ദൃശ്യ – പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്​വെയര്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്ററാണ് ശ്രീ രാജേഷ് സാര്‍. പൈത്തണ്‍ ഭാഷ പഠിച്ച് ചെറിയ പ്രോഗ്രാമുകളൊക്കെ തയ്യാറാക്കാനുള്ള നമ്മുടെ അധ്യാപകരുടെ ശ്രമങ്ങളില്‍ വിജയം കൈവരിച്ച അധ്യാപകരില്‍ അദ്ദേഹത്തിന്റെ സംഭാവന ഒരു പെയിന്റ് പ്രോഗ്രാമാണ്. ദൃശ്യ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്​വെയര്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. താഴെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഈ സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ മിനുറ്റുകള്‍ മതി.

 • ഇവിടെ നിന്നും ഈ സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
 • DrisyaA എന്ന സിപ്പ്ഡ് ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ക്ലിക്ക് ചെയ്യുക.
 • DhrisyA എന്ന ഫോള്‍ഡര്‍ തുറന്ന് DhrisyA_12.01_all.deb എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
 • ഇനി Applications-Graphics – DhrisyA എന്നമട്ടില്‍ തുറന്ന് പടം വരച്ചു തുടങ്ങിക്കോളൂ..!
 • ഒരു ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

നിങ്ങള്‍ വരച്ച ആദ്യ പടം കമന്റ് ബോക്സിലൂടെ ഷെയര്‍ ചെയ്യൂ. സോഫ്റ്റ്​വെയറിന്റെ പ്രശ്നങ്ങളും മറ്റും അറിയാന്‍ രാജേഷ് മാഷ് കാത്തിരിപ്പുണ്ട്. എന്താ, റെഡിയല്ലേ..?
(കെമിസ്ട്രിയിലെ ആറ്റംമോഡല്‍ പഠിപ്പിക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ രാജേഷ് മാഷ് തന്നെ പൈത്തണില്‍ തയ്യാറാക്കിയ സോഫ്റ്റ്​വെയര്‍ അടുത്ത ഒരു പോസ്റ്റായി പിന്നീട് പങ്കുവെയ്ക്കാം!)

About hariekd

It is a movement from kerala High school teachers.
This entry was posted in പൈത്തണ്‍, സാങ്കേതികം. Bookmark the permalink.

86 Responses to ദൃശ്യ – പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്​വെയര്‍

 1. dreams says:

  10 -ാം ക്ലാസിലെ റിസോഴ്സ് വെബ്സൈറ്റ് windows ല് പ്രവര്ത്തിപ്പിക്കാനാവുമോ?

 2. dreams says:

  10 -ാം ക്ലാസിലെ റിസോഴ്സ് വെബ്സൈറ്റ് windows ല് പ്രവര്ത്തിപ്പിക്കാനാവുമോ?

 3. [im]https://sites.google.com/site/hijklmn23/ff/aana.jpg?attredirects=0&d=1[/im]

 4. ദൃശ്യ ഉപയോഗിച്ചു നോക്കി. കൊള്ളാം. കയ്യെത്തും ദൂരത്ത് എല്ലാ ടൂളുകളും കൊണ്ടു വന്നത് നന്നായി. കളര്‍ചാര്‍ട്ട് ഗംഭീരം. ദൃശ്യ ഉപയോഗിച്ചപ്പോള്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ പറയട്ടെ,

  1) undo ചെയ്യാന്‍ ടൂളുകള്‍ കണ്ടില്ല.
  2) നേരത്തേ എടുത്ത ടൂളുകളെല്ലാം Histroy രൂപത്തില്‍ കാണിക്കാനും അതുവഴി പഴയ അവസ്ഥകളിലേക്കു തിരിച്ചു പോകാനും സാധിച്ചാല്‍ കിടിലനാകും.
  3) കയ്യെത്തും ദൂരത്ത് ക്ലിക്കില്‍ എല്ലാമുണ്ടെങ്കിലും എല്ലാ ടൂളുകള്‍ക്കും Short cut key നല്‍കുന്നത് വേഗത വര്‍ദ്ധിപ്പിക്കും.
  4) ക്യാന്‍വാസില്‍ നിന്നു കൊണ്ട് തന്നെ print നല്‍കാന്‍ സാധിക്കണം.
  5) അടുത്ത വേര്‍ഷനില്‍ സെലക്ട് ചെയ്ത് കുറേ ഭാഗം ഇറേസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

  NB: About മെനു കണ്ടപ്പോള്‍ സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ വക്താക്കളായ നമ്മള്‍ കോപ്പി റൈറ്റ് വെക്കുന്നത് ശരിയാണോയെന്നൊരു സംശയം തോന്നി.

  എന്തായാലും ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ച രാജേഷ് സാറുമായി 9-ം ക്ലാസ് ടെക്സ്റ്റ് ബുക്ക് പ്രിപ്പറേഷനില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു. കാരണം, ഈ സംരംഭം പടര്‍ന്നു പന്തലിക്കാന്‍ എല്ലാ സാധ്യതകളുമുണ്ട്. അഭിനന്ദനങ്ങള്‍. സധൈര്യം മുന്നോട്ട് നീങ്ങുക. എല്ലാ വിധ പിന്തുണയും…..

 5. vishnu says:

  എത് IDE ആണ് ഉപയോഗിച്ചിരിക്കുന്നത്?

 6. rasak says:

  രാജേഷ് സാറിന്റെ ദൃശ്യ പെയിന്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.നമുക്കും ഇതൊക്കെ പറ്റുമല്ലേ
  അഭിനന്ദനങ്ങള്‍
  റസാക്
  വികലാംഗ വിദ്യാലയം കൊളത്തറ, കോഴിക്കോട്

 7. rasak says:

  രാജേഷ് സാറിന്റെ ദൃശ്യ പെയിന്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.നമുക്കും ഇതൊക്കെ പറ്റുമല്ലേ
  അഭിനന്ദനങ്ങള്‍
  റസാക്
  വികലാംഗ വിദ്യാലയം കൊളത്തറ, കോഴിക്കോട്

 8. reziasalim says:

  DRISYA PAINT SOFTWARE USED.REALLY VERY GOOD.YOU HAVE DONE A GOOD JOB.THANK YOU.

