ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

കലോത്സവം, ശാസ്ത്രമേള തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന മാസങ്ങളാണല്ലോ കടന്നു പോകുന്നത്. ഇവയ്ക്കുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നമ്മുടെ ജോലി കുത്തനേ കുറച്ചു എന്നതില്‍ സംശയമേയില്ല. പക്ഷെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‍വെയര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് മറ്റ് സിസ്റ്റങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. മുന്‍പ് ഇതേക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വീണ്ടുമൊരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്. എങ്ങനെ ഉബുണ്ടുവിലൂടെ നെറ്റ്‌വര്‍ക്ക് ചെയ്യാം.
1. കലോത്സവം സോഫ്റ്റ്‌വെയറിന്റെ നെറ്റ്‌വര്‍ക്കിനായി ഒരു സെര്‍വര്‍ കമ്പ്യൂട്ടര്‍, ബാക്കിയുള്ളവ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ സജ്ജീകരിക്കണം. സെര്‍വര്‍ കമ്പ്യൂട്ടറിലാണ് ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

2. മോഡത്തില്‍ നിന്നും wired ആയി എല്ലാ സിസ്റ്റത്തിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ വയേര്‍ഡ് കണക്ഷണിനായി നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവ് wired connection ഡീലിറ്റ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സാധാരണ രീതിയില്‍ ഈ രീതിയില്‍ ചെയ്യുമ്പോള്‍ കണക്ഷന്‍ ഓട്ടോമാറ്റിക്കായി DHCP രീതിയില്‍ റെഡിയായിട്ടുണ്ടാകും.

3. അടുത്തതായി സെര്‍വര്‍ സിസ്റ്റത്തില്‍ static ആയി IP അഡ്രസ് സെറ്റ് ചെയ്യണം. മറ്റു സിസ്റ്റങ്ങളില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല. അതിനായി നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവായ wired connection( Auto eth0) സെലക്ട് ചെയ്ത് വലതു ഭാഗത്തുള്ള Edit ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന വിന്‍ഡോയില്‍ IPV4 settings ലെ method ല്‍ DHCP ക്ക് പകരം Manual ആക്കിക്കൊടുക്കുക. താഴെയുള്ള Add ല്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന രീതിയില്‍ അഡ്രസുകള്‍ സെറ്റ് ചെയ്യുക.‌‌

Address : സിസ്റ്റത്തിന് നാം നല്‍കുന്ന IP അഡ്രസ് ( 192.168.1.3 or 192.168.1.4 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( for bsnl)
DNS Servers:192.168.1.1 ( for bsnl)

പ്രസ്തുത വിന്‍ഡോയിലെ Conncet automatically , available for all users എന്നിവയില്‍ ടിക് മാര്‍ക്ക് ഇടുക.
ശേഷം Apply നല്‍കുക.

4. സെര്‍വര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളും ഓരോന്നായി റീസ്റ്റാര്‍ട്ട് ചെയ്യുക.

5. ഇങ്ങനെ സെര്‍വര്‍ സിസ്റ്റത്തില്‍ 192.168.1.3 എന്ന രീതിയില്‍ IP അഡ്രസ് സെറ്റ് ചെയ്തുവെന്നിരിക്കട്ടെ. ഇനി സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് ക്ലയന്റുകളില്‍ നിന്ന് ബ്രൗസര്‍ ഉപയോഗിച്ച് താഴെ കാണുന്ന രീതിയില്‍ കണക്ട് ചെയ്യാവുന്നതാണ്.

6. ഇതിനായി ആദ്യം സെര്‍വര്‍ കമ്പ്യൂട്ടറിലെ lampp സ്റ്റാര്‍ട്ട് ചെയ്യുക. (Software folder നുള്ളില്‍ lampp start എന്ന ഫയലുണ്ടാകും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Open in terminal വഴിയാണ് lampp സ്റ്റാര്‍ട്ട് ചെയ്യുന്നത്.)

