ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രം

നാളെ പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള ആദ്യത്തെ പൊതുപരീക്ഷ. പ്രതീക്ഷയുടെയും ആകാംഷയുടെയും നിമിഷങ്ങളെണ്ണിനീക്കുകയാണ് കണക്ക് പഠിപ്പിക്കുന്നവരെല്ലാം. വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഒട്ടേറെ വിഭവങ്ങളുണ്ട് . മേയ് മാസം മുതല്‍ മാത്‌സ് ബ്ലോഗ് പത്താംക്ലാസ് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. പരീക്ഷയക്ക് വേണ്ടുന്നത് മാത്രമായിരുന്നില്ല ദൈനംദിന പഠനപ്രവര്‍ത്തനങ്ങള്‍ , തുടര്‍മൂല്യനിര്‍ണ്ണയ സാമഗ്രികള്‍ , പാഠപുസ്തകത്തിനു അപ്പുറത്തുള്ള കാഴ്ചകള്‍ എന്നിവ ബ്ലോഗ് മുന്നോട്ടുവെച്ച് സംരംഭങ്ങളാണ് . കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ എടുത്തുപറയട്ടെ. സതീശന്‍ സാറിന്റെ വര്‍ക്ക് ഷീറ്റുകള്‍ സംസ്ഥാനത്തുടനീളം കുട്ടികളുടെ പക്കലുണ്ട് . ബ്ലോഗ് പ്രവര്‍ത്തനത്തിന് പൊതുസമൂഹം നല്‍കുന്ന സഹകരണത്തിന് പ്രവര്‍ത്തകര്‍ എന്നും കടപ്പെട്ടിരിക്കുന്നു.

സ്വപ്ന ടീച്ചര്‍ തയ്യാറാക്കി അയച്ചുതന്ന കുറെ ചോദ്യങ്ങള്‍ , കണ്ണന്‍ സാര്‍ അയച്ചു തന്ന മൂന്ന് യൂണിറ്റുകളുടെ ഓഡിയോ ഫയലുകള്‍, നസീര്‍ സാര്‍ അയച്ചുതന്ന ടെക്നിക്കല്‍ സ്ക്കൂളിലെ ഫിസിക്സ് പേപ്പര്‍, അവയുടെ ഉത്തരങ്ങള്‍ തുടങ്ങിയവ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . സ്വപ്നടീച്ചറിന്റെ ചോദ്യങ്ങള്‍ ഇംഗ്ലീഷ് ചോദ്യങ്ങളാണ് . ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
സ്വപ്ന ടീച്ചര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഒന്ന് | രണ്ട് | മൂന്ന് | നാല്
Mathematics Audio Files – Statistics, Polynomials, Geometry – Thanks to Kannan Sir.
ടെക്നിക്കല്‍ സ്ക്കൂള്‍ ചോദ്യപേപ്പര്‍
നസീര്‍ സാര്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍

About hariekd

It is a movement from kerala High school teachers.
This entry was posted in physics, STD X Maths New. Bookmark the permalink.

69 Responses to ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രം

 1. download ചെയ്തു. കുട്ടികള്‍ക്ക് കൊടുത്തു നോക്കട്ടേ.

 2. സ്വപ്ന ടീച്ചര്‍ക്കും നസീര്‍ സാറിനും നന്ദി.

 3. എല്ലാവര്‍ക്കും ഗണിതത്തില്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കട്ടെ.

 4. സധൈര്യം കണക്കിനെ നേരിടൂ..മാത്​സ് ബ്ലോഗും ധാരാളം ഗുരുക്കളും കൂടെത്തന്നെയുണ്ട്.

 5. ഹരി മാഷെ ……….. സ്വപ്ന ടീച്ചറുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കി നാളെ ബ്ലോഗ്ഗില്‍ ഇടുമോ

 6. Please post scanned copies of all the sslc 2012 question papers just after completing the examinations or give name of any other site that do the same.

 7. Dear Shihavudeen Peringolam,
  The English question paper is available in http://www.english4keralasyllabus.com

 8. nazeer says:

  Best wishes to all students those who are writing maths exam on monday…..
  Hope the Effort done by mathsblog team will help thousands of students in the Exam hall.
  Special thanks to John sir, Hari sir, krishnan sir and all the other experts who spend their valuable time for preparing questions and worksheets..etc..etc…
  Have a nice “mathsday” on monday…….

 9. All the best for all the students who are writing Maths exam tomorrow.We are all there to pray for so.Also the blessings of your parents and teachers are all there with you.Believe that you are born to win.Be confident and write the exam well.God is there to guide you.I have given only English medium work sheets because I am taking classes for English medium students.Also I didn't see much Eng med worksheets here.So let this be a help for Eng med stuudents.Once more dear students, ALL THE BEST!

 10. BEST WISHES AND GOOD LUCK TO ALL SSLC STUDENTS,APPEARING FOR THE NEW MATHS EXAM,ON MONDAY.APART FROM PAST YEARS, THIS CURRICULUM REVISION ,HAVE BEEN SUPPLEMENTED BY PLENTY OF MODEL QUESTIONS AND STUDY MATERIALS,FROM MATHS BLOG AND SCERT.MANY EFFICIENT TEACHERS AND WELL WISHERS ALSO HELPED A LOT IN THIS EXTEND.SO, THERE IS NOT ANYTHING TO FEAR, FACE THE EXAM, CONFIDENTLY. -KRISHNAKUMAR.N.P,HSA(MATHS),GHSS KUNNAKKAVU,MALAPPURAM

 11. Arunbabu says:

  നാളത്തെ ഗണിതശാസ്ത്ര പരീക്ഷക്കൊരുങ്ങുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വിജയം ആശംസിക്കുന്നു . ഒപ്പം മാത്സ് ബ്ലോഗിന്റെ പരിശ്രമങ്ങള്‍ക്കുള്ള വിജയമാകട്ടെ എന്ന പ്രാര്‍ത്ഥനയും …………………….