 9. reziasalim says:

  DRISYA PAINT SOFTWARE USED.REALLY VERY GOOD.YOU HAVE DONE A GOOD JOB.THANK YOU.

 10. bhama says:

  രാജേഷ് സാറിന്റെ ദൃശ്യ പെയിന്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.ഉപയോഗിച്ചു നോക്കി. നന്നായിട്ടുണ്ട് .
  ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ച രാജേഷ് സാറിന് അഭിനന്ദനങ്ങള്‍

 11. Very good attempt.
  Sir, is there any software/program for Ubuntu to conduct school parliament election?

 12. ഇത് വിന്റോസില്‍ വര്‍ക്ക് ചെയ്യുമോ..?

 13. വിന്‍സന്റ് സാറിന്റെ കമന്റ് പൈത്തണ്‍ അറിയാവുന്നവര്‍ അല്പം ഗൗരവകരമായി ശ്രദ്ധിക്കേണ്ടതാണ്. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ അതൊരു ഗംഭീര സംഭവമായി മാറും. കഴിഞ്ഞ വര്‍ഷം തന്നെ ശ്രീനാഥിനോടും ഹസൈനാര്‍ സാറിനോടുമെല്ലാം ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കമ്പ്യൂട്ടര്‍ തന്നെ വോട്ടിങ് മെഷീനായി ഉപയോഗിക്കുന്നതു മൂലം സാധാരണ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ സാധ്യമായ കാര്യങ്ങളെല്ലാം തന്നെ അനായാസം നടപ്പാക്കാന്‍ സാധിക്കും. പൈത്തണ്‍ അറിയാവുന്നവര്‍ അതിനായി പരിശ്രമം തുടങ്ങുമല്ലോ.

 14. സ്നേഹമുളള ഹരി സാറേ,

  E.P.Brijesh എന്നയാള് തയ്യാറാക്കിയ School Election Software (Windows based) ഉപയോഗിച്ച് കഴി‍ഞ്ഞ കൊല്ലം ‍ഞാ൯ എന്റെ സ്കൂളിലെ Parliament Election നല്ല രീതിയില് നടത്തി. Candidates ന് ചിഹ്നം, അവരുടെ ഫോട്ടോ എന്നിവ insert ചെയ്താണ് Election നടത്തിയത്. ഇത്തവണ Ubuntu based ആക്കണമെന്ന് ആഗ്രഹിക്കുന്നു.
  Ubuntu based School Election Software ഉണ്ടാക്കാ൯ Mathsblog ന് കഴിയട്ടെ.

 15. Candidates ന് ചിഹ്നം insert ചെയ്താണ് Election നടത്തിയത്.
  പൊതു തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആന, മയില്‍, ഒട്ടകം തുടങ്ങിയ ചിഹ്നങ്ങള്‍ നല്‍കുന്നത് സ്ഥാനാര്‍ഥിയുടെ പേര് വായിക്കാനുള്ള അക്ഷരാഭ്യാസം ഇല്ലാത്തവരെ ഉദ്ദേ ശിച്ചാണ് . സ്കൂളുകളില്‍ അങ്ങനെയുള്ളവര്‍ വളരെ കുറവായതുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ വേണമെന്നില്ല . അതുമാത്രമല്ല പല ചിഹ്നങ്ങളും പിന്നീട് സ്ഥാനാര്‍ഥിയുടെ വിളിപ്പേരായി മാറുകയും ചെയ്യും . അതിന്റെ പേരില്‍ പരസ്പരം വഴക്കും വയ്യാവേലിയും . അത് ഒഴിവാക്കാം .

 16. @Mr.Bean
  Candidates ന് ചിഹ്നം, അവരുടെ ഫോട്ടോ എന്നിവ നല്കാനുളള Option ഉണ്ടന്നേ ഉളളൂ.
  ഉപയോഗിക്കുന്നയാളുടെ താത്പര്യം.

 17. “അധ്യാപകരെ സംബന്ധിച്ചേടത്തോളം വെക്കേഷന്‍ ഡ്യൂട്ടി എന്ന് കേള്‍ക്കുമ്പോഴെ ഏണ്‍ഡ് ലീവ് സറണ്ടര്‍ ആണ് ഓര്‍മ്മയില്‍….”
  അധ്യാപകര്‍ക്കും മാത്​സ് ബ്ലോഗിനും അങ്ങിനെത്തന്നെ വേണം!
  ഇതൊക്കെ ഈ പാവം ഹോംസ് വെട്ടിത്തുറന്ന് പറയുന്നതാണ് കുഴപ്പം, അല്ലേ..?

 18. രാജേഷ് സാര്‍ താങ്കളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നോക്കീ നന്നായിരിക്കുന്നു.പൈതണില്‍ ഗ്രാഫിക്ക് പ്രോഗ്രമിംഗ് ചെയ്യുന്നയൊരാളെ കാണാന്‍ വേണ്ടി കാതിരിക്കുകയായിരുന്നു ഞാന്‍.സംശയങ്ങള്‍ ചോദിക്കാമല്ലോ ഞാന്‍ ഒരു ഗെയിമും, കാല്‍ക്കുലേറ്റരും ഉണ്ടാക്കി.പക്ഷെ ഗെയിമില്‍ ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി ചേര്‍ക്കണം കോഡ് ഇവിടെ യുണ്ട്.
  ഗെയിം
  കാല്‍കുലേറ്റര്‍

 19. @ ഹരി സര്‍,കോഴിക്കോടുള്ള നന്ദകുമാര്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി സമ്മതി എന്ന പേരില്‍ പൈതണ്‍ ഉപയോഗിച്ച് സ്കൂള്‍ ഇലക്ഷന്‍ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയ കാര്യം ഹക്കീം മാഷ് പറഞ്ഞതോര്‍ക്കുന്നു.launchpad/chalanam/sammathy എന്നോ മറ്റോ url ഉം പറഞ്ഞിരുന്നു.ഇപ്പോ വര്‍ക്കാകുന്നില്ല.

