‘യൂ ട്യൂബ്’ പോലെ ‘ജിയോജെബ്ര ട്യൂബ്’

കോഴിക്കോട് സ്വദേശിയും എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറുമായ സുരേഷ്ബാബുസാര്‍, ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യനും മിതഭാഷികളിലൊരാളുമാണ്. മൂന്നുകൊല്ലങ്ങള്‍ക്കുമുമ്പ് മലപ്പുറത്തുവെച്ചുനടന്ന ദ്വിദിന ഐസിടി ഗണിത വര്‍ക്ക്ഷോപ്പില്‍വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജിയോജെബ്രയുടെ അത്ഭുതലോകം പാലക്കാട്ടെ മുരളീകൃഷ്ണന്‍സാര്‍ ഞങ്ങള്‍ക്കൊന്നിച്ചാണ് അനാവരണം ചെയ്തുതന്നത്. പിന്നീട് ഈ മനുഷ്യന്റെ ഊണിലും ഉറക്കത്തിലും ജിയോജെബ്രതന്നെയായിരുന്നു. അഞ്ചുപാഠങ്ങള്‍ ഇതുവരെ നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. കൃത്യമായി ഓരോപാഠവും തയ്യാറാക്കി മെയില്‍ ചെയ്യും. തിരക്കിനിടയില്‍ മിക്കതും ഞാന്‍ കാണാതെ പോകും. തമ്മില്‍ കാണുമ്പോഴൊന്നും അതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഒരിടവേളയ്ക്കുശേഷം വീണ്ടുമത് മെയില്‍ ചെയ്യും, യാതൊരു പരാതിയും കൂടാതെ!
ആറാം പാഠത്തിലേക്ക്….ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതികള്‍ ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം.അപ്‌ലോഡ് ചെയ്യാന്‍ ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതി (.ggb file) മാത്രം മതി. എക്സ്പോര്‍ട്ടു ചെയ്ത .html file ആവശ്യമില്ല.തയ്യാറാക്കിയ ഒരു നിര്‍മ്മിതി(.ggb file) അപ്‌ലോഡ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ജിയോജിബ്രട്യൂബ് സൈറ്റിലേക്ക് പ്രവേശിക്കുക. തുറന്നുവരുന്ന ജാലകം നിരീക്ഷിക്കുക.

ജാലകത്തിലെ Register ബട്ടണില്‍ ക്ലിക്ക് ചെയ്യുക.തുറന്നുവരുന്ന GeoGebra User Forum – Registration വായിച്ചതിനു ശേഷം താഴെയുള്ള I agree to these terms എന്ന ബട്ടണില്‍ ക്ലിക്കചെയ്യുക.അടുത്തതായി വരുന്ന Registration ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും (e-mail വിലാസം ഉള്‍പ്പടെ) നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക.(User Name / e-mail address ഉം Password ഉം ഓര്‍ത്തിരിക്കണം.)
താഴെ കാണുന്ന ഇന്‍ഫര്‍മേഷനോടുകൂടിയ ജാലകം പ്രത്യക്ഷമാകും.
“Your account has been created, However this board requires account activation, an activation key has been sent to the e-mail address you provided. Please check your e-mail for further information.”

തുടര്‍ന്ന് നമ്മുടെ e-mail തുറന്ന് Welcome to “ Geogebra User Forum” എന്ന പേജ് തുറക്കുക.

ഇതിലെ Please visit the following link in order to activate your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ http://www.geogebratube.org എന്ന സൈറ്റിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായി.
നമ്മള്‍ തയ്യാറാക്കുന്ന ജിയോജിബ്ര നിര്‍മ്മിതികള്‍ അപ്‌ലോഡ് ചെയ്യുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യക്തികള്‍ അപ്‌ലോഡ് ചെയ്തവ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ User Name ഉം Password ഉം നല്കി Login ചെയ്യാം.
നമ്മള്‍ തയ്യാറാക്കിയ ഒരു ജിയോജിബ്ര നിര്‍മ്മിതി ഈ സൈറ്റിലേക്ക് എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നു നോക്കാം.
ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ പ്രവേശിച്ചതിനുശേഷം Login എന്നതില്‍ ക്ലിക്കുചെയ്യുക.അടുത്ത ജാലകത്തില്‍ User name ഉം Password ഉം നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക

ഈ ജാലകത്തിലെ Upload materials എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ജാലകത്തിലെ upload file എന്നതിലുള്ള Browse ബട്ടണില്‍ ക്ലിക്കുചെയ്ത് സിസ്റ്റത്തിലുള്ള നമ്മുടെ ജിയോജിബ്ര ഫയല്‍ കാണിച്ചുകൊടുക്കാം. തുടര്‍ന്ന് Upload ബട്ടണില്‍ ക്ലിക്കുചെയ്യുക.
അടുത്തതായി വരുന്ന ജാലകത്തിലെ Information for Students എന്നതില്‍ ജിയോജിബ്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ നല്കാം.ജിയോജിബ്ര ഫയലിലുണ്ടായിരുന്ന Toolbar, Inputbar, Menubar ഇവയെല്ലാം അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫയലിലും കാണണമെങ്കില്‍ Show Toolbar, Show Inputbar, Show Menubar തുടങ്ങിയവയുടെ ചെക്ക്ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കണം. നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട മറ്റു പരിശീലനപ്രശ്‌നങ്ങള്‍ നല്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അതിനുശേഷം Continue ബട്ടണില്‍ ക്ലിക്കുചെയ്യുക.
തുടര്‍ന്നുവരുന്ന Information for other Teachers എന്നതില്‍ Title, Description, Language, Target group, Tags (ഏതെങ്കിലും ഒരു ടാഗ്) ഇവ നല്കി Save ബട്ടണില്‍ ക്ലിക്കുചെയ്യുന്നതോടെ അപ്‌ലോഡിംഗ് പ്രക്രിയ പൂര്‍ത്തിയാവുകയും താഴെ കാണുന്ന രീതിയിലുള്ള ജാലകം തുറന്നുവരികയും ചെയ്യും . “Your material was successfully created. Thank you for sharing it with the Geogebra community!” എന്ന ഒരു സന്ദേശവും കാണാം.

നമ്മള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ Download ചെയ്യാനും Embedd ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. നമ്മുടേതായ വെബ്സൈറ്റില്‍ നിന്നോ ബ്ലോഗില്‍ നിന്നോ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ ഉള്‍ക്കൊള്ളുന്ന പേജിലേക്ക് hyperlink നല്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ലഭ്യമായ url.(eg: http://www.geogebratube.org/material/show/id/6053)സൂക്ഷിക്കേണ്ടതാണ്.
ICT അധിഷ്ടിത രീതിയില്‍ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും സന്ദര്‍ശിക്കേണ്ടഒരു സൈറ്റാണിത്..Geogebratube
ഈ പാഠത്തിന്റെ പിഡിഎഫ് രൂപം ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Geogebra. Bookmark the permalink.

17 Responses to ‘യൂ ട്യൂബ്’ പോലെ ‘ജിയോജെബ്ര ട്യൂബ്’

 1. സംഗതി ഗംഭീരം. പുതിയ അറിവാണ്. സുരേഷ് ബാബു സാര്‍ ജിയോജിബ്രയില്‍ പി.എച്ച്.ഡി എടുക്കാനുള്ളത്രയും അറിവ് നേടിക്കഴിഞ്ഞു. അഭിനന്ദനങ്ങള്‍.

 2. aliyibni says:

  Suresh Babu Sir,Thank you for this useful post.

 3. aliyibni says:

  Suresh Babu Sir,Thank you for this useful post.

 4. bhama says:

  പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് സുരേഷ് ബാബു സാറിന് ഒരുപാടു നന്ദി.

 5. Mubarak says:

  അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനകരമായ പോസ്റ്റ്. പുതിയ അറിവ്, അഭിനന്ദനങ്ങള്‍

 6. suresh sir,

  Thank you very much for sharing the information

 7. suresh sir,

  Thank you very much for sharing the information

 8. Gigi says:

  The new post is very informative and useful for maths loving teachers around the world.

 9. Gigi says:

  പുതിയ അറിവിന് നന്ദി!.

 10. beena says:

  അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനകരമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍
  beena anna john

 11. beena says:

  അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനകരമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍
  beena anna john

 12. SCERT തയ്യാറാക്കിയ ആദ്യത്തെ QUESTION BANK ഉള്ളവര്‍ ഒന്ന് ലിങ്ക് ഇടുമോ. പത്താം ക്ലാസ്സിന്റെ വെക്കേഷന്‍ ക്ലാസ്സിനായിരുന്നു.

 13. ജിയോജിബ്ര റ്റ്യൂബ് ഒരു പുതിയ അറിവ് തന്നെ. കൊള്ളാം – പ്രയോജനപ്പെടുത്തിയാല്‍.

 14. Hackers says:

  sir,
  G-TUBE ,is it?

 15. Abhinandanangal, Old Lessons kanan enthu cheyyanam.

 16. കൊള്ളാം വരാന്‍പോകുന്ന മാറ്റംഉള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s