റ്‌വർക്കുകളെപ്പറ്റിയുള്ള കുറിപ്പിൽ മൂന്നാമത്തെ വിവരത്തിൽ “ICP/IP” എന്നത് “TCP/IP” എന്ന് തിരുത്തുക. കൂടാതെ “Transfer Control Protocol” എന്നത് “Transmission Control Protocol” എന്നാക്കുകയും വേണം.

  16. JOHN P A says:

    ഹസൈനാര്‍ സാര്‍,ഫിലിപ്പ് സാര്‍
    മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യാം
    നന്ദി

  17. JOHN P A says:

    @Philip Sir
    Transmission Control Protocol എന്നത് പുതിയ അറിവാണ് . പാഠപുസ്തകത്തില്‍ അത്് transfer എന്നാണ് കൊടുത്തിരിക്കുന്നത് .പഴയപുസ്തകത്തിലും അങ്ങനെയായിരുന്നു.
    @Hassainar sir
    സാര്‍ പറഞ്ഞത് മലയാളത്തിലാക്കാന്‍ ശ്രമിക്കട്ടെ. സാധ്യമെങ്കില്‍ സാര്‍തന്നെ മലയാളത്തിലാക്കി തരുമോ? അത് തിരുത്തി ചേര്‍ക്കാം

  18. ജോൺ സാർ,

    പാഠപുസ്തകത്തിൽ transfer എന്ന് കൊടുത്തിരിക്കുന്നത് തെറ്റാണ്. Transmission Control Protocol എന്നതാണ് ശരി.

  19. DREAM says:

    useful.thank you sir

  20. സര്‍,

    “ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്കിലേക്കുള്ള പ്രവേശനകവാടമാണ് Gateway” എന്ന് പറയാമോ ? അതായത് വിവിധ പ്രോട്ടോക്കോളിലുള്ള നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ നല്‍കേണ്ട അഡ്രസാണ് gateway address.. ഫിലിപ്പ് സാറും കൂടി കൂട്ടിച്ചേര്‍ക്കാമോ

  21. ഈ ലിങ്ക് ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ഗണിതപഠനം രസകരമാക്കാന്‍ ഒരു അദ്ധ്യാപകന്റെ ശ്രമങ്ങള്‍:

    http://www.mathrubhumi.com/online/malayalam/news/mathrubhumi.com/online/malayalam/news/story/1975274/2012-11-30/kerala

  22. കൊച്ചുകുട്ടികളെ എളുപ്പത്തില്‍ സര്‍വസമവാക്യങ്ങള്‍ പഠിപ്പിക്കാം:

    https://www.facebook.com/photo.php?fbid=505651406129080&set=a.348773325150223.99154.100000526744852&type=3&src=https%3A%2F%2Ffbcdn-sphotos-e-a.akamaihd.net%2Fhphotos-ak-prn1%2F564758_505651406129080_282744803_n.jpg&size=193%2C165

  23. ഹസൈനാർ സാർ,

    വാർത്താവിനിമയ ശാസ്ത്രത്തിൽ “ഗേറ്റ്‌വേ” എന്ന വാക്കിന്റെ അർത്ഥം, വിവിധ പ്രോട്ടോക്കോളുകളിലുള്ള നെറ്റ്‌വർക്ക് ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള (ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ഉൾപ്പെടുന്ന) ഉപാധി എന്നാണെന്ന് ഇവിടെ കാണുന്നു. പക്ഷേ ഇത് ഹൈസ്കൂൾ തലത്തിലെ കുട്ടികളോട് പറയുന്നത് അതിക്രമം ആകുമെന്ന് തോന്നുന്നു. ഈ നിർവചനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവർക്ക് കേട്ടുകേൾവി മാത്രമല്ലേ കാണൂ. ഉദാ: എന്താണീ പ്രോട്ടോക്കോൾ?

    കന്പ്യൂട്ടർ ശൃംഖലകൾ മാത്രമെടുത്താൽ അവിടെ “ഗേറ്റ്‌വേ”യുടെ അർത്ഥം കുറേക്കൂടെ ലളിതമാണെന്ന് ഇവിടെ കാണുന്നു. ഇത്തരത്തിലുള്ള ഒരു ഗേറ്റ്‌വേയുടെ ഒരുദാഹരണം എല്ലാ സ്കൂളുകളിലും ഉള്ളതുകൊണ്ട് കുട്ടികളോട് അതിനെപ്പറ്റി പറയുകയായിരിക്കില്ലേ കൂടുതൽ നല്ലത്? ഒരു കന്പ്യൂട്ടർ ശൃംഖല (ഉദാ: നമ്മുടെ സ്കൂളിലെ കുറച്ച് കന്പ്യൂട്ടറുകൾ ചേർന്ന ചെറിയ ശൃംഖല)യിൽനിന്ന് മറ്റൊരു കന്പ്യൂട്ടർ ശൃംഖല (ഉദാ: ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോകത്തെ എല്ലാ കന്പ്യൂട്ടറുകളും ചേർന്ന വലിയ ശൃംഖല)യിലേക്കുള്ള പ്രവേശനകവാടമാണ് ഗേറ്റ്‌വേ എന്ന നിർവചനമായിരിക്കും അപ്പോൾ കൂടുതൽ ചേർന്നത് എന്ന് തോന്നുന്നു. “ഭൗതികമായി വ്യത്യസ്തങ്ങളായ (വെവ്വേറേ കൂട്ടം കന്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ചേർന്ന) രണ്ടോ അതിലധികമോ കന്പ്യൂട്ടർ ശൃംഖലകളോട് ഒരേസമയം ബന്ധിപ്പിച്ചിരിക്കുന്നതും, ഈ ശൃംഖലകൾ തമ്മിൽ സന്ദേശങ്ങൾ കൈമാറാൻ കഴിവുള്ളതുമായ ഒരു കന്പ്യൂട്ടറാണ് ഗേറ്റ്‌വേ” എന്ന് ഇവിടെ കാണുന്നു.

