സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

റിട്ടയര്‍മെന്റ്, ന്യൂ ഡിവിഷന്‍, സബ്ജക്ട് ചേഞ്ച് തുടങ്ങിയ കാരണങ്ങളില്‍ മിക്കവാറും സ്ക്കൂളുകളില്‍ എല്ലാവര്‍ഷവും ടൈംടേബിളില്‍ മാറ്റം വരുത്തേണ്ടി വരും. മാറ്റം വരുത്തുകയെന്നാല്‍ പുതുതായി ടൈംടേബിള്‍ തയ്യാറാക്കുകയെന്നു തന്നെയര്‍ത്ഥം. അതിനായി പലരും പല സോഫ്റ്റ്‌വെയറുകളും എക്സെല്‍/സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമുകളുമെല്ലാം പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അതിന്റെയെല്ലാം സാറ്റിസ്‌ഫാക്ഷന്‍ ലവല്‍ അത്രയൊന്നും ഉയര്‍ന്നു കാണണമെന്നില്ല. എന്നാല്‍ സമ്പൂര്‍ണയില്‍ ടൈംടേബിള്‍ ചെയ്ത് വിജയിച്ചുവെന്ന് പലരും പറ‌ഞ്ഞു കേട്ടു. ഒട്ടേറെ പേര്‍ അതിനെക്കുറിച്ചൊരു പോസ്റ്റ് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ശനിയാഴ്ച രാത്രിയോടെ നമ്മുടെ ബ്ലോഗില്‍ ഒരു കമന്റിട്ടു. ഒട്ടും വൈകാതെ തന്നെ ബ്ലോഗ് ടീമംഗവും പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്ര അധ്യാപികയുമായ സത്യഭാമ ടീച്ചര്‍ അതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കി അയച്ചു തന്നു. ‘ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ’ എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്ടിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ടീച്ചറുടേത്. ഫിലിപ്പ് സാറിന്റെ പൈത്തണ്‍ പാഠങ്ങളില്‍ ആവേശമുള്‍ക്കൊണ്ട് എം.എസ്.സി ഐടി ചെയ്തു കൊണ്ടിരിക്കുകയാണ് ഭാമ ടീച്ചറിപ്പോള്‍. സമ്പൂര്‍ണയില്‍ എങ്ങിനെ ടൈംടേബിള്‍ ചെയ്യാം എന്നതിനെക്കുറിച്ചുള്ള സ്റ്റെപ്പുകള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു. സംശയങ്ങള്‍ കമന്റ് ബോക്സില്‍ ഉന്നയിക്കാവുന്നതേയുള്ളു.

ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുന്നതിന് മുന്‍പേ ചില ഹോംവര്‍ക്കുകള്‍ നാം നടത്തേണ്ടതുണ്ട്. പുതിയ വര്‍ഷത്തേക്കാവശ്യമായ ക്ലാസ്സുകളും ഡിവിഷനുകളും ഉണ്ടാക്കിയിരിക്കണം. Human Resources മെനുവില്‍ മുഴുവന്‍ അദ്ധ്യാപകരേയും ചേര്‍ത്തിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ നല്കുമ്പോള്‍ തന്നെ ആ അദ്ധ്യാപകന് പിരിയഡ് അലോട്ട്മെന്റ് പ്രകാരം ഒരാഴ്ചയില്‍ വരുന്ന പിരിയഡുകളുടെ എണ്ണവും ഒരു ദിവസം ആ അദ്ധ്യാപകന് വരാവുന്ന പരമാവധി പിരിയഡുകളുടെ എണ്ണവും നല്കിയാല്‍ പിന്നീട് സൗകര്യമായിരിക്കും. ഒരു സ്ക്കൂളിലെ എല്ലാ ഡിവഷനുകള്‍ക്കും വേണ്ടി വരുന്ന ആകെ പിരീയഡുകളുടെ എണ്ണവും എല്ലാ അധ്യാപകര്‍ക്കും കൂടി അലോട് ചെയ്യുന്ന ആകെ പിരിയഡുകളുടെ എണ്ണവും ടാലിയാക്കാന്‍ ശ്രദ്ധിക്കണം. (ഭാഷാ വിഷയങ്ങള്‍ക്ക് വേണ്ടി ക്ലാസുകള്‍ കംപെയ്ന്‍ ചെയ്യുകയാണെങ്കില്‍ ഡിവിഷനുകളുടെ എണ്ണവും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ എണ്ണവും തുല്യമല്ലെങ്കില്‍ എണ്ണങ്ങള്‍ തമ്മില്‍ ടാലിയാകില്ല.)

സമ്പൂര്‍ണയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് ഓഫ് ലൈന്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. (യൂസര്‍ ഗൈഡ് പേജ് 27)
ഓണ്‍ ലൈനിലുള്ള ഡാറ്റ Dump ചെയ്ത് ഓഫ് ലൈന്‍ സോഫ്റ്റ് വെയറിലേക്ക് Synchronise ചെയ്തിരിക്കണം. (യൂസര്‍ഗൈഡ് പേജ് 31)

1. ആവശ്യമായ വിഷയങ്ങള്‍ ചേര്‍ക്കുന്നതിന്

ഇതിന് Dashboard –> Settings –> Manage class / Divisions –> Manage classes ഇവിടെ നിന്നും ഒരു ക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക .
വരുന്ന വിന്‍ഡോയില്‍ നിന്നും ആവശ്യമായ ഡിവിഷനുകളില്‍ മാത്രം ടിക് മാര്‍ക്ക് നല്കി മുകളില്‍ കാണുന്ന Add Subjects ല്‍ ക്ലിക്ക് ചെയ്യുക.
Name നു നേര്‍ക്ക് വിഷയത്തിന്റെ പേര് , code നു നേരേ വിഷയത്തിനു നല്കാവുന്ന ചുരുക്കപേര് ഇവ നല്കുക. Maximum weekly classes ല്‍ ഒരാഴ്ചയില്‍ ആവിഷയത്തിനുള്ള പരമാവധി പിരിയഡുകളുടെ എണ്ണം നല്കുക. പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് exam ല്‍ ടിക്ക് മാര്‍ക്ക് നല്കുക. അടുത്തടുത്ത പിരിയഡുകള്‍ വേണമെങ്കില്‍ അതില്‍ ടിക്ക് നല്കുക.

താഴെയുള്ള Add Subjects ല്‍ ക്ലിക്ക് ചെയ്ത് ഇതേരീതിയില്‍ എല്ലാ വിഷയങ്ങളും ചേര്‍ക്കുക. പി.ടി., മ്യൂസിക് ‌, തുന്നല്‍ , ഡ്രോയിങ് തുടങ്ങി എല്ലാ സ്പെഷലിസ്റ്റ് വിഷയങ്ങളും നല്കണം. ഐ ടി പ്രാക്ടിക്കലിന് രണ്ടു പിരിയഡുകള്‍ അടുത്തടുത്ത് വേണ്ടതിനാല്‍ ഐടി പ്രാക്ടിക്കല്‍, തിയറി ഇവ രണ്ടു വിഷയങ്ങളായി നല്കിയാല്‍ നന്നായിരിക്കും. എല്ലാ വിഷയങ്ങളും ചേര്‍ത്തുകഴിഞ്ഞാല്‍ താഴെയുള്ള Save ബട്ടണ്‍ അമര്‍ത്തുക.

