ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )


ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോലും ഞങ്ങള്‍ക്ക് മെയില്‍ ലഭിക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശകരുമായ അധ്യാപകര്‍ വിചാരിച്ചാല്‍ അവരെയെല്ലാം സഹായിക്കാനാകും. എസ്.സി.ഇ.ആര്‍.ടി ചോദ്യബാങ്കില്‍ നിന്നല്ലാത്ത ചോദ്യങ്ങളാണ് ഇനി നമുക്ക് വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ളവരേയും ശരാശരിക്കാരേയുമടക്കം എല്ലാ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളേയും തൃപ്തിപ്പെടുത്താനാകും വിധത്തിലുള്ള ചോദ്യപേപ്പറുകളായാല്‍ അവ തയ്യാറാക്കുന്നവര്‍ക്കും സംതൃപ്തിയായിരിക്കും. കഴിവുള്ളവരെ സമൂഹം തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു വേദി കൂടിയാകുമത്. ചോദ്യബാങ്കുകളും മറ്റും തയ്യാറാക്കുന്നവരുടെ കൂട്ടത്തിലേക്ക് ബ്ലോഗ് കുടുംബാംഗങ്ങള്‍ എത്തപ്പെടുകയാണെങ്കില്‍ അത് ഞങ്ങള്‍ക്കുണ്ടാക്കുന്ന സന്തോഷം ചെറുതായിരിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. സന്മനസ്സും സന്നദ്ധതയുമുള്ളവര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി hariekd@gmail.com എന്ന വിലാസത്തിലേക്കോ mathsblogteam@gmail.com എന്ന വിലാസത്തിലേക്കോ മെയില്‍ അയക്കുമല്ലോ. ഐടി തിയറി,പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും മാത്​സ്,ഐടി ചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഗണിതശാസ്ത്രവും ഐടി പരീക്ഷയുമാണ് ഇനി കഴിയാനുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയെന്ന ലക്ഷ്യത്തിലേക്ക് ഇനി മൂന്നാഴ്ച മാത്രം. അതിനിടയില്‍ ഫെബ്രുവരി 22 ബുധനാഴ്ചയോടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുകയായി. ഈ മൂന്നു പരീക്ഷകള്‍ക്കും സഹായകമാകുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പമുള്ളത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി.ഐ.എച്ച്.എസിലെ സി.കെ മുഹമ്മദ് സാര്‍ അയച്ചു തന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷാ സഹായി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി രണ്ടു മീഡിയത്തിലും നോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്. വടകര പുതുപ്പണം ജെ.എന്‍.എം ഹയര്‍സെക്കന്ററി സ്ക്കൂളിലെ എസ്.ഐ.ടി.സിയായ സി.കെ ആനന്ദ് കുമാര്‍ സാര്‍ ഒരു ഐടി തിയറി പരിശീലനചോദ്യപേപ്പര്‍ അയച്ചു തന്നിട്ടുണ്ട്. അതും ഈ പോസ്റ്റിലെ ഡൗണ്‍ലോഡില്‍ കാണാന്‍ കഴിയും. കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ.ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനായ വി.എ നസീര്‍ സാര്‍ ഈ വര്‍ഷത്തെ മോഡല്‍ ടി.എച്ച്.എസ്.എല്‍.സി ഗണിത ശാസ്ത്ര പരീക്ഷയുടേയും ഐടി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവയെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download IT Practical Notes
Malayalam Medium | English Medium

Click here to Download IT Theory Notes
(Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)

IT Theory – a Sample Question Paper
(Prepared By Anand Kumar. C.K, JNM Govt. HSS Puduppanam, Vatakara)

THSLC 2012 Model

Click here to download Mathematics Question Paper

Information Technology (Theory) Question Paper

About hariekd

It is a movement from kerala High school teachers.
This entry was posted in IT, STD X Maths New. Bookmark the permalink.

33 Responses to ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )

 1. anas pc says:

  i saw the question papers.that is very useful for us.so thanks for all

 2. I T PRACTICAL NOTES AND THEORY NOTES ARE VERY USEFUL.THANKS ALL
  VINAY

 3. I T PRACTICAL NOTES AND THEORY NOTES ARE VERY USEFUL.THANKS ALL
  VINAY

 4. nazeer says:

  @ Hari sir
  It's T H S L C (Technical High School Leaving Certificate )

  Not T H S S L C

  T H S L C Model Question Papers for all Subjects are available now…If needed I will post it tomorrow…

  Nazeer.V.A
  Govt: Technical School
  Kulathupuzha
  Kollam

 5. nazeer says:

