സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം(Updated with mail merging)


സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions – Tenth standard — ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക

ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
കുട്ടിയുടെ പേരിനു താഴെ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം .

Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.

Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .

തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.

ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.

ടി.സി ഒറ്റയടിക്ക് പ്രിന്റ് ചെയ്യാം.
മെയില്‍ മെര്‍ജ് സങ്കേതം ഉപയോഗിച്ച് ടി.സി ഒന്നിച്ചു പ്രിന്റു ചെയ്യുന്നതിന് സഹായകമാകുന്ന ഒരു ഫയല്‍ പാലക്കാട് Karimba GHSS ലെ എസ്.ഐ.ടി.സി കൂടിയായ എസ്.സുജിത്ത് സാര്‍ അയച്ചു തന്നിട്ടുണ്ട്. ചുവടെ നിന്നും അതിന്റെ സ്റ്റെപ്പുകള്‍ അടങ്ങിയ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ടി.സി ഫോമിന്റെ മാതൃകയും ഒപ്പം നല്‍കിയിരിക്കുന്നു.

Printing TC by Mail Merging (PDF File)

Odt file for Sample TC

ടി.സി പ്രിന്റു ചെയ്യുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റായി ചേര്‍ക്കുമല്ലോ.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

67 Responses to സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം(Updated with mail merging)

 1. duhssthootha says:

  സാധാരണ തിരിച്ചറിയല് രേഖ 2 എണ്ണം എഴുതാറുണ്ട്. ഇവിടെ നിന്നും ഒന്നു മാത്രമേ ജനറേറ്റ് ചെയ്യുന്നുള്ളൂ(ചിലപ്പോള്).ജനന തിയ്യതി അക്ഷരത്തില് എന്നതിന് നേരെ മാസം മാത്രമെ അക്ഷരത്തില് വരുന്നുള്ളു.ക്ലാസിലേക്ക് പ്രവേശനം കൊടുത്ത തിയ്യതിയില് സ്കൂളില് ചേര്ന്ന തിയ്യതിയാണ് വരുന്നത്.”Static report” ല് identification mark എടുക്കാന് കഴിയുന്നില്ല.
  ആവശ്യമില്ലാത്ത പല “field” കളും “active” അല്ല. identification marks, date of birth in words ഇവ കൂടി ഉള്പ്പെടുത്തിയാല് ടി.സി പെട്ടെന്ന് പ്രിന്റ് ചെയ്യാമായിരുന്നു.പുതിയ technology യും, പുതിയ software കളും ആളുകളെ കൂടുതല് confusion ഉണ്ടാക്കാന് ഉണ്ടാക്കുന്നതാണോ. ഒരു ടി.സി. എഴുതി പരിചയമുള്ള ഒരുത്തനെയെങ്കിലും ഒരു ടി.സി. കാണിച്ച് software ഉണ്ടാക്കിക്കൂടെ.

 2. duhssthootha says:

  സാധാരണ തിരിച്ചറിയല് രേഖ 2 എണ്ണം എഴുതാറുണ്ട്. ഇവിടെ നിന്നും ഒന്നു മാത്രമേ ജനറേറ്റ് ചെയ്യുന്നുള്ളൂ(ചിലപ്പോള്).ജനന തിയ്യതി അക്ഷരത്തില് എന്നതിന് നേരെ മാസം മാത്രമെ അക്ഷരത്തില് വരുന്നുള്ളു.ക്ലാസിലേക്ക് പ്രവേശനം കൊടുത്ത തിയ്യതിയില് സ്കൂളില് ചേര്ന്ന തിയ്യതിയാണ് വരുന്നത്.”Static report” ല് identification mark എടുക്കാന് കഴിയുന്നില്ല.
  ആവശ്യമില്ലാത്ത പല “field” കളും “active” അല്ല. identification marks, date of birth in words ഇവ കൂടി ഉള്പ്പെടുത്തിയാല് ടി.സി പെട്ടെന്ന് പ്രിന്റ് ചെയ്യാമായിരുന്നു.പുതിയ technology യും, പുതിയ software കളും ആളുകളെ കൂടുതല് confusion ഉണ്ടാക്കാന് ഉണ്ടാക്കുന്നതാണോ. ഒരു ടി.സി. എഴുതി പരിചയമുള്ള ഒരുത്തനെയെങ്കിലും ഒരു ടി.സി. കാണിച്ച് software ഉണ്ടാക്കിക്കൂടെ.