 20. പ്രിയ സുഹൃത്തുക്കളേ,
  വികലാംഗര്‍ക്ക് വേണ്ടിയുള്ള ആയിരത്തോളം ഒഴിവുകളിലേക്ക് കേരള പബ്ലീക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഏഴാം ക്ലാസ്സ് മുതല്‍ വിദ്യഭ്യാസയോഗ്യതയുള്ള എല്ലാ തരത്തില്‍ പെട്ട വികലാംഗര്‍ക്കും ( കാഴ്ച്ച, കേള്‍വി, ചലന സംബന്ധമായ ) അപേക്ഷിക്കാന്‍ പറ്റിയ തസ്തികകള്‍ ഉണ്ട്..ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.. ജൂണ്‍ 6 ആണ് അവസാനതീയ്യതി..നിങ്ങളുടെ സൗഹൃദവലയത്തിലും അയല്‍പക്കങ്ങളിലുമുള്ള എല്ലാ വികലാംഗരെയും ഈ വിവരം അറിയിക്കുകയും അപേക്ഷ അയക്കാന്‍ സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു..ഫോട്ടോ അപ്‌ലോഡിങ്ങ്, സിഗ്നേച്ചര്‍ അപ്‌ലോഡിങ്ങ് തുടങ്ങി അവര്‍ക്ക് സഹായം വേണ്ടി വന്നേക്കാവുന്ന ചില സംഗതികളുണ്ട്..സഹായിക്കുമല്ലോ..
  (വികലാംഗര്‍ എന്ന വികലമായ പദം തന്നെ ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. 'ഡിഫറെന്റ്ലി ഏബിള്‍' എന്നുപയോഗിച്ചാല്‍ മനസ്സിലായില്ലെങ്കിലോയെന്നൊരു ശങ്ക!)

 21. Kannan Shanmugam sir,

  ചലനം ആനിമേഷന്‍ പ്രോഗ്രാം ചെയ്ത കുട്ടി നേരത്തേ എനിക്ക് മെയില്‍ ചെയ്തിട്ടുണ്ടായിരുന്നു. ആ കുട്ടിയുടെ ഇ-മെയില്‍ ഐഡി കയ്യിലുണ്ട്. പ്രോഗ്രാം ഷെയര്‍ ചെയ്യാന്‍ പറയാം.

 22. Sreenivas says:

  മുഹമ്മദ് സാര്‍ ഹോംസിനെ ഇങ്ങിനെ കൊല്ലേണ്ടായിരുന്നു. ഹോംസ് ഇതുപോലെയൊക്കെ പറയുമ്പോള്‍ ഇങ്ങനെ മറുപടി കൊടുക്കാതിരുന്നതാണ് കക്ഷിക്ക് സൗകര്യമായത്.

 23. Off topic

  ഇന്ന് തീയതി May 28. ഇത് വരെ ഈ വര്‍ഷത്തെ നിയമനം, രണ്ടാമത്തെ ഡിവിഷന്‍ മുതലുള്ള റ്റീച്ചര്‍ സ്റ്റ്യൂഡന്റ് റേഷ്യോ , TET , എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന് വേണമോ മനസ്സിലാക്കാന്‍. അതോ ഇത് സംബന്ധിച്ച് എന്തെങ്കിലും സര്‍ക്കുലറുകള്‍ ഇറങ്ങിയിട്ടുണ്ടോ? അതോ തീര്‍ത്തും ഇരുട്ടില്‍ തന്നെയാണോ ഇപ്പോഴും?

 24. Arunbabu says:

  Off topic
  എസ് എസ് എല്‍ സി സേ ഫലം എന്ന് വരും.

 25. Anoop.m says:

  വിന്‍ഡോസില്‍ ദൃശ്യ പ്രവര്ത്തിപ്പിക്കാനാവുമോ

 26. vishnu says:

  revaluation pdf download ചെയ്യാന്‍ പറ്റുന്നില്ല. pls link a downloaded file

 27. vishnu says:

  sir
  sampoorna offline software time table software ന്റെ error പരിഹരിച്ചോ?

 28. ഇടുക്കിയില്‍ എസ് എസ് എ യും സംപൂരനക്ക് സമാനമായ ടാറ്റ ശേഖരിക്കുന്നു.അധ്യാപകര്‍ക്ക് അധിക ജോലി വരുത്തുന്ന ഈ നിലപാട് മാറ്റെണ്ടാതല്ലേ ?.ഒരു തവണ ശേഖരിച്ച വിവരം തന്നെ എല്ലാവര്ക്കും ഉപയോഗിച്ച് കൂടെ ??

 29. Nandakumar.E says:

  ഞാന്‍ ഒരു പത്താം ക്ലാസുകാരനാണ്.
  സ്വന്തമായി തയ്യാറാക്കിയ 'പറയുംപോലെ' എന്ന സോഫ്ട്വെയര്‍ ഉപയോഗിച്ചാണ് ഇതെഴുതുന്നത്.
  ഇതിനു മുമ്പ് റ്റുഡി ആനിമേഷനായുള്ള 'ചലനവും' സ്കൂള്‍ പാര്‍ലമെന്റ് എല്ക്ഷനായുള്ള 'സമ്മതി'യും വികസിപ്പിച്ചിട്ടുണ്ട്.
  സ്വതന്ത്രസോഫ്ട്വെയറിന് കോപ്പിറൈറ്റ് വെയ്ക്കാമോ എന്ന് ഹരി സാര്‍ ചോദിച്ചു കാണുന്നു (ദൃശ്യ സോഫ്ട്വെയര്‍). തെറ്റില്ലെന്നണ് ഞാന്‍ ചോദിച്ചപ്പോള്‍ സ്റ്റാള്‍മാന്‍ പറഞ്ഞത്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മുഷിപ്പിയ്ക്കുന്നില്ല.

  Sammaty: launchpad.net/sammaty
  Chalanam: launchpad.net/chalanam

 30. നന്ദകുമാറിനെക്കുറിച്ച് ഹക്കീംമാഷ് വാതോരാതെ സംസാരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഈ കൊച്ചുമിടുക്കനെ ഒരു പോസ്റ്റിലൂടെ പരിചയപ്പെടുത്തണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നതാണ്.സാധിച്ചില്ല.
  എന്തായാലും മാത്​സ് ബ്ലോഗിലേക്ക് സ്വാഗതം. കൂടെയുണ്ടാകണം.

