സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

ഈ വര്‍ഷത്തേക്കുള്ള ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയായിരിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഡിപി.ഐ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. അതു പ്രകാരം കഴിഞ്ഞ വര്‍ഷം ഡിവിഷനുകള്‍ ക്രിയേറ്റു ചെയ്ത് 8,9,10 ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്പൂര്‍ണ പോര്‍ട്ടല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തുറന്ന ശേഷം ഡാഷ് ബോര്‍ഡിലെ Class and Divisions മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജിലെ 8, 9, 10 ക്ലാസുകളില്‍ ക്ലിക്ക് ചെയ്താല്‍ അതിലെ ഡിവിഷനുകളും Division ല്‍ ക്ലിക്ക് ചെയ്താല്‍ അതിലെ കുട്ടികളേയും കാണാന്‍ കഴിയും. ചുവടെയുള്ള ചിത്രം നോക്കൂ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ A 2011-2012, B 2011-2012 എന്ന ക്രമത്തിലാണ് കാണാന്‍ കഴിയുക. അതു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഡിവിഷനുകളാണ്. അപ്പോള്‍ നാം ആദ്യം എന്തായിരിക്കും ചെയ്യേണ്ടി വരിക? 2012-2013 അധ്യയന വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ ക്രിയേറ്റ് ചെയ്യണം. എന്നാലേ 2011-2012 ലെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാനാകൂ. അതെങ്ങനെ ചെയ്യാം?

കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകളേ ഈ വര്‍ഷവും ഉള്ളൂവെങ്കില്‍ ഈ പേജിന്റെ വലതു ഭാഗത്ത് import Divisions (മുകളില്‍ ചുവന്ന വളയത്തിനുള്ളില്‍ നല്‍കിയിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകള്‍ പുതിയ വര്‍ഷത്തേക്ക് സൃഷ്ടിക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
Select Start date: 2012 ജൂണ്‍ 1 ഉം Select End Date : 2013 മാര്‍ച്ച് 31 ഉം ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേതിലും ഡിവിഷനുകള്‍ കുറവാണെങ്കില്‍ ഉള്ള ഡിവിഷനുകള്‍ മാത്രം ടിക് ചെയ്താല്‍ മതി. എട്ടാം ക്ലാസിന് ചെയ്തതു പോലെ 9, 10 ക്ലാസുകളിലും 2012-2013 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.

NB:- നിര്‍മ്മിച്ച ഡിവിഷനുകളുടെ എണ്ണം കൂടിപ്പോയെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഒന്നാമത്തെ ചിത്രത്തില്‍ ഡിവിഷനുകള്‍ക്ക് നേരെ Edit, Delete ബട്ടണുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

കഴിഞ്ഞ വര്‍ഷം ഉള്ളതിലും ഡിവിഷനുകളുടെ എണ്ണം കൂടുതലാണെങ്കില്‍ import Divisions ന് ഇടതു വശത്തുള്ള New Divisions ക്ലിക്ക് ചെയ്ത് പുതിയ ഡിവിഷന്‍ നിര്‍മ്മിക്കാവുന്നതേയുള്ളു.
ഇനി Class and Divisions മെനുവിലെ Class എടുത്തു നോക്കുക. 8,9,10 ക്ലാസുകളില്‍ ഡിവിഷനുകള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ സഫിക്സോടെ ( ഉദാ : A 2012-2013, B 2012-2013..) വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പ്രമോഷന്‍ / ട്രാന്‍സ്ഫര്‍
പുതിയ അധ്യയന വര്‍ഷത്തേക്ക് ഡിവിഷനുകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഇനി കുട്ടികളെ പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാം. ജയിച്ച (EHS) കുട്ടികള്‍ക്ക് പുതിയ ക്ലാസിലേക്ക് അയക്കുന്നതിനെ പ്രമോഷന്‍ എന്നും NHS ആയ കുട്ടികളെ ഒരു ക്ലാസിലേക്ക് അയക്കുന്നതിനെ ട്രാന്‍സ്ഫര്‍ എന്നും പറയുന്നു. NHS ആയ കുട്ടിയാണെങ്കില്‍ക്കൂടി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിന്നും 2012-2013 അധ്യയന വര്‍ഷത്തിലുള്ള ഒരു ഡിവിഷനിലേക്ക് അവനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നത് മറക്കരുത്.