 12. All the best !May God bless you all!

 13. This comment has been removed by the author.

 14. (ഈ ബ്ലോഗിൽ തക്കതായ മറ്റൊരിടവും കാണാത്തതുകൊണ്ടാണു് ഇവിടെത്തന്നെ, വിഷയേതരമായ ഈ കമന്റ് ഇടുന്നതു്. ദയവുചെയ്ത്,എല്ലാ അദ്ധ്യാപകവായനക്കാരുടേയും അടിയന്തിരശ്രദ്ധയാകർഷിക്കുന്ന തരത്തിൽ തക്കതായ ഒരു സ്ഥാനത്തേക്കു് ചേർത്തിടുമല്ലോ. നന്ദി)

  പ്രിയപ്പെട്ട മാത്ത്സ് ബ്ലോഗ് സുഹൃത്തുക്കളേ,

  ഈ വർഷത്തെ മലയാളം വിക്കിപീഡിയ വാർഷിക കൂട്ടായ്മ വിപുലമായ പരിപാടികളോടെ, കൊല്ലത്തുവെച്ച് ഏപ്രിൽ 28, 29 തീയതികളിൽ “വിക്കിസംഗമോത്സവം’ എന്ന പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പ്രധാന ഇനമായി തെരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂൾ കുട്ടികൾക്കു് ഒരു വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട ഈ പരിപാടി സൌജന്യമായിരിക്കും. ഐ.ടി.@സ്കൂൾ, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ആശീർവ്വാദവും പിന്തുണയും ലഭിയ്ക്കുന്ന ഈ പരിപാടി ഭാവിയിൽ കേരളത്തിലെ സ്കൂളുകളിൽ വ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ഒട്ടനവധി വിക്കിസംരംഭങ്ങളുടെ ഒരു തിരനോട്ടം മാത്രമാണു്.

  കഴിയാവുന്നത്ര സ്കൂളുകളിലൊക്കെ ഞങ്ങൾ ഈ വാർത്ത അറിയിക്കാൻ ശ്രമിക്കുന്നുണ്ടു്. നിങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ അഥവാ ഈ അറിയിപ്പ് എത്തിയിട്ടില്ലെങ്കിൽ ദയവുചെയ്തു് നിങ്ങൾ തന്നെ മുൻ‌കൈയ്യെടുത്ത് സ്കൂളിനെക്കൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള അപേക്ഷ സമർപ്പിക്കുക.

  ശ്രദ്ധിക്കുക: സ്കൂളുകൾ മുഖേന തെരഞ്ഞെടുത്ത മികച്ച വിദ്യാർത്ഥികളെയാണു് ഈ പരിപാടിയിലേക്കു് പരിഗണിക്കുന്നതു്. ഒരു സ്കൂളിൽ നിന്നും പരമാവധി നാലു മലയാളം മാദ്ധ്യമം വിദ്യാർത്ഥികൾക്കു മാത്രമേ പ്രവേശനം ലഭിയ്ക്കൂ. അവരെ പിന്നീട് വിക്കിപീഡിയയുടെ ജൂനിയർ പ്രതിനിധികളായി അംഗീകരിച്ചെന്നു വരാം.

  കൂടുതൽ വിവരങ്ങൾ മലയാളം വിക്കിപീഡിയയുടെ ഈ പേജിൽ അറിയാം:
  http://goo.gl/EVnUj

  നന്ദി!

 15. nazeer says:

  19-03-2012
  Today is the “ OUT PUT” day… SSLC Mathematics Exam Day……
  Around One year Back,When the new Mathematics text book has been introduced,The
  “MATHS BLOG TEAM” started their work to make the exam tension free by preparing Chapter
  Vice analysis, worksheets and question papers etc….Thousands of students and their maths
  Teachers are thankful for getting timely help from expert teachers through mathsblog.I am
  Sure that the maths loving students will enjoy today’s exam. A+ is our aim. Thanks to all
  Teachers who downloaded the materials and given to the students.
  Appreciating the effort done by John sir, Hari sir and all others through mathsblog.
  Nazeer.V.A
  Govt: Technical High School,
  Kulathupuzha, Kollam Dist

 16. Anwar Sadath says:

  Thanks to all behind the screen, to reach our students A+.

 17. Arunbabu says:

  കണക്ക് ബുദ്ധിമുട്ടിച്ചില്ല. ആശ്വാസം ….മാത്സ് ബ്ലോഗിന്റെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക്….

 18. MANGALAM says:

  കണക്ക് ബുദ്ധിമുട്ടിച്ചില്ല. ….മാത്സ് ബ്ലോഗിന്റെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക്….

 19. MANGALAM says:

  കണക്ക് ബുദ്ധിമുട്ടിച്ചില്ല. ….മാത്സ് ബ്ലോഗിന്റെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക്….