7. ശേഷം ക്ലയന്റ് കമ്പ്യൂട്ടറിലെ ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ താഴെ കാണുന്ന അഡ്രസ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ഇവിടെ നിങ്ങളുടെ സെര്‍വറിന്റെ IP അഡ്രസ് ഏതാണോ അതാണ് IP അഡ്രസായി നല്‍കേണ്ടത്. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

സെര്‍വര്‍ കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുകയും മറ്റ് കമ്പ്യൂട്ടറുകളില്‍ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ മോഡം ഓഫാക്കി ഓണ്‍ ചെയ്താല്‍ മതി.

സെര്‍വ്വറിലും ക്ലയന്റിലും കണക്ട് ചെയ്യേണ്ട അഡ്രസുകള്‍ അതത് ബ്രൗസറിന്റെ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ സമയവും അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതില്ല.

ad-hoc രീതിയില്‍ നെറ്റ്‌വര്‍ക്ക് ലാപ്‌ടോപുകളില്‍ സെറ്റ് ചെയ്താല്‍ മോഡം ഇല്ലാതെ തന്നെ സിസ്റ്റങ്ങള്‍ തമ്മില്‍ നേരിട്ട് നെറ്റ്‌വര്‍ക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഉബുണ്ടുവില്‍ ഈ സൗകര്യം ലഭ്യമാണ്.


സോഫ്റ്റ്‌വെയറിന്‍റെ Backup എടുക്കുന്നതിന്
കലോത്സവം സോഫ്റ്റ്‌വെയറിന്റ ഓരോ ദിവസത്തേയും backup താഴെ പറയുന്ന രീതിയില്‍ എടുത്തു വെക്കണം.

ഇതിനായി ആദ്യം lampp സ്റ്റോപ്പ് ചെയ്യുക.

ശേഷം ടെര്‍മിനല്‍ തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

sudo nautilus /opt

അപ്പോള്‍ opt ഫോള്‍ഡര്‍ ഫയല്‍ പെര്‍മിഷനോടെ തുറന്ന് വരും. ഈ വിന്‍ഡോയിലെ lampp ഫോള്‍ഡറില്‍ Right Click –> Compress–> tar.gz വഴി lampp ഫോള്‍ഡര്‍ കംപ്രസ് ചെയ്യുക. ഫയല്‍ നാമം മാറ്റരുത് (lampp.tar.gz എന്ന് തന്നെയായിരിക്കണം).

ഇങ്ങനെ Compress ചെയ്ത Backup മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കലോത്സവം ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലെ software എന്ന ഫോള്‍ഡറിനുള്ളിലെ lampp.tar.gz എന്ന ഫയല്‍ ഡീലിറ്റ് ചെയ്ത് നാം backup എടുത്തു വെച്ച ഫയല്‍ പേസ്റ്റ് ചെയ്യുക.

ശേഷം install സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.

മേളകളില്‍ നെറ്റ് വര്‍ക്കിംഗ് സൗകര്യമില്ലാത്ത സ്ഥലത്ത് മള്‍ട്ടീമീഡിയാ പ്രോജക്ടര്‍ വഴി റിസള്‍ട്ട് പബ്ലിഷ് ചെയ്യാന്‍ ഈ രീതിയില്‍ backup എടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.

About hariekd

It is a movement from kerala High school teachers.
This entry was posted in Uncategorized. Bookmark the permalink.

43 Responses to ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

 1. ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ അവധി ദിവസങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്ക് സറണ്ടര്‍ ആനുകൂല്യം എന്നോ മറ്റോ ആണ് ഈ പോസ്റ്റെങ്കില്‍ ഇതിനകം നൂറ് കമന്റുകള്‍ എങ്കിലും വന്നിട്ടുണ്ടായിരിക്കും.
  നെറ്റ് വര്‍ക്കിംഗ് എങ്ങനെ എന്നറിയാതെ കലോത്സവങ്ങളില്‍ ഞാന്‍ ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്. വിദഗ്ദന്‍ വരുന്നതും കാത്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ട്മുണ്ട്.
  പോസ്റ്റ്റിന് ഒരായിരം നന്ദി.