2 എല്ലാ ക്ലാസ്സിനും എല്ലാ ഡിവിഷനുകളിലും ഇതുപോലെ വിഷയങ്ങള്‍ ചേര്‍ക്കുക

3 പ്രവൃത്തിദിവസങ്ങള്‍ നല്കുന്നതിന്

Dashboard –> Timetable –> Create weekdays
ഇവിടെ പ്രവൃത്തിദിവസങ്ങള്‍ക്കുനേരെ മാത്രം ടിക്ക് മാര്‍ക്ക് നല്കുക.

4 ക്ലാസ്സ് ടൈമിങ്സ് നല്കാന്‍
Dashboard –> Timetable –> Set class timings –> Name, Start time , End time ഇവ നല്കുക (ഉദാ Name 1 , Start time 10.00 , End time 10.45) interval time ആണെങ്കില്‍ isbreak എന്നതില്‍ ടിക് നല്കുക.

5 class teacher assign ചെയ്യല്‍
Dashboard –> Timetable –> Assign class teacher

വരുന്ന വിന്‍ഡോയില്‍ ഓരോക്ലാസ്സിനും നേരെയുള്ള പോപ് അപ് വിന്‍ഡോയില്‍ നിന്നും ക്ലാസ് അദ്ധ്യാപകനെ സെലക്ട് ചെയ്തു നല്കി update ചെയ്യുക. എങ്ങിനെയുണ്ടെന്ന് നോക്കൂ. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

6 work allotment നല്കല്‍

Dashboard –> Timetable –>work allotment

ടൈടേബിള്‍ ഇടേണ്ടതായ എല്ലാ ക്ലാസ്സുകളും ആ ക്ലാസ്സുകളിലെ വിഷയങ്ങളും കാണിക്കുന്ന ജാലകം കാണാം. ഓരോക്ലാസ്സിലും വിഷയത്തിനു നേരെയുള്ള പോപ് അപ് ജാലകത്തില്‍ നിന്നും ആവിഷയം ആ ക്ലാസ്സില്‍ എടുക്കുന്ന അദ്ധ്യാപകരെ തെരഞ്ഞെടുക്കുക
എല്ലാ ക്ലാസ്സിലും എല്ലാ വിഷയത്തിനും അദ്ധ്യാപകരെ നല്കി കഴിഞ്ഞാല്‍ update ചെയ്യുക

7 ടൈംടേബിള്‍ generate ചെയ്യാന്‍
Dashboard –> Timetable –> Auto generate timetable –> start auto generation –> Refresh
no pending jobs വരുന്നതുവരെ ഇടയ്കിടെ refresh ചെയ്യുക

8. ടൈടേബിള്‍ കാണാന്‍

Dashboard –> Timetable –> view school timetable
Dashboard –> Timetable –> view teachers timetable
Dashboard –> Timetable –> view timetable

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

78 Responses to സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

 1. നമ്മുടെ സ്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും ആഴ്ചയില്‍ എത്ര പീരീഡ്‌ എടുക്കണം എന്നത് ആധികാരികാമായി അറിയുന്നവര്‍ ഒന്ന് പറഞ്ഞു തരാമോ ?

 2. Sreenivas says:

  ആര്‍ട്ട്, സ്പോര്‍ട്സ് പിരീഡുകള്‍ ആദ്യപിരീഡായി വരാതിരിക്കാനുള്ള മാര്‍ഗം സമ്പൂര്‍ണ ടൈംടേബിളിലുണ്ടോ?

 3. bhama says:

  ആദ്യ പിരിയഡ് ക്ലാസ് ടീച്ചര്‍ക്കാണ് വരുന്നത്. ക്ലാസ് ടീച്ചര്‍ക്ക് ആക്ലാസ്സിലെ എല്ലാ പിരിയഡും നല്കിയതിനു ശേഷം വരുന്ന പിരിയഡ് മറ്റ് ടീച്ചേഴ്സിന് വരുന്നു. ഇതല്ലാതെ ആദ്യ പിരിയഡായി ഒരു പ്രത്യേകവിഷയം തീരുമാനിക്കുന്നതിന് സമ്പൂര്‍ണ്ണ ടൈംടേബിളില്‍ മാര്‍ഗമില്ല എന്നാണ് തോന്നുന്നത്

 4. Sreekala says:

  രണ്ടു ക്ലാസുകള്‍ക്ക് മൂന്ന് അധ്യാപകര്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നു, രണ്ടു ക്ലാസുകളിലെയും കുട്ടികളെ മിക്സ് ചെയ്തു കൊണ്ട് ഒരു അധ്യാപിക വര്‍ക്ക് എക്സ്പീരിയന്‍സ്, ഡ്രോയിങ്ങ് പോലെയുള്ള ഒരു വിഷയം പഠിപ്പിക്കുന്നു, തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങളെ സമ്പൂര്‍ണ പരിഗണിക്കുന്നുണ്ടോ?

 5. nottam says:

  Edit time table എന്നൊരു മാര്‍ഗ്ഗം സമ്പൂര്‍ണ്ണയിലുണ്ട്.പക്ഷേ പ്രയേഗിച്ചു നോക്കിയിട്ടു വിജയിക്കാന്‍ കഴിഞ്ഞില്ല.

 6. ഫിസിക്സ് , കെമിസ്ട്രി പഠിപ്പിക്കുന്ന ക്ലാസ് അധ്യാപകര്‍ക്ക് ആഴ്ചയില്‍ രണ്ട്‌ ഫസ്റ്റ് പീരിയഡുകള്‍ മാത്രമേ സ്വന്തം ക്ലാസ്സില്‍ ഉള്ളു . ബാക്കിയുള്ള മൂന്നു ഫസ്റ്റ് പീരിയഡുകള്‍ കലാ കായിക പീരിയഡുകള്‍ വരാതെ പ്രധാന വിഷയങ്ങള്‍ക്ക്‌ കൊടുക്കാന്‍ മാര്‍ഗ്ഗമുണ്ടോ ?

 7. rajeev joseph -ന്റെ ചോദ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു .
  [co=”red”]8 , 9 , 10 ക്ലാസ്സുകളില്‍ ഓരോ വിഷയത്തിനും എത്ര പീരിയഡുകള്‍ വീതമാണ് നീക്കി വച്ചിരിക്കുന്നത് ?. [/co]
  അതോ അങ്ങനെയൊന്നും ഇല്ലേ ?

 8. Beena.R. says:

  ടീച്ചറിന് ഒരായിരം നന്ദി!മാത്സ്ബ്ളോഗിനോട് ഒരപേക്ഷകൂടി!ഓരോ വിഷയത്തിനും നിയമേന എത്റ പീരിഡാവാം എന്നു കൂടി അറിവ് തരണേ!
  ബീന.ആര്‍.

 9. sanu says:

  സമ്പൂര്‍ണ്ണ സോഫ്റ്റ്വെയര്‍ വഴി പത്താംതരക്കാരന്റെ ടി.സി തയ്യാറാക്കി നോക്കിയോ. പ്രിന്റ് ചെയ്യുമ്പോള്‍ അവസാനം പഠിച്ച ക്ലാസ്സ് ,.കുട്ടി സ്കൂളില്‍ ചേര്‍ന്ന ക്ലാസ്സാണ് വരുന്നത്.വലിയ 15 ഡിവിഷനുകളില്‍ കൂടുതല്‍ ഉള്ള സ്കൂളുകളുടെ ടൈമ്ടേബിള്‍ ജനറേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. ജനറേറ്റ് ചെയ്യപ്പേടുന്ന ടൈമ്ടേബിളുകളില്‍ അടുപ്പിച്ച് 4 പിരീഡ് ക്ലാസ്സും 3 പിരീഡ് ഓഫും ഒക്കെ വരുന്നു. ഇത് ടെസ്റ്റ് ചെയ്യപ്പെട്ട Software അല്ലെനു തോന്നുന്നു.