 31. “സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മുഷിപ്പിയ്ക്കുന്നില്ല.”
  സാങ്കേതികകാര്യങ്ങള്‍ പറഞ്ഞോളൂ…ഒട്ടും മുഷിയില്ല!!

 32. “സ്വന്തമായി തയ്യാറാക്കിയ 'പറയുംപോലെ' എന്ന സോഫ്ട്വെയര്‍…”
  'പറയുംപോലെ'യെക്കുറിച്ചും വിശദമായി അറിയണമെന്നുണ്ട്. നന്ദൂ..പ്ലീസ്!

 33. Nandakumar.E says:

  സന്തോഷം
  വിന്‍ഡോസില്‍ (ഇപ്പോള്‍ ഞാന്‍ വിന്‍ഡോസ് ഉപയോഗിയ്ക്കുന്നില്ല. കമ്പ്യൂട്ടറില്‍ അതില്ല താനും.)
  'വരമൊഴി' പോലുള്ളവയുണ്ടല്ലോ. അങ്ങനെയാണ് 'പറയുമ്പോലെ'യും. ഗ്നു/ലിന്ക്സിലും വേണമെങ്കില്‍ വിന്‍ഡോസിലും പ്രവര്‍ത്തിയ്ക്കും (എന്റെ സോഫ്ട്വെയര്‍ വിന്‍ഡോസിലും പ്രവര്‍ത്തിപ്പിയ്ക്കുന്നത് എനിയ്ക്കത്ര സുഖമുള്ള കാര്യമല്ല).
  യുണീകോഡാണു താനും.
  പൈത്തണ്‍ ഭാഷയും ജി.ടി.കെ.യും(ഗ്രാഫിക്സ്) വച്ച് സ്വന്തം അല്‍ഗൊരിതത്തില്‍ എഴുതിയത്.
  ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ മാങ്ങ എന്നെഴുതാന്‍ ceYdY എന്നടിയ്ക്കുമ്പോള്‍ പറയുംപോലെയില്‍ maangnga എന്നടിച്ചാല്‍ മതി.

  Download: http://chalanam.hpage.com/get_file.php?id=1770746&vnr=589454

  Download this file (5.6 kb only). Its extension is .zip. rename with the extension .deb (Because actually it is a deb file and renamed as zip because of upload problems.)

  Install it.

  Applications -> Office -> Parayumpole
  (Name and Icon by myself).

  =====

  Is anyone wish to programme in Python using GTK?

 34. Nandakumar.E says:

  There is not 'is' in the last line of my last comment. It was an error.

  Programming in Python using GTK is fun and fast. It seems much easier than Visual Basic.

 35. This comment has been removed by the author.

 36. This comment has been removed by the author.

 37. This comment has been removed by the author.

 38. “പറയുംപോലെ” ഉപയോഗിക്കുമ്പോള്‍ ര്‍ , ള്‍ , ല്‍ , ന്‍ തുടങ്ങിയ ചില്ലക്ഷരങ്ങള്‍ ര് , ള് , ല് , ന് എന്നിങ്ങനെയാണ് വരുന്നത് . ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല എങ്കിലും …………

 39. Nandakumar.E says:

  ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലില്ലെങ്കില്‍ ഉണ്ടാക്കാമെന്നതാണല്ലോ സ്വതന്ത്രസോഫ്ട്വെയറിന്റെ ഗുണം!
  n\ ന്‍
  l\ ല്‍
  L\ ള്‍
  N\ ണ്‍
  r\ ര്‍
  ng ങ്
  nj ഞ്
  ngng ങ്ങ്

  ഇംഗ്ലീഷ് ചിഹ്നങ്ങള്‍ക്കു ശേഷം 'a' വേണം.
  chihanam എന്നെഴുതിയാല്‍ ചിനം എന്നേ വരൂ. ഇത്തരം സന്ദര്‍ഭത്തില്‍ പൈപ്പ് (‌| – above enter key) ഉപയോഗിയ്ക്കാം.
  chih|nam ചിഹ്നം

 40. സമ്മതി ഉപയോഗിച്ച് എല്ലാവരും വോട്ട് ചെയ്തു കഴിഞ്ഞാല്‍ വോട്ടിങ്ങിനായുള്ള ജാലകത്തില്‍ നിന്നും എങ്ങനെ പുറത്തു വരും? r+password എവിടെ ടൈപ്പ് ചെയ്യണം?മിടുക്കന്‍ നന്ദുവിന്റെ മിടുമിടുക്കന്‍ സോഫ്റ്റ് വെയര്‍ ഇഷ്ടപ്പെട്ടു.

 41. Nandakumar.E says:

  Hakeem Master said that DrisyA comes by binary exeutable file. I think this is the reason why it became a 4.6 MB pack. Otherwise, a drawing program will not become too big. Making a software binary is mainly for three things:

  1. To make it compatible for every system.
  2. To make it run fast.
  3. To hide the source code.

  Since all GNU/Linux distribution used now have Python and GTK, no problem with compatibility.

  Speed problem is not such terrible for a normal use.

  Hiding the source codes looks not so good if it is a free software.

  Forget all! This software is a giant step! Thanks.

  People who like to make their software binary, please listen:

  Making a Python app binary means compiling all modules to one file. So, if you make even a simple calculator binary, it will take at least 4 MB. It is not good in Internet. (When you make a PyGTK app binary, at least these modules will be merged: gtk,pygtk,atk,pango,cairo,pangocairo,pickle)

  Thank you! Hope everyone is enjoying Free Software Revolution in Maths Blog!

  Once again, thanks Rajesh Sir!

 42. Nandakumar.E says:

  സമ്മതി r+password നു ശേഷം തന്നത്താന്‍ ക്ലോസാവും. പാസ്വേഡിനായി പ്രത്യേക സ്ഥലമില്ല.
  വെറുതേ അടിച്ചാല്‍ മതി.

  Please use the help button in the main window. I am proud to say that it is not for a show! It Works! Offline!
  You can't conduct an election without reading the help PDF.

  നന്ദി സാര്‍!