 20. nazeer says:

  Happy to hear that maths exam was an easy one……

 21. തീര്‍ച്ചയായും ഭിന്ന നിലവാരത്തില്‍ ഉള്ള ചൊദ്യങ്ങള്‍. ഗണിതം തീരെ ബുധ്ഹിമുട്ടിച്ചില്ല

 22. എസ്എസ്എല്‍സിയുടെ മലയാളം പേപ്പര്‍ ഒന്നും രണ്ടും മാത്രമേ ഇന്ന് എനിയ്ക്ക് കിട്ടിയുള്ളൂ..അത് രണ്ടും ബ്ലോഗിലൂടെ പങ്ക് വെക്കുന്നു. ഇതുവരെ കഴിഞ്ഞ, ഇംഗ്ലീഷ്,ഹിന്ദി,കണക്ക് എന്നിവ ആരാണ് സ്കാന്‍ ചെയ്ത് അയച്ചു തരുന്നത്? ഉടനെ കിട്ടിയാല്‍ റെഡിയാക്കി ഇടാം. vknizar@gmail.com ലേക്ക് അയച്ചുതന്നാല്‍ മതി!

 23. അറബി,സംസ്കൃതം,ഉറുദു,കന്നട്,തമിഴ്…ആദിയായവയും അയക്കാവുന്നതാണ്.

 24. കണക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നു. എല്ലാ അദ്ധ്യാപകര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി.ഒരു അപേക്ഷകൂടി ഉണ്ട്. ഇതിന്റെ ഉത്തരസൂചിക കൂടി പ്രസിദ്ധീകരിക്കാമോ?

 25. “കണക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നു.”

  ചോദ്യം 6 കണ്ടില്ലേ എന്തോ ആരും

  ത്രികോണം സമ പാര്‍ശ്വ ത്രികോണം ആണ് സമ്മതിച്ചു.ഏതൊക്കെ വശങ്ങള്‍ ആണ് ആവോ തുല്ല്യം ചോദ്യം കെട്ടി പടുത്ത മഹാനുഭാവന്‍ തന്നെ വരണം അത് പറയാന്‍. തന്നിരിക്കുന്ന ത്രികൊണത്തിലെ കോണുകള്‍ കണ്ടു പിടിക്കാന്‍ നമ്മുടെ ഗോപിനാഥ് മുതുകാടിനെ വിളികനം ( അല്പം മാജിക് അറിയണം അത് ചെയാന്‍)

 26. ചോദ്യം നമ്പര്‍

  20 (a)
  3x-2y+9 എന്ന വര.എന്താണപ്പാ ഇത് വരയുടെ സമവാക്യം ആണോ എന്തോ ?ഇനി സമവാക്യം എന്നതില്‍ '=' എന്ന ചിഹ്നം വേണ്ട എന്ന് ഉണ്ടോ ആവോ ?ഈ വര 3x-2y+9=0ആണ് എങ്കില്‍ (1,6)ഇതിലെ ഒരു ബിന്ദു തന്നെ.3x-2y+9 ആണ് എങ്കില്‍ പാവം ബിന്ദു.ബിന്ദുവിനെ ഇങ്ങനെ പറ്റിക്കാന്‍ പാടിലായിരുന്നു

 27. സര്‍,
  ആ ചോദ്യം തെറ്റായതുകൊണ്ട് ഞങ്ങള്‍ക്ക് മൂന്ന് മാര്‍ക്ക് വെറുതെ കിട്ടൂല്ലോ?

 28. @ Sunil Kakkoor
  താങ്കള്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി ആണോ?
  എങ്കില്‍ നാളത്തെ പരീക്ഷയ്കു വേണ്ടതു ചെയ്യൂ. ചോദ്യപേപ്പര്‍ പിന്നീട് വിശകലനം ചെയ്യാം.
  good night

 29. palakkad team
  ചോദ്യം 6 കണ്ടില്ലേ എന്തോ ആരും

  ത്രികോണം സമ പാര്‍ശ്വ ത്രികോണം ആണ് സമ്മതിച്ചു.ഏതൊക്കെ വശങ്ങള്‍ ആണ് ആവോ തുല്ല്യം ചോദ്യം കെട്ടി പടുത്ത മഹാനുഭാവന്‍ തന്നെ വരണം അത് പറയാന്‍. തന്നിരിക്കുന്ന ത്രികൊണത്തിലെ കോണുകള്‍ കണ്ടു പിടിക്കാന്‍ നമ്മുടെ ഗോപിനാഥ് മുതുകാടിനെ വിളികനം ( അല്പം മാജിക് അറിയണം അത് ചെയാന്‍)
  PA>PB IMPLIES Angle ABP >Angle BAP
  SO Angle BAP = Angle BPA

 30. moreover
  if Angle ABP = Angle APB
  Then Angle BAP =80
  this implies PB > AP which is not correct

 31. പ്രിയപ്പെട്ട മാത്സ് ബ്ലോഗ്,
  എന്റെ പൊന്നേ നിന്നോട് വല്ലാത്ത അസൂയ തോന്നുന്നു. നിന്റെ നേട്ടത്തിലും പിന്നെ നീ അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും കഴിഞ്ഞ കുറേ വർഷങ്ങളായി സഹായിച്ചു വരുന്ന രീതിയും കണ്ടിട്ട്… എങ്ങനെ സാധിച്ചു നിനക്കിത്. നിന്റെ പിന്നിൽ സ്വാർത്ഥത ലവലേശമില്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഉണ്ട്… ജോലി സമയവും കുടുംബത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള സമയവും പിശുക്കി ലാഭിച്ച് നിന്റെ സിരകളിൽ ഊർജ്ജം പകരുന്നവർ… അവർക്കുള്ള 'പോസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ് ' ആണ് ഇന്നത്തെ താരതമ്യേന എളുപ്പമെന്ന് പറയപ്പെട്ട കണക്ക് പരീക്ഷ. എളുപ്പമായെന്ന് കമന്റ് ചെയ്തവരെല്ലാം നിന്റെ പോസ്റ്റുകൾ ഉപയോഗിച്ചവർ ആയിരിക്കുമല്ലോ… നീ കണക്ക് മാത്രമല്ലല്ലോ ഞങ്ങളെപ്പോലുള്ള മറ്റ് സബ്ജെക്റ്റ്കാരെയും സഹായിക്കുന്നുണ്ടല്ലോ.. പിന്നെ സർക്കാർ സംബന്ധിയായ വിവരങ്ങളും തന്ന് ഒരു ബദൽ സർക്കാർ സൈറ്റ് ആയി മാറിയിരിക്കുന്നു. നിന്റെ ഉദ്യമങ്ങൾ അനുസ്യൂതം തുടരട്ടെ. Very good. Sit down…