 3. joy says:

  ഇ വര്‍ഷം സബുര്‍​​ണ്ണയീലുടെയാണോ ടി.സി നല്‍കേണ്ടത്

 4. To test 'sampoorna'I issued a TC to a student of X std and took a print out. when I tried to take another print out of the same student I found that all the details of that student has removed from the sampoorna database. How can i retrieve it and take another copy of the TC ? Sivadasan Thalassery

 5. if we want to take tc or conduct again search the student as former student

 6. bhama says:

  @ HIGH SCHOOL PALAYAD,
  ആ കുട്ടിയുടെ ഡാറ്റ former students ല്‍ ഉണ്ടാകും. ടി സിയുടെ ഒരു കോപ്പികൂടി എടുക്കുന്നതിന്
  students –> search former students –> അവിടെ class, batch , Admission number ഇവ നല്കി search ചെയ്യുക. കിട്ടുന്ന ലിസ്റ്റില്‍ ആകുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന വിന്‍ഡോയില്‍ നിന്നും ടി സി print എടുക്കാം .

 7. indhu says:

  പൂര്‍ണ്ണമായും test ചെയ്യത് error പരിഹരിക്കപ്പെടാത്ത ഒരു software കൊണ്ട് ഈ കേരളത്തിലെ teachers ന് എന്ത് നേട്ടം?

  എളുപ്പത്തില്‍ ഒരു പ്രക്രിയ ചെയ്യാനാണ് നാം computer നെ ആശ്രയിക്കുന്നത്. പക്ഷെ ഇവിടെ sampoorna വഴി timetable തയ്യാറാക്കിയും tc generate ചെയ്തും പരാജയപ്പെട്ട് അദ്ധ്യാപകര്‍ അവരുടെ സമയം കളയുകയല്ലേ?

  പൂര്‍ണ്ണമായും test ചെയ്യാത്ത ഒരു Software അദ്ധ്യാപകരുടെ മുന്നില്‍ അവതരിപ്പിച്ച it@school കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരെയും കളിയാക്കുകയല്ലെ ചെയ്തത്.

 8. സാര്‍,
  ചില തെറ്റുകള്‍ ശ്റദ്ധയില്‍ പെടുത്തട്ടെ : ടിസി പ്റിന്‍ടില്‍ മതത്തിനു കൂടെ ജാതി വരുന്നില്ല. ആ ക്ളാസില്‍ പ്റവേശനം നല്‍കിയ തിയതിയും തെറ്റാണ്.

 9. സാര്‍,
  ചില തെറ്റുകള്‍ ശ്റദ്ധയില്‍ പെടുത്തട്ടെ : ടിസി പ്റിന്‍ടില്‍ മതത്തിനു കൂടെ ജാതി വരുന്നില്ല. ആ ക്ളാസില്‍ പ്റവേശനം നല്‍കിയ തിയതിയും തെറ്റാണ്.

 10. Ram says:

  TC No. is common for all students of the same school. Eg. 13075/2012(School code/year)

 11. Thank U Bhama Teacher for ur invaluable information about the 'TC issued students'. sivadasan

 12. sathath says:

  This comment has been removed by the author.

 13. sathath says:

  This comment has been removed by the author.

 14. sathath says:

  ടി സി നമ്പര്‍ എഴുതുന്നിടത്ത് അധ്യയന വര്‍ഷം 2011-2013 എന്ന് തെറ്റായി വരുന്നു
  ജാതി വരുന്നില്ല
  അവസാനം പഠിച്ച ക്ലാസ്സിലേയ്ക്ക് പ്രവേസനം കൊടുത്ത തീയതിക്ക് പകരം ആ സ്കൂളില്‍ പ്രവേസനം കൊടുത്ത തീയതി വരുന്നു.
  എല്ലാ കുട്ടികളുടെയും ടി സി ഒരുമിച്ച് പ്രിന്റ്‌ എടുക്കാന്‍ സാധിച്ചാല്‍ നന്ന്
  ജനന തീയതി അക്ഷരത്തില്‍ വരുന്നില്ല.

  ഒരു കുട്ടിയുടെ ടി സി ജെനറേറ്റ് ചെയ്തിട്ട് CONFIRM ചെയ്യുന്നതിനുമുന്‍പ് അതില്‍ തെറ്റ് ഉണ്ടെങ്കില്‍ EDIT OPTION കൂടി നല്‍കിയാല്‍ നന്നായിരുന്നു

  പിശകുകള്‍ പരിഹരിച്ച് എത്രയും വേഗം സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 15. sukhiyan says:

  എന്‍റെ 10 ആം ക്ലാസ്സില്‍ 42 കുട്ടികള്‍ ഉണ്ട് എല്ലാ കുട്ടികളുടെയും t c ഇഷ്യൂ ചെയ്തു . ഇഷ്യൂ ചെയ്ത t c കല്‍ ഫോര്മര്‍ studentsil പോയി പ്രിന്റ്‌ എടുക്കാന്‍ ഉദ്ദേശിക്കുന്നു . അതില്‍ ഏകദേശം 30 പേരുകള്‍ ഒന്നാമത്തെ page ലും ബാകി പേരുകള്‍ രണ്ടാമത്തെ page ലും ആണ് ഉള്ളത്. പക്ഷെ രണ്ടാമത്തെ പേജ് ലേക്ക് പോകാന്‍ നെക്സ്റ്റ് അടിച്ചാലും രണ്ടാമത്തെ പേജ് ക്ലിക്ക് ചെയ്താലും ഫോര്മര്‍ സ്ടുടെന്റ്സ് എന്ന സെര്‍ച്ച്‌ പേജ് ലേക്ക് പോകുന്നു. എന്ത് ചെയ്യണം.pls ഹെല്പ് ….