 10. സത്യഭാമ ടീച്ചര്‍ക്കും മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍… തീര്‍ത്തും അവസരോചിതമായ പോസ്റ്റ്‌.

  ഇത്ര ബൃഹത്തായ ഒരു പ്രോജക്റ്റ് അല്ലെ..കുറെയൊക്കെ പ്രശ്നങ്ങള്‍ കാണും…

  ഇന്നിപ്പോള്‍ മേയ് എഴായില്ലേ.. എത്രയും പെട്ടന്ന് നമുക്കിതൊരു എറര്‍ ഫ്രീ സോഫ്ട്വെയര്‍ ആക്കണമെങ്കില്‍ അതിന്റെ മേന്മകളും കുറവുകളും അനുഭവസ്ഥര്‍ ഇവിടെ കമന്റായി ഇടെണ്ടതുണ്ട്. എല്ലാവരും സഹകരിക്കണേ…

  ഞാന്‍ ചോദിച്ച ചോദ്യം “നമ്മുടെ സ്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും ആഴ്ചയില്‍ എത്ര പീരീഡ്‌ എടുക്കണം എന്നത് ആധികാരികാമായി അറിയുന്നവര്‍ ഒന്ന് പറഞ്ഞു തരാമോ ?” ഉത്തരമില്ലാതെ കിടക്കുന്നു….. അറിയാവുന്നവര്‍ ഉണ്ടോ?

 11. “സമ്പൂര്‍ണ്ണ സോഫ്റ്റ്വെയര്‍ വഴി പത്താംതരക്കാരന്റെ ടി.സി തയ്യാറാക്കി നോക്കിയോ. പ്രിന്റ് ചെയ്യുമ്പോള്‍ അവസാനം പഠിച്ച ക്ലാസ്സ് ,.കുട്ടി സ്കൂളില്‍ ചേര്‍ന്ന ക്ലാസ്സാണ് വരുന്നത്.”
  ഇതേ പ്രശ്നം ഇന്ന് രണ്ട്മൂന്ന് സ്കൂളുകാര്‍ വിളിച്ചറിയിച്ചിരുന്നു. സോഫ്റ്റ്​വെയറില്‍ ആവശ്യമായ മാറ്റം ഉടന്‍ വരുത്തുമെന്നും അതുവരെ ടിസിയെടുക്കാന്‍ കാത്തിരിക്കാനുമാണ് കിട്ടിയ നിര്‍ദ്ദേശം.

 12. ഓരോ വിഷയത്തിനും അനുവദിച്ചിരിക്കുന്ന പിരീഡുകളുടെ എണ്ണം എത്രയാണെന്ന കാര്യത്തില്‍ എനിക്കും സംശയമുണ്ട്. ലഭ്യമായ പിരീഡ് ഡിസ്ട്രിബ്യൂഷന്‍ (ആഴ്ചയില്‍ ആകെ 35 പിരീഡ്) നാളെ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കാം. പക്ഷേ അതില്‍ ഐടിക്ക് പിരീഡ് കാണുന്നില്ലെന്നതാണ് പ്രശ്നം.എന്നാല്‍ 35 പിരീഡുകളോടൊപ്പം 4 ഐടി പിരീഡുകള്‍ കണ്ണടച്ചു കൂട്ടിയാല്‍ ആ പ്രശ്നവും പരിഹരിക്കപ്പെടും. എന്നാല്‍ മലയാളത്തിന് പുതിയൊരു പിരീഡ് കൂടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ടൈംടേബിള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അതെന്തായോ ആവോ?

 13. JOHN P A says:

  ഭാമടീച്ചറെ , നന്നായിട്ടുണ്ട് . പക്ഷെ എനിക്ക് ഇപ്പോള്‍ ഇതുപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് . മൂന്നു ടീച്ചര്‍മാരെ പുതിയതായി നിയമിക്കണം മാനേജര്‍ .
  ഒരു കാര്യം ചോദിക്കട്ടെ
  നാം തീരുമാനിച്ചുറപ്പിച്ച രണ്ട് പിരീടുകള്‍ ഉദ്ദേശിച്ചിടത്തുതന്നെ വരാന്‍ എന്തുചെയ്യണം.
  ഉദാഹരണമായി Moral science എന്ന ഒരു പിരീട് എല്ലാ ക്ലാസുകളിലും ബുധനാഴ്ച രാവിലെ 5 മത്തെ പിരീടുതന്നെ വരാന്‍ എന്തുചെയ്യും

 14. This comment has been removed by the author.

 15. This comment has been removed by the author.

 16. ഹയര്‍ സെക്കന്റരിയില്‍ ഓരോ വിഷയത്തിനും എത്ര പീരിയെട് എന്ന് കൃത്യമായി അറിയാം.
  Part I – English – 7
  Part II – Second Language – 6
  Part III- Core Subjects – 8

  ആകെ പ്രവര്‍ത്തി ദിവസങ്ങള്‍ 6.
  ദിവസം 8 പീരീഡ്‌.
  അങ്ങനെ ആഴ്ച്ചയില്‍ 48. അതില്‍ ശനിയാഴ്ച്ച അവസാന രണ്ടു പീരീടുകള്‍ ഫിസിക്കല്‍ എഡ്യൂക്കേഷനുമാണ്.
  1,2,3,8 പീരീടുകള്‍ 45 മിനിറ്റ് വീതവും 4,5,6 പീരീടുകള്‍ 40 മിനിറ്റ് വീതവും 7- 35 മിനിട്ടുമാണ് വേണ്ടത്.ഇതനുസരിച്ചാണ് അധ്യാപക തസ്തികകള്‍ നിശ്ചയിക്കുന്നതും.

  ഹൈസ്കൂളിലെക്കാര്യം പക്ഷെ സീനിയര്‍ ആയ അധ്യാപകര്‍ക്ക് പോലും നിശ്ചയമുള്ളതായി തോന്നിയിട്ടില്ല

 17. bhama says:

  ജോണ്‍ സാര്‍,
  നാം തീരുമാനിച്ചുറപ്പിച്ച രണ്ട് പിരീടുകള്‍ ഉദ്ദേശിച്ചിടത്തുതന്നെ വരാന്‍ എന്തുചെയ്യണം.
  —ഇതിനുള്ള സൗകര്യം സമ്പൂര്‍ണ്ണയില്‍ ഇപ്പോള്‍ ഇല്ല എന്നു തോന്നുന്നു. രാജീവ് സാര്‍ പറഞ്ഞതുപോലെ എത്രയും പെട്ടന്ന് നമുക്കിതൊരു എറര്‍ ഫ്രീ സോഫ്ട്വെയര്‍ ആക്കണമെങ്കില്‍ അതിന്റെ മേന്മകളും കുറവുകളും അനുഭവസ്ഥര്‍ കമന്റായി നല്കുക. അതനുസരിച്ചുള്ള മാറ്റങ്ങള്‍ സോഫ്റ്റ്​വെയറില്‍ വരുത്തുമെന്നു പ്രതീക്ഷിക്കാം

 18. @ sampoorna
  സര്‍ sampoorna വഴി timetable തയ്യാറാക്കി പക്ഷെ 1)View the timetable for a class എന്ന option ല്‍ print button ഉണ്ടെങ്കിലും print error കാണിക്കുന്നു.

  2) View Teacher's Timetable എന്ന option ല്‍ print option ഇല്ല

  ഈ രണ്ട് problem തിനും എന്തെങ്കിലും പരിഹാരമുണ്ടോ?

  10 division നില്‍ കൂടുതല്‍ time table create ചെയ്യാന്‍ സാധിക്കുന്നില്ല.