എന്നാലിനി കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ നടത്താം? അതിനായി Class And Divisions ലെ Classes എടുക്കുക. പേജിന്റെ വലതു വശത്തുള്ള Student Transfers (ചുവന്ന വളയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്യുക. ഈ സമയം ചുവടെ നല്‍കിയിരിക്കുന്നതു പോലെ ഒരു ജാലകം പ്രത്യക്ഷപ്പെടും.
ഇവിടെ Reason എന്നതില്‍ EHS, NHS, Class Transfer എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. EHS പ്രമോഷന് അര്‍ഹതയുള്ള കുട്ടികളും NHS പ്രമോഷന് അര്‍ഹത നേടാത്ത കുട്ടികളും ആണ്. ഒരു കുട്ടിയെ ഒരു ഡിവിഷനില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Class Transfer എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Select a Class ല്‍ നിന്നും 8 -ം ക്ലാസ് തിരഞ്ഞെടുക്കുക. Select a Division ല്‍ നിന്നും A 2011-2012 തിരഞ്ഞെടുക്കുക. ആ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും താഴെ ലിസ്റ്റ് ചെയ്യും.
ചിത്രത്തില്‍ ഓരോ കുട്ടിയുടേയും പേരിന്റെ നേര്‍ക്ക് ടിക് മാര്‍ക് ചെയ്യാന്‍ സൗകര്യമുള്ളത് ശ്രദ്ധിക്കുക. ടിക് മാര്‍ക്ക് ചെയ്തിരിക്കുന്ന കുട്ടികളെ മാത്രമേ പ്രമോഷന്‍/ട്രാന്‍സ്ഫറിനു പരിഗണിക്കൂ. ചുവടെ Select Destination Class : 9 ഉം Select Destination Division : A 2012-2013 എന്നും നല്‍കിയിരിക്കുന്നത് കാണുക. ഇതിനര്‍ത്ഥം മുകളിലെ 8 A 2011-2012 ലെ കുട്ടികളെ 9 A 2012-2013 ലെ ക്ലാസിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ്. Submit അമര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ ഫലപ്രദമായി നടത്താനാകും. NHS ആയ കുട്ടികളെ ഇതു പോലെ തന്നെ അതേ ക്ലാസിലെ തന്നെ ഏതു ഡിവിഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതു പോലെ തന്നെ 9- ം ക്ലാസിലെ കുട്ടികളെ 10-ം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യാം.

എട്ടാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍

ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2012-2013 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ എട്ടാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

14 Responses to സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

 1. 8,9,class കളിലേ കുട്ടികളെ confirm ചെയ്യാതെ class പ്രോമഷന്‍‍ ട്രാന്‍സ്ഫരി‍ ചെയ്യാന്‍ സാധിക്കുമോ?

 2. JOHN P A says:

  confirm ചെയ്യാതെ പ്രമോഷന്‍ നടത്താമല്ലോ. ടെസ്റ്റ് സൈറ്റില്‍ പരിശീലനസമയത്ത് ഇങ്ങനെയാണണ് ചെയ്തതത്
  ഇവിടെ മാറ്റം ഉണ്ടാകില്ലെന്നു തോന്നുന്നു

 3. sslc certificates എന്ന് കിട്ടുമെന്ന് പറയാമോ? ഇത് വരെയായി യാതൊരു വിവരവുമില്ല

 4. This comment has been removed by the author.

 5. duhssthootha says:

  സമ്പൂര്‍ണ്ണ ടി.സി.യുമായി എത്തുന്ന കുട്ടിയെ സമ്പൂര്‍ണ്ണ സോഫ്റ്റ്‍വെയറില്‍ എന്റര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ വിവരങ്ങളും ചേര്‍ക്കേണ്ടതുണ്ടോ? ഡാറ്റയും ട്രാന്‍ഫറായി സമ്പൂര്‍ണ്ണയില്‍ എത്തില്ലേ?

 6. Ashraf says:

  Primery schoolukallil Samporna opayoukikkan pattumoo?