 43. എന്റെ വാചകങ്ങളുടെ ഘടനയുടെ കുഴപ്പം കൊണ്ടാണെന്നു തോന്നുന്നു, നന്ദു തെറ്റിദ്ധരിച്ചത്. സമ്മതി സോഫ്റ്റ് വെയര്‍ ഒരു വെറും ഷോ ആയി ചിന്തിച്ചിട്ടേയില്ല. 'ഐ ടി പഠിപ്പിക്കുക, അതും പൈത്തണ്‍ പ്രോഗ്രാമിങ്ങ്,Wxglade പോലുള്ളവ' .കഷായം കുടിക്കുന്ന അനുഭവമായി പല അദ്ധ്യാപകരും പറഞ്ഞിട്ടുണ്ട്. അവരുടെ മുന്നില്‍ പലപ്പോഴും നമ്മള്‍ പറയാറുള്ളത് നന്ദുവിനെ പോലുള്ള കുട്ടികളുടെ മാതൃകകളാണ്. സമ്മതി സ്കൂളില്‍(ഒരു ക്ലാസ്സിലെങ്കിലും) തീര്‍ച്ചയായും പരീക്ഷിക്കുകയും ചെയ്യും. പി ‍ഡി എഫ് ഫയലിലെ അവസാന വാചകങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

 44. Nandakumar.E says:

  ഹ! ഹ! ഹ…! ഒട്ടും തെറ്റിദ്ധരിച്ചിട്ടില്ല!
  പലപ്പോഴും സോഫ്ട്വെയറുകള്‍ക്ക് നല്ല ഹെല്‍പ്പ് എഴുതാന്‍ സമയം കിട്ടാറേയില്ല.
  ഹെല്‍പ്പ് ബട്ടണ്‍ ഒരു 'ഷോ' മാത്രമാക്കേണ്ടി വരും. സമ്മതിയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന അഭിമാനം
  കൊണ്ടെഴുതിയതാണ്. സമ്മതി ഇക്കൊല്ലത്തെ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിയ്ക്കാന്‍ പല വിദ്യാലയങ്ങളും
  തീരുമാനിച്ചിട്ടുണ്ട്.
  പൈത്തണ്‍, അതും ഗ്രാഫിക്സ് എത്രയോ എളുപ്പമാണ്. ഡബ്ല്യു എക്സ് ഗ്ലേഡ് എളുപ്പമല്ലെന്നു മാത്രമല്ല
  സ്റ്റാന്‍ഡേഡുമല്ല. ജി ടി കെ, ക്യൂട്ട് (Qt) എന്നിവയാണ് പ്രാമാണികം. ജി ടി കെ വച്ചുള്ള പൈത്തണ്‍ പ്രോഗ്രാമിങ്ങ്
  രസകരവും വേഗമേറിയതുമാണ്. ഒരു നല്ല നിഘണ്ടുവിനായുള്ള ആവശ്യം പലയിടത്തു നിന്നും വരുന്നുണ്ട്.
  സോഫ്ട്വെയര്‍ ഒറ്റയ്ക്കു ചെയ്യാമെങ്കിലും ഡാറ്റാ എന്‍ട്രി കൂട്ടായി ചെയ്യണം. മാഷേപ്പോലെയുള്ളവരുടെ അഭിനന്ദനം
  കൂടുതല്‍ ശക്തി പകരുന്നു. ബഗ്ഗുകള്‍ മടി കൂടാതെ ഉറക്കെ വിളിച്ചു പറയുമല്ലോ! നന്ദി.

 45. Nandakumar.E says:

  This comment has been removed by the author.

 46. Nandakumar.E says:

  Sammaty's password shouldn't contain 'r'.

 47. Nandakumar.E says:

  Sammaty new version strictly recommented. It is slightly changed due to some password confusions. Now you should press tab key for the result before the password instead 'r'. Passwords can contain 'r' also.

  Download : https://launchpad.net/sammaty/trunk/sammaty-beta/+download/sammaty_0.1.1_i386.deb

 48. അപ്പോ അതായിരുന്നു പ്രശ്നം. എന്റെ പാസ് വേര്‍ഡില്‍ r ഉണ്ടായിരുന്നു.

 49. നന്ദകുമാർ മഗ്ലീഷ് സോഫ്റ്റ്‌വെയർ നന്നയിരിക്കുന്നു പൈതണിൽ ഗ്രാഫിക്ക് പ്രോഗ്രാം ചെയ്യുന്നതിന് പറ്റിയ സോഫ്റ്റ്‌വെയർ ഏതാണ് glade ഉപയോഗിച്ച് നോക്കികൊണ്ടിരിക്കുന്നു pygtk നല്ലതാണോ?

 50. Nandakumar.E says:

  ജി ടി കെ യും പൈത്തണും ചേര്‍ന്ന സംവിധാനത്തിന്റെ ആലങ്കാരികമായ പേരാണ് പൈ ജി ടി കെ.
  വെറും ജി എഡിറ്റ് മാത്രം ഉപയോഗിച്ചുകൊണ്ട് ഗ്രാഫിക്കല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാം.
  'പറയുംപോലെ' അത്തരമൊന്നാണ്. ഗ്ലേഡും ( ഡബ്ല്യു എക്സല്ല, സാധാരണ ഗ്ലേഡാണുദ്ദേശിച്ചത്) ജി ടി കെ യുടെ ഭാഗമാണ്. ഒരിയ്ക്കലും ഡബ്ല്യു എക്സ് ഗ്ലേഡ്
  പ്രാമാണികമല്ല. മാത്രമല്ല അതിനേക്കാള്‍, എന്തിന് വിഷ്വല്‍ ബേസിക്കിനേക്കാള്‍ കണ്ട്രോളുകള്‍ ജി ടി കെ യിലുണ്ട്.
  ജിമ്പ് ജി ടി കെ ആണ് ഉപയോഗിയ്ക്കുന്നത്. (ജിമ്പിനു വേണ്ടിയാണ് ജി ടി കെ തുടങ്ങിയത്.)
  ഇതു വച്ച് വരപ്പുസോഫ്ട്വെറും മീഡിയാ പ്ലേയ്റും കണ്‍വേര്‍ട്ടറും എല്ലാം ഉണ്ടാക്കാം (ഉണ്ടാക്കിയിട്ടുണ്ട്.)
  താത്പര്യമുണ്ടെങ്കില്‍ ഒരു ടൂട്ടോറിയല്‍ തുടങ്ങാം.
  ഉണ്ണിക്കൃഷ്ണന്‍ മാഷിന്റെ രണ്ടു സോഴ്സ് കോഡും ഉപയോഗിച്ചു. നല്ലത്. അതിലെ ഇന്റര്‍ഫേസിന് ജന്മനാ ചില പ്രശ്നങ്ങളുണ്ട്. ജി ടി കെ തന്നെ പരിഹാരം.