 2. സബ്ഡിസ്ട്രിക്ട് മേള-കലോത്സവം തുടങ്ങിയവയ്ക്കാണ് ഈ നെറ്റ് വര്‍ക്കിങ് ഉപകാരപ്പെടുക. സാങ്കേതിക പോസ്റ്റ് ആയതു കൊണ്ടു തന്നെ ഈ പോസ്റ്റിലേക്ക് അധികം പേരും കടന്നു വരാന്‍ സാധ്യതയില്ല. എങ്കിലും ഇപ്പോള്‍ ഇതുവരെ ആയിരത്തഞ്ഞൂറിനു മുകളിലാണ് ഈ പോസ്റ്റ് മുഴുവനായും വായിച്ചു നോക്കിയവരുടെ എണ്ണം. ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടതിനാലാണ് ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്തായാലും അവരില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലാതെ വന്നതില്‍ സന്തോഷം. മാത്​സ് ബ്ലോഗ് എപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. അവര്‍ ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിടേണ്ടി വരുന്ന പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇനിയും മാത്​സ് ബ്ലോഗുണ്ടാകും. തീര്‍ച്ച.

 3. bibin says:

  വളരെ ഉപകാരം നല്ല പോസ്റ്റ്

 4. ഇത് ആരും ഉപയോഗിച്ചിട്ടില്ല ഉപയോഗി്ക്കുന്പോള് സംശയം വന്നോളും

 5. Sir,
  Is there any restrictions to pupils to participate both in WE Mela and IT Mela on Sub-district level or in District level?

 6. ict4tamil says:

  നല്ലൊരു പോസ്ട്
  நல்ல போஸ்ட்

 7. അതെ.ഇപ്പോള്‍ ആവശ്യമുള്ള പോസ്റ്റ്. കാത്തിരുന്ന അറിവുകള്‍. നന്ദി.

 8. suseela tr..
  പുതിയ മാന്വല്‍ പരിഷ്ക്കാരത്തിലൂടെ ക്വിസ് ഒഴികെ ഒരു കുട്ടിക്ക് (ഒരു മേളയിലും) ഒരിനത്തിലധികം മത്സരിക്കാന്‍ സാധിക്കില്ല…IT യിലെ കുട്ടിക്ക് WE മാത്രമല്ല,ഒരു മേളയിലും മത്സരിക്കാന്‍ പറ്റില്ല

 9. വളരെ നന്ദി…..

 10. Ashraf A.P. says:

  ഉപകാരപ്രദം…ഇതു കൂടി ശ്രദ്ധിക്കൂ…..
  ഐടിസഹായി

 11. ANIL says:

  very useful post.

 12. fasal says:

  KSTA Attingal,

  No.Y(1)/35000/12/DPI എന്ന സര്‍ക്കുലറിന്റെ അതേ നമ്പറില്‍ത്തന്നെ 29-10-2012 ല്‍ എ.ഇ.ഒമാര്‍ക്ക് ഒരു കത്ത് ഡിപിഐ അയച്ചിട്ടുണ്ടോ? അതില്‍ പ്രവൃത്തിപരിചയമേളയില്‍ പങ്കെടുക്കുന്ന കുട്ടിക്ക് ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്രമേളകളില്‍ ഏതെങ്കിലും ഒരു മേളയില്‍ കൂടി പങ്കെടുക്കാമെന്നു പറയുന്നുണ്ടോ? അന്വേഷിച്ച ശേഷം മാത്രം മറുപടി പറയാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 13. നല്ല പോസ്റ്റ്, ലാപ്ടോപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ wire net working ന് പകരം wirless network മുഖേനയും ഇത് ചെയ്യാവുന്നതാണ്. അങ്ങനെയാവുമ്പോള്‍ WLAN ഉള്ള Mobile ലെ Browser വഴിയും നമുക്ക് ഇത്തരം സോഫ്റ്റ് വയറുകള്‍ ചെയ്യാവുന്നതാണ്

 14. IP Address മാനുവലായി സെറ്റു ചെയ്തുള്ള Networking മാത്രമേ ഇവിടെ പറയേണ്ടിയിരുന്നുള്ളൂ. DHCP യ്ക്ക് ഇവിടെ പ്രസക്തിയില്ല. പോസ്റ്റിന് ആകെ മൊത്തം ഒരു തുടര്‍ച്ചയില്ലായ്മ. ഹരിയുടെ പോസ്റ്റിന് സാധാരണ അങ്ങനെ സംഭവിക്കുന്നതല്ലല്ലോ. പിന്നെ Client ന്റെ address bar ല്‍ server ന്റെ IP Address മാത്രം കൊടുത്താല്‍ മതി. local host എന്നു കഴിഞ്ഞു വന്നിരിക്കുന്ന ഭാഗം അതേ പടി … ഒരാവശ്യവുമില്ല.