 7. അഷറഫ് സാര്‍,
  പോര്‍ട്ടലിലേക്ക് പ്രൈമറി കുട്ടികളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാകുമെങ്കിലും തല്‍ക്കാലം 8,9,10 ക്ലാസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇക്കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ ഉപയോഗിച്ചത്. അത്ര മാത്രമേ നിര്‍ദ്ദേശം ഉണ്ടായിരുന്നുള്ളു. അധികം വൈകാതെ തന്നെ പ്രൈമറി ക്ലാസുകളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും. പിന്നീട് സമ്പൂര്‍ണയിലൂടെ മാത്രമേ പ്രമോഷനും ക്ലാസ് ട്രാന്‍സ്ഫറുമെല്ലാം നടക്കൂ. എല്ലാ കുട്ടികള്‍ക്കും UID നമ്പര്‍ ലഭ്യമായാല്‍ മാത്രമേ ഇതു സാധ്യമാകൂ. അതാണ് സമ്പൂര്‍ണയുടെ അടുത്ത ചുവടു വെയ്പ്.

  DUHSS Thootha,
  തല്‍ക്കാലം സമ്പൂര്‍ണ വഴി ‍ഡാറ്റ ട്രാന്‍സ്ഫര്‍ നടത്താനുള്ള മാര്‍ഗം ലഭ്യമല്ല.

 8. 1.employee details add ചെയ്യുമ്പോള്‍ drawing teachers ന് subject കോളത്തില്‍ ചേര്‍ക്കാന്‍ 'drawing' ലിസ്റ്റിലില്ല.
  2.അനധ്യാപകര്‍ employee വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലേ?

 9. ഒരു ഡിവിഷനില്‍ (ഉദാ:8 A) മാക്സിമം എത്ര കുട്ടികളെ ചേര്‍ക്കാം എന്ന് പറയാമോ ?

 10. vss says:

  How to change the name of School in sampoorna?
  Please give the detail.

 11. Najeeb says:

  ക്ലാസ് ട്രാൻസ്ഫർ നടത്തിയ കുട്ടികൾ ഏതു ക്ലാസിൽ നിന്നു വന്നു എന്നു മനസ്സിലാക്കാൻ എന്താണു വഴി? അതും കൂടി ഉൾപെടുന്ന രീതിയിൽ കസ്റ്റം റിപ്പോർട് തയ്യാറാക്കാനാവുമോ?

 12. duhssthootha says:

  Dear Hari Sir,
  sampoorna യിലൂടെ data transfer നടക്കില്ലെന്ന് പറഞ്ഞ ഹരി സാറ് , ശ്രദ്ധിക്കാതെയാണ് “നടക്കില്ലെന്ന്” പറഞ്ഞത് എന്ന് എനിക്ക് ഇപ്പോള് ബോദ്ധ്യമായി. അടുത്ത ദിവസമാണ് എനിക്ക് ഒരു sampoorna TC കിട്ടിയത്. ഞാന് പരീക്ഷിച്ചു നോക്കി വിജയിച്ചു. ടിസി നമ്പറ് കൊടുത്ത് എന്റെ സഹപ്രവര്ത്തകരും പരീക്ഷിച്ചു നോക്കൂ. ഞാന് 3
  ടി.സി. ചെയ്ത് നോക്കി.Admission number ഉം Division ഉം മാത്രമേ ചേര്ക്കേണ്ടതുള്ളൂ.

 13. duhssthootha says:

  Dear Hari Sir,
  sampoorna യിലൂടെ data transfer നടക്കില്ലെന്ന് പറഞ്ഞ ഹരി സാറ് , ശ്രദ്ധിക്കാതെയാണ് “നടക്കില്ലെന്ന്” പറഞ്ഞത് എന്ന് എനിക്ക് ഇപ്പോള് ബോദ്ധ്യമായി. അടുത്ത ദിവസമാണ് എനിക്ക് ഒരു sampoorna TC കിട്ടിയത്. ഞാന് പരീക്ഷിച്ചു നോക്കി വിജയിച്ചു. ടിസി നമ്പറ് കൊടുത്ത് എന്റെ സഹപ്രവര്ത്തകരും പരീക്ഷിച്ചു നോക്കൂ. ഞാന് 3
  ടി.സി. ചെയ്ത് നോക്കി.Admission number ഉം Division ഉം മാത്രമേ ചേര്ക്കേണ്ടതുള്ളൂ.

 14. സാഹു says:

  ഒരു വിദ്യാര്‍ഥിക്ക് നല്‍കിയ TC ക്യാന്‍സല്‍ ചെയ്യാന്‍ എന്തു ചെയ്യണം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s