UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബേസിക് ഫെസിലിറ്റീസിന്റെ ഈ സൈറ്റില്‍ പ്രവേശിക്കുക.
District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
Password നല്‍കാനുള്ള കോളത്തില്‍ അത് നല്‍കുക.
തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
Uniform School Code മാറ്റം വരുത്തരുത്.
No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഐടി@സ്കൂള്‍ ഇടുക്കി)

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, സാങ്കേതികം, സ്കൂളുകള്‍ക്ക്, General. Bookmark the permalink.

18 Responses to UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

 1. പുതുതായി എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നമ്മുടെ സുഹൃത്തുക്കള്‍ക്ക്, തസ്തികനിര്‍ണ്ണയവും അതുവഴി ശമ്പളവും വേഗത്തില്‍ ലഭിക്കാന്‍ കൂടി ഇത് എല്ലാ സ്കൂളുകളും എത്രയും വേഗം ചെയ്യേണ്ടത് ആവശ്യമാണ്

 2. sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്…?sampoorna ചെയ്യാന്‍ sep30 വരെ സമയം തന്നിരുന്നു…എഡിറ്റിങ് ബാക്കി കിടക്കുന്നു…വേഗത്തിലാക്കണോ?

 3. sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്…?sampoorna ചെയ്യാന്‍ sep30 വരെ സമയം തന്നിരുന്നു…എഡിറ്റിങ് ബാക്കി കിടക്കുന്നു…വേഗത്തിലാക്കണോ?

 4. “sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്…?”
  അല്ല സര്‍. ടീച്ചേഴ്സ് പാക്കേജ്

 5. sudha says:

  എന്റെ സ്ക്കൂളില്‍ ഈ വര്‍ഷം (June, July) പണികഴിഞ്ഞ കെട്ടിടമുണ്ട് അത് ക്സാസ് മുറികളുടെ എണ്ണത്തില്‍ കൂട്ടാമോ?

 6. Baby says:

  സര്‍, ഒരു സംശയം ചോദിച്ചോട്ടെ,അബദ്ധവശാല്‍ confirmed ആയ 'സമ്പൂര്‍ണ്ണ'details ,edit ചെയ്യാന്‍ പറ്റുമോ ?

 7. Baby says:

  സര്‍, ഒരു സംശയം ചോദിച്ചോട്ടെ,അബദ്ധവശാല്‍ confirmed ആയ 'സമ്പൂര്‍ണ്ണ'details ,edit ചെയ്യാന്‍ പറ്റുമോ ?

 8. To edit confirmed data, pls contact ur ItSchool Coordinator(school code and adm.no of student needed)

 9. To edit confirmed data, pls contact ur ItSchool Coordinator(school code and adm.no of student needed)

 10. sampoorna വഴിയുളള UID ആല്ല,ആധാര്‍ വഴിയുളള PHOTO എടുത്തവരുടെ എ​ണ്ണമാണ് ഉദ്ദേശിക്കുന്നത്

 11. This comment has been removed by the author.

 12. ഒരു സ്കൂള്‍ ഇലക്ഷന്‍ സോഫ്ട് വേറും ഹെല്‍പ് ഫയലും ഇവിടെ കിട്ടും Virtual Voting Machine ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്നഫോള്‍ഡറിലുള്ള Help.pdf പരിശോധിക്കുക

 13. chitrasala says:

  “എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്.”
  UID എന്‍റോള്‍മെന്‍റ് പ്രക്രിയക്ക് സ്കൂളുകളുടെ സഹകരണം വളരെ കുറവാണ്..ഒരു ദിവസം ഏകദേശം 70-80 എന്‍റോള്‍മെന്റ് നടന്നാല്‍ മാത്രമെ ഈ പ്രക്രിയക്ക് “അക്ഷയ”സംരഭകര്‍ താല്‍പര്യപ്പെടുകയുള്ളൂ. നിലവില്‍ 30-45 എണ്ണമേ എന്‍റോള്‍ ചെയ്യാന്‍ സാധിക്കുന്നുള്ളൂ.ഇതിന് കാരണം സ്കൂളുകള്‍ വേണ്ട രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തതു കൊണ്ടാണ്.
  താഴെ പറയുന്ന നിര്‍ദേശങ്ങള്‍ ഇതിനായി സ്വീകരിക്കാവുന്നതാണ്
  1.കുട്ടികളുടെ എന്‍റോള്‍മെന്റ് രാവിലെ 9.30 ന് ആരംഭിച്ച് 4.30 ന് അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കണം. ഇതിനായി സ്കൂളിന് സമീപമുള്ളവര്‍ക്ക് രാവിലെയും വൈകുന്നേരവുമായി എന്‍റോള്‍മെന്റ് സമയം കൊടുക്കുക(നിലവില്‍ ഇത് 10.45 മുതല്‍ 3 വരെയാണ്)
  2.ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്‍റോള്‍മെന്റിന് തടസം ഉണ്ടാകരുത്(നിലവില്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്‍റോള്‍മെന്റ് നടക്കുന്നില്ല)
  3.ക്ലാസ് ടീച്ചറോ ഉത്തരവാദിത്തപെട്ട മറ്റാരെങ്കിലും എന്‍റോള്‍മെന്റ് സ്ഥലത്ത് നിര്‍ബന്ധമായും വേണം(നിലവില്‍ കുട്ടികളെ എന്‍റോള്‍മെന്റിന് പറഞ്ഞയക്കുന്നതേ ഉള്ളൂ)
  4.എന്‍റോള്‍മെന്റ് ഫോം അദ്ധ്യാപകര്‍ കൃത്യമായി പൂരിപ്പിക്കുക(നിലവില്‍ കുട്ടികള്‍ തനിയെ പൂരിപ്പിക്കുകയാണ്)
  5.സ്കൂള്‍ സമയത്തിനു ശേഷം രക്ഷകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും എന്‍റോള്‍മെന്റ് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്യുക(നിലവില്‍ സ്കൂള്‍ അധികാരികള്‍ ഇത് സമ്മതിക്കുന്നില്ല ,അവര്‍ക്ക് അവരുടെ കാര്യം മാത്രം)
  6.സമീപത്തുള്ള കുട്ടികളുടെ എണ്ണം കുറവുള്ളLP,UP സ്കൂളുകളിലെ കുട്ടികളെ എന്‍റോള്‍മെന്റ് നടക്കുന്ന സ്കൂളില്‍ എത്തിച്ച് എന്‍റോള്‍മെന്റ് നടത്തുക.(നിലവില്‍ എല്ലാവരും തങ്ങളുടെ സ്കൂളില്‍ വച്ച് തന്നെ എന്‍റോള്‍മെന്റ് നടക്കട്ടെ എന്ന് വിജാരിക്കുന്നു.)

 14. Chithrasala, താങ്കള്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
  (അക്ഷയ,കെല്‍ട്രോണ്‍ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം ആ പരാമര്‍ശത്തില്‍ വിവക്ഷിച്ചിരുന്നില്ല). അങ്ങനെ ഒരു ധ്വനി തോന്നിയെങ്കില്‍ ക്ഷമിക്കുമല്ലോ..!)

 15. Chithrasala നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കര്യങ്ങളും കൃത്യമായി ചെയ്യണമെന്ന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസ ഡപ്യട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാകുന്നു ഇതിനോട് സഹകരിക്കാത്ത സകൂളുകള്‍ ഉണ്ടെങ്കില്‍ ആസ്കൂളുകളുടെ വിവരം വിദ്യാഭ്യാസ ഡപ്യട്ടി ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.

 16. stjosephs says:

  ബാബു സാര്‍,
  ഞങ്ങള്‍ ഈ(സപ്തംബര്‍)മാസത്തിലെ ശമ്പളബില്ലില്‍ ആദായ നികുതി ഡിഡക്ഷനായി ചേര്‍ത്ത് ഇനിയെന്ത്? എന്നിരികുമ്പോഴാണ് സാറിന്‍െറ ഈ പൊസ്ററ്!
  വളരെ നന്ദി.

 17. Very nice and useful post ! Read useful information by malayala manorama nallpaadam and educationkeralam blog:-

  Janangalum Sarkarum

  Manorama Nalla paadam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s