  Thanks Hari sir
  I will upload the model Exam question papers of THSLC-2012 tomorrow itself( all subjects). This will be useful for SSLC students, because text books are the same for THSLC and SSLC. Being the first Public exam after introducing the new text bokks, we have to collect maximum model question papers.
  ALL THE BEST FOR THOSE PREPARING FOR EXAM

 6. SIVASANKAR says:

  These notes are so useful to teachers and students

  Sivasankar BV
  GHSS Perassannur

 7. പഠന സഹായികളും ചോദ്യപേപ്പറുകളും ആവശ്യപ്പെടുന്നവരുടെ എണ്ണം വലുതാണ്. അവ കയ്യിലുള്ളവരോ സ്വന്തമായി തയ്യാറാക്കാന്‍ കഴിവുള്ളവരോ പങ്കുവെക്കുക കൂടി ചെയ്താല്‍ ഉപകാരപ്പെടും എന്നു മനസ്സിലാക്കുക.

 8. SIVASANKAR says:

  These notes are so useful to teachers and students

  Sivasankar BV
  GHSS Perassannur

 9. SIVASANKAR says:

  These notes are so useful to teachers and students

  Sivasankar BV
  GHSS Perassannur

 10. THSLC Mathematics model question no. 6(probability) enganeyanu cheyunnathu?

 11. BRILLIANCE says:

  ഞാന്‍ ഹരിസാറിന്റെ മെയിലിലേക്ക് ഒരു ചാപ്റ്ററിന്റെ ചോദ്യങ്ങള്‍ അയച്ചിട്ടുണ്ട്. സാര്‍ നോക്കുമല്ലോ?

 12. @ BRILLIANCE,
  ചോദ്യങ്ങള്‍ കണ്ടു. രണ്ടു മീഡിയത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അവ നന്നായിട്ടുമുണ്ട്. നമുക്കത് ഒരു ചോദ്യബാങ്കായി പ്രസിദ്ധീകരിക്കാം. മറുപടി മെയില്‍ അയച്ചിട്ടുണ്ട്. നോക്കുമല്ലോ.

 13. somanmi says:

  കണക്ക് ഐ ടി വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകള്‍ കിട്ടി. തയ്യാറാക്കിയ മുഹമ്മദ് സാറിനും പബഌഷ് ചെയ്ത മാത്സ് ബ്‌ളോഗിനും നന്ദി.

 14. Arunbabu says:

  I already sent a revision pack for sslc English medium students from arithmetic progression.please find the attachments.

 15. GVHSS BLOG says:

  SSLC ഹാള്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല . എന്തെങ്കിലും ഒരു സൊല്യുഷന്‍ ആരെങ്കിലും പറഞ്ഞു തരൂ

 16. ദയവായി ഇവിടെ പറഞ്ഞിരിക്കുന്ന പോലെ ചെയ്തു നോക്കൂ.

 17. ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം. എസ്ബി അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം 10,000 രൂപയില്‍ കൂടുതല്‍ ആവാന്‍ പാടില്ല. ബാങ്ക് നിക്ഷേപം പോലുള്ള മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള 85 ലക്ഷത്തോളം ശമ്പള വരുമാനക്കാരാണ് രാജ്യത്തുള്ളത്.
  (മാതൃഭൂമി വാര്‍ത്ത)

 18. sir …
  please insert the answers of physics chemistry biology answers of sslc model examination 2012…

 19. Francis says:

  Innale Ivide Evideyo Maths Model Answer Kee Kandirunnu, Innu Evide !!!

 20. Annmary says:

  maths model exam answers എത്രയും വേഗം ഉള്‍ക്കൊള്ളിക്കാമോ?

 21. ASWIN says:

  WE SAW THE QUESTION PAPERS.THAT IS VERY USEFUL FOR US.THANK YOU. THANK YOU SO MUCH

 22. ASWIN says:

  THANK YOU TO MODEL QUESTIONS.WE SAW THE QUESTION PAPERS.THAT IS VERY USEFUL FOR US

 23. uss says:

  sslc model answer kaanunillallo…

 24. JOHN P A says:

  uss
  ഇന്നത്തെ പോസ്റ്റ് നോക്കുക. അതില്‍ ലിങ്കായി ഉത്തരങ്ങല്‍ ഉണ്ട്

 25. me says:

  This comment has been removed by the author.

 26. me says:

  This comment has been removed by the author.

 27. യുഎസ്എസ് 2012 റിസള്‍ട് ഏതു സൈറ്റില്‍ കിട്ടും ?

 28. യുഎസ്എസ് 2012 റിസള്‍ട് ഏതു സൈറ്റില്‍ കിട്ടും ?
  Trissur, Vaynad, Kozhikkode, Kannur,Palakkad

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s