 19. कपीष says:

  ഓഫ്‌ ടോപിക്

  “'ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ' എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്ടിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ടീച്ചറുടേത്.”

  ഭാമ ടീച്ചറെ ഇങ്ങനെ കളിയാക്കേണ്ടിയിരുന്നില്ല
  ഫോട്ടോ കണ്ടാല്‍ പ്രായം തോന്നുന്നതാണ് രണ്ടു വര്ഷം മുന്‍പ് ഇന്ത്യ വിഷന്‍ ചാനലില്‍ കണ്ടപ്പോള്‍ അത്രയ്ക്ക് പ്രായം ഒന്നും ഉണ്ടായിരുന്നില്ല ഇനി രണ്ടു വര്ഷം കൊണ്ട് പ്രായം 10 കൂടി കാണുമോ ?

 20. mnsanthosh says:

  എന്റെ സ്കൂളില്‍ 23 ഡിവിഷനുണ്ട്. ടൈംടേബിള്‍ ജനറേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
  എം.എന്‍.സന്തോഷ്

 21. ഒരു പഴയ ടൈം ടേബിള്‍ സോഫ്റ്റ്‌വെയര്‍ പക്ഷെ ഉപകാരപ്രദം http://mathematicsschool.blogspot.in/2011/06/blog-post_23.html

 22. കപീഷിന്റെ കമന്റ് കണ്ടു. സൗകര്യാര്‍ത്ഥം അത് ഇവിടെ കോപ്പി ചെയ്യട്ടേ,

  'ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ' എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്ടിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ടീച്ചറുടേത്.”

  ഭാമ ടീച്ചറെ ഇങ്ങനെ കളിയാക്കേണ്ടിയിരുന്നില്ല
  ഫോട്ടോ കണ്ടാല്‍ പ്രായം തോന്നുന്നതാണ് രണ്ടു വര്ഷം മുന്‍പ് ഇന്ത്യ വിഷന്‍ ചാനലില്‍ കണ്ടപ്പോള്‍ അത്രയ്ക്ക് പ്രായം ഒന്നും ഉണ്ടായിരുന്നില്ല ഇനി രണ്ടു വര്ഷം കൊണ്ട് പ്രായം 10 കൂടി കാണുമോ ?

  നര ബുദ്ധിയില്‍ അങ്ങിനെയും തോന്നുമോ? ഞാന്‍ ഉദ്ദേശിച്ചതും ഉദ്ധരണിയിലിട്ടതും കമ്പ്യൂട്ടറെന്നും ഇന്റര്‍നെറ്റെന്നും പഠനമെന്നുമെല്ലാം കേള്‍ക്കുമ്പോള്‍ പ്രായഭേദമന്യേ ചില അധ്യാപകര്‍ പറയുന്ന കമന്റാണ്. മുപ്പതും മുപ്പത്തഞ്ചും വയസ്സുള്ളവര്‍ പോലും കമ്പ്യൂട്ടര്‍ തൊടാന്‍ മടിച്ചു കൊണ്ട് ഈ കമന്റ് എന്നോട് പറഞ്ഞിട്ടുണ്ട്.

  “ഇപ്പോഴത്തേ പിള്ളാര് ഇതെല്ലാം പെട്ടന്നു ചെയ്യും. നമ്മള്‍ക്കിതൊക്കെ വഴങ്ങുമോ?” എനിക്കൊപ്പം ബി.എഡിനു പഠിച്ച, ഇപ്പോള്‍ ഒരു പ്രമുഖ സ്ക്കൂളിലെ അധ്യാപികയായ സുഹൃത്ത് എന്നോട് ചോദിച്ചതാണ്.

  “ഇനി (ജോലി കിട്ടിയ ശേഷം) പഠിക്കാനൊന്നും പറ്റത്തില്ല. ടച്ചെല്ലാം പോയില്ലേ?” എന്താ, അതിനു മറുപടിയായി ഭാമ ടീച്ചറെ ചൂണ്ടിക്കാണിക്കാനാവില്ലേ? അവിടെ പ്രായമല്ലല്ലോ പ്രശ്നം. മടിയല്ലേ?

  അതെ. ഈ തൊടുന്യായങ്ങള്‍ക്കെല്ലാം കാരണം മടിയാണെന്ന് എനിക്കു നന്നായറിയാം. ആ മടിക്കു മറുപടിയായി ഉയര്‍ത്തിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ഭാമ ടീച്ചര്‍ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഭാമ ടീച്ചര്‍ മാത്രമല്ല, ബ്ലോഗില്‍ വരുന്നവരും അഭിപ്രായമെഴുതുന്നവരുമടക്കം നമ്മുടെ നിത്യസന്ദര്‍ശകരായ ഒരു പത്തിരുപതിനായിരം അധ്യാപകരേയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. വിസ്താരഭയം കൊണ്ടാണ് അറിയാവുന്നവരുടെയെല്ലാം പേരെഴുതാതെ അവരുടെ പ്രതിനിധിയായി ഭാമ ടീച്ചറുടെ പേര് മാത്രം സൂചിപ്പിച്ചത്.

  അടുത്ത തവണ കപീഷിന്റെ പേരു സൂചിപ്പിക്കാം. പക്ഷെ കപീഷെന്നു പറ്റില്ല. 'ഭാമ ടീച്ചറെപ്പോലെ യഥാര്‍ത്ഥ പേരില്‍ രംഗത്തെത്തുമെങ്കില്‍ മാത്രം!'
  🙂

 23. രാജീവ് സാര്‍,
  ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ (1991) മുതല്‍ നിലനില്‍ക്കുന്നതും ഇപ്പോഴും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന് പരിഗണിക്കുന്നതുമായ പിരീഡ് ഡിസ്ട്രിബ്യൂഷന്‍ ടേബിള്‍ ചുവടെ കൊടുത്തിരിക്കുന്നു.
  Distribution of Periods

 24. സര്‍ 13 division ല്‍ കൂടുതല്‍ timetable തയ്യാറാകാന്‍ സാധിക്കുന്നില്ല. any help?

 25. വളരെ നന്ദി ഹരി സര്‍…
  ആയിരക്കണക്കിന് അധ്യാപകര്‍ക്കുണ്ടായിരുന്ന സംശയത്തിനു ഇത് മറുപടിയാവും എന്ന് പ്രതീക്ഷിക്കാം…

 26. സമ്പൂർണ്ണയെക്കുറിച്ചുള്ള പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നുണ്ടാവണം അല്ലേ?

 27. തീര്‍ച്ചയായും… ടൈംടേബിള്‍ പ്രിപ്പറേഷനെ സംബന്ധിക്കുന്ന കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വൈകാതെ തന്നെ രേഖപ്പെടുത്തുക. ബന്ധപ്പെട്ടവര്‍ കമന്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. പരിഹാരമുണ്ടാകും. തീര്‍ച്ച.

 28. Zain says:

  ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ (1991) മുതല്‍ നിലനില്‍ക്കുന്നതും ഇപ്പോഴും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന് പരിഗണിക്കുന്നതുമായ പിരീഡ് ഡിസ്ട്രിബ്യൂഷന്‍ ടേബിള്‍ ചുവടെ കൊടുത്തിരിക്കുന്നു.
  When I was in school, for English there were 7 periods! English paper 1 – 5, Composition – 1, English paper 2 – 1!!!
  In my high school (my term – 1988-91), there were art, needle work, cookery, music and Phys. Edn teachers too!!!