 51. സംഗതി അല്ല “സമ്മതി” കൊള്ളാം.
  ഉഗ്ര൯
  ചില സംശയങ്ങള് email ചെയ്തു.
  നന്ദു മറുപടിയും തന്നു, കൂടെ Phone Number ഉം.
  ഫോണിലൂടെ അഭിനന്ദനവും ഞാ൯ അറിയിച്ചു.
  Updated Version ന്റെ Download Link ഉം അയച്ചു തന്നു.
  Test Election നടത്തിനോക്കി. തൃപ്തികരം.
  ഇക്കൊല്ലം School Election “സമ്മതി” ഉപയോഗിച്ചു തന്നെ നടത്തണം.
  ഒരു പത്താം ക്ലാസ്സുകാരന്റെ ഈ മികവ് സ൪ക്കാറോ it@school ഓ അറിയുന്നുണ്ടോ?
  നന്ദൂ, നിന്നെ “സമ്മതി”ച്ചിരിക്കുന്നു……..

 52. നന്ദി നന്ദകുമാർ,തീർച്ചയായും ടൂട്ടോറിയൽ വേണം, പ്രോഗ്രമിംഗ് തുടങ്ങുന്നതിന് ഏതാണ് ഇൻസ്റ്റാൾ pygtk യോ GTK യോ version ഏതാണ് വിശദവിവരങ്ങൾ തരുമല്ലോ
  ഹരിമാഷ് ഫിലിപ്പ് സാറിന്റെ പൈതൺ ക്ലാസിന്റെ ബാക്കി നന്ദുവിന്റെ ക്ലാസ്സായലോ ഞാൻ കുറെ കാലമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പൈത്ണിൽ ഗ്രാഫിക്ക് പ്രോഗ്രമിംഗ് മാത്രമല്ല മാഷമാർക്ക് കുട്ടികളിൽ നിന്ന് എന്തെങ്കിലും പഠിക്കാമല്ലോ

 53. “ഒരു നല്ല നിഘണ്ടുവിനായുള്ള ആവശ്യം പലയിടത്തു നിന്നും വരുന്നുണ്ട്.
  സോഫ്ട്വെയര്‍ ഒറ്റയ്ക്കു ചെയ്യാമെങ്കിലും ഡാറ്റാ എന്‍ട്രി കൂട്ടായി ചെയ്യണം. “
  നന്ദു തുടങ്ങിക്കോളൂ. കൂട്ടായ്മ ഇതാ തയ്യാര്‍

 54. Nandakumar says:

  പൈത്തണ്‍ ഗ്രാഫിക് പ്രൊഗ്രാമിങ്ങിന് നാം അധികമൊന്നും ഉപയോഗിയ്ക്കുന്നില്ല IDLE പോലും നമുക്കു വേണ്ട! വല്ല ജി എഡിറ്റോ മറ്റോ മതി.
  ചരങ്ങളും ഫങ്ഷനുകളും വിശദമായ രീതിയില്‍ പഠിയ്ക്കേണ്ടതുമില്ല. ഞാന് ആദ്യം പഠിച്ചത് PyGTK ആണ്. സത്യത്തില്‍ ഞാന്‍ ജി ടി കെ യോടു ചേര്‍ന്നല്ലാതെ പൈത്തണ്‍ പഠിച്ചിട്ടില്ല. അത്ര ലളിതമാണത്. അതുകൊണ്ട് ഇപ്പോള്‍ പൈത്തണും അറിയാം.

 55. Nandakumar says:

  DhrisyA breaks drawing while painting fast. It is because the author used pointing system instead of lining system for drawing. Better to use GTK or Qt instead Tk.

 56. Tried.. Good attempt..

 57. PUSHPAJAN says:

  type cheyyanamennu arinhal kollam. parayum poleyil oro aksharavum engine

 58. PUSHPAJAN says:

  type cheyyanamennu arinhal kollam. parayum poleyil oro aksharavum engine

 59. Nandakumar says:

  ഈ ഉദാഹരണം നോക്കൂ. ഇതു വായിച്ചാല്‍ പറയുംപോലെയില്‍ എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് മനസ്സിലാകും.
  കം കം
  നിലവില്‍ ഇംഗ്ലീഷ് ചിഹ്നങ്ങള്‍ക്കു ശേഷം ഇംഗ്ലീഷിലെ എ വേണം.
  ചിഹ്നം എന്നെല്ലാമെഴുതുമ്പോള്‍ പൈപ്പ്(എന്റര്‍ കീയ്ക്കു മുകളില്‍) വേണ്ടി വരും.
  കൃത്യം കൃഷി
  ല്‍ ന്‍ ള്‍ ണ്‍ ര്‍
  ദ ദ്ധ
  ട ത ഥ

  ee udhaa|haraNam nOkkoo.a ithu vaaayichchaal\ paRayum|pOleyil\ engngane taipp cheyyaa|menn manassilaakum.a
  k` kam
  nilavil\ imgleesh chi|hnangngaL\kku SEsham imgleeshile e vENam.a
  chi|hnam ennellaa|mezhuthumpOL\ paipp(a|enRar\ keeykku mukaLil\)a vENti varum.a
  k~thyam k~shi
  l\ n\ L\ N\ r\
  dha dhDha
  ta tha Tha

 60. Nandakumar says:

  Unnikrishan sir asked to introduce drag drop controls.

  There are no special controls for drag-drop. But PyGTK is powerful for
  drag-drop. Text will be automatically placed. Drag-drop event can give
  a signal to your programme.