 15. അനഘ says:

  ഐ.ടി.മേളയിലെ വിലയിരുത്തപ്പെട്ട ഉല്‍പന്നങ്ങള്‍ പുറത്ത് വിടാന്‍ പാടില്ല എന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് മൂല്യ നിര്‍ണ്ണയത്തിന്റെ സുതാര്യത ഉറപ്പു വരുത്തുന്നത്?

 16. Sir
  Science fair is over.
  Now how to uninstall the Offline software from the system.

 17. KSTA Attingal,

  No.Y(1)/35000/12/DPI എന്ന സര്‍ക്കുലറിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യസാസ്ത്ര പ്രവര്ത്തിപരിചയ മേള മാന്വലിലും IT മാന്വലിലും പറയുന്നില്ല ഒരു കുട്ടിയ്ക്ക് ഏതെങ്കിലും ഒന്നിലെ (IT മേളയിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യസാസ്ത്ര പ്രവര്ത്തിപരിചയ മേളയിലും)പങ്കെടുക്കാവൂ എന്ന്.DPI യുടെ സര്ക്കുലറില് IT മേള തിരുകിക്കയറ്റാന് ശ്രമിച്ചാല് പ്രശ്നമാണ്. മാത്രമല്ല അനുവദിക്കപ്പെട്ടവ മാത്രമേ software-ല് കയറുള്ളുവത്ര!!
  Can you clarify it?

 18. അനഘ,
  അവനവന്റെ 'കഴിവ്' നന്നായി അറിയുന്നവന്‍ ഇത് പുറത്ത് വിടില്ല.. നട്ടെല്ലുള്ളവര്‍ വരുമ്പോള്‍ ഇത് ലഭിച്ചു തുടങ്ങും

 19. Nidheesh.T says:

  very very very important post thanks…….
  Nidheesh.T
  veliyam subdist

 20. vijayan says:

  സര്‍,
  ഉച്ചഭക്ഷണപരിപാടിയുടെ സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ നല്കിയപ്പോള്‍ ചില തെറ്റുകള്‍ പറ്റി. ഇവ തിരുത്തുന്നതിനായി,അപേക്ഷ അയക്കാനായി, state user ന്റെ ഇ മെയില്‍ വിലാസം ആരെങ്കിലും ദയവായി തരുമോ?

 21. vithavan says:

  very gooood thanksssssssssssss

 22. sakkirek says:

  വളരെ നന്നായിട്ടുണ്ട്…

 23. Very good post. Thank you.

 24. Vijayan MV says:

  മേളകളുടെ വിവരങ്ങള്‍ കൊടുത്തത് വളരെ ഉപകാരമായി. അഭിനന്ദനങ്ങള്‍.

 25. കലോല്‍സവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് . സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ വര്‍ക്ക് ചെയ്യുന്നില്ല.

 26. chitrasala says:

  കലോല്‍സവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് . സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ വര്‍ക്ക് ചെയ്യുന്നില്ല……
  laamp start ചെയ്യൂ

 27. PUTHURAN says:

  lampp മാത്രം start ചെയ് താത്‍ പോര apache2 ഉം start ചെയ്യണം

 28. SAJUPAROL says:

  നല്ല കാഴ്ച

 29. SAJUPAROL says:

  നല്ല കാഴ്ച

 30. NOTEBOOK says:

  സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു.
  ലോഗോ ഇവിടെ ക്ളിക്കുക

 31. സര്‍, ഉപകാരമായി ഒരുപാട് സമയത്ത് നെറ്റ് വര്‍ക്കിഗിന് പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്.