 16. fORMER STUDENTSIL NINNUM STUDENTINE SELECT CHEYTHAL EDIT CHEYYAN PATTUNNIL. WHY?

 17. fORMER STUDENTSIL NINNUM STUDENTINE SELECT CHEYTHAL EDIT CHEYYAN PATTUNNIL. WHY?

 18. beenajacob says:

  i have taken tc from sampporna before updating,Do i need to take them again. if so pls explain its procedure

 19. belnamol says:

  കുറേ കുട്ടികളുടെ T C പ്രിന്റ് എടുത്തു.ഇപ്പോള്‍ സൈറ്റ് അപ്ഡേറ്റ് ആയി എന്നൊരു മെസേജ് വന്നു. ഇതുവരെ ടി സി ജനറേറ്റ് ചെയ്തവരുടെ ഡാറ്റാ എഡിറ്റ് ചെയ്യാന്‍ പറ്റുമോ? സൈറ്റ് അപ്ഡേറ്റ് ആയശേഷം conduct certificate എടുക്കാന്‍ പറ്റുന്നില്ല . pls clarify.

 20. beenajacob says:


  i have taken Tc from sampoorna beforeupdating,Do i need to take it again. if so pls explain its procedure

 21. belnamol says:

  കുറേ കുട്ടികളുടെ T C പ്രിന്റ് എടുത്തു.ഇപ്പോള്‍ സൈറ്റ് അപ്ഡേറ്റ് ആയി എന്നൊരു മെസേജ് വന്നു. ഇതുവരെ ടി സി ജനറേറ്റ് ചെയ്തവരുടെ ഡാറ്റാ എഡിറ്റ് ചെയ്യാന്‍ പറ്റുമോ? സൈറ്റ് അപ്ഡേറ്റ് ആയശേഷം conduct certificate എടുക്കാന്‍ പറ്റുന്നില്ല . pls clarify.

 22. T C ഇഷ്യുസ് എല്ലാം തന്നെ ഇന്ന് പരിഹരിച്ചിട്ടുണ്ട്. ഒന്ന് നോക്കണെ, എന്നിട്ട്….
  1.Date of promotion entry field enabled
  2.Date of birth in words added.
  3.Caste included along with Religion.

 23. samasya says:

  *സമ്പൂര്‍ണ ടി സി യില്‍ former student optional എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നില …………
  *മാത്രമല്ല ഓഫീസ് കോപ്പി ലഭ്യമല്ല, ആ ക്ലാസില്‍ കുട്ടി ചേര്‍ന്ന ദിവസം എന്നാ ചോദ്യത്തിന് ആ സ്കൂളില്‍ കുട്ടി ചേര്‍ന്ന ദിവസമാണ് വരുന്നത് . *പ്രിന്റ്‌ എടുത്ത് ചെക്ക്‌ ചെയ്താല്‍ പൈന്‍ എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നില്ല . * ടി സി നമ്പര്‍ തുടര്‍ച്ചയായ് വരാനുള്ള സംവിദാനം വേണം അല്ലെങ്കില്‍ നമ്പര്‍ വിടുപോകണോ മാറി പോകണോ സാധ്യത ഉണ്ട്. * വിനോദ് രാജ് മൂത്തേടത്ത്

 24. SHANTALS says:

  VIIIth&IX th std class-kalile Tc issue cheyyan confirm cheyyathe pattunnilla & promote cheyyanamenkilum confirm cheyyathe pattunnilla enthenkilum margam undengil ………………

 25. Dear all,

  Following changes have been made as per the request from the field.