 29. 'ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍' എന്നെഴുതിയത് ഡിസ്ട്രിബ്യൂഷന്‍ ടേബിളിന്റെ മുകളിലെ തലക്കെട്ടു കണ്ടു കൊണ്ടു മാത്രമാണ്. അന്നത്തെ ഇംഗ്ലീഷ് പിരീഡ് എത്രയുണ്ടായിരുന്നെന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. എന്നാലും ലിങ്കായി നല്‍കിയ പിഡിഎഫിന്റെ അവസാനഭാഗത്തുള്ളതു പോലെ ഏഴു പിരീഡ് തന്നെ ആയിരിക്കും അല്ലേ?

 30. എന്റെ ഹരി സാറെ, ആകെ പുകിലായി. ഹ.ഹ.ഹ. സാറിന്റെയും സൈനിന്റെയും കമന്റ്സ് കണ്ട് മുൻപ് പഠിപ്പിച്ച സ്കൂളുകളിലെ റ്റൈം റ്റെയ്ബിളുകൾ ചുമ്മാ ഒന്നെടുത്തു നോക്കി ഇപ്പോൾ (സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു). എന്റെ സബ്ജെക്റ്റ് ഇംഗ്ലിഷ് ആണേ. ഒരു സ്കൂളിൽ ആഴ്ചയിൽ 6, ഒരിടത്ത് 7, ഒരിടത്ത് 5. കംഫൂഷനായല്ലോ?

 31. ganitham says:

  This comment has been removed by the author.

 32. N.Sreekumar says:

  Periods of distribution be implemented std-v and std-VII from !992-93, class VI and IX from 1993-94 and std-VIII and std-X from 1994-95 onwards.
  G.O.(Rt)807/91 G.Edn dt.14.03.1991 , G.O.(Rt)3535/91 G.Edn dt.25.11.1997 and G.O.(Rt)1248/92 G.Edn dt.06.04.1992

 33. ആ പി.ഡി.എഫ്. ഫയലിന്റെ അവസാന ഭാഗത്തു കൊടുത്തിരിക്കുന്നതും മുകളിൽ കൊടുത്തിരിക്കുന്നതും തമ്മിൽ യോജിക്കാത്തതുപോലെ !
  തന്നെയുമല്ല മുൻപൊരു കമന്റിൽ ഞാൻ ഹയർ സെക്കന്ററിയുടേതായി സൂചിപ്പിച്ച അതേ പീര്യെഡ്സ് അല്ലേ ആ അവസാന ഭാഗത്ത് തന്നിരിക്കുന്നവ. ബോട്ടണി സുവോളജി എന്നിവ ഹൈസ്കൂളിൽ ഇല്ലല്ലോ …

 34. ശ്രീകുമാർ സർ, നന്ദി. പക്ഷെ ഗൂഗിളിൽ തിരഞ്ഞിട്ട് ആ ഓഡർ കിട്ടിയില്ല.

 35. anu says:

  MALAYALAM TEACHERSINEYUM BLOGUKAR SAHAYIKKANE
  EVA ONNU VISADAMAKKAMO?

  PANDORAYUDE PETTI
  TRISANKU SWARGAM
  YAMAPURIKKUPOKUKA

 36. ഞങ്ങളുടെ സ്കൂളില്‍ ഈ രീതിയില്‍ subject distribution നടത്തുന്നു

 37. sasidharan says:

  softwere working good.

 38. സര്‍ sampoorna timetable കൊണ്ട് ആകെ വിഷമത്തിലായ ഒരു sitc ആണ് ഞാന്‍. sampoorna യില്‍ 3 ‍ഡിവിഷന്റെ timetable തയ്യാറാക്കി നോക്കി കൊളളാം ആവശ്യത്തിനനുസരിച്ച് edit ചെയ്യാനും പറ്റുനുണ്ട്. sampoorna വഴി timetable തയ്യാറാകാനായി hm മില്‍ നിന്നും teachers work allotment വാങ്ങി 43 division 60 ഓളം teachers , sampoorna യില്‍ data enter ചെയ്തു work allotment ചെയ്തു. timetable generate ചെയ്തപ്പോള്‍ ദാ വരുന്നു error .13 division വരെ ശരിയാക്കുന്നുണ്ട്. hm ന് ഈ ആഴ്ച തന്നെ timetable വേണമത്രെ. ഇനി മാനുവലായി തയ്യാറാക്കാനെ പറ്റു. ഈ error ഈ ആഴ്ച പരിഹരിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാനെ ഇപ്പോള്‍ കഴിയു.

 39. sanu says:

  This comment has been removed by the author.

 40. sanu says:

  This comment has been removed by the author.

 41. sanu says:

  സമ്പൂര്‍ണ്ണയില്‍ വിവരിക്കുന്ന തെറ്റുകളെല്ലാം RP Training ല്‍ തന്നെ കണ്ടെത്തിയതും ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ് . എന്നിട്ടും ഇതുവരെ ആ തെറ്റുകള്‍ തിരിത്തിയിട്ടില്ല. അതിനാലാണ് ഈ Software test ചെയ്തതല്ല എന്ന് നേരത്തെ കമന്റ് ചെയ്തത്. ഒരു Software implement ചെയ്യുന്നതിന് മുന്‍പ് അത് ഒത്തിരി ഡിവിഷനുള്ള ഒരു സ്കൂളില്‍ (Pattom St.Mary's പോലെ) ഇത് പരീക്ഷിച്ച് നോക്കണമായിരുന്നില്ലേ

 42. indhu says:

  @special allowance to teachers in charge of lab/library/it

  സര്‍ downloads തന്നിരിക്കുന്ന oder (sharadamba hs) പ്രകാരം എല്ല സ്കുളുകളിലും special allowance എഴുതാമോ?

 43. N.Sreekumar says:

  This comment has been removed by the author.

 44. ushas says:

  Bhama teacher,good work,congradulations.

 45. ushas says:

  Bhama teacher,good work,congradulations.

 46. Zain says:

  @ shalyan
  ഞങ്ങളുടെ സ്കൂളില്‍ ഈ രീതിയില്‍ subject distribution നടത്തുന്നു


  But, sir, we were asked to include at least one special sub, ie., WE/art/pet… in tenth standard also.
  As Hari sir mentioned, for IT we had to give 4 periods! Now for malayalam, we have to add one more!! ha ha ha we have timetable software…indeed free software!Total 7/day or 8/day?!!but not a free-minded or well organized one to solve the problems like the above!!

  In the academic diary used to be given to HMs by some association, details of organizations, details of period allotments were given. But, when the changes occurred….!!!!
  A QUESTION REMAINS: WHAT IS THE MOST HAUNTING ISSUE IN THE GENERAL EDUCATIONS?

 47. Zain says:

  @ shalyan
  ഞങ്ങളുടെ സ്കൂളില്‍ ഈ രീതിയില്‍ subject distribution നടത്തുന്നു

  But, sir, we were asked to include at least one special sub, ie., WE/art/pet… in tenth standard also.
  As Hari sir mentioned, for IT we had to give 4 periods! Now for malayalam, we have to add one more!! ha ha ha we have timetable software…indeed free software!Total 7/day or 8/day?!!but not a free-minded or well organized one to solve the problems like the above!!

  In the academic diary used to be given to HMs by some association, details of period allotment were given. But, when the changes occurred….!!!!
  A QUESTION REMAINS: WHAT IS THE MOST HAUNTING ISSUE IN THE GENERAL EDUCATION?

 48. Zain says:

  നെറ്റില്‍ നിന്നും കിട്ടിയത്

  പണ്ടോറയുടെ പെട്ടി
  ത്രിശങ്കു സ്വര്‍ഗം
  യമപുരിക്കുപോകുക

  GOOD!
  pandora potte thishankuvum yamapuriyum …… malayalam teacherum thammil bandamillatha …… sslc k malayalam II n A+ kurayunnu, karanam?! vaaaayana1 NAMMAL LANGUAGE TEACHERS…….VAYICHILLEL…!!!!