 32. @ മുരളീധരന്‍ സര്‍

  ഒരു സമ പാര്‍ശ്വ ത്രികോണം കൊടുത്തു അതിന്റെ ഏതൊക്കെ വശങ്ങള്‍ തുല്യം എന്ന് പറയാതെ ഒരു കോണ്‍ കൊടുത്താല്‍ അത് ആ ത്രികോണത്തിന്റെ Apex angle ആയിരിക്കും.ഇനി കുട്ടികള്‍ ആ രീതിയില്‍ ചിന്തിച്ചാല്‍ പോലും ഉത്തരം ശരിയാവില്ല കാരണം PB IMPLIES Angle ABP >Angle BAP
  SO Angle BAP = Angle BPA”

  ആര് പറഞ്ഞു PA>PB എന്ന് ചിത്രം നോക്കിയാല്‍ പോലും അത് മനസ്സിലാവില്ല.ഇനി കുട്ടി ഇതെല്ലം ഊഹിച്ചു ഉത്രം എഴുതണം എന്ന് ആണ് എങ്കില്‍ എനിക്കൊന്നും പറയാനില്ല.നിങ്ങള്‍ അധ്യാപകര്‍ക്ക് ഒരു സ്വഭാവം ഉണ്ട് ഒരു തെറ്റ് കണ്ടാല്‍ അത് തെറ്റ് ആണ് എന്ന് സമ്മതിക്കാന്‍ ഒരു വിമുഖത. കുട്ടികളുടെ ഭാഗം കൂടി പരിഗണിക്കൂ അപ്പോള്‍ കാര്യം മനസ്സിലാകും.

  കുട്ടിക്ക് മാര്‍ക്ക്‌ വെറുതെ കൊടുക്കണം എന്ന് അല്ല പറഞ്ഞത് 3 മാര്‍ക്ക്‌ ഒഴിവാക്കി 77ല്‍ മാര്‍ക്ക്‌ ഇട്ടു കൊടുത്താല്‍ മതി എന്നാന്നു പറയുന്നത്

 33. എല്ലാ നിലവാരങ്ങളില്‍പെടുന്നവരേയും പരിഗണിച്ച ഒരു ചോദ്യപേപ്പറായിരുന്നു ഇത്തവണത്തെ ഗണിതപരീക്ഷയുടേത്. ചോദ്യകര്‍ത്താവിനെ അഭിനന്ദിക്കുന്നു. അതോടൊപ്പം തന്നെ പാലക്കാട് ടീമിന്റെ വാദത്തോട് യോജിക്കാതിരിക്കാനാവുന്നില്ല. രണ്ടു പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നത് വാസ്തവം.

  1) ആറാമത്തെ ചോദ്യത്തിലെ സമപാര്‍ശ്വത്രികോണത്തിന്റെ തുല്യവശങ്ങളില്ലാതെ കൃത്യമായ ഉത്തരത്തിലെത്താനാവില്ല. ചോദ്യകര്‍ത്താവ് ചോദിച്ചിരിക്കുന്നത് കോണളവുകള്‍ കാണുക എന്നാണ്. അതിന് ആവശ്യമായ വിവരങ്ങള്‍ ചോദ്യത്തിലില്ല.
  2) ഇരുപതാം ചോദ്യത്തില്‍ തന്നിരിക്കുന്നത് വരയുടെ സമവാക്യമാണല്ലോ. സമവാക്യമാണ് കുട്ടികള്‍ പരിചയിച്ചിരിക്കുന്നതും. ” =0 ” വിട്ടു പോയിട്ടുണ്ടെന്ന് കരുതണം.

  ഈ രണ്ടു പിശകുകള്‍ ഒഴിവാക്കിയാല്‍ ചോദ്യപേപ്പറിന് ഫുള്‍മാര്‍ക്ക് നല്‍കാം. ഭാവിയില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരെല്ലാം മാര്‍ക്ക്, നിലവാരം എന്നിവയുടെ ഫലപ്രദമായ വിന്യാസം മനസിലാക്കാന്‍ ഈ ചോദ്യപേപ്പര്‍ സ്റ്റഡി ചെയ്യുന്നത് നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്ക്.

 34. PALAKKAD TEAM

  ആര് പറഞ്ഞു PA>PB എന്ന്
  അതിന് common sense പോരേ
  അതായത്
  P യില്‍ നിന്നുള്ള തൊടുവരകള്‍ തുല്യമായിരിയ്ക്കുമല്ലോ
  PB വൃത്തത്തെ ഛേദിച്ചുപോകുന്നതിനാല്‍ PB, തൊടുവരയേക്കാള്‍ കുറവായിരിയ്ക്കുമല്ലോ

 35. thomas says:

  ചോദ്യം 6
  PA സ്പര്‍ശരേഖയാ​ണെന്നും,PB സ്പര്‍ശരേഖയല്ലെന്നും കാണുന്ന ഒരു കുട്ടിക്ക് അവ തുല്യമാണെന്ന് കരുതാന്‍ കഴിയില്ല.