  Changes
  1.Tc edit enabled
  2.Confirmation in batch transfer
  3.Tc number format corrected
  4.Tc in pdf format added

  (Narayana Swami – it@school)

 26. SUJITH says:

  Sampoorna TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ. ഇതുപയോഗിച്ച് SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കാന്‍ സാധിക്കുമോ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരീക്ഷ പാസ്സായാലും TC മാറ്റി നല്‍കുന്നില്ല. അതിനാല്‍ Course Completed എന്നോ vide SSLC എന്നോ Option നല്‍കിയാല്‍ നന്നായിരിക്കും
  അതുപോലെ Create Report എന്നതില്‍ Identification Marks,Date of Birth in Words തുടങ്ങി നമ്മള്‍ Entry നടത്തുന്ന എല്ലാ Fields-ഉം ഉണ്ടെങ്കില്‍ നന്നായേനെ

 27. SHANTALS says:

  പത്താം ക്ലാസ്സിലെ കുട്ടികളുടെ റ്റി.സി.ഒന്നിച്ചു ജനറേറ്റു ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

 28. @ പൂര്‍ണ്ണമായും test ചെയ്യാത്ത ഒരു Software അദ്ധ്യാപകരുടെ മുന്നില്‍ അവതരിപ്പിച്ച it@school കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരെയും കളിയാക്കുകയല്ലെ ചെയ്തത്.

  ഇത്ര സങ്കീർണ്ണമായ ഒരു സംവിധാനത്തിൽ പൂർണ്ണമായും കുറ്റവിമുക്തമായ ഒരു സോഫ്റ്റ്വെയർ അത്ര എളുപ്പമാവില്ല. ഏറ്റവും മൈന്യൂട്ടായ സാധ്യതകൾ പോലും മുൻപിൽ കണ്ടുകൊണ്ട് ഒരു സോഫ്റ്റ്വെയർ ഉണ്ടാക്കണമെങ്കിൽ ആ സാധ്യതകൾ എല്ലാം ഏറെ സമയമെടുത്ത് ഊഹിച്ച് കണ്ടെത്തേണ്ടതായൂണ്ട്. പക്ഷെ ശ്രദ്ധേയമായ ഒരു കാര്യം വളരെ സജീവമായ പ്രതികരണങ്ങൾ ഈ പോസ്റ്റിനുണ്ടായി എന്നതും അവയ്ക്ക് കാര്യമായ പരിഹാരങ്ങൾ ഉണ്ടായിക്കാണുന്നു എന്നതും ആണ്. പ്രശ്നങ്ങൾ ഇങ്ങനെ എല്ലാവരും വേഗത്തിൽ ശ്രദ്ധയിൽ കൊണ്ടൂവരികയാണെങ്കിൽ ഉടൻ തന്നെ കൂട്ടായ പ്രവർത്തനത്തിലൂടെ ഇതൊരു കുറ്റവിമുക്ത സോഫ്റ്റ്വെയർ ആക്കുവാൻ നമുക്കു സാധിക്കും.

 29. “പ്രശ്നങ്ങള്‍ ഇങ്ങനെ എല്ലാവരും വേഗത്തില്‍ ശ്രദ്ധയില്‍ കൊണ്ടൂവരികയാണെങ്കില്‍ ഉടന്‍ തന്നെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇതൊരു കുറ്റവിമുക്ത സോഫ്റ്റ്​വെയര്‍ ആക്കുവാന്‍ നമുക്കു സാധിക്കും.
  You said it, Rajeev Sir!

 30. prakasam says:

  ഞാന്‍ 9D യിലെ ഒരു കുട്ടിയെ 10c2012-2013 എന്ന ക്ലാസ്സിലേയ്ക്ക് 02-05-12 ന് പ്രൊമോട്ട് ചെയ്തു. നെറ്റിലെ പ്രശ്നങ്ങള്‍ കാരണം ആ ക്ലാസ്സിലേയ്ക്ക് മറ്റാരെയും പ്രൊമോട്ട് ചെയ്യാനായില്ല. പിറ്റെ ദിവസംആ കുട്ടിയ്ക്ക് തന്നെ മറ്റൊരു അധ്യാപകന്‍ TC ഇഷ്യു ചെയ്തു. പ്രിന്റെടുത്തപ്പോള്‍ ക്ലാസ്സില്‍ ചേര്‍ന്ന തീയതി തെറ്റിയിട്ടുണ്ട്. അത് മാന്വലായി മാറ്റിക്കൊടുത്തു രക്ഷപ്പെട്ടു. പക്ഷെ ഇപ്പോള്‍ ആ ഡിവിഷന്‍ തന്നെ അപ്രത്യക്ഷമായതായി കണ്ടു. അത്തരമൊരു ഡിവിഷന്‍ തന്നെ നിലവിലില്ലയെന്നമെസ്സേജാണ്
  വരുന്നത്. ആ പേരില്‍ തന്നെ വീണ്ടും ഉണ്ടാക്കാനും പറ്റുന്നില്ല. ഇനി 10C 2012-13 ക്ലാസ്സിലേയ്ക്ക് എങ്ങിനെയാണ് കുട്ടികളെ പ്രൊമോട്ടു ചെയ്യേണ്ടത്. വേറെ ഡിവിഷനുണ്ടാക്കണോ അതോ ആ ഡിവിഷന്‍ തന്നെ തിരിച്ചു കൊണ്ടുവന്നശേഷം മാത്രമേ പ്രൊമോഷന്‍ സാധ്യമാകുകയുള്ളോ???