  24. JOHN P A says:

    ഫിലിപ്പ് സാറിന്റെയും ഹസൈനാര്‍സാറിന്റെയും നിര്‍ദ്ദേസങ്ങളനുസരിച്ച് പി.ഡി എഫ് ഫയല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ICP/IP എന്നത് തെറ്റി ടൈപ്പ് ചെയ്തതാണ് മാറ്റിയിട്ടുണ്ട് .

  25. MANI says:

    വളരെ നന്ദി

  26. MANI says:

    വളരെ നന്ദി

  27. Sir
    Please publish the English version

  28. അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ദേവധാര്‍ ഹിന്ദിവേദി പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്കില്‍ ക്ലിക്ക് ചെയ്യുക
    http://www.devadharhindivdhi.blogspot.in/2012/11/blog-post_30.html

  29. Flowers to Chennai delivery are free, safe and secured with http://www.chennaiflowers.com. We being Local Flower Shop are cheaper than other florists in Chennai. We deliver fresh Flowers, Cakes, Sweets and other gifts on door, you can order online to send flowers to Chennai

  30. vava says:

    THANKS A LOT. THIS WORKSHEETS ARE VERY HELPFUL FOR THE STUDENTS FOR THEIR BOARD EXAM PREPARATION

  31. Thanks..this is very informative post on networking!
    plasma cutters

  32. THE WORKSHEETS MENTIONED HERE ARE NOT “WORK SHEETS”,THEY ARE PRACTICAL QUESTIONS. PLEASE GIVE WORKSHEETS FOR PRACTICAL QUESTIONS AS EARLY AS POSSIBLE.VERY MANY THANKS FOR YOUR
    EFFORTS ALSO.

  33. This comment has been removed by the author.

  34. vava says:

    Will you help me to make the text move on screen in Kompozer application …..pls

  35. riya says:

    PLEASE PUBLISH ENGLISH VERSION WORKSHEET & THEORY QUESTIONS

  36. riya says:

    PLEASE PUBLISH ENGLISH VERSION WORKSHEET & THEORY QUESTIONS

  37. സര്‍,
    നമുക്കൊരു വെബ്സൈററ് എന്ന പാഠത്തിന്റെ നോട്സ് ഇടുക.

  38. സര്‍,
    നമുക്കൊരു വെബ്സൈററ് എന്ന പാഠത്തിന്റെ നോട്സ് ഇടുക.

  39. riya says:

    സാര്‍ ഞങളുെട maths blog-ന്‍െറ screen െചറൂതായിപോയിിഅത് പഴയ രീതിയില്‍ എങെന മാററും ഏ തോ button അറിയാതെ click ചെയ്തപപോഴാണ് അങനെ ആയത്

  40. Riya,
    ഏതു വിധത്തിലാണ് സ്ക്രീന്‍ ചെറുതായിപ്പോയതെന്നു മനസ്സിലായില്ല. എങ്കിലും Control Key അമര്‍ത്തിപ്പിടിച്ച് മൗസിലെ സ്ക്രോള്‍ ബട്ടണ്‍ സ്ക്രോള്‍ ചെയ്തു നോക്കൂ..

  41. riya says:

    SIR
    THANKS FOR YOUR HELP. NOW THE SYSTEM IS OK

  42. NS.Prasanth says:

    സാര്‍ ക്രിസ്തുമസ് practical പരീക്ഷയുടെ ചോദ്യങ്ങള്‍ കൂടി നോക്കിയശേഷം അതുള്പ്പെടുത്തി അടുത്ത സെറ്റ് തയ്യറാക്കുക.

  43. riya says:

    ഹാര്‍ഡ് വെയര്‍ training- ന്‍റെ registration എവിടെയാണ് ചെയ്യേണ്ടത് 21-ാം തീയതിക്കു മൂന്‍പ് register ചെയ്യാന്‍ പറ്റോ അ തി ന്‍റെ details DEO Websitil-ല്‍ ഇടാമോ

  44. Younus says:

    Pls publish the Practical and Theory Questions of Second Tem IT Examination as soon possible

  45. Second Term IT Evaluation(practical) പരീക്ഷ നടത്തിയതിനു ശേഷം മാര്‍ക്കിടുമ്പോള്‍ കുട്ടികള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനായി Ctrl + Alt + Tab ഉപയോഗിച്ച് പാനല്‍ ദൃശ്യമാക്കുക.

  46. ajayakumar says:

    സംപൂര്‍ണയില് അപലോഡ് ചെയ്ത ഫോട്ടോകള്‍ പരീക്ഷാഭവന്‍ സൈറ്റില് വീണ്ടും അപ് ലോഡ് ചെയനണോ?

  47. Alice Mathew says:

    Please publish the Practical and Theory Questions of the remaining lessons as soon possible.

  48. Alice Mathew says:

    Please publish the Practical and Theory Questions of the remaining lessons as soon as possible.It will be very useful to us.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s