 49. Zain says:

  ശ്രീകുമാർ സർ, നന്ദി. പക്ഷെ ഗൂഗിളിൽ തിരഞ്ഞിട്ട് ആ ഓഡർ കിട്ടിയില്ല.
  Rajeev sir, as these orders are old I don't see any chance to find in google. At that no digital-isation was there I think, in our departments! If any body has the hard copy, let them scan and post it.

 50. Zain says:

  OFF THE topic!!
  There is a link in http://www.keralapareekshabhavan.in/
  ANNOUNCEMENT REVALUATION. PLS CHECK AND FIND…..!!
  IT IS FUN
  REALLY I WAS EAGER TO KNOW WHETHER THE REVALUATION RESULTS ARE PUBLISHED!

 51. vishnu says:

  ഒരോ subject നും grace mark നല്കുന്നത് എങ്ങനെ എന്ന് വിശദികരിക്കാമോ?

 52. कपीष says:

  @ Zain

  പത്താം തിയതി Revaluation Result വരും എന്ന് ആണ് പറഞ്ഞിരുന്നത് ഏതു പത്താം തിയതി എന്ന് പറഞ്ഞിരുന്നുമില്ല അത് കൊണ്ട് കാത്തിരിക്കൂ ജൂണ്‍ പത്തിന് ആയിരിക്കും സംഗതി വരുന്നത്

  പൊതു വിദ്യാഭ്യാസ രീതിയെ പരമാവധി കുളം തോണ്ടി എല്ലാവനെയും ജയിപിച്ചു വിട്ട വിദ്യാഭ്യാസ വകുപ്പിന്റെ ഓരോ വികൃതികളെ. Revaluation Result ഞെക്കിയാല്‍ വരുന്നത് സംസ്കൃതം അധ്യാപക പരീക്ഷാ സര്‍ക്കുലര്‍.നമോവാകം

  ഗണിത വര്‍ഷത്തിന്റെ ഭാഗം ആയി എല്ലാ ഗണിത അധ്യാപകര്‍ക്കും പ്രതെയ്ക പരിശീലനം നല്‍കി മുദ്രാവാക്യം വിളിക്കാനും ഗണിത രീതിയില്‍ സമരം ചെയാനും പഠിപ്പിക്കും എന്ന് കേള്‍ക്കുന്നു.ഈശ്വരാ എല്ലാവരെയും രാമനുജന്മാര്‍ ആകി മാറുമോ എന്തോ കണ്ടിരുന്നു കാണണം.

  പാലക്കാട് മെഡിക്കല്‍ കോളേജ് വരുന്നു. ഇപ്പോള്‍ രണ്ടു വയസായ കുട്ടികള്‍ക്ക് ആണ് അഡ്മിഷന്‍ കൊടുക്കുന്നത് ഈ കുട്ടികള്‍ക്ക് പതിനേഴു വയസ്സ് ആകുമ്പോള്‍ ഇവിടെ അധ്യാപനം തുടങ്ങും. രണ്ടു വയസായ കുട്ടികളുടെ രക്ഷിതാകള്‍ അപേക്ഷാ ഫോറം പൂരിപിച്ചു നല്‍കാന്‍
  മറക്കണ്ട.

 53. MARVel says:

  സ്കൂളില്‍ എല്ലാ വര്‍ഷവും അല്ലോട്മെന്റ്റ്‌ സമയത്ത് ഉള്ള ഒരു പ്രശ്നമാണ് ഐ. ടി. ആര് പഠിപ്പിക്കണം എന്നത്. സത്യത്തില്‍ ആരാണ് ഐ.ടി എടുക്കേണ്ടത് എന്ന വല്ല നിര്‍ദേശവും ഉണ്ടോ? പല സ്കൂളുകളിലും പീരീഡ്‌ തുലനപ്പെടuത്തുവാന്‍ വേണ്ടി ഐ.ടി പരിജ്ഞാനം പോലും ഇല്ലാത്ത ജൂനിയര്‍ അധ്യാപകര്‍ക്ക് ഐ. ടി ക്ലാസ് അല്ലോട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു പ്രഹസനം മാത്രമാവുമോ എന്നും ഈ ഐ.ടി പഠനം!!!

 54. N.Sreekumar says:

  This comment has been removed by the author.

 55. N.Sreekumar says:

  ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.റ്റി. പിരീഡുകള്‍ ആഴ്ചയില്‍ നാലു വേണം.2 പിരീഡ് തിയറി, 2 പിരീഡ് പ്രാക്ടിക്കല്‍.
  പ്രാക്ടിക്കല്‍ പിരീഡുകള്‍ അടുത്തടുത്താകുന്നതാണ് സൌകര്യം.
  എങ്കില്‍ ഒരു ദിവസം മൂന്നു ക്ലാസുകള്‍ക്കു മാത്രമേ ഒരു ഐ.റ്റി.ലാബ് പ്രയോജനപ്പെടൂ.അതായത് ഹൈസ്കൂള്‍ വിഭാഗത്തില്‍ 15 ഡിവിഷനില്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ടു ഐ.റ്റി.ലാബുകള്‍ വേണം.കൂടാതെ യു.പി.വിഭാഗത്തിന് പ്രത്യേകം ഐ.റ്റി ലാബു വേണം.

 56. Zain says:

  എങ്കില്‍ ഒരു ദിവസം മൂന്നു ക്ലാസുകള്‍ക്കു മാത്രമേ ഒരു ഐ.റ്റി.ലാബ് പ്രയോജനപ്പെടൂ.അതായത് ഹൈസ്കൂള്‍ വിഭാഗത്തില്‍ 15 ഡിവിഷനില്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ടു ഐ.റ്റി.ലാബുകള്‍ വേണം.കൂടാതെ യു.പി.വിഭാഗത്തിന് പ്രത്യേകം ഐ.റ്റി ലാബു വേണം.
  Then How much should we spend for labs? In my school (aided), there are 44 divisions. We have two labs presently- one small and one big (10 comp and 20 comp). We can give 2 practical periods to 10th only!

  Vaaaaal Kashnam: OS free ayalum allelum, kachavadam nadakkum….. intel adakkamulla “kuthakakalk”!!!
  ath Anvar Sadath ayalum League nethav aayalum…..

 57. N.Sreekumar says:

  സ്കൂളുകളില്‍ ഇരുപതു കുട്ടികള്‍ക്ക് ഒരു ക്ലോസറ്റ് എന്ന കണക്കില്‍ വേണം എന്നു നിയമം പറയുമ്പോള്‍ ക്ലോസറ്റുകമ്പനികള്‍ ക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ചിന്തിച്ച് ഇന്റര്‍വെല്ലില്‍ പത്താംക്ലാസ്സുകാര്‍ മാത്രം ക്ലോസറ്റ് ഉപയോഗിച്ചാല്‍ മതി എന്നതു പരിഹാരമല്ല.വ്യക്തികളെ പഴിക്കാതെ സൌകര്യം ഒരുക്കുകയാണ് വേണ്ടത്.വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലുണ്ട് എന്നതും വിവരാവകാശനിയമം ഉപയോഗിച്ച് ഓരോ സ്കുളിലുമുള്ള കമ്പ്യൂട്ടര്‍ ലാബുകളുടെ എണ്ണം ആര്‍ക്കും മനസ്സിലാക്കാമെന്നതും മറക്കേണ്ട.
  44 x 50 =2200 കുട്ടികള്‍
  ആകെ Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ = 20
  കമ്പ്യൂട്ടര്‍:കുട്ടികള്‍ = 2200:20=110:1