 36. thomas says:

  ചോദ്യം 6
  PA സ്പര്‍ശരേഖയാ​ണെന്നും,PB സ്പര്‍ശരേഖയല്ലെന്നും കാണുന്ന ഒരു കുട്ടിക്ക് അവ തുല്യമാണെന്ന് കരുതാന്‍ കഴിയില്ല.

 37. Raghav says:

  പറയുന്നത്ര എളുപ്പമാണോ കണക്കു പരീക്ഷ?

  ആറാം ചോദ്യത്തില്‍ , PB തൊടുവരയല്ല എന്ന് ചിത്രത്തില്‍നിന്നും വ്യക്തമായാതിനാല്‍ , PA = PB ആകില്ലല്ലോ . അപ്പോള്‍ PA യും AC യും ആണ് തുല്യം. അതുകൊണ്ട് കോണ്‍ PCA = 50, കോണ്‍ PAC = 80. കോണ്‍ ABC = 130. അവിടുന്നങ്ങോട്ട് … ?

 38. This comment has been removed by the author.

 39. qu no 4
  a part ന്റെ ഉത്തരം
  9/17,7/15 എന്നാണോ (9*7)/(17*15) എന്നാണോ ഉദ്ദേശിച്ചത്

 40. Raghav
  അപ്പോള്‍ PA യും AC യും ആണ് തുല്യം.
  ത്രികോണം APC അല്ല സമപാര്‍ശ്വം
  ത്രികോണം APB ആണ് സമപാര്‍ശ്വം
  കൂടാതെ ഞാണും തൊടുവരയും തമ്മിലുള്ള കോണ്‍ മറുഖണ്ഡത്തിലെ കോണിനു തുല്യമായതിനാല്‍
  കോണ്‍ BAP = കോണ്‍ ACB = 50

 41. Raghav says:

  @മുരളീധരന്‍ സര്‍

  സാറ് പറഞ്ഞത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത് . അശ്രദ്ധമായി എഴുതി തെറ്റിച്ചതാണ്.

  “കൂടാതെ ഞാണും തൊടുവരയും തമ്മിലുള്ള കോണ്‍ മറുഖണ്ഡത്തിലെ കോണിനു തുല്യമായതിനാല്‍
  കോണ്‍ BAP = കോണ്‍ ACB = 50″
  ഈ ആശയം ആണ് ഞാന്‍ ബാക്കിവെച്ചത് .

  നന്ദി സാര്‍ .

 42. അപ്പോള്‍ PA യും AC യും ആണ് തുല്യം.
  ത്രികോണം APC അല്ല സമപാര്‍ശ്വം
  ത്രികോണം APB ആണ് സമപാര്‍ശ്വം
  കൂടാതെ ഞാണും തൊടുവരയും തമ്മിലുള്ള കോണ്‍ മറുഖണ്ഡത്തിലെ കോണിനു തുല്യമായതിനാല്‍
  കോണ്‍ BAP = കോണ്‍ ACB = 50

  Murali sir,

  I found this question is quest interesting,since APB is an isosceless triangle, either AB= PB or PA= AB, (PA cannot be equal to PB) If PA=AB, < should lie between 60 and 90,(60<<90).
  If PB=AB, as per the figure 45<<60, since <=50,PB must be equal to AB.

 43. എന്തു കൊണ്ട് PA= AB ആയിക്കൂടാ?
  മുരളി മാഷ് പറഞ്ഞിരിക്കുന്നത്
  (PA cannot be equal to PB)
  If PA=AB, < should lie between 60 and 90,(60<<90).
  ആണെന്നാണ്. ഈ സിദ്ധാന്തത്തിലേക്ക് എങ്ങിനെ എത്തി എന്ന് വിശദീകരിക്കാമോ? പരീക്ഷാ ഹാളിലിരുന്ന് കുട്ടികള്‍ക്ക് ഇത് തെളിയിക്കാനാകുമോ? 3 മാര്‍ക്ക് ചോദ്യത്തിന് ഇത്രയും കോംപ്ലിക്കേറ്റഡായ രീതി ചോദ്യം ഇട്ടയാള്‍ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. ചോദ്യത്തില്‍ സമപാര്‍ശ്വത്രികോണത്തിന്റെ തുല്യവശങ്ങള്‍ വിട്ടു പോയതു തന്നെ. മാര്‍ക്കിന് അര്‍ഹതയുണ്ട്, ആറാം ചോദ്യത്തിനും ഇരുപതാം ചോദ്യത്തിനും.

 44. സോമലത ഷേണായി
  എന്തു കൊണ്ട് PA= AB ആയിക്കൂടാ?
  മുരളി മാഷ് പറഞ്ഞിരിക്കുന്നത്
  (PA cannot be equal to PB)

  PA= AB ആയാല്‍, കോണ്‍ BAP = 80 ആകില്ലേ
  അപ്പോള്‍ PB ‍> PA ആകില്ലേ
  അത് ശരിയാകില്ലല്ലോ

 45. Raghav says:

  വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവില്‍ നിന്നും വരയ്ക്കുന്ന തൊടുവരകളുടെ നീളം തുല്യമായിരിക്കും എന്ന് പുസ്തകത്തില്‍ ( Page: 151-152) വിശദമായി തെളിയിക്കുന്നണ്ടല്ലോ. തെളിവ് ഓര്‍ത്തില്ലെങ്കിലും ആ ആശയം ഓര്‍ക്കേണ്ടത് തന്നെയാണ് . മാത്രവുമല്ല ഈ ഒരാശയം ജ്യാമിതീയമായ 'തോന്നലുകള്‍ക്ക്‌' ഇണങ്ങുന്നതും ആണ്. PB < PA എന്ന് മനസ്സിലാക്കാന്‍ ഇത് ധാരാളം മതി. ഇക്കാര്യത്തില്‍ ചോദ്യകര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ ന്യായമില്ല. എങ്കിലും ചോദ്യപേപ്പര്‍ എളുപ്പമാണെന്ന അഭിപ്രായം എനിക്കില്ല.