  #! /usr/bin/env python

  import gtk

  w=gtk.Window()
  te=gtk.Entry()

  def te_drag_drop(widget,drag_context,x,y,timestamp):
  w.set_title(“Dropped”)

  te.connect(“drag-drop”,te_drag_drop)
  w.add(te)
  w.show_all()

  gtk.main()

 61. This comment has been removed by the author.

 62. Dear Nandu,
  I am a High School English Teacher and a blogger (http://english4keralasyllabus.com). Happened to see your comments in Maths Blog and installed your 'Parayum Pole' in my system. For blogging I am using Google Transliteration and Mozhi Malayalam Transliteration. The latter is my favourite as it is easy to use. The only difficulty I face is with the “chillaksharangal”. Though they look OK in my system (Ubuntu- fonts installed) readers complain that they look awkward in other systems without those fonts. The advantage is that the help for the fonts are there in the typing page itself. Mozhi seems to be a little more phonetic than Google's product.

 63. Nandakumar says:

  Font problems are common. But GNU/Linux is best for Unicode. Even Mark Summerfield (A great Python programmer) agrees with this. No additional font installations are needed if you are using latest Ubuntu distros. Is Googles app offline? Will it work on GNU/Linux? Anyway, Parayumpole(not Parayum Pole) is going to improve – more easy and more phonetic.
  Thanks for suggestion.

 64. Nandu,
  Google's application is available both online and offline, I think.
  I hope you can easily improve Parayumpole with the help of a good Malayalam teacher. The more phonetic the program becomes the more user friendly it would feel. Have a close look at the way they have prepared Mozhi. The only problem I faced, as stated earlier, was with the “chillaksharangal”. Otherwise it is wonderful.Since the new generation is good at typing Manglish in SMSs and stuff they would hug a program that would help them type Malayalam easily. Such a program would really have a bright future.

 65. Nandakumar says:

  There are many loops an conditions in Parayumpole. This made making Parayumpole more phonetic a hard job. A Malayalam teacher can advise, but the souurce code will not allow everything. But please continue giving suggestions. The only fact I want is time. If you stop commening, I will become lazy. I am making loops and conditions better so we will get more phonetic and easy Parayumpole. I could solve many problems now. Expect a new version.

 66. Nandakumar says:

  Parayumpole new version (0.1.1)

  Download: https://launchpad.net/parayumpole/0.x/0.1.1/+download/parayumpole_0.1.1_i386.deb

  6.3 kb

  No need for 'a' after english symbols, '|' after h. More phonetic

 67. google transiliteration is very good application.
  But the off-line mode works only in windows versions.

 68. Drisya very good software for beginners—Ramadas Theruvath

 69. Hi, I'm providing Maths tuition in Singapore. Stumbled upon your site and found it quite a good resource for maths education. Thanks and keep it up!

 70. Welcome Singapore Team,
  Please be with us in this humble effort.
  Let's share math more..!

 71. പുതിയ വേര്‍ഷന്‍ കൂടുതല്‍ നന്നായിരിക്കുന്നു നന്ദകുമാര്‍,മൊഴിയില്‍ പരിചയമുള്ള ഒന്നു രണ്ട്
  കാര്യങ്ങള്‍ പറയട്ടെ za ടൈപ്പ് ചെയ്യുമ്പോള്‍ ശ എന്നും xa ക്ഷ എന്നു കിട്ടുന്നത് എളുപ്പമാണ്
  പിന്നെ കൂടുതല്‍ ടൈപ്പ് ചെയ്യപ്പെടുന്നത് ചന്ദ്രകലയില്ലാത്ത അക്ഷരങ്ങള്‍ അല്ലെ, അതുകൊണ്ട്
  n -ന ,N- ണ , v – വ ,b ബ എന്നൊക്കെ വരുന്നതല്ലെ നല്ലത് ചന്ദ്രകല ആവശ്യമുള്ളയിടത്ത് ~ ചിഹ്നം കൊടുക്കുകയല്ലെ നല്ലത്
  എന്‍റെയൊരഭിപ്രായമാണ്. കിസ്ട്രോക്കിന്‍റെ എണ്ണം കുറക്കാമല്ലോ,മൊഴിയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തോന്നിയതാണ്.
  ISM ഉം മൊഴിയും ചേര്‍ന്ന ഒരു സോഫ്ട് വെയറിന്‍റെ
  പണിപ്പുരയിലാണ് ഞാന്‍ പക്ഷെ വിന്‍ഡോസ് പ്രോഗ്രമിഗ് മാത്രമേ അറിയൂ.

 72. Sreenilayam says:

  നല്ലൊരു ഡിസ്ക്കഷന്‍ ഇവിടെ നടന്നു. എന്നിട്ടും അതിനെക്കുറിച്ചെന്തെങ്കിലുമെഴുതേണ്ടയാള്‍ അ'ദൃശ്യ'നായി നില്‍ക്കുന്നതിന് കാരണമെന്താണ്? അതിനെക്കുറിച്ചെന്തെങ്കിലുമെഴുതാന്‍ സഹപ്രവര്‍ത്തകരും തയ്യാറായില്ല. മാത്സ് ബ്ലോഗിനെപ്പോലെ മാഷുമ്മാര് കൂടുന്നിടത്ത് മാഷ് മൂത്തവര്‍ക്കും സ്വയം അവരോധിത സിംഹാസനത്തിലിരിക്കുന്നവര്‍ക്കും എന്തു കാര്യം, അല്ലേ? അവര് അല്പം ലവല്‍ കൂടിയവരല്ലേ? മുമ്പൊക്കെ സംശയങ്ങള്‍ ചോദിച്ചു വിളിക്കുമ്പോള്‍ ചിലരുടെയൊക്കെ അഹങ്കാരവും ധാര്‍ഷ്ട്യവും കലര്‍ന്ന സംസാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ആ അവസ്ഥയെല്ലാം മാറി. എല്ലാത്തിനും സഹായത്തിന് മാത്സ് ബ്ലോഗ് ഉണ്ട്.

  വളരാനാഗ്രഹിക്കുന്ന എല്ലാവരും നന്ദകുമാറിനെ കണ്ടു പഠിക്കുക. ആ പത്താം ക്ലാസുകാരന്റെ ഇടപെടല്‍ കണ്ടു പഠിക്കുക. കുമ്പിട്ടാല്‍ മാത്രമേ കൂടുതല്‍ ഉയരാന്‍ കഴിയൂ.