 31. belnamol says:

  pls explain the procedure for editing TC which is already generated.

 32. sathath says:

  1. ഫീസ്‌ ഇല്ലാത്ത ഒരു കുട്ടിക്ക് ടി സി കൊടുക്കുമ്പോള്‍ “Whether the pupil has paid all the fees due to the school”എന്ന ഇടത്ത് YES എന്നാണോ NO എന്നാണോ എഴുതുക
  സാധാരണ NOT APPLICABLE (NA) എന്നോ NO FEES എന്നോ എഴുതാറുണ്ട്
  ഇങ്ങനെ ഒരു OPTION കൂടി ഉണ്ടായെങ്കില്‍ നന്നായിരുന്നു ആളുകള്‍ക് കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു
  2. പത്താം ക്ലാസ്സിലെ കുട്ടികളുടെ റ്റി.സി.ഒന്നിച്ചു ജനറേറ്റു ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു
  3. Sampoorna TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ. ഇതുപയോഗിച്ച് SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കാന്‍ സാധിക്കുമോ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരീക്ഷ പാസ്സായാലും TC മാറ്റി നല്‍കുന്നില്ല. vide SSLC CARD എന്ന Option നല്‍കിയാല്‍ നന്നായിരിക്കും

 33. praveen says:

  10th ley TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ. ഇതുപയോഗിച്ച് SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കാന്‍ സാധിക്കുമോ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരീക്ഷ പാസ്സായാലും TC മാറ്റി നല്‍കുന്നില്ല. അതിനാല്‍ Course Completed എന്നോ vide on Mark list
  എന്നോ Option നല്‍കിയാല്‍ നന്നായിരിക്കും

 34. praveen says:

  Class vise TC print chayyanulla optionum,Whether the pupil was in receipt of fee concession yennulladinu sapoorna pragaram automatic YES/NO Yennu print chayydu varan pattumo?

 35. Mubarak says:

  തെറ്റുകളിലൂടെ മാത്രമേ പഠിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഈ പറഞ്ഞ കുറ്റങ്ങളെല്ലാം തന്നെ പോസിറ്റീവായി തന്നെ കാണുന്നതാണ് നല്ലത്. വരും വര്‍ഷങ്ങളില്‍ നമുക്ക് ഇത് അനായാസം ഉപയോഗിക്കാന്‍ സാധിക്കും. computer അറിയാതിരുന്ന നമ്മള്‍ (at least ഞാന്‍ ) ഇപ്പോള്‍ അത് ഉപയോഗിക്കുന്നില്ലേ……
  എല്ലാം ശരിയാവും

 36. ഓഫ് ടോപിക് : SCERT യുടെ ആദ്യത്തെ ക്വസ്ട്യന്‍ പൂള്‍ ഉള്ളവര്‍ ഒന്ന് ലിങ്ക് ഇടുമോ. പ്ലീസ്‌

 37. ഹയര്‍ സെക്കന്ററി ടിസി ജനറേഷന്‍ എളുപ്പം സാധിക്കുനതിന് മെയില്‍ ചെയ്യൂ..unni.0p@gmail.com(0 എന്നത് ഒ അല്ല പൂജ്യന്‍ ആണ്)

 38. മഹാത്മ,

  രാജീവ് സാറിന്റെ ഇംഗ്ലീഷ് ഫോര്‍ കേരള സിലബസ് എന്ന ബ്ലോഗില്‍ അതിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

  ഉണ്ണികൃഷ്ണന്‍ സാര്‍,

  ഹയര്‍സെക്കന്ററി ടി.സി ജനറേഷന്‍ സോഫ്റ്റ്‌വെയര്‍ എനിക്ക് അയച്ചു തന്നാല്‍ അത് ഇവിടെ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ലിങ്ക് കൊടുക്കാം.

 39. headmaster says:

  എല്ലാ കുട്ടികളുടെയും ടി സി ഒരുമിച്ച് പ്രിന്റ്‌ എടുക്കാന്‍ സാധിച്ചാല്‍ നന്ന്
  ജനന തീയതി അക്ഷരത്തില്‍ വരുന്നില്ല.

 40. headmaster says:

  എല്ലാ കുട്ടികളുടെയും ടി സി ഒരുമിച്ച് പ്രിന്റ്‌ എടുക്കാന്‍ സാധിച്ചാല്‍ നന്ന്
  ജനന തീയതി അക്ഷരത്തില്‍ വരുന്നില്ല.

 41. Unknown says:

  WILL ANYBODY POST THE USERID AND PASSWORD FOR SECOND TERM SCERT QUESTION POOL?