 58. Zain says:

  സ്കൂളുകളില്‍ ഇരുപതു കുട്ടികള്‍ക്ക് ഒരു ക്ലോസറ്റ് എന്ന കണക്കില്‍ വേണം എന്നു നിയമം പറയുമ്പോള്‍ ക്ലോസറ്റുകമ്പനികള്‍ ക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ചിന്തിച്ച് ഇന്റര്‍വെല്ലില്‍ പത്താംക്ലാസ്സുകാര്‍ മാത്രം ക്ലോസറ്റ് ഉപയോഗിച്ചാല്‍ മതി എന്നതു പരിഹാരമല്ല.വ്യക്തികളെ പഴിക്കാതെ സൌകര്യം ഒരുക്കുകയാണ് വേണ്ടത്.വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലുണ്ട് എന്നതും വിവരാവകാശനിയമം ഉപയോഗിച്ച് ഓരോ സ്കുളിലുമുള്ള കമ്പ്യൂട്ടര്‍ ലാബുകളുടെ എണ്ണം ആര്‍ക്കും മനസ്സിലാക്കാമെന്നതും മറക്കേണ്ട.
  44 x 50 =2200 കുട്ടികള്‍
  ആകെ Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ = 20
  കമ്പ്യൂട്ടര്‍:കുട്ടികള്‍ = 2200:20=110:1

  If this is reply to my comment, I have to say a lot, but not a suitable space for such an elaborate reply! So, sorry dear friend.
  Aided schoolaanae enteth! appo manager Koya kozha vangunnakaryavum parayuka! Ellavida fundum kittunna nammude pala govt. schoolileyum katha! ennittavidam……IT swargam allae! sorry, ippo ICT aanallo! Enthonnanavo ee ICT!!!
  OFF Topic aayathond nirthunnu.

 59. എന്റെ പൊന്നു സഹോദരന്മാരേ,
  ഹരി സാറും നിസാർ സാറുമൊക്കെ കഷ്ടപ്പെട്ടൊരു പോസ്റ്റിടും ആനുകാലികമായ ഒരു വിഷയത്തെപ്പറ്റി. നിങ്ങൾ അതെങ്ങനെയെങ്കിലും ഐ. റ്റി.യിൽ കൊണ്ടു ചെന്നെത്തിക്കും. എല്ലാ പോസ്റ്റുകളുടെയും സ്ഥിതി ഇതു തന്നെ. നമുക്കു വിവാദങ്ങൾ ഒഴിവാക്കാം. കേരളത്തിലെ ന്യൂസ് അവർ ചർച്ചകളുടെ അവസ്ഥയാവാതിരിക്കട്ടെ നമ്മുടെ ബ്ലോഗ് ചർച്ചകളും. ക്രിയാത്മക നിർദ്ദേശങ്ങളുണ്ടാവട്ടെ ചർച്ചകളിൽ. ഈ പോസ്റ്റ് റ്റൈം റ്റെയ്ബിൾ ജെനെറേഷനെക്കുറിച്ചാണെന്നതു നമുക്ക് മറക്കാതിരിക്കാം.

 60. ഈ പോസ്റ്റിലെ പ്രതികരണങ്ങൾ അധികാരികൾ ശ്രദ്ധിക്കുന്നെണ്ടെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതനുസരിച്ച് അവർ ഈ സോഫ്റ്റ്വെയറിൽ എന്തെങ്കിലും മാറ്റം വരുത്തിയതായി അറിയുമോ?

 61. നമുക്കു വിവാദങ്ങൾ ഒഴിവാക്കാം.

  തീരെ ഒഴിവാക്കണമെന്നില്ല. വിവാദങ്ങള്‍ക്കും ഒരു ടൈം ടേബിള്‍ വേണമെന്നേയുള്ളൂ

 62. N.Sreekumar says:

  “ഹരി സാറും നിസാർ സാറുമൊക്കെ കഷ്ടപ്പെട്ടൊരു പോസ്റ്റിടും ആനുകാലികമായ ഒരു വിഷയത്തെപ്പറ്റി. നിങ്ങൾ അതെങ്ങനെയെങ്കിലും ഐ. റ്റി.യിൽ കൊണ്ടു ചെന്നെത്തിക്കും. എല്ലാ പോസ്റ്റുകളുടെയും സ്ഥിതി ഇതു തന്നെ. നമുക്കു വിവാദങ്ങൾ ഒഴിവാക്കാം.”

  Time Table Software -നെക്കുറിച്ചാണ് ചര്‍ച്ച.Software ഉപയോഗിച്ച് ടൈം ടേബിള്‍ നിര്‍മ്മിക്കുമ്പോള്‍ അത് കൃത്യമാകണം.നിലവിലുള്ള നിയമങ്ങള്‍നുസരണമാകണം.
  അതിന് അടിസ്ഥാനപരമായി എന്തൊക്കെ അറിവുകളാണ് വേണ്ടത്
  1.ആകെയുള്ള 35 പിരീഡുകളില്‍ ഓരോ വിഷയത്തിനും നീക്കിവച്ചിട്ടുള്ള പിരീഡുകള്‍ എത്ര എന്ന് കൃത്യമായി അറിയണം.
  (അത് വിദ്യാഭ്യാസവകുപ്പിന്റെ വ്യക്തമായ ഉത്തരവ് അനുസരിച്ചാകണം.1991-1992 ലെ ഉത്തരവ് ഇറങ്ങിയ സമയത്ത് ഐ.ടി ഒരു വിഷയമല്ല. ഇംഗ്ലീഷിനു മാത്രമായി അധ്യാപകര്‍ നിയമിക്കപ്പെട്ടിട്ടില്ല.
  സ്പെഷ്യലിസ്റ്റ് അധ്യാപകനിയമനത്തിനു് വിലക്കുകളില്ല.)
  2.ഐ.ടി എന്ന വിഷയം പഠിപ്പിക്കേണ്ടത് ആര് എന്നു വ്യക്തമായി നിരവചിക്കപ്പെടണം.
  (സീനിയര് അസിസ്റ്റന്റ്, കലാകായിക അധ്യാപകര്‍, ഗൈഡ്, എന്.സി.സി, സ്റ്റുഡന്റ് പോലീസ്, സൊസൈറ്റി,എന്നീ വിഭാഗങ്ങളുടെ ചുമതല ഉള്ളവര്‍, പത്താം ക്ലാസ് ചുമതലയുള്ളര്‍, അന്പതു വയസ്സുകഴിഞ്ഞവര്‍, ജൂനിയര്‍ (എത്ര വര്‍ഷം സര്‍വീസ് ഉള്ളവര്‍ ആണ് ജൂനിയര്‍ എന്നു നിര്‍വചിക്കപ്പെടണം.) അധ്യാപകര്‍ എന്നിവര്‍ ഒഴിവാക്കപ്പെടണോ അല്ലെങ്കില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നു വ്യക്തമായ ഉത്തരവുണ്ടാകണം.)
  3.ഐ.ടി ലാബുമാത്രമല്ല മറ്റു വിഷയങ്ങളുടെ ലാബറട്ടറികളും കുറഞ്ഞത് ആഴ്ചയില്‍ എത്ര തവണ ഓരോ ക്ലാസ്സിനും നീക്കിവെക്കപ്പെടണം എന്ന കൃത്യമായ ഉത്തരവു വേണം.)
  4.ഏതെങ്കിലും വിഷയങ്ങള്‍ കുട്ടികളെ ക്ലബ്ബ് ചെയ്ത് പഠിപ്പിക്കുവാന്‍ അനുവാദമുണ്ടെങ്കില്‍ ആ വിഷയങ്ങള്‍ ഏതൊക്കെ എന്ന് അറിയണം.
  5.ഒരു അധ്യാപകന് പരമാവധി നല്കുവാന്‍ കഴിയുന്ന പിരീഡുകള്‍ എത്രയാണ്, ചുരുങ്ങിയത് എത്രയാണ് എന്നറിയണം.
  6.പ്രധാനഅധ്യാപകന് പിരീഡുകള്‍ നീക്കിവക്കണോ എന്നും എങ്കില്‍ എത്ര പിരീഡ് എന്നും അറിയണം.
  7.ഹിന്ദി, സംസ്കൃതം,അറബി എന്നീ വിഷയങ്ങളിലെ അധ്യാപകര്‍ മുഴുവന് സമയ അധ്യാപകരാകുവാന്‍ ആ വിഷയങ്ങളിലുള്ള എത്ര യു.പി വിഭാഗത്തിലെ പിരീഡുകള്‍ നല്കണം എന്ന് അറിയണം.
  8.ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്ന്, നാല്, അഞ്ച് ആറ് ഡിവിഷനുകളുള്ള സ്കൂളുകളിലെ ഒരു മാതൃകാ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കണം.