 46. thomas says:

  trangle APB,triangle CPA are simillar..
  in triangle APB angle A can be either 50 0r 80 (for APB issosles)

  if we give value 80, total angle of ABC will exceed 180

  so angle PAB=50

 47. thomas says:

  മുകളിലെ കമന്റില്‍ ഒന്നാം വരിയുടെ ആവശ്യമില്ലല്ലെ..

 48. @ മുരളീധരന്‍ സര്‍

  ആര് പറഞ്ഞു PA>PB എന്ന്
  അതിന് common sense പോരേ

  ഗണിതം എന്നത് വെറും Common Sense മാത്രം ഉപയോഗിച്ചുള്ള ഒരു കളി അല്ല.അത് വസ്തുതകളെ അടിസ്ഥാനമാക്കി കൃത്യമായും സൂക്ഷ്മതയോടെയും ചെയേണ്ട ഒരു കാര്യമാണ്.കാലാ കാലങ്ങളായി ഗണിതത്തില്‍ സ്വീകരിച്ചു വരുന്ന ഒരു പൊതു നിയമം ഉണ്ട് ഒരു സമ പാര്‍ശ്വ ത്രികോണം കൊടുത്തു അതിന്റെ ഏതൊക്കെ വശങ്ങള്‍ തുല്യം എന്ന് പറയാതെ ഒരു കോണ്‍ കൊടുത്താല്‍ അത് ആ ത്രികോണത്തിന്റെ Apex angle ആയിരിക്കും.

  ആ രീതിയില്‍ പരിഗണിച്ചാല്‍ < =<=65 എന്ന് ആണ് ലഭിക്കുക എന്നാല്‍ അത് പ്രായോഗികം അല്ല താനും.AB=PB എന്ന് വ്യക്തമായി പറയുന്നതില്‍ എന്താണ് തെറ്റ്. @ Raghav ഈ ഒരാശയം ജ്യാമിതീയമായ 'തോന്നലുകള്‍ക്ക്‌' ഇണങ്ങുന്നതും ആണ്. ഈ തോന്നലുകള്‍ അല്ല ഗണിതം. തോന്നലുകളെ അടിസ്ഥാനമാക്കി ഉത്തരം എഴുതാന്‍ ഇതെന്താ മലയാളം പരീക്ഷയാണോ. “ഇക്കാര്യത്തില്‍ ചോദ്യകര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ ന്യായമില്ല.” വേണ്ട പിള്ളേരെ കുറ്റ പെടുത്തിയാല്‍ മതി.

 49. ഒരു മാധ്യവും മധ്യമവും ചെയ്‌താല്‍ പരീക്ഷയില്‍ ജയം ഉറപ്പായി.സി. എന്ന പ്രഹസനം കൂടി ചേര്‍ത്താല്‍ 30/100 (D+).ഉറപ്പായി.റിസള്‍ട്ട്‌ പ്രഖ്യാപിക്കുന്ന ദിവസം ടി.വി ചാനലില്‍ പറയും ഈ വര്ഷം വിജയശതമാനം 95%. ജയിക്കാന്‍ കുട്ടിക്ക് എഴുത്ത് പരീക്ഷയില്‍ മുപ്പതു ശതമാനം(24/80) വേണം എന്ന് ആയിരുന്നു എങ്കില്‍ കാണാമായിരുന്നു അങ്കം.

  കുട്ടിക്ക് മാര്‍ക്ക്‌ വെറുതെ കൊടുക്കണം എന്ന് അല്ല പറഞ്ഞത് 3 മാര്‍ക്ക്‌ ഒഴിവാക്കി 77ല്‍ മാര്‍ക്ക്‌ ഇട്ടു കൊടുത്താല്‍ മതി.

  തെറ്റ് തെറ്റ് ആണ് എന്ന് അംഗീകരിക്കാം ഉള്ള മനസാണ് പ്രധാനം.ചോദ്യ കര്‍ത്താവിന്റെ തെറ്റ് ആണ് അല്ല പറയുന്നത് ഒരു പക്ഷെ പ്രിന്റ്‌ ചെയ്തപ്പോള്‍ വന്ന കുഴപ്പവും ആകാം.

  കുറെ കുട്ടികള്‍ ഇത് ശരിയായി ചെയ്തവരും ഉണ്ടാകാം എന്നാല്‍ ചോദ്യം പൂര്‍ണമല്ല.

 50. This comment has been removed by the author.

 51. Unknown says:

  This comment has been removed by the author.