 42. sathath says:

  1. ഫീസ്‌ ഇല്ലാത്ത ഒരു കുട്ടിക്ക് ടി സി നല്‍കുമ്പോള്‍ “Whether the pupil has paid all the fees due to the school”എന്നിടത് YES എന്നാണോ NO എന്നാണോ എഴുതുന്നത്?
  സാധാരണ NO FEES എന്നോ NA (Not Applicable ) എന്നോ എഴുതാറുണ്ട്. ഇങ്ങനെഒരു OPTION നല്‍കിയാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു.

  2. Sampoorna TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ.SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കുമ്പോള്‍ vide SSLC എന്ന OPTION നല്‍കിയാല്‍ നന്നായിരുന്നു.

  3. ഫീസ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിവരം AUTOMATIC ആയി വന്നാല്‍ ന്നായിരുന്നു.

  4. Date of Birth according to Admission Register (in words) എന്നിടത് അവസാനത്തെ അക്ഷരതിനിടയില്‍ space ഇല്ല
  ഉദാ : 15/05/1997 Fifteen May Nineteen ninetyseven
  ഇതില്‍ “ninetyseven”എന്നതിന് പകരം “ninety seven” എന്നാണ് വരേണ്ടത്

  5. പത്താം ക്ലാസ്സിലെ കുട്ടികളുടെ റ്റി.സി.ഒന്നിച്ചു ജനറേറ്റു ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

 43. sathath says:

  1. ഫീസ്‌ ഇല്ലാത്ത ഒരു കുട്ടിക്ക് ടി സി നല്‍കുമ്പോള്‍ “Whether the pupil has paid all the fees due to the school”എന്നിടത് YES എന്നാണോ NO എന്നാണോ എഴുതുന്നത്?
  സാധാരണ NO FEES എന്നോ NA (Not Applicable ) എന്നോ എഴുതാറുണ്ട്. ഇങ്ങനെഒരു OPTION നല്‍കിയാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു.

  2. Sampoorna TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ.SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കുമ്പോള്‍ vide SSLC എന്ന OPTION നല്‍കിയാല്‍ നന്നായിരുന്നു.

  3. ഫീസ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിവരം AUTOMATIC ആയി വന്നാല്‍ ന്നായിരുന്നു.

  4. Date of Birth according to Admission Register (in words) എന്നിടത് അവസാനത്തെ അക്ഷരതിനിടയില്‍ space ഇല്ല
  ഉദാ : 15/05/1997 Fifteen May Nineteen ninetyseven
  ഇതില്‍ “ninetyseven”എന്നതിന് പകരം “ninety seven” എന്നാണ് വരേണ്ടത്

  5. പത്താം ക്ലാസ്സിലെ കുട്ടികളുടെ റ്റി.സി.ഒന്നിച്ചു ജനറേറ്റു ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

 44. @ WILL ANYBODY POST THE USERID AND PASSWORD FOR SECOND TERM SCERT QUESTION POOL?

  Dear Unknown,
  Please visit http://english4keralsyllabus.com for the SCERT Question Pools of Onam (Malayalam only) and Christmas ( both Malayalam and English mediums). Please contact for any help.

 45. Akshara says:

  ഹയര്‍ സെക്കന്ററി TC പ്രിന്റ്‌ ചെയ്യാന്‍ സഹായിക്കുന്ന നാല് സോഫ്റ്റ്‌വെയര്‍ ഇവിടെ കാണാം . ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 46. sathath says:

  1. ഫീസ്‌ ഇല്ലാത്ത ഒരു കുട്ടിക്ക് ടി സി നല്‍കുമ്പോള്‍ Whether the pupil has paid all the fees due to the school എന്നിടത് YES എന്നാണോ NO എന്നാണോ എഴുതുന്നത്/
  സാധാരണ NO FEES എന്നോ NA (Not Applicable ) എന്നോ എഴുതാറുണ്ട് . ഇങ്ങനെഒരു OPTION നല്‍കിയാല്‍ നന്നായിരുന്നു
  2. ഫീസ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിവരം AUTOMATIC ആയി വന്നാല്‍ ന്നായിരുന്നു.