  കുറിപ്പ്: @Rajeev Joseph Sir-എല്ലാ വിവാദങ്ങളും ഐ.ടി യില്‍ എത്തി നില്ക്കുന്നു എന്ന് പരിതപിക്കരുത്.മറിച്ച് ഐ.ടി യുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കണം..Time Table Software ഒരു ഐ.ടി ഉല്പന്നമാണ്.സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നവര്‍ നിലവിലിരിക്കുന്ന നിയമങ്ങള്‍ക്കനുസരണം ഉപയോഗിക്കുവാന്‍ പറ്റും എന്ന് ഉറപ്പാക്കണം.
  .ഹരിസാറും നിസാര്‍സാറും നേതൃത്വം കൊടുത്ത് ഐ.ടി സാങ്കേതികത പ്രയോജനപ്പെടുത്തി ഈ ബ്ലോഗ് തുടങ്ങിയതിലും അത് സംരക്ഷിച്ചു പോരുന്നതിലും അവരെ എത്ര അഭിനന്ദിച്ചാലും അത് കൂടുതലാകില്ല.
  പക്ഷേ നിയമങ്ങള്‍ അറിയാവുന്നവര്‍ പ്രതികരിക്കാതെ വിവാദങ്ങളുണ്ടാകുമെന്നുകരുതി മറുപടി പറയാതെ മാറി നില്ക്കുക എന്നതല്ലേ “നമ്മുടെ സ്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും ആഴ്ചയില്‍ എത്ര പീരീഡ്‌ എടുക്കണം എന്നത് ആധികാരികാമായി അറിയുന്നവര്‍ ഒന്ന് പറഞ്ഞു തരാമോ ?” എന്ന സാറിന്റെ ചോദ്യത്തിന് ( കമന്റു ചെയ്ത ശല്യര്, ബീന.ആര് എന്നിവരും സംശയമുള്ളവരാണ്.) ഉചിതമായ മറുപടി. ലഭിക്കാതിരിക്കാനിടയാക്കിയത്..മൂവായിരത്തില്ടപ്പരം സ്കൂളുകള്‍ ടൈംടേബിള്‍ തയ്യാറാക്കുന്നത് Distribution of Periods നെക്കുറിച്ചറിയാതെയാണോ?
  ഇനിയെങ്കിലും വ്യക്തമായ ഉത്തരവുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ഇതുപോലെയുള്ള ചര്‍ച്ചകള്‍ക്കു വേദി ഒരുക്കുന്ന മാത്സ് ബ്ലോഗിനും ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍..

 63. മൂവായിരത്തില്‍ പരം സ്കൂളുകള്‍ ടൈംടേബിള്‍ തയ്യാറാക്കുന്നത് Distribution of Periods നെക്കുറിച്ചറിയാതെയാണോ?
  വളരെയധികം പ്രസക്തമായ കമന്റാണ് ശ്രീകുമാര്‍ സാറിന്റെത് .
  ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരമുണ്ടോ എന്നത് മറ്റൊരു ചോദ്യം .

 64. 1. ശ്രീ കുമാർ സർ വിവാദങ്ങൾ ഒഴിവാക്കണം എന്ന എന്റെ കമന്റ് നല്ല ഉദ്ദേശത്തോടെ മാത്രമായിരുന്നു. വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണേ…
  2. സർ ഞാനൊരു ഐ.റ്റി. വിരുദ്ധനല്ല കേട്ടോ. ഇംഗ്ലിഷ് അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി ഒരു ബ്ലോഗ് ഞാനും ചെയ്യുന്നുണ്ട്. ഐ.റ്റി. തല്പരനുമാണ്.
  2. സർ ഉയർത്തിയിരിക്കുന്ന 7 കാര്യങ്ങൾ സത്യത്തിൽ സർവ്വീസിൽ താരതമ്യേന തുടക്കക്കാരനായ എന്നെപ്പോളുള്ളവരെ ഞെട്ടിക്കുന്നു. ഇത്ര ബൃഹത്തായ ഒരു സംവിധാനത്തിന് ഇത്ര പഴക്കമുള്ള ഒരു നിയമം ഉപയോഗിച്ചാണോ റ്റൈം റ്റെയ്ബിൾ തയ്യാറാക്കുന്നത് !! ആരും ഇതു വരെ കാണിക്കാത്ത തന്റേടം കാണിച്ചതിന് അഭിനന്ദനങ്ങൾ

 65. haris says:

  am a new comer to mathsblog.would u pls 2 inform dat from were i can get d time table software 2 install…
  haris

 66. haris says:

  am a new comer to mathsblog.would u pls 2 inform dat from were i can get d time table software 2 install…
  haris

 67. haris says:

  am a new comer to mathsblog.would u pls 2 inform dat from were i can get d time table software 2 install…
  haris

 68. kollappallil says:

  വര്‍ക്ക് അലോട്ട്മെന്റ് കൊടുത്തശേഷം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല
  salimma kollappallil

 69. kollappallil says:

  വര്‍ക്ക്അലോട്ട്മെന്റ് കൊടുത്തശേഷം അപ്ഡേറ്റ് ചെയ്യാന്‍സാധിക്കുന്നില്ല

 70. Sreenivas says:

  some പൂര്‍ണ്ണമാകാനുണ്ട്.

 71. kollappallil says:

  high school teachers-ന്റെവര്‍ക്ക്അലോട്ട്മെന്റ്പൂര്‍​ണമായിട്ടും കൊടുത്തു

 72. SHANTALS says:

  offline sampoorna -il kayaran pattunnilla
  It Works….. ennanu kanikkunnathe .ethil paranjirikkunna sampoorna yile- three issues noki……….enthenkilum margam undo…………………

 73. time table തയ്യാറാക്കി.പക്ഷേ ചില പ്രശ്നങ്ങള്‍… പരിഹാരമുള്ളവയാണോ? 1, class time tabel ന്റെ pdf പ്രിന്റ് കിട്ടുന്നില്ല.2, പല പീരിയഡുകളും കാലിയായി കിടക്കുകയും ചെയ്യുന്നു.എന്താണ് ചെയ്യേണ്ടത്

 74. vishnu says:

  information technology hs ല്‍ ഒരു വിഷയമാക്കിയ order ഉണ്ടെങ്കില്‍ അതിന്റെ link തരാമോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s