 73. @ unnikrishnan
  n =ന ,N= ണ , v = വ ,b=ബ എന്നൊക്കെ വരുന്നതല്ലെ നല്ലത് .

  താങ്കളുടെ കമന്റില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ് .
  ഈ രീതി കീ സ്ട്രോക്കിന്റെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും എങ്കിലും ടൈപ്പിംഗ്‌ സ്പീഡ്‌ കുറയും . ഉദാഹരണമായി വടകര എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സില്‍ വരുന്നത് vatakara എന്നാണ്‌.”മൊഴി”യില്‍ അല്ലെങ്കില്‍ “ഗൂഗിള്‍ ട്രാന്സി…”ല്‍ ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ വടകര എന്ന് ഔട്പുട്ട് കിട്ടും.എന്നാല്‍ താങ്കള്‍ പറയുന്ന രീതിയില്‍ vtkr (v=വ t=ട k=ക r=ര)എന്ന് ടൈപ്പ് ചെയ്യണം.ഈ രീതി പെട്ടെന്ന് കൈ വിരലുകളിലെയ്ക്ക് എത്തില്ല.കാരണം ആദ്യം vatakara യെ vtkr എന്ന് മനസ്സില്‍ പരിവര്‍ത്തനം ചെയ്യണം.
  കക്ക എന്ന് ഔട്പുട്ട് കിട്ടാന്‍ kk~k എന്നതിലും നല്ലത് kakka എന്ന് തന്നെ അല്ലെ?

 74. ബീൻ സർ പറഞ്ഞത് തികച്ചും ശരിയാണ്. മലയാളം ഇംഗ്ലിഷ് അക്ഷരങ്ങൾ ഉപയോഗിച്ച് നമ്മൾ എങ്ങനെ എസ്.എം.എസ്. എഴുതുന്നുവോ അതു പോലെ അല്ലെങ്കിൽ അതിനു ഏറ്റവുമടുത്ത് എത്തിയാൽ ഇത്തരം ഒരു സോഫ്വെയർ വൻ വിജയം ആകും. ഏതായാലും നിശബ്‌ദ വിപ്ലവങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. പങ്കാളികളായ ഏവർക്കും ആശംസകൾ.

 75. എട്ടാം ക്ലാസ് ഇല്ല എന്ന് പേടിപ്പിച്ചു കൊണ്ട് തുടങ്ങിയ ഒരു അവധിക്കാലം എട്ടാം ക്ലാസ്സിനെ ആനയിക്കാന്‍ ഒരുങ്ങിയ പുതിയ അധ്യയന വര്‍ഷം. എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍

 76. Nandakumar says:

  എല്ലാവര്‍ക്കും നന്ദി!
  ഉണ്ണിക്കൃഷ്ണന്‍ മാഷിന്റെ അഭിപ്രായം വായിച്ചു. അഭിപ്രായത്തിനു നന്ദി. ഞാന്‍ ആദ്യമൊക്കെ (വിന്‍ഡോസില്‍) ഇത്തരം സോഫ്ട്വെയറുകള്‍ എഴുതുമ്പോള്‍ അങ്ങനെ ചെയ്യുമായിരുന്നു. എന്നാല്‍ ബീന്‍ സാറിന്റെ 'വടകര' പ്രശ്നം വല്ലാതെ തോന്നി. ഇംഗ്ലീഷില്‍ എങ്ങനെ എഴുതുന്നോ അങ്ങനെ കിട്ടണം. അതുകൊണ്ട് ഈ രീതിയിലേയ്ക്കു മാറി. കീസ്ട്രോക്ക് ഒരു വിഷയമല്ല. വേഗമാണ് വിഷയം. ഇതു സംബന്ധിച്ച പഠനത്തിനായി പ്രത്യേക അല്‍ഗൊരിതവും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നും മികച്ച ഫലങ്ങള്‍ പരിഗണിച്ചാണ് 'പറയുംപോലെ' തയ്യാറാക്കിയത്. ഭാഷയോട്, ഉച്ചാരണത്തോട് അതേറ്റവും നന്നായി യോജിയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. 'ബ'യും 'ഭ'യും തമ്മില്‍ വ്യത്യാസമില്ലാതെയും 'ഫാനി'ലേതു പോലെ 'ഫല'ത്തിലെ 'ഫ' കണ്ടും ഉച്ചരിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ പ്രയാസപ്പെടാറുണ്ട്.

 77. ISM ടൈപ്പ് ചെയ്യുമ്പോള്‍ എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെയൊള്ളൂ
  മ ണ ന വ ഴ മുതലായവ ടൈപ്പ് ചെയ്യുമ്പോള്‍ വളരെ സ്ലോ ആവാറുണ്ട്
  പിന്നെ GTK programing tutorial വേഗം തുടങ്ങണം
  some buggs are here vivaramilla-വിവരംല്ല falamuNt—ഫലംണ്ട്

 78. Nandakumar says:

  Old Version:
  phala|muNt – ഫലമുണ്ട്
  New Version:
  phalamuNt – ഫലമുണ്ട്

  I have send Hari sir some articles for the tutorial. Sir told me that he will publish them soon. If any technical problems, I will start my own blog (blog now exists, but no posts).

 79. SHIBU B says:

  താംകളുെട ദൃശൃഡൗണ്‍ലോഡ് ഉഗ്രന്‍

  ഷിബൂ

 80. rajeshmash says:

  ടീച്ചേഴ്സ് പാക്കേജ് ഒരു ചീറ്റേഴ്സ് ഫ്ളോപ്പേജ്

 81. വളരെ വളരെ വളരെ നന്നായി നന്ദൂ…..

  എന്നാലും എനിക്ക് ഐ എസ് എം ആണ് ഇഷ്ടം. കാരണം പരിചയിച്ചു കഴിഞ്ഞാല്‍ എല്ലാ ഭാരതീയ ഭാഷകളിലും ടൈപ്പിംഗ് എളുപ്പമല്ലേ?

 82. jimi says:

  C2Logix offers routing software to set up, maintain and manage your best routes. the positioning has targeted technology to solve your specific needs.
  http://www.c2logix.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s