  3. Date of Birth according to Admission Register (in words) എന്നിടത് അവസാനത്തെ അക്ഷരതിനിടയില്‍ space ഇല്ല
  ഉദാ : 15/05/1997 Fifteen May Nineteen ninetyseven
  ഇതില്‍ “ninetyseven” എന്നതിന് പകരം “ninety seven” എന്നാണ് വരേണ്ടത്

  4. Sampoorna TC-യില്‍ “Whether the student eligible for Higher Studies” എന്നതില്‍ Yes/No എന്ന 2 Options മാത്രമേ ഉള്ളൂ. SSLC തോറ്റ വിദ്യാര്‍ഥിക്ക് TC നല്‍കുമ്പോള്‍ vide SSLC എന്ന Option നല്‍കിയാല്‍ നന്നായിരിക്കും

  5. പത്താം ക്ലാസ്സിലെ കുട്ടികളുടെ റ്റി.സി.ഒന്നിച്ചു ജനറേറ്റു ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

 47. कपीष says:

  ഓഫ് ടോപിക് :

  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സേ പരീക്ഷയുടെ ഗണിത ചോദ്യ പേപ്പര്‍ ഉള്ളവര്‍ ഒരു ലിങ്ക് ഇടുമോ

 48. ഇത്ര ക്രിയാത്മകമായി ആളുകള്‍ പ്രതികരിച്ച ഒരു പോസ്റ്റ്‌ അപൂര്‍വ്വമാണെന്നു തോന്നുന്നു. ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ഓരോ പ്രതികരണങ്ങളും ഫലം കണ്ടു എന്നതാണ്. ഒന്നോ രണ്ടോ പേര്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ നൂറു കണക്കിന് പേര്‍ ആലോചിച്ചപ്പോള്‍ സാദ്ധ്യതകളുടെ ഒരു ലോകം തന്നെ തുറന്നു. എത്ര നല്ലതും ഉപകാരപ്രദവുമായ നിര്‍ദ്ദേശങ്ങളാണ് നിങ്ങള്‍ തന്നത്. നന്ദി. അഭിനന്ദനങ്ങള്‍….

 49. Can take 2copy in leagal paper?

 50. സുജിത്ത് സാര്‍ അയച്ചു തന്ന മെയില്‍ മെര്‍ജ് സങ്കേതം ഉപയോഗിച്ച് ടി.സി പ്രിന്റ് ചെയ്യുന്നതിനുള്ള ഒരു മെത്തേഡ് കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

 51. സുജിത് സാര്‍ വിവരിച്ച രീതിയില്‍ (മെയില്‍മെര്‍ജ് വഴി)വളരെയെളുപ്പം റ്റിസി തയ്യാറാക്കാന്‍ സാധിച്ചു. ആയിരം നന്ദി…..

 52. “സുജിത് സാര്‍ വിവരിച്ച രീതിയില്‍ (മെയില്‍മെര്‍ജ് വഴി)വളരെയെളുപ്പം റ്റിസി തയ്യാറാക്കാന്‍ സാധിച്ചു. ആയിരം നന്ദി…..”
  സമ്പൂര്‍ണ്ണ ഡാറ്റാബേസും മെയില്‍മെര്‍ജ് സങ്കേതവും സമന്വ​യിപ്പിച്ച് സുജിത്ത്സാര്‍ നല്‍കിയ സഹായം ഏറെ വിലമതിക്കുന്നു. സഹായഫയലില്‍ അദ്ദേഹം പറഞ്ഞതുപോലെ, ടിസി എടുത്തുകഴിഞ്ഞതിനുശേഷം സമ്പൂര്‍ണ്ണവഴി ഇഷ്യൂ ടിസി നല്‍കാന്‍ മറക്കേണ്ട.

 53. sathath says:

  ഹലോ സുഹൃത്തുക്കളെ എന്റെ 19/05/2012 ലെ ചോദ്യത്തിന് ഇത് വരെ മറുപടി ആരും തന്നില്ലല്ലോ.
  മറുപടി പറയു

 54. സുജിത് സാറിന്റെ mail merging നന്നായിട്ടുണ്ട്….
  പക്ഷെ അതില്‍ date of birth, wordsല്‍ വരുന്നില്ല….സഹായിക്കുമോ….?

 55. SUJITH says:

  TC List എന്ന File-ല്‍ ഒരു പുതിയ കോളത്തിലേക്ക് Date of Birth-നെ Paste -ചെയ്യുക(Title ആയി DOB Words എന്നോ മറ്റോ നല്‍കുക).ഈ കോളം Select ചെയ്ത് Edit-ലെ Find&Replace select ചെയ്ത് Find Box-ല്‍ /1996 എന്നും ReplaceBox-ല്‍ Nineteen Ninety Six എന്നും നല്‍കി Replace all Click ചെയ്താല്‍ 1996 എല്ലാം Words-ലേക്ക് മാറും.ഇതു പോലെ മറ്റ് നാലോ അഞ്ചോ വര്‍ഷങ്ങള്‍ മാറ്റേണ്ടി വരും. തുടര്‍ന്ന് ഇതേ കോളം Select ചെയ്ത് Find-ല്‍ /12-ഉം Replace-ല്‍ December എന്നിങ്ങനെ നല്‍കി Month-ഉം തുടര്‍ന്ന് ഇതേ രീതിയില്‍ Find-ല്‍ 31-ഉം Replace-ല്‍ Thirty Fist എന്നും നല്‍കി Replace All നല്‍കക. ഈ പ്രക്രിയ 01-നെ First എന്ന് ആക്കുന്നതു വരെ ആവര്‍ത്തിക്കുക. ഇതല്ലാതെ മറ്റെന്തെങ്കിലും മാര്‍ഗം അറിയിന്നവര്‍ Share ചെയ്യുമല്ലോ