 52. This comment has been removed by the author.

 53. This comment has been removed by the author.

 54. SSLC 2012 mathematics paper ന്റെ മാതൃകാ ഉത്തരപേപ്പര്‍ പ്സിദ്ധീകരിക്കാന്‍ മാത്സ് ബ്ലോഗ് സുഹ-ത്തുക്കള്‍ക്ക് കഴിയാതിരിക്കില്ല. ശ്രമിക്കുക. രവിസാര്‍ തയ്യാറാക്കിയ ഹിന്ദി മാതൃകാ ഉത്തരപേപ്പര്‍ ഷ്രദ്ധിച്ചിരിക്കുമല്ലോ…..
  ലിങ്ക് മാതൃകാ ഉത്തരപേപ്പര്‍ ‍
  ഡൗണ്‍ലോഡ് http://www.hindisopan.blogspot.in/2012/03/blog-post.html ലിലുണ്ട്

 55. qu no. 6
  3 സാധ്യതകള്‍
  1 PA = PB ആയാല്‍
  P യില്‍ നിന്നുള്ള തൊടുവരകളാണല്ലോ തുല്യം
  PB ഛേദകരേഖ ആയതിനാല്‍
  PA > PB ആയിരിയ്ക്കും
  2 AB=AP ആയാല്‍ കോണ്‍ APB = കോണ്‍ ABP =50
  അതിനാല്‍ കോണ്‍ PAB = 80
  ഒരു ത്രികോണത്തിലെ വലിയ കോണിനെതിരെയുള്ള വശമാണല്ലോ വലുത്
  അപ്പോള്‍ PA < PB എന്നു കിട്ടുന്നു ഇത് ശരിയല്ലല്ലോ
  3 AB=PB
  ഇതാണ് ശരി

 56. 3 സാധ്യതകള്‍
  1 PA = PB ആയാല്‍
  P യില്‍ നിന്നുള്ള തൊടുവരകളാണല്ലോ തുല്യം
  PB ഛേദകരേഖ ആയതിനാല്‍
  PA > PB ആയിരിയ്ക്കും
  2 AB=AP ആയാല്‍ കോണ്‍ APB = കോണ്‍ ABP =50
  അതിനാല്‍ കോണ്‍ PAB = 80
  ഒരു ത്രികോണത്തിലെ വലിയ കോണിനെതിരെയുള്ള വശമാണല്ലോ വലുത്
  അപ്പോള്‍ PA < PB എന്നു കിട്ടുന്നു ഇത് ശരിയല്ലല്ലോ
  3 AB=PB
  ഇതാണ് ശരി

  ഇത് തന്നെ ശരി എന്നാല്‍ ചോദ്യത്തിനു നല്‍കിയിരിക്കുന്ന മാര്‍ക്ക് എത്ര എന്ന് കൂടി നോക്കണം. മിടുക്കന്മാരും മിടുക്കികളും ഈ വസ്തുത മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതിയിട്ടും ഉണ്ട്.

  എന്നാല്‍ ഈ ചോദ്യം കുറച്ചു കൂടി ഭംഗിയായി അവതരിപിച്ചു കൂടുതല്‍ കുട്ടികളെ കൊണ്ട് ഉത്തരം എഴുതിക്കുന്നതില്‍ ആണ് ചോദ്യ കര്‍ത്താവിന്റെ കഴിവ്.

  പണ്ടൊരു പ്രസിദ്ധ ക്വിസ് മാസ്റ്റര്‍ പറഞ്ഞു ക്വിസ് മാസ്റെര്‍ക്ക് ഒരു പോയിന്റ്‌ പോലും കിട്ടാതെ ചോദ്യങ്ങള്‍ അവതരിപിച്ചു കുട്ടികളെ കൊണ്ട് ഉത്തരങ്ങള്‍ പറയിപിക്കുന്ന മാസ്റ്റര്‍ ആണ് യഥാര്‍ഥ ക്വിസ് മാസ്റ്റര്‍ എന്ന്

  ഒരു നല്ല പ്രാസംഗികന്‍ സദസ് അറിഞ്ഞു തന്റെ അറിവുകള്‍ പങ്കു വെക്കുന്നവന്‍ ആണ് അല്ലാതെ സദസിന്റെ നിലവാരം മനസ്സിലാക്കാതെ തന്റെ അറിവുകള്‍ അവരിലേക്ക്‌ അടിചെല്‍പ്പിക്കുന്നവന്‍ അല്ല .

  ഇപ്പോള്‍ നടക്കുന്ന പരീക്ഷ എസ് എസ് എല്‍ സി പരീക്ഷ ആണല്ലോ അല്ലാതെ Mathematical Olympiad Exam അല്ലല്ലോ ഈ മൂന്നു സാധ്യതകളും പരിഗണിച്ചു ഉത്തരം എഴുതാന്‍

 57. Arunbabu says:

  ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്കം ഏതായിരിക്കും

  277× 336

 58. ഗണിത ചോദ്യങ്ങള്‍ കണ്ടു.ഗണിത വിശാരദരുടെ വിചാരണകളും ശ്രദ്ധിച്ചു.കണക്ക് നന്നായി അറിയാത്തതു കൊണ്ടായിരിക്കാം എനിക്ക് ഈ ചോദ്യപേപ്പര്‍ താരതമ്യേന എളുപ്പമുള്ളതായിട്ടാണ് തോന്നിയത്. ശരാശരിക്കാരനും എളുപ്പത്തില്‍ പാസാകാന്‍ കഴിയുന്ന ഒന്ന്.
  പിന്നെ ആറാമത്തെ ചോദ്യം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ഭിന്നനിലവാരക്കാരെ കണ്ടുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.എളുപ്പം, ശരാശരി , കഠിനം എന്നീ മേഖലകളിലുള്ള ചോദ്യങ്ങളാണ് വേണ്ടത്. ഇതില്‍ കഠിന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ എല്ലാവരെയും ഉദ്ദേശിച്ചുള്ളതല്ല. അത്തരം ചോദ്യങ്ങളുടെ ശതമാനം കുറവായിരിക്കുമന്നു മാത്രം.
  6 ാമത്തെ ചോദ്യത്തില്‍ ഏതെല്ലാമാണ് സമവശങ്ങള്‍ എന്നു പറയുമ്പോള്‍ അത് എളുപ്പ ചോദ്യമായി മാറുന്നു.
  ചോദ്യപേപ്പര്‍ ഇവിടെ