 32. സര്‍, ഉപകാരമായി ഒരുപാട് സമയത്ത് നെറ്റ് വര്‍ക്കിഗിന് പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്.

 33. Younus says:

  This comment has been removed by the author.

 34. Younus says:

  This comment has been removed by the author.

 35. Younus says:

  കലോത്സവത്തിന്റെ സോഫ്റ്റ്വെയര്‍ ഇന്‍സറ്റാള്‍ ചെയ്ത് റീ ബൂട്ട് ചെയതാല്‍ It Works ! എന്ന തലക്കെട്ടോടുകൂടിയ പേജ് തുറന്നു വന്നപ്പോള്‍ ലാമ്പ് സ്റ്റോപ്പ് ചെയ്തതിനു ശേഷം

  sudo /etc/init.d/apache2 stop

  എന്ന കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്ത് വീണ്ടും ലാമ്പ് സ്റ്റാര്‍ട്ട് ചെയ്ത് mozilla തുറന്ന്
  tools > clear recent history ക്ലിക്ക് ചെയ്ത് everything സെലക്ട് ചെയ്ത് ടിക് ചെയ്ത് clear now ക്ലിക്ക് ചെയ്ത് വീണ്ടും localhost തുറന്നപ്പോള്‍ ശരിയായി.

 36. ഉബുണ്ടുവില്‍ apache നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ lampp സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ Another web server daemon is already running എന്ന മെസ്സേജ് വരും. നിലവിലുള്ള apache സ്റ്റോപ്പ് ചെയ്യുകയോ സിനാപ്റ്റിക്കില്‍ നിന്ന് apache അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആവാം.(അണ്‍ ഇന്‍സ്റ്റാല്‍ ചെയ്താല്‍ സിസ്റ്റം സിസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓരോ പ്രാവശ്യവും apache സ്റ്റോപ്പ് ചെയ്യേണ്ടതില്ല.) lampp മാത്രം സ്റ്റാര്‍ട്ട് ചെയ്താല്‍ മതി. സിനാപ്റ്റിക്കില്‍ നിന്ന് apache2 , apache2.2-bin എന്നീ പാക്കേജുകള്‍ ആണ് remove ചെയ്യേണ്ടത്.
  lampp ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഫോള്‍ഡറിലുള്ള installer സ്കിപ്റ്റ് ഡീലിറ്റ് ചെയ്തു കളയണം. ആരെങ്കിലും ഇത് വീണ്ടും റണ്‍ ചെയ്താലുള്ള അവസ്ഥ നോക്കൂ.. മലപ്പുറത്ത് രണ്ട് സബ്‌ജില്ലയില്‍ ഇങ്ങനെ സംഭവിച്ചു.

 37. samadppmhss says:

  വളരെ ഉപകാരം.നന്ദി

 38. ullu says:

  very useful post sir
  I was seeking the help of a proffessional for the last5 years

 39. ullu says:

  very helpful

 40. വളരെയധികം ഉപകാരപ്രദം …..

 41. rasak says:

  മാത്സ് ബ്ലോഗ് വായനക്കാരോട് ഒരു അഭ്യര്‍ത്ഥന –
  DISABLED, HANDICAPPED, IMPAIRED, DIFFERENTLY ABLED ഇവ എല്ലാം വികലാംഗന്‍ എന്ന വാക്കിന്‍റെ ഇംഗ്ലീഷ് വാക്കുകളാണ്. വികലാംഗന്‍ എന്ന വാക്ക് അവരെ അപഹസിക്കുന്നതും അനുയോജ്യമല്ലാത്തതുമാണ്. പകരം പോസിറ്റിവ് ചിന്ത വളര്‍ത്തുന്ന അനുയോജ്യമായ ഒരു മലയാള വാക്ക് വികലാംഗന്‍ എന്ന വാക്കിന് പകരമായി മാത്സ് ബ്ലോഗ് വായനക്കാര്‍ നിര്‍ദേശിക്കുമോ ?

 42. July Jaison says:

  information on uss scholarship?

 43. നന്ദി സര് ഉപകാരം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s