 56. vijayan says:

  8 ലെ കുട്ടികളെ(unconfirmed)ട്രാന്സ്ഫര്‍ ചെയ്യിച്ച് 9 ലെ ഡിവിഷനില്‍ ആക്കി. പക്ഷേ 2011-12 ലെ 8 ലെ കുട്ടികളുടെ ലിസ്റ്റ് കാണാന്‍ പറ്റുന്നില്ല. ഒന്നു സഹായിക്കാമാ…?

 57. Thank you Sujith sir, and maths blog team for the help

 58. വിജയന്‍ സാര്‍,

  ഈ പോസ്റ്റ് സഹായകമാകുമോയെന്നു നോക്കൂ..

 59. Ma'din HSS says:

  Dear Sujith Sir
  for converting date of birth in to words……
  Download addon MOREFUNC from http://download.cnet.com/Morefunc/3000-2077_4-10423159.html

  and then use this formula
  =TEXT(A1, “MMMM”) & ” ” & NBTEXT(TEXT(A1, “d”)) & “, ” & NBTEXT(TEXT(A1, “YYYY”))

 60. Ma'din HSS says:

  Sorry

  it work in excel

 61. SARKAR says:

  Date of Birth അക്ഷരത്തില്‍ വരാന്‍ lookup Function ഉപയോഗിച്ച് ശരിയാക്കാം.

  ആദ്യം Day , Month & Years Range നിര്‍മ്മിക്കുക
  ഉദാ. Days :- ( Range Name : d )
  01 – First
  02 – Second
  .
  .
  .

  31 – Thirty First

  Months:- ( Range Name : m )
  01 – January
  02 – February
  .
  .
  .
  12 – December

  Year:- ( Range Name : y )

  1993 – Nineteen Ninety Three
  1994 – Nineteen Ninety Four

  പിന്നീട്…
  ഡാറ്റാബേസിലെ Date of Birth കോളം
  12/06/1996 എന്നതിനെ
  കാല്‍ക്കിലെ Text to Column ( Data – Text to Columns) എന്ന സംവിധാനം ഉപയോഗിച്ച് 12 06 1996 മൂന്ന് സെല്ലുകളിലേക്ക് മാറ്റുക.
  എന്നിട്ട് ഓരോ സെല്ലിനും look up function നല്‍കുക
  12 എന്നതിനു പകരം സെല്ലില്‍ Twelfth എന്നും
  06 എന്നതിനു പകരം June എന്നും
  1996 എന്നതിനു പകരം Nineteen Ninety Six എന്നും വന്നിരിക്കും.

  ഇപ്പോള്‍ മൂന്ന് സെല്ലുകളില്‍.

  Day Month Year
  Twelfth | June | Nineteen Ninety Six

  ഇതു പോലെ വന്നിരിക്കും.
  ഇതിനെ ഒരു സെല്ലില്‍
  Twelfth June Nineteen Ninety Six
  എന്നു വരുത്താന്‍
  Date of Birth in figures
  എന്ന് ഒരു കോളം ഉണ്ടാക്കി അതില്‍
  lookup function നോട് കൂടി & ” ” ചിന്നങ്ങള്‍ ഉപയോഗിക്കുക.
  ഉദാ.=lookup(b1,d)&” “&lookup(c1,m)& ” “&lookup(d1,y)
  ഇവിടെ & രണ്ടു ഫങ്ഷനുകള്‍ കൂട്ടിയോചിപ്പിക്കുന്നതിനും
  ” ” എന്നത് വാക്കുകള്‍ തമ്മിലുള്ള അകലത്തിനും വേണ്ടിയാണു.

  Mohammed Sarkar ( 9846697939 )

  mohammedsarkar@gmail.com

 62. kannadi says:

  സമ്പൂര്ണ്ണയില് ടി.സി ഫോര്മര് സ്റ്റുഡന്ഡില് കിട്ടുന്നില്ല. സെര്ച്ച് ചെയ്തു നോക്കി കിട്ടുന്നുല്ല ഇനി എന്തു ചെയ്യണം

 63. kannadi says:

  സമ്പൂര്ണ്ണയില് ടി.സി ഫോര്മര് സ്റ്റുഡന്ഡില് കിട്ടുന്നില്ല. സെര്ച്ച് ചെയ്തു നോക്കി കിട്ടുന്നുല്ല ഇനി എന്തു ചെയ്യണം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s