 59. ആതിര ,അനന്യ ഹരിത
  ഞങ്ങളുടെ സ്ക്കൂളിലെ കുട്ടികള്‍ക്ക് ചോദ്യം 6 ഒരുപ്രശ്നമേ ആയിട്ടില്ല(below average ഒഴികെ)
  അവര്‍ക്ക് പ്രശ്നം സൃഷ്ടിച്ച ചോദ്യങ്ങള്‍ 17,16, 4 എന്നിവയാണ്
  എനിയ്ക്ക് duty ഉള്ള schoolil അന്വേഷിച്ചപ്പോഴും
  ഫലം മറിച്ചൊന്നുമല്ല 17 ആണ് ഏവരും പ്രശ്നം പറഞ്ഞത്
  ഈ ചെറിയ കാര്യത്തിനു് ഇങ്ങനെ കോലാഹലം ഉണ്ടക്കണോ

 60. vijayan says:

  THE LAST DIGIT OF THE MULTIPLE OF 277&336 IS '9'.
  336 is greater than 1000/3.and if we divide 277 by 3 we get the first digit as 9.
  the last digit of the multiple of 270&333 is 8.
  the last digit of the multiple of 271&333 is 9.

 61. vijayan sir
  2^77=2*2^76=2*16^19
  hence unit place digit of 2^77 is 2*6=2
  lly 3^36=81^9
  hence unit place digit of 3^36 is 1
  therefure unit place digit of
  2^77 * 3^36 = 2*1 = 2

 62. ചോദ്യം : 2⁷⁷× 3³⁶ ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?
  ഉത്തരം:
  2¹=2
  2²=4
  2³=8
  2⁴=16
  2⁵=32
  കൃതി നോക്കൂ, നാലിന്റെ ഗുണിതം കഴിയുമ്പോള്‍ ഉത്തരത്തില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം ആവര്‍ത്തിക്കുന്നു.
  അങ്ങിനെയെങ്കില്‍ 77നെ 4 കൊണ്ടു ഹരിക്കുമ്പോള്‍ ശിഷ്ടം 1. എങ്കില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം 2 ആയിരിക്കും.

  3¹=3
  3²=9
  3³=27
  3⁴=81
  3⁵=243
  ഇവിടെയും മൂന്നിന്റെ കൃതി നോക്കൂ. നാലിന്റെ ഗുണിതം കഴിയുമ്പോള്‍ ഉത്തരത്തില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം ആവര്‍ത്തിക്കുന്നു. അങ്ങിനെയെങ്കില്‍ 36നെ 4 കൊണ്ട് പൂര്‍ണമായി ഹരിക്കാം. അങ്ങിനെയുള്ള സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്ത് 1 ആയിരിക്കും.

  2⁷⁷× 3³⁶ = ഒറ്റയുടെ സ്ഥാനത്തെ അക്കങ്ങളായ 2, 1 എന്നിവയുടെ ഗുണനഫലം 2 ആയിരിക്കും.

 63. vijayan says:

  ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്കം ഏതായിരിക്കും

  277× 336 ?( you are rt Hari sir and Murali sir. but my answer was to the above qn)

 64. chera says:

  എല്ലാ സാധ്യതകളും കൃത്യമായി വിശകലനം ചെയ്താല്‍ ചോദ്യം 6 കൃത്യമായ ഉത്തരം നല്‍കുന്ന ഒരു ചോദ്യമെന്ന് പറയാം. എങ്കിലും കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഉപചോദ്യങ്ങള്‍ നല്‍കുക എന്ന പുതിയ സമീപനരീതി ഇല്ലാത്തിടത്തോളം ആ ചോദ്യത്തിന് ശരിയായി ഉത്തരം എഴുതുന്നതിന്റെയും തെറ്റായി ഉത്തരം എഴുതുന്നതിന്റെയും സാധ്യത എത്ര എന്ന ഒരു ചോദ്യം കൂടി വേങ്ടിവരും. എഴുതിയത് ശരിയെന്ന് കരുതുന്ന പലകുട്ടികളോടും കൂടുതല്‍ ചോദിക്കുമ്പോള്‍ മുഖം വാടുന്നു. ചോദ്യകര്‍ത്താവും ഉദ്ദേശിച്ചത് അതു തന്നെയാണോ?

 65. akku says:

  can any one post the answer of the 17th question pleaze……

 66. akku says:

  pleaze post the answers of the maths sslc exam………..its our request……..

 67. “pleaze post the answers of the maths sslc exam………..its our request……..”
  അക്കൂ..
  ഒരല്പംകൂടി കാത്തിരിക്ക്..
  നമ്മുടെ കണ്ണന്‍സാര്‍ കണക്ക് പരീക്ഷ കഴിഞ്ഞയുടന്‍തന്നെ സംഗതി റെഡിയാക്കിത്തന്നതാണ്.എസ്എസ്എല്‍സി മുഴുവന്‍ തീരാന്‍ കാത്തിരിക്കുകയാണ്. എന്നിട്ട് അവലോകനം നടത്തുന്നതല്ലേ, അതിന്റെ ശരി?

 68. akku says:

  oh thank uuuuuuuu sir…..
  it's really great……..
  we r really proud of our maths blog….. wish u all the best…
  the prayers of the students like me
  will be always with maths blog and the teachers like uuu.
  hope ur prayers for our full A pluses….thanks a lot

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s