IT – STD X Class Notes (Updated with English Version)


ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.
പഠനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് മാത്സ്ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചുകൊണ്ട് ധാരാളം മെയിലുകള്‍ കിട്ടാറുണ്ട് . അവധിക്കാലങ്ങളില്‍ ഇതിന്റെ ആവശ്യം കുറവായിരുന്നു എന്ന് നമുക്കറിയാം . ഓരോ സാഹചര്യങ്ങളിലും അവശ്യം വേണ്ട പോസ്റ്റുകളാണ് പ്രസിദ്ധീകരിച്ചുപോരുന്നത് . മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പോസ്റ്റുകള്‍ തയ്യാറാക്കേണ്ട് ആവശ്യമായി വന്നിരിക്കുന്നു. മാത്രമല്ല ഗണിതപഠനവുമായി ബന്ധപ്പെട്ട വിഭവങ്ങളും അനിവാര്യമാണ്. പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള മൂല്യനിര്‍ണ്ണയരീതികളും മാറിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . പത്തുമാര്‍ക്കിന്റെ തിയറി ചോദ്യങ്ങള്‍ സിസ്റ്റം തന്നെ ജനറേറ്റ്ചെയ്തുതരുന്നവയായിരിക്കുമത്രേ. അത്തരം ചോദ്യങ്ങളാവട്ടെ ഓബ്ജറ്റീവ് തരവുമായിരിക്കും .എന്നാല്‍ കമ്പ്യൂട്ടര്‍ലാബില്‍ നടക്കുന്ന പ്രായോഗീകപരിശീലനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത് . അതോടൊപ്പം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനും ഐസിടി ആര്‍.പിയുമായ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ക്ലാസ് നോട്ടുകളും ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.

വര്‍ക്ക് ഷീറ്റുകള്‍ മുന്‍കൂട്ടിതയ്യാറാക്കി മുന്നോരുക്കങ്ങള്‍നടത്തിയാല്‍ മാത്രമെ എത്രപ്രഗല്‍ഭനായ അധ്യാപകനാണെങ്കിലും പുതിയപുസ്തകം പഠിപ്പിച്ച് കുട്ടിയെക്കൊണ്ട് ശരിയായി ചെയ്യിക്കാന്‍ പറ്റുകയുള്ളൂ. ആവര്‍ത്തനം തന്നെയാണ് അതിന് ഏറ്റവും പറ്റിയത് . അപ്പോള്‍ സമയക്കുറവ് മുഖ്യപ്രശ്നമാകും . പണ്ട് പുസ്തകം മാറിയ വര്‍ഷം പകുതിപാഠഭാഗങ്ങള്‍ പരീക്ഷയില്‍നിന്നൊഴിവാക്കി കമ്പ്യൂട്ടര്‍പഠനം മുന്നേറിയത് ഓര്‍ക്കുന്നുണ്ടല്ലോ. ഇപ്പോള്‍ അതിനൊന്നും പ്രസക്തിയില്ല. കാലം വളരെമാറിയിരിക്കുന്നു. ഇന്ന് കമ്പ്യൂട്ടര്‍പഠനമല്ല സ്ക്കൂളില്‍നിന്നും പ്രതീക്ഷിക്കുന്നത് . സോഫ്റ്റ് വെയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിഷയപഠനമാണ് . ട്യൂഷന് പോകാന്‍ പറ്റാത്ത വിഷയമാണിതെന്ന് ഒരു രക്ഷാകര്‍ത്താവ് പറയുന്നതുകേട്ടു ഈയിടെ. ഒന്നാമത്തെ പാഠം വായിക്കുന്നു. മനോഹരമായ ഒരു ഗ്രാഫിക്ക് സോഫ്റ്റ് വെയറിന്റെ അവതരണം . ത്രിമാനരൂപങ്ങളുടെ മനോഹരമായ സമ്മേളനം . inkscape നെക്കുറിച്ച് കൂടുതലറിയാന്‍ നെറ്റില്‍ പരതി . കാണാന്‍ കഴിഞ്ഞകാഴ്ചകള്‍ വിവരണാതീതമാണ് . മേശപ്പുറത്തുകത്തിച്ചുവെയ്യ മെഴുകുതിരിയുടെ നിഴല്‍ മേശയില്‍ വീണുകിടക്കുന്നു. കാണാന്‍കഴിഞ്ഞവയില്‍ എനിക്കിഷ്ടപ്പെട്ടത് സോപ്പുകുമിളയാണ് ….

ഒന്നാംപാഠത്തില്‍ നിന്നും വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നു. വായിച്ചുനോക്കി വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുമല്ലോ. ഇതില്‍ പി.ഡിഎഫ് ആയാണ് വര്‍ക്ക്ഷീറ്റ് ഇട്ടിരിക്കുന്നത് . ഇതിന്റെ odt ഫോം ആവശ്യമുള്ളവര്‍ മാത്‌സ്ബ്ലോഗിലേയ്ക്ക് മെയില്‍ അയക്കുമല്ലോ. വര്‍ക്ക് ഷീറ്റ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കുട്ടികള്‍ക്ക് വിശദീകരിക്കാന്‍ എളുപ്പമായിരിക്കും . പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു

ഈ വര്‍ക്ക് ഷീറ്റുകള്‍ വായിച്ചുനോക്കി തിരുത്തലുകള്‍ നടത്തിത്തന്ന കോട്ടയം MT ശ്രീ അശോകന്‍ സാറിന് , ജയദേവന്‍ സാറിന് , നിസാര്‍സാറിന് .. പ്രത്യേകം നന്ദിപറയുന്നു

Ink scape Vector Graphic Editor WORKSHEETS

Notes for STD X – IT first Unit
(Prepared By Rasheed Odakkal, SITC & RP [ICT‍ GVHSS Kondotty)
Dear friends,

Two weeks ago, we had a mail from an eminent, well known personality, asking us to do two things. First, to make the posts regarding study materials in a much more user-friendly, social network model, that is supplementing the posts with the readers’ contributions. Second, an english version of mathsblog.

The materials supplied through this blog so far were in Malayalam only. So many teachers and students are demanding the english versions of those valuable study materials. The blog team want to provide all the useful resources in english, with the help of some dedicated teachers. (We are expecting a dozen or more sharing their willingness through the comment box.)

A complete english version of mathsblog also is under serious consideration. Let us hope, by the attainment of the dream ‘1 Crore Visitors’, (which will happen within two months, we are sure!) we can begin the same.

An english teacher from Ernakulam, who is not ready to reveal his identity,today sent the English version of the ICT work sheet by Mr. John sir. We are happy to post it here. All the posts will be updated like this in the future. Hope, you’ll welcome this move. Kindly comment.
Maths Blog Team.

About hariekd

It is a movement from kerala High school teachers.
This entry was posted in ICT X, software. Bookmark the permalink.

64 Responses to IT – STD X Class Notes (Updated with English Version)

  1. ealias says:

    valare opakarapradham

  2. DREAM says:

    വളരെ അധികം ഉപകാരം ചെയ്യുന്നതാണ്.
    പ്രയത്നത്തിന് നന്ദി അറിയിക്കുന്നു………….
    പി ആര്‍ സുരേഷ് ജയശ്രീ hss കല്ലുവയല്‍

  3. CHEMKERALA says:

    thank you for your great effort

  4. ജോൺ സാർ,

    വർക്ക്ഷീറ്റ് വളരെ നന്നായിട്ടുണ്ടെന്ന് പറയട്ടെ. സോഫ്റ്റ്്വെയറുകൾക്കായി തുടക്കക്കാർക്കുള്ള സഹായികൾ (documentation/howto/FAQs) മലയാളത്തിലുള്ളവ നന്നേ കുറവാണെന്ന് തോന്നുന്നു (ഞാൻ കാണാത്തതും ആകാം.) ഈ വർക്ക്ഷീറ്റ് ഇങ്ക്സ്കേപ്പിന് മലയാളത്തിലുള്ള നല്ലൊരു സഹായി ആയും ഉപകരിക്കും.

    SVG (Scalable Vector Graphics) എന്ന രൂപത്തിലാണല്ലൊ ഇങ്ക്സ്കേപ് ചിത്രങ്ങളെ (സ്വതവേ) സൂക്ഷിച്ചുവെയ്ക്കുന്നത്. ഇത് മനുഷ്യർക്ക് വായിച്ചുനോക്കാൻ പറ്റുന്നതരം (human-readable) രൂപമാണ്. വെക്റ്റർ ചിത്രങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ഒരു എളുപ്പവഴി, ഇങ്ക്സ്കേപ്പിൽ ഒരു ചിത്രം വരച്ച് .svg രൂപത്തിൽ സേവ് ചെയ്ത്, സേവ് ചെയ്ത ഫയലിനെ ഒരു എഡിറ്ററിൽ (ഉദാ: ജിഎഡിറ്റ്) തുറന്നുനോക്കുക എന്നതാണ്. ഇങ്ക്സ്കേപ് ഉപയോഗിച്ച് വരച്ച ചതുരത്തിനെ SVG ഫയലിൽ കണ്ടത് ഇങ്ങനെയാണ് :

    width=”257.14285″
    height=”234.28572″
    x=”68.571426″
    y=”318.07648″
    id=”rect2985″
    style=”fill:#ffffff;fill-opacity:1;stroke:#000000;stroke-width:3;stroke-miterlimit:4;stroke-opacity:1;stroke-dasharray:none” />

    പലതരം ചിത്രങ്ങൾ മാറ്റിയും മറിച്ചും വരച്ച് അവയുടെ svg ഫയൽ എഡിറ്ററിൽ തുറന്ന് നോക്കിയാൽ വെക്റ്റർ രീതിയിൽ ചിത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ ഗുട്ടൻസ് (കുട്ടികൾക്കും അധ്യാപകർക്കും! )പിടികിട്ടും. വാക്കുകൾകൊണ്ടുള്ള വിവരണത്തെക്കാൾ കാര്യം മനസ്സിലാകാൻ ഇത്തരം പ്രവർത്തനം ഉപകരിക്കും എന്ന് തോന്നുന്നു.

    — ഫിലിപ്പ്

  5. ജോണ്‍സാര്‍, വളരെ നല്ല ഉദ്യമം. സെന്‍സസ്, പിതാവിന്റെ അസുഖം മുതലായ തിരക്കുകള്‍ക്കിടയിലും ചെയ്യുന്ന ഈ നിസ്വാര്‍ത്ഥസേവനം വിലമതിക്കാനാവാത്തതാണ്. ഫിലിപ്പ് സാറിന്റെ കമന്റിനുതാഴേ ഈ വിനീതന്റെ കൂടി കയ്യൊപ്പ്..!

  6. ഹിത says:

    @ ജോണ്‍ സര്‍

    വര്‍ക്ക് ഷീറ്റ് നന്നായിരിക്കുന്നു

    @ മാത്സ് ബ്ലോഗ്‌ ടീം

    പത്താം ക്ലാസിലെ ആദ്യ അദ്ധ്യായമായ സമാന്തര ശ്രേണിയുമായി ബന്ധപെട്ടു കണ്ണന്‍ സര്‍ തയാറാക്കി തന്ന നമ്പര്‍ ചാര്‍ട്ട് ഞങ്ങള്‍ ടൈപ്പ് ചെയ്തു അയച്ചു തന്ന്‌ മാസം ഒന്ന് കഴിഞ്ഞു ഇത് വരെയും അത് പ്രസിദ്ധീകരിച്ചു കണ്ടില്ല.അല്പം വിഷമത്തോടെ തന്നെ പറയട്ടെ മാത്സ് ബ്ലോഗ്‌ ഇപ്പോള്‍ ആഗ്രഹിക്കുന്നത് വെറും പ്രശസ്തി മാത്രം ആണ് എന്ന് തോന്നുന്നു . സര്‍ക്കാര്‍ ഉത്തരവുകള്‍ മറ്റാര്‍ക്കും കിട്ടുന്നതിനു മുന്‍പ് തന്നെ ബ്ലോഗില്‍ കൊടുക്കാനും എസ്. എം .എസ് അയക്കാനും
    ഒക്കെ ആണ് ഇപ്പോള്‍ സമയം കണ്ടെത്തുന്നത് ബ്ലോഗിന്റെ ആദ്യകാല ചരിത്രം പാടെ മാറ്റി മറിക്കുന്ന ഈ രീതി ശരിയല്ല

    അധ്യാപകര്‍ ആഗ്രഹിക്കുന്നത് സാലറി ഫിക്സ് ചെയാനും ലീവ് സറണ്ടര്‍ കിട്ടാനും ഒക്കെ ആണ് എന്ന് അറിയാം ആ വഴിക്ക് നീങ്ങിയാല്‍ hits കൂടും കമന്റ്‌ ബോക്സ്‌ നിറഞ്ഞു കവിയും ഗണിതം കൊടുത്താല്‍ കമന്റ്‌ ബോക്സില്‍ ഒന്നും കാണില്ല ആരും തിരിഞ്ഞു നോക്കുകയും ഇല്ല എന്ന തിരിച്ചറിവില്‍ നിന്നും ആയിരിക്കും ഈ മാറ്റം.

    ബ്ലോഗിലെ രത്നങ്ങള്‍ ആയ കൃഷ്ണന്‍ സാറും അഞ്ജന ചേച്ചിയും ഒക്കെ ഇപ്പോള്‍ ഈ ബ്ലോഗ്‌ മറന്നു കാണും എന്ന് കരുതുന്നു

    പാലക്കാട് ടീമിന് വേണ്ടി
    ഹിത ,ആതിര , ഹരിത , അനന്യ

  7. “അല്പം വിഷമത്തോടെ തന്നെ പറയട്ടെ മാത്സ് ബ്ലോഗ്‌ ഇപ്പോള്‍ ആഗ്രഹിക്കുന്നത് വെറും പ്രശസ്തി മാത്രം ആണ് എന്ന് തോന്നുന്നു . സര്‍ക്കാര്‍ ഉത്തരവുകള്‍ മറ്റാര്‍ക്കും കിട്ടുന്നതിനു മുന്‍പ് തന്നെ ബ്ലോഗില്‍ കൊടുക്കാനും എസ്. എം .എസ് അയക്കാനും
    ഒക്കെ ആണ് ഇപ്പോള്‍ സമയം കണ്ടെത്തുന്നത് ബ്ലോഗിന്റെ ആദ്യകാല ചരിത്രം പാടെ മാറ്റി മറിക്കുന്ന ഈ രീതി ശരിയല്ല”

    ഈ കൂട്ടായ്മയിലേക്ക്
    കടന്ന് വന്ന് നിങ്ങളുടെയൊക്കെ സങ്കല്പം പോലെ ഇതിനെ മാറ്റിയെടുക്കേണ്ടയാളുകള്‍ പ്രത്യേകിച്ച് ഹിതയെപ്പോലുള്ളവര്‍ ഇത്തരം വിമര്‍ശനങ്ങള്‍ എയ്യുമ്പോഴാണ് സങ്കടം ഇരട്ടിക്കുന്നത്.എന്നിരുന്നാലും
    ഹിതയുടെ വിമര്‍ശനം അതിനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി ഉള്‍ക്കൊള്ളുന്നു.
    ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ അന്‍വര്‍സാദത്ത് സാറിന്റെ ഒരു ഗംഭീര ലേഖനമുണ്ട്.വായിച്ചോളൂ..

  8. “ഗണിതം കൊടുത്താല്‍ കമന്റ്‌ ബോക്സില്‍ ഒന്നും കാണില്ല ആരും തിരിഞ്ഞു നോക്കുകയും ഇല്ല “

    എന്തായിത്‌ ? വന്ന വഴിയും ലക്ഷ്യവുമെല്ലാം മറക്കുന്നുവോ ?

  9. shemi says:

    ജോണ്‍ സാര്‍, നന്നായി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒറുപോലെ ഉപകാറപ്രദം. നന്ദി

  10. the worksheets published my maths blog is excellent…it is useful for the teachers, handling x std, thanks to johnsir.

  11. JOHN P A says:

    ഫിലിപ്പ് സാറിന് പ്രത്യേകനിര്‍ദ്ദേശങ്ങള്‍ തന്നതിന് നന്ദി. ഹിത ,ഓര്‍ക്കുന്നുണ്ട് , തീര്‍ച്ചയായും ഉടനെയാകാം .

  12. ഗണിതം പോലെ മധുരമായി ഐ.ടി യും വിളമ്പിയ ജോണ്‍ സാറിന് നന്ദി……

  13. കൊള്ളാം ….. നന്ദി!!!

  14. Arunbabu says:

    Great……… JOHN SIR and Thank you for publishing

  15. കഞ്ഞിക്കണക്കെഴുതാന്‍ സഹായിച്ച ജോണ്‍ സാറിനു ഒരായിരം നന്ദി……..

  16. Gigi says:

    The tips and notes is very useful.congratulations for your great effort.

  17. JOHN P A says:

    inkscape ല്‍ ചിത്രം ചേര്‍ക്കുക വളരെ ​എളുപ്പമാണ് . വെറുതെ ചിത്രം കോപ്പിചെയ്ത് പേസ്റ്റ് ചെയ്താല്‍ മതി . പിന്നെ സെലക്ടാക്കി വലുതാക്കുകയോ ചെറുതാക്കുകയോ ആകാം .
    ഈ പോസ്റ്റിലെ ചിത്രം , അതിലെ എഴുത്തുകള്‍ എല്ലാം inkscape ലാണ് ചെയ്തത് . റോസാപ്പുക്കളുടെ ഇതളുകളുടെ ചെറിയ ഒരു ചിത്രം വലുതാക്കിയാണ് പാശ്ചാത്തലനിറം കൊടുത്തിരിക്കുന്നത് .

  18. nazeer says:

    So…John sir started this years work……..Hope this year we have to give more help than last year.I already finished first 2 chapters of IT in 10nth std.Students are enjoying that……100s of logos they made. Vacation itself I started IT classes just after the training….pithon s a problem for students……any way expecting more posts for IT….
    Physics post nu samayamayoooo???
    This type of post makes mathsblog LIVE!!!!
    Hope John sir's father will get well soon…
    My happiest greetings to all getting help from maths blog for a complete A+
    John sir….U r worksheet is going to be printed today in our school and all the students are going to get it …..I converted that spoken tutorial in to VCD format and given to all students in the first week itself…Those who r not having computer @ home they are watching it using CD player…..
    Any way thanks for the great …great..work .This work sheet is more than sufficient for the first chapter…
    Nazeer
    Technical high school
    Kulathupuzha

  19. mundackal says:

    John Sir,വര്‍ക്ക്ഷീറ്റ് വളരെ ഉപകാരമായി.സാറീന്റെ പ്രയത്നത്തിന് ഒത്തിരി നന്ദി.വീണ്ടും പ്രതീക്ഷയോടെ,
    Sr Maria SABS

  20. bijujoy123 says:

    how to include background colours in Inkscape ?

  21. JOHN P A says:

    Dear Baijujoy sir
    file—documentproperties –page –backgroud എടുക്കുക . അപ്പോള്‍ കളര്‍ ബോക്സ് വരും . അതില്‍ താഴെയുളള്ള alpha chanel അതായത് A എന്നത് 0 ആയിരിക്കും . അത് 255 ആക്കുക എന്നിട്ട് ബാക്ക് ഗ്രൗണ്ട് കളള്‍ എടുത്ത് enter ചെയ്യാല്‍ മതി . ചെയ്തു നോക്കിയിട്ട് കമന്റിടുക

  22. anusriku says:

    Thank you for your great effort

  23. Nidhin Jose says:

    നന്ദി ഹരി നിസാര്‍ മാഷുമ്മാരേ…. ഈയുള്ളവന്‍ തയാറാക്കിയ വീഡിയോ ടൂട്ടൊറിയല്‍ കൂടി ഈ പോസ്റ്റില്‍ അപഡേറ്റ് ചെയ്തതിന്……

  24. Anoop Babu says:

    This comment has been removed by the author.

  25. Anoop Babu says:

    നിധിന്‍സാറെ, ശ്രമകരമായ ഈ ഉദ്യമത്തിന് വളരെ നന്ദി.symmetry ല്‍ ppm reflection+reflection എടുക്കുക എന്നു പറയുന്നുണ്ട്.ppm കാണുന്നില്ലല്ലോ.പകരം pmm ആണോ ഉദ്ദേശിച്ചത്.അതെടുത്തിട്ട് സാര്‍ വരച്ചരീതിയില്‍ കിട്ടുന്നില്ലല്ലോ

  26. Nidhin Jose says:

    pmm തന്നെ പറഞ്ഞപ്പോള്‍ തെറ്റിപ്പോയതാണ്. ppm reflection+reflection ROW COLUMN 2X2 കൊടുത്തൊ? വരയില്‍ സെലക്ഷന്‍ ഉണ്ടായിരുന്നോ?

  27. shiju says:

    വർക്ക്ഷീറ്റ് വളരെ നന്നായി

  28. bijujoy123 says:

    thank you sir, thank you very much…………..

  29. teenatitus says:

    very useful post thanks john sir

  30. suresh t says:

    Thanks a lot sir…fantastic work..so so helpful

    SURESH T
    S N TRUSTS HSS PUNALUR

  31. suresh t says:

    great work sir…thanks
    SURESH T
    SN TRUSTS HSS PUNALUR

  32. Ashraf A.P. says:

    പൂവിന്റെ ചിത്രരചനക്ക് ഒരു എളുപ്പ വഴി….
    ഒരു ഇതള്‍ ഉണ്ടാക്കിയ ശേഷം ctrl+A ഉപയോഗിച്ച് ഒന്നിച്ച് സെലക്റ്റ് ചെയ്ത ശേഷം ctrl+D ഉപയോഗിച്ച് duplicate എടുക്കുക.down arrow key ഉപയോഗിച്ച് താഴേക്ക് മാറ്റി രണ്ട് ഇതളുകള്‍ ഉണ്ടാക്കുക.ഇങ്ങനെ
    രണ്ട് ഇതളുകള്‍ ഉണ്ടാക്കിയ ശേഷം ഒന്നിച്ച് സെലക്റ്റ് ചെയ്ത ശേഷം duplicate എടുക്കുക. Object മെനുവിലെ transform ക്ലിക്ക് ചെയ്ത് കിട്ടുന്ന വിന്റോയിലെ rotate സെലക്റ്റ് ചെയ്ത് angle 90 ആക്കി apply ചെയ്യുക. ctrl+A, ctrl+D എന്നിവ ഉപയോഗിച്ച് duplicate എടുത്ത് angle 45 ആക്കുക.വീണ്ടും ഒന്നിച്ച് സെലക്റ്റ് ചെയ്ത് duplicate എടുത്ത് angle 22.5 ആക്കുക. പുഷ്പം റെഡി….
    ചിത്രം കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക.
    flower

  33. Nidhin Jose says:

    Asharaf sir… good work….

  34. Nidhin Jose says:

    This comment has been removed by the author.

  35. This comment has been removed by the author.

  36. This comment has been removed by the author.

  37. Unknown says:

    VERY GOOD………..
    Thank you……….

  38. preethy says:

    sir,
    Very thankz to this model quistions & worksheets. A suggestion is, plz publish in english language also(model quistions & worksheets)

  39. preethy says:

    sir,
    Very thankz to this model quistions & worksheets. A suggestion is, plz publish in english language also(model quistions & worksheets)

  40. MILLU says:

    വളരെ അധികം ഉപകാരം ചെയ്യുന്നതാണിത്. എല്ലാ യൂണിറ്റുകളുടെ വര്‍ക്ക് ഷീറ്റുകളും പ്രതീക്ഷിക്കുന്നു.

  41. MILLU says:

    സര്‍,
    വര്‍ക്ക് ഷീറ്റിന്റെ odt ഫോര്‍മാറ്റ് താഴെ മെയില്‍ അഡ്രസില്‍ അയച്ചുകിട്ടിയാല്‍ നന്നായിരുന്നു.
    moothedathhss@yahoo.co.in
    midlu18@gmail.com

  42. chss says:

    ഐ.ടി.വര്‍ക്ക് ഷീറ്റ് വളരെ നന്നായിട്ടുണ്ട്.വളരെ നന്ദി

  43. chss says:

    ഐ.ടി.വര്‍ക്ക് ഷീറ്റ് വളരെ നന്നായിട്ടുണ്ട്.വളരെ നന്ദി

  44. kannadi says:

    Thank you notes nannayittund valare upakaramanu

  45. rathi says:

    thank you for your notes on IT we find it very helpful

  46. ICE says:

    Thanks for the english version. This is a good attempt

  47. വളരെ നന്ദി
    ഷാജഹാന്‍

  48. Tavanur says:

    its very use full note Thank you

  49. anusriku says:

    Great work sir

  50. anusriku says:

    Great work sir.

  51. This comment has been removed by the author.

  52. ഇങ്ക് സ്കേപ്പിന്റെ 3 വീഡിയോ ക്ലാസ്സുകള്‍ . മാത്‌സ് ബ്ലോഗ്‌ സ്പെഷ്യല്‍

    1.http://www.youtube.com/watch?v=bS4H3fEt-3o
    2.http://www.youtube.com/watch?v=Grj7S5unLh4&feature=youtu.be
    3.http://www.youtube.com/watch?v=9a4KnK9wmds&feature=youtu.be

  53. ali says:

    tweak object എന്ന ടൂളിന്റെ ഉപയോഗം എന്താണെന്ന് വിശദീകരിക്കാമോ ?

  54. Thanks. ENIKU VALARE VISHAMAM NJAGALUDE SCHOOLIL IT 2PERIODS KITTUNNULLU ITHRAUM NALLA WORK SHEETUKAL AVATHARIPPIKKAN PATTUNILLA TIME VALARE KURAVANU . ORIKAL KOODY THANKS .

  55. Remya C says:

    വളരെ ഉപകാരം വര്‍ക്ക്ഷീററുകള്‍ വളരെ നന്നായിട്ടുണ്ട്

    Remya C
    Palayad

  56. Remya C says:

    വളരെ ഉപകാരം വര്‍ക്ക്ഷീററുകള്‍ വളരെ നന്നായിട്ടുണ്ട്

    Remya C
    Palayad

  57. എട്ടാം ക്ലാസിലെ ജിമ്പിനായി ഒരു നോട്ട്. ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തി. തുടക്കകാരായ അധ്യാപകർക്കു പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു. മാത്സ് ബ്ലോഗിലേക്കയക്കാൻ മാത്രം സ്റ്റാൻഡാർഡ് ഉണ്ടോ എന്നു സംശയം ഉള്ളതു കൊണ്ട് എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ… english4keralasyllabus.com
    അഭിപ്രായങ്ങൾ അറിയിക